Monday , June 17 2019
Breaking News

More News

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്റെ മരണം ; നാട് കണ്ണീരിലാഴ്ന്നു

ACCIDENT

കുണ്ടംകുഴി : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുണ്ടംകുഴി ബഡിക്കിക്കണ്ടത്തെ ചരണ്‍രാജ് (22) ആണ് മരിച്ചത്. തിങ്കളാഴ് വൈകുന്നേരം 7.15 മണിയോടെ കുണ്ടംകുഴി മരുതടുക്കത്തെ തട്ടുകടയ്ക്ക് സമീപമാണ് അപകടം. മരുതടുക്കത്തെ ഗ്യാരേജില്‍ ഇലക്ട്രീഷ്യനായ ചരണ്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ചരണിനെ ഉടന്‍ നാട്ടുകാര്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. …

Read More »

ഗൃഹനാഥന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു

Marannam

കാഞ്ഞങ്ങാട്: ഗൃഹനാഥന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു. രക്ഷിക്കാനിറങ്ങിയ മകളുടെ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ആനന്ദാശ്രമം ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തെ കരുണാകന്‍ ഗുരുക്കളാ(75)ണ് തിങ്കളാഴ്ച രാവിലെ 11.30ഓടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചത്. കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ മകളുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ (42) രക്ഷിക്കാനായി കിണറ്റിലേക്ക്ചാടി. ഇരുവരെയും ഫയര്‍ഫോഴ്‌സാണ് കരക്കെടുത്തത്. കരുണാകരന്‍ ഗുരുക്കള്‍ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പരിക്കേറ്റ രാമകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: …

Read More »

പള്ളിക്കര പൂച്ചക്കാട്ട് നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലിടിച്ച് യുവാവ് മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

Accident

പള്ളിക്കര : പൂച്ചക്കാട്ട് നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിലിടിച്ച് യുവാവ് മരിച്ചു. ചെര്‍ക്കള അഞ്ചാംമൈലിലെ അജ്മല്‍ അംറാസ് (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ റാഷിദ്, അമാനുള്ള, ജുറൈദ്, സഹദ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കെ എല്‍ 14യു 2717 നമ്പര്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ച …

Read More »

മധ്യവയസ്‌ക്കന്‍ ആസിഡ് കഴിച്ച് മരിച്ചു

Deadbody

രാജപുരം: മധ്യവയ്‌സകന്‍ ആസിഡ് കഴിച്ച് മരിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കോളിച്ചാല്‍ വിത്തുകുളത്തെ നാര്‍ക്കളനാ(65)ണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ മരണപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടില്‍ അവശനിലയില്‍ കണ്ട നാര്‍ക്കളനെ വീട്ടുകാര്‍ പൂടംകല്ല് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.പരിശോധനയില്‍ ആസിഡ് കഴിച്ചതായി ഡോക്ടര്‍ ബന്ധുക്കള്‍ക്ക് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിലഗുരുതരമായതിനാല്‍ തുടര്‍ ചികില്‍സക്കായി പരിയാരം മെഡിക്കല്‍കോളേജാശുപത്രിയിലേക്കെത്തിക്കുകയായിരുന്നു അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാര്‍ക്കളന്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.ആത്മഹത്യക്ക് കാരണമൊന്നും അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. …

Read More »

ജോലിക്കിടെ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

Marannam

കാസര്‍കോട്: സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനിടെ മൂന്നാം നിലയില്‍ നിന്ന് ലിഫ്റ്റോടെ താഴെ വീണ യുവാവ് മരിച്ചു.  കോഴിക്കോട് പേരാമ്പ്രയിലെ കെ.എം സജിത്ത് (27) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 മണിയോടെ ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. തലയിടിച്ച് വീണ സജിത്തിനെ ആദ്യം കാസര്‍കോട്ടെ ആസ്പത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണസംഘത്തിനാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ …

Read More »

ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്; വിജയം 104 റണ്‍സിന്

--------

ഓവല്‍: ബാറ്റ്‌സ്മാന്‍മാരും ബോളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 39.5 ഓവറില്‍ 207 റണ്‍സില്‍ അവസില്‍ അവസാനിച്ചു. അര്‍ധ സെഞ്ചുറികള്‍ നേടിയ ബെന്‍ സ്റ്റോക്‌സ്, ജേസന്‍ റോയി, ജോ റൂട്ട്, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവരും 3 വിക്കറ്റു ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റുകള്‍ വീതം …

Read More »

മീന്‍ ലോറി കാറുകളിലിടിച്ച് യുവാവ് മരിച്ചു; ഭാര്യക്കും, ഭാര്യാസഹോദരിക്കും ഗുരുതരം

accident

ചെറുവത്തൂര്‍ : പിലിക്കോട് ദേശീയപാതയില്‍ മീന്‍ ലോറി കാറുകളിലിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയേയും ഭാര്യാസഹോദരിയേയും മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടോടെ ചെറുവത്തൂര്‍ മട്ടലായി ശിവക്ഷേത്രത്തിനു മുന്നില്‍ വെച്ചാണ് അപകടം. തളിപറമ്പ് സ്വദേശി താജുദ്ദിന്‍ പി ടി പി (40) ആണ് മരിച്ചത്. ഭാര്യ നജ്മ, ഭാര്യാസഹോദരി ബീഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തളിപ്പറമ്പില്‍ നിന്നും കാഞ്ഞങ്ങാട് മീനാപ്പീസിലെ ഭാര്യ വീട്ടിലേക്ക് നോമ്പു തുറ ചടങ്ങില്‍ പങ്കെടുക്കാന്‍ …

Read More »

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു

Obit

പെര്‍ള : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ മരിച്ചു. പെര്‍ള പള്ളക്കാനയിലെ രാമനായിക് (63) ആണ് മരിച്ചത്. തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എണ്‍മകജെ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ പേരുണ്ട്. ഭാര്യ : ജയശ്രീ. മക്കള്‍ : മുരളീധര, ഗായത്രി, ലാവണ്യ. മരുമക്കള്‍ : ആനന്ദ, ഉമേശ.

Read More »

ആ തോല്‍വി കണ്ട് പേടിക്കേണ്ട; സച്ചിന്‍ പറയുന്നു

Sachin

മുംബൈ: ഇത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇന്ത്യ. ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും വൈവിധ്യവും ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവുമാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്. എന്നാല്‍ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരം അത്ര നല്ല ഓര്‍മയല്ല സമ്മാനിച്ചത്. ന്യൂസീലന്‍ഡ് ബൗളര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ സ്വിങ് ബൗളിങ്ങിനു മുന്നില്‍ ഇന്ത്യ മുന്‍നിര തകര്‍ന്നപ്പോള്‍ 179 റണ്‍സെടുക്കാനേ ടീമിന് സാധിച്ചുള്ളൂ. മത്സരം ആറു വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. സന്നാഹ മത്സരത്തിലെ ടീമിന്റെ പ്രകടനം …

Read More »

സ്‌കൂട്ടറില്‍ പത്ര വിതരണം ചെയ്യുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു

Accident-death

ഉദുമ: സ്‌കൂട്ടറില്‍ പത്ര വിതരണം ചെയ്യുന്നതിനിടെ ബൈക്കിടിച്ച് യുവാവ് മരിച്ചു. പനയാല്‍ കാട്ടിയടുക്കത്തെ നാരായണന്റെ മകന്‍ രതീഷാണ് (28) മരിച്ചത്. തിങ്കളാഴ്ച രാവിലെ 7മണിയോടെ കുണിയ ദേശീയപാതയിലായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. റോഡിലേക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുണിയ ഭാഗത്ത് പത്രവിതരണം നടത്തി വരികയായിരുന്നു രതീഷ്. കബഡി താരമായിരുന്നു. ഡി.വൈ.എഫ്.ഐയുടെയും ഫ്രണ്ട്‌സ് …

Read More »