Tuesday , June 18 2019
Breaking News

More News

യുവാവ് മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Hanging

നീര്‍ച്ചാല്‍: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നു ഇറങ്ങിയ തേപ്പു പണിക്കാരനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചാറിലെ ചെനിയ നായിക് ലളിത ദമ്പതികളുടെ മകന്‍ സുന്ദര എന്ന മഹാലിംഗ (34)യാണ് മരിച്ചത്. വീട്ടില്‍ നിന്നു അരകിലോമീറ്റര്‍ അകലെ കുഞ്ചാര്‍തോട് എന്ന സ്ഥലത്തെ മരത്തില്‍ വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്. ബദിയഡുക്ക പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: രാജേശ്വരി, കുസുമ.

Read More »

കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിച്ച പെയിന്റിംഗ് തൊഴിലാളി കിണറ്റില്‍ വീണു മരിച്ചു

Death

കാഞ്ഞങ്ങാട്: കിണറ്റിന്‍ പടിയിലിരുന്നു മൊബൈലില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണു മരിച്ചു. രാവണീശ്വരം കളരിക്കാലിലെ മുകുന്ദന്‍-ശാരിക ദമ്പതികളുടെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ സുജിത്താ(38)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിനടുത്തെ കിണറ്റില്‍ വീണാണ് അപകടം. സുജിത്തിനെ കാണാതായതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: രജിന. രണ്ടു മക്കളുണ്ട്. സഹോദങ്ങള്‍: ബാബു, സീമ, സുജാത.

Read More »

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് വീണ് യുവാവിന്റെ മരണം : നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയെ

Marannam

ബദിയഡുക്ക : നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നു വീണ് യുവാവ് മരിച്ചു. ബദിയഡുക്ക മാന്യയിലെ പട്ടികജാതി കോളനിയിലെ ചെടേക്കാല്‍ പട്ടാജെയിലെ പുത്രുവിന്റെയും ഭഗീരഥിയുടെയും മകന്‍ അച്യുതന്‍ (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.20 ഓടെയാണ് സംഭവം. അച്യുതന്റെ വീടിനോട് ചേര്‍ന്ന് മറ്റൊരു വീടിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനു സമീപത്തു കൂടി നടന്നു പോകുന്നതിനിടെ സണ്‍ഷെയ്ഡ് അപ്പാടെ തകര്‍ന്നു വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് അച്യുതനെ സ്ലാബിനടിയില്‍ …

Read More »

അസുഖത്തെ തുടര്‍ന്ന് കൂലി തൊഴിലാളി മരിച്ചു

Obit

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൂലിതൊഴിലാളി മരണപ്പെട്ടു. തോയമ്മല്‍ കൗവ്വാച്ചിറയിലെ കെ ശശി(53)യാണ് മരണപ്പെട്ടത്. ഭാര്യ ശാരദ. മക്കള്‍: ശാലിനി, സജിത്ത്. മരുമക്കള്‍: ശ്രാവണ്‍, ശിഖ. സഹോദരങ്ങള്‍: ശോഭ, രത്‌നാകരന്‍ പ്രഭ.

Read More »

ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയ തിരുവനന്തപുരം സ്വദേശിയായ മെക്കാനിക്ക് തീവണ്ടിയില്‍ നിന്നു വീണു മരിച്ചു

Death

മഞ്ചേശ്വരം: അവധി കഴിഞ്ഞ് ജോലി സ്ഥലത്തേയ്ക്കു മടങ്ങിപോവുകയായിരുന്ന ഓയില്‍ ഫീല്‍ഡ് മെക്കാനിക്ക് തീവണ്ടിയില്‍ നിന്നു വീണു മരിച്ചു. തിരുവനന്തപുരം, കല്ലമ്പലം, പന്തടിവിളയിലെ സവിതാനിലയത്തില്‍ സത്യശീലന്റെ മകന്‍ സവിത് (36) ആണ് മരിച്ചത്. അഹമ്മദാബാദിലേക്കുള്ള ഗാന്ധി ധാം എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനു സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. പോക്കറ്റില്‍ ഉണ്ടായിരുന്ന തിരിച്ചറിയില്‍ രേഖകളില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. …

Read More »

ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമെന്ന് മോദി

modi

സിംഗപ്പൂര്‍: ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിംഗപ്പൂരില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരു രാജ്യത്തിന്റെയോ, പ്രദേശത്തിന്റെയോ പേരെടുത്ത് പറയാതെ പാകിസ്താനെ ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സിംഗപ്പൂരില്‍ നടക്കുന്ന കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലായിരുന്നു മോദിയും മൈക്ക് പെന്‍സും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങള്‍ക്കിടയിലെ വിവിധ വിഷയങ്ങളും ആഗോളതലത്തിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായി. ലോകത്തെ തീവ്രവാദപ്രവര്‍ത്തനങ്ങളായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്. …

Read More »

നെല്ലിയടുക്കം പഞ്ചിക്കൊളത്തെ കമല അന്തരിച്ചു

Obit

പൊയിനാച്ചി: പനയാല്‍ നെല്ലിയെടുക്കം പഞ്ചിക്കൊളത്തെ പരേതനായ പത്മനാഭയുടെ ഭാര്യ പി.കമല(75)അന്തരിച്ചു. മക്കള്‍: ദിലീപ് കുമാര്‍, വിജയ, ലക്ഷ്മണ, ശോഭാവതി. മരുമക്കള്‍: കസ്തൂരി, അനിത, ഹേമലത, സദാനന്ദ. സഹോദരങ്ങള്‍: നാരായണ, രാമചന്ദ്ര, ബാലകൃഷ്ണന്‍, ഗുറുവയ്യ, ഭവാനി, പരേതനായ മുകുന്ദ.

Read More »

കല്ലൂരാവി സ്വദേശി സൗദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു

Obit

കല്ലൂരാവി: സൗദിയില്‍ കരാറുകാരനായ കല്ലൂരാവി സ്വദേശി താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. കല്ലൂരാവിയിലെ പരേതനായ മുഹമ്മദ് കുഞ്ഞി കുഞ്ഞാമി ദമ്പതികളുടെ മകന്‍ സി കെ അബ്ദുള്‍ ഖാദറാ(60) ണ് സൗദിയിലെ താമസസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചത്. 35 വര്‍ഷമായി സൗദിയില്‍ കഴിയുന്ന അബ്ദുള്‍ റഹ്മാന്‍ കഴിഞ്ഞ 24നാണ് ബന്ധു അബ്ദുള്‍ റഹ്മാന്റെ മകള്‍ സുഫിരിയയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയത്. വിവാഹത്തില്‍ പങ്കെടുത്ത ശേഷം കഴിഞ്ഞ വെള്ളിയാഴ്ച സൗദിയിലേക്ക് തിരിച്ച് …

Read More »

കൊടമടലിലെ ദാമോദരന്‍ അന്തരിച്ചു

Obit

ബിരിക്കുളം: കൊട്ടമടലിലെ പരേതനായ ചന്തന്റേയും ചിറ്റയുടേയും മകന്‍ മാണിയാട്ട് വീട്ടിലെ ദാമോദരന്‍ (കൊട്ടന്‍,52) അന്തരിച്ചു. സഹോദരങ്ങള്‍: കാര്‍ത്ത്യായണി ( പുല്ലൂര്‍), ലീല ( ബിരിക്കുളം), ഗോപി.

Read More »

കൂലിതൊഴിലാളി തൂങ്ങിമരിച്ചു

Hanging

രാജപുരം: കൂലിതൊഴിലാളിയായ മധ്യവയസ്‌കന്‍ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചു. പാറക്കടവിലെ രാജനാ(48)ണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകിട്ട് സിഡിഎസ് ചെയര്‍പേഴ്‌സണായ ഭാര്യ മാധവി സ്ഥലത്തുണ്ടായിരുന്നില്ല. തറവാട് വീട്ടില്‍ പോയി തിരിച്ച് വീട്ടിലെത്തിയ മകള്‍ ദിവ്യയാണ് രാജനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കളെ വിളിച്ച് വരുത്തി ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മാധവിയുടെ സഹോദരന്‍ കുമാരന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് …

Read More »