Friday , May 29 2020
Breaking News

More News

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉളിയത്തടുക്കയിലെ അബ്ദുല്ല-മിസിരിയ ദമ്പതികളുടെ മകളും നാട്ടക്കല്ലിലെ ജുനൈദിന്റെ ഭാര്യയുമായ റൈഹാന (25) ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുനൈദ് ഗള്‍ഫിലാണ്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. രാത്രി ഭര്‍ത്താവിനോട് ഫോണില്‍ സംസാരിച്ചിരുന്നതായി പറയുന്നു. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. റജ് വ മകളാണ് : സഹോദരങ്ങള്‍ : ആ …

Read More »

ബന്തടുക്കയില്‍ ഇലക്ട്രീഷന്‍ കിണറ്റില്‍ വീണ് മരിച്ചു

ബന്തടുക്ക : വീട്ടുപറമ്പില്‍ ജോലി ചെയ്യുകയായിരുന്ന ഇലക്ട്രീഷ്യന്‍ അതേ പറമ്പിലെ കിണറില്‍ വീണു മരിച്ചു. ബന്തടുക്ക മലാംകുണ്ടിലെ ആന്റണി പള്ളിക്ക (58)ലിനാണ് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മകളോടൊപ്പം പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു. കിണറില്‍ 15 അടിയോളം വെള്ളമുള്ളതിനാല്‍ ആര്‍ക്കും ഇറങ്ങാന്‍ സാധിച്ചില്ല. വിവരമറിഞ്ഞെതത്ിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് ആന്റണിയെ കരക്കെത്തിച്ചത് ഉടന്‍ കാസര്‍കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം …

Read More »

റബ്ബര്‍ ഷീറ്റ് ഉണക്കാനിടുന്നതിനിടെ ടെറസില്‍ നിന്നും വീണ് പൊതുപ്രവര്‍ത്തകന്‍ മരിച്ചു

പനത്തടി : റബ്ബര്‍ ഷീറ്റ് ഉണക്കാനിടുന്നതിനിടെ ടെറസില്‍ നിന്നും വീണ് പൊതുപ്രവര്‍ത്തകന്‍ മരിച്ചു. പനത്തടി പണക്കയം തോക്കാനം വീട്ടില്‍ ടി വി കുമാരന്‍ (58) ആണ് മരിച്ചത്. റബ്ബര്‍ ഷീറ്റ് ഉണക്കുന്നതിനിടെ വീടിന്റെ രണ്ടാം നിലയിലെ ടെറസില്‍ നിന്നും വീണായിരുന്നു അപകടം. ദീര്‍ഘകാലം ബളാംതോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി ടി എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടുവന്നിരുന്നു. ഭാര്യ : ബാലാമണി. മക്കള്‍ : മനുരാജ്, മനീഷ. സഹോദരങ്ങള്‍ …

Read More »

അതിഞ്ഞാലില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : കെ എസ് ടി പി റോഡ് അതിഞ്ഞാലില്‍ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രാവണേശ്വരം തണ്ണോട്ടെ കുഞ്ഞിരാമന്‍-ഗീത ദമ്പതികളുടെ മകന്‍ വൈശാഖ് (25) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45 മണിയോടെയാണ് അപകടം. ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ വൈശാഖ് കാഞ്ഞങ്ങാട്ടെ കരാട്ടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അശ്വിനി ഏക സഹോദരിയാണ്.

Read More »

മംഗ്‌ളൂരുവില്‍ കുന്നിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു ; മൂന്നു പേര്ക്ക് പരിക്ക

മംഗ്‌ളൂരു : മംഗ്‌ളൂരുവിനടുത്ത കുദുപ്പുവില്‍ കുന്നിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മുദുഷ്‌ഡെ സ്വദേശിയായ ശ്യാം ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് കുന്നില്‍ ചെരിവില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്. കുദുപ്പു തേജസ്വിനി ഗേള്‍സ് ഹോസ്റ്റലിനു സമീപമാണ് അപകടം. ചെളിയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികളെ പുറത്തെടുത്തുവെങ്കിലും ശ്യാമിന്റെ മരണം സംഭവിച്ചിരുന്നു.

Read More »

ഇത്തരത്തിലാണ് ഞങ്ങളുടെ കളിയെങ്കില്‍ അത് കോലിക്കും സെലക്ടര്‍മാര്‍ക്കും തലവേദനയാകും – രോഹിത്

നാഗ്പുര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ വിജയത്തിന് ബൗളര്‍മാരെ പ്രശംസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ഉത്തരവാദിത്തം ഏറ്റെടുത്ത ബൗളര്‍മാര്‍ പ്രശംസ അര്‍ഹിക്കുന്നുവെന്ന് രോഹിത് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ മത്സരം തോറ്റ ശേഷം പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കിയത്. നാഗ്പുരില്‍ നടന്ന അവസാന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. വെറും …

Read More »

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവിന്റെ മരണം : നാട് കണ്ണീരിലാഴ്ന്നു

മഞ്ചേശ്വരം : പൈവളിഗെയില്‍ ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. പൈവളിഗെയിലെ അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പൈവളിഗെ ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബൂബക്കര്‍ സിദ്ദിഖിന്റെ ആകസ്മിക മരണം നാട്ടുകാരെയും കൂട്ടുകാരയും കണ്ണീരിലാഴ്ത്തി.

Read More »

ഉപ്പളയില്‍ തീവണ്ടി തട്ടി മരിച്ചത് കുണ്ടങ്കരടുക്ക സ്വദേശി

ഉപ്പള : ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ചത് കുമ്പള കുണ്ടങ്കരടുക്കയിലെ മണി എന്ന മനീഷ (20)ണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഉപ്പള റെയില്‍വേ ട്രാക്കിലാണ് തല പിളര്‍ന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാത്രി ബന്ധുക്കള്‍ കുമ്പള പോലീസ് സ്റ്റേഷനില്‍ കാണാതായതു സംബന്ധിച്ച പരാതി നല്‍കാനെത്തിയപ്പോഴാണ് ഉപ്പളയില്‍ തീവണ്ടി തട്ടി മരിച്ചതായുള്ള സൂചന പോലീസ് അറിയിച്ചത്. ഇതേ തുടര്‍ന്ന് …

Read More »

മിനി ലോറിയില്‍ നിന്ന് കല്ലുകള്‍ ദേഹത്ത് വീണ് പരിക്കേറ്റ ക്വാറി തൊഴിലാളി മരിച്ചു

മഞ്ചേശ്വരം : മിനി ലോറിയില്‍ നിന്ന് കല്ലുകള്‍ ദേഹത്ത് വീണ് ക്വാറി തൊഴിലാളിക്ക് ദാരുണാന്ത്യം. ഗുവദപ്പദുപ്പിലെ സുബാനാ(40) ആണ് മംഗ്‌ളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. ബണ്ട്വാള മുളൂരിലെ ക്വാറിയില്‍ തൊഴിലാളിയായിരുന്നു. കല്ലുകളുമായി ക്വാറിയില്‍ നിന്ന് പോവുകയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് സമീപത്ത് ജോലി ചെയ്യുകയായിരുന്ന സുബാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പരേതരായ ഗലിസാദ് 0 ബീവിജാന്‍ ദമ്പതികളുടെ മകനാണ് …

Read More »

തനിച്ചു താമസിക്കുന്ന വൃദ്ധന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : തനിച്ച് താമസിക്കുന്ന വൃദ്ധനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയപുരം കോടോത്തെ കുഞ്ഞമ്പു (67) ആണ് മരിച്ചത്. പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജപുരം പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും മക്കളും വര്‍ഷങ്ങള്‍ക്കു മുമ്പ് പിണങ്ങി പോയതിനു ശേഷം കുഞ്ഞമ്പു തനിച്ച് താമസിച്ചുവരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More »