Tuesday , January 21 2020
Breaking News

More News

അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു

ഹൊസങ്കടി: അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ഹൊസങ്കടി ഏര്‍മൂടിലെ മൊയ്തീന്‍മൈമൂന ദമ്പതികളുടെ മകളും മഞ്ചേശ്വരം ഇഖ്‌റഅ് കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ മറിയം മുസൈദ റാസി(18)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. റമീസ് ഏക സഹോദരനാണ്.

Read More »

അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അംഗന്‍വാടി അധ്യാപിക മരിച്ചു

കാസര്‍കോട് :അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അംഗന്‍വാടി അധ്യാപിക മരിച്ചു. നാന്മാര്‍മൂലയിലെ അംഗന്‍വാടി അധ്യാപിക ഷീബ (46) ആണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരിച്ചത്. തിരുവനന്തപുരം സ്വദേശനിയായ ഷീബ അണങ്കൂര്‍ സ്‌കൗട്ട് ഭവനത്തിനു സമീപത്താണ് താമസിച്ചുവന്നിരുന്നത്. പരേതനായ സുകുമാരന്‍ – ഓമന ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് : സുരേന്ദ്രന്‍ (ഗള്‍ഫ്). ഏകമകള്‍ അമൃത. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

Read More »

ബസിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: സ്വകാര്യ ബസിടിച്ച് പെയിന്റിംഗ് തൊഴിലാളി മരിച്ചു. ആറങ്ങാടി കോട്ടക്കുന്നിലെ ബാബു എന്ന അശോകന്‍ (44)ആണ് മരിച്ചത്. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റില്‍ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അശോകന്‍ സന്ധ്യയോടെയാണ് മരണത്തിന് കീഴടങ്ങിയത്. പരേതരായ മാലിങ്കന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: രജനി. മക്കള്‍: കിരണ്‍, കീര്‍ത്തി.

Read More »

പ്രമുഖ പണ്ഡിതന്‍ അഹമ്മദ് ബാവ മുസ്ല്യാര്‍ അന്തരിച്ചു

ഉള്ളാള്‍: പ്രമുഖ പണ്ഡിതനും സൂഫീവര്യനും ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജ് പ്രൊഫസറുമായ അഹ്മദ് ബാവ മുസ്ലിയാര്‍ (81) അന്തരിച്ചു. 40 വര്‍ഷത്തോളമായി ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നൂറുകണക്കിനു ശിഷ്യഗണങ്ങളുള്ള അഹമദ് ബാവ മുസ്ലിയാര്‍ കണ്ണങ്കാനയിലും മൊഗ്രാലിലും ഉപ്പിനങ്ങാടിയിലും ജോലി ചെയ്തിരുന്നു. ഭാര്യമാര്‍: ഹലീമ, ആസ്യമ്മ. മക്കള്‍: ജലാലുദ്ദീന്‍ മദനി, ശറഫുദ്ദീന്‍, മുനീര്‍, താജുദ്ദീന്‍ മദനി, അത്വാവുള്ള സഅദി, അബ്ദുല്‍ മാജിദ്, അബ്ദുല്‍ വാഹിദ്, …

Read More »

പാനൂരില്‍ നിന്ന് കാണാതായ ഭരതൃമതി കാസര്‍കോട്ട് തീവണ്ടി തട്ടി മരിച്ച നിലയില്‍

കാസര്‍കോട് : പാനൂരില്‍ നിന്നും കാണാതായ ഭര്‍തമതിയെ കാസര്‍കോട്ട് തീവണ്ടിയില്‍ നിന്ന് വീണു മരിച്ച നിലയില്‍ കാണപ്പെട്ടു. പാനൂര്‍, പൂക്കോട്ട് കാവില്‍ െേപായിലിലെ ബാലകൃഷ്ണന്റെ ഭാര്യ ജിജ (45)യെയാണ് അടുക്കത്ത്ബയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലമായി ചികിതിസയില്‍ കഴിയുകയായിരുന്നു ജിജയെന്നു ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ജിജയെ കാണാതായത്. ആഭരണങ്ങളെല്ലാം വീട്ടിനകത്തു ഊരിവെച്ചനിലയില്‍ കാണപ്പെട്ടു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ട്രെയിന്‍ കയറി …

Read More »

കേബിള്‍ വലിക്കുന്നതിനെ ചൊല്ലി തര്‍ക്കം ; വെള്ളൂരില്‍ വിമുക്ത ഭടന്‍ ചവിട്ടേറ്റ് മരിച്ചു ; അയല്‍വാസി കസ്റ്റഡിയില്‍

പയ്യന്നൂര്‍ : കേബിള്‍ വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ വിമുക്ത ഭടന്‍ ചവിട്ടേറ്റു മരിച്ചു. അയല്‍വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊഴുന്തുംപടി ക്ഷേത്രത്തിനു സമീപത്തെ കാമ്പ്രത്ത് ബാലകൃഷ്ണന്‍ (67) ആണ് മരിച്ചത്. ഇയാളുടെ അയല്‍വാസിയായ കുലേരിക്കാരന്‍ സന്തോഷി (45)നെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കേബില്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് സന്തോഷും ബാലകൃഷ്ണനും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സന്തോഷ് വിമുക്തഭടനായ ബാലകൃഷ്ണന്റെ വീട്ടിലെത്തുകയും പിടിച്ചുവലിച്ചു തള്ളിയിടുകയും …

Read More »

കണ്ണൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കാസര്‍കോട് മടിക്കൈ സ്വദേശി മരിച്ചു

കണ്ണൂര്‍ : കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് മടിക്കൈ കൂളിക്കുണ്ടില്‍ ഹൗസില്‍ എ കെ അബൂബക്കര്‍ (20) ആണ് എടച്ചൊവ്വ പ്രതീക്ഷാ ഭവനിലെ അന്തേവാസി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മരിച്ചത്. കഴിഞ്ഞ ദിവസം 12.30 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ അബൂബക്കറിനെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More »

വീട് വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: വീട് വൃത്തിയാക്കുന്നതിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ചിറപ്പുറം ആലിന്‍കീഴിലെ പ്രവാസി സുധാകരന്റെ ഭാര്യയും മടിക്കൈ അടുക്കത്ത്പറമ്പിലെ പരേതനായ മുത്തു നാരായണി ദമ്പതികളുടെ മകളുമായ മല്ലിക(43)യാണ് മരണപ്പെട്ടത്. മകളെ പെണ്ണുകാണാന്‍ ആളുകള്‍ വരുന്നുണ്ടെന്നറിഞ്ഞ് വീട്ടിനകത്ത് കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം പുറത്തേക്ക് കളയാനായി വീടിന് പുറത്തേക്കിറങ്ങുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്താദിസമ്മര്‍ദ്ദമാണ് മരണകാരണം. ഏറെ വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന സുധാകരന്‍ പ്രവാസി ജീവിതം അവസാനിപ്പിച്ച് ഏതാനും മാസം മുമ്പാണ് …

Read More »

മംഗ്‌ളൂരുവില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്നിപ്പാടി സ്വദേശിയായ പ്രതിശ്രുതവരന്‍ മരിച്ചു

കാസര്‍കോട് : മംഗലാപുരത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് മന്നിപ്പാടി സ്വദേശിയായ പ്രതിശ്രുത വരന്‍ മരിച്ചു. മന്നിപ്പാടി സ്വദേശിയും ഇപ്പോള്‍ മംഗലാപുരത്ത് താമസക്കാരനുമായ ടാക്‌സി ഡ്രൈവര്‍ സുധാകര ആണ്ശനിയാഴ്ച രാവിലെ മരിച്ചത്‌. രണ്ടു ദിവസം മുമ്പ് മംഗലാപുരം പമ്പ്വല്ലിലായിരുന്നു അപകടം. സുധാകരയുടെ വിവാഹം ഈ മാസം 8 നു നടക്കേണ്ടതായിരുന്നു. വിശ്വനാഥ-നാരായണി ദമ്പതികളുടെ മകനാണ്. സുമലത ഏകസഹോദരിയാണ്.

Read More »

അസുഖത്തെത്തുടര്‍ന്ന് അധ്യാപിക മരിച്ചു

കണ്ണൂര്‍ : അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു. മയ്യില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയും ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് പി സുരേഷന്റെ ഭാര്യയുമായ എം ലീന (44) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഏക മകന്‍ യദു സുരേഷ് മയ്യില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇരിക്കൂറിലെ കുഞ്ഞിരാമന്‍-സൗദാമിനി ദമ്പതികളുടെ മകളാണ്. ലതീഷ് ഏകസഹോദരനാണ്.

Read More »