Friday , May 24 2019
Breaking News

More News

കണ്ണൂരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് കാസര്‍കോട് മടിക്കൈ സ്വദേശി മരിച്ചു

Marannam

കണ്ണൂര്‍ : കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് മടിക്കൈ കൂളിക്കുണ്ടില്‍ ഹൗസില്‍ എ കെ അബൂബക്കര്‍ (20) ആണ് എടച്ചൊവ്വ പ്രതീക്ഷാ ഭവനിലെ അന്തേവാസി കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് മരിച്ചത്. കഴിഞ്ഞ ദിവസം 12.30 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ അബൂബക്കറിനെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More »

വീട് വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

Death

നീലേശ്വരം: വീട് വൃത്തിയാക്കുന്നതിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ചിറപ്പുറം ആലിന്‍കീഴിലെ പ്രവാസി സുധാകരന്റെ ഭാര്യയും മടിക്കൈ അടുക്കത്ത്പറമ്പിലെ പരേതനായ മുത്തു നാരായണി ദമ്പതികളുടെ മകളുമായ മല്ലിക(43)യാണ് മരണപ്പെട്ടത്. മകളെ പെണ്ണുകാണാന്‍ ആളുകള്‍ വരുന്നുണ്ടെന്നറിഞ്ഞ് വീട്ടിനകത്ത് കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം പുറത്തേക്ക് കളയാനായി വീടിന് പുറത്തേക്കിറങ്ങുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്താദിസമ്മര്‍ദ്ദമാണ് മരണകാരണം. ഏറെ വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന സുധാകരന്‍ പ്രവാസി ജീവിതം അവസാനിപ്പിച്ച് ഏതാനും മാസം മുമ്പാണ് …

Read More »

മംഗ്‌ളൂരുവില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്നിപ്പാടി സ്വദേശിയായ പ്രതിശ്രുതവരന്‍ മരിച്ചു

Accuident-death

കാസര്‍കോട് : മംഗലാപുരത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് മന്നിപ്പാടി സ്വദേശിയായ പ്രതിശ്രുത വരന്‍ മരിച്ചു. മന്നിപ്പാടി സ്വദേശിയും ഇപ്പോള്‍ മംഗലാപുരത്ത് താമസക്കാരനുമായ ടാക്‌സി ഡ്രൈവര്‍ സുധാകര ആണ്ശനിയാഴ്ച രാവിലെ മരിച്ചത്‌. രണ്ടു ദിവസം മുമ്പ് മംഗലാപുരം പമ്പ്വല്ലിലായിരുന്നു അപകടം. സുധാകരയുടെ വിവാഹം ഈ മാസം 8 നു നടക്കേണ്ടതായിരുന്നു. വിശ്വനാഥ-നാരായണി ദമ്പതികളുടെ മകനാണ്. സുമലത ഏകസഹോദരിയാണ്.

Read More »

അസുഖത്തെത്തുടര്‍ന്ന് അധ്യാപിക മരിച്ചു

Obit

കണ്ണൂര്‍ : അസുഖത്തെ തുടര്‍ന്ന് അധ്യാപിക മരിച്ചു. മയ്യില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയും ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് പി സുരേഷന്റെ ഭാര്യയുമായ എം ലീന (44) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഏക മകന്‍ യദു സുരേഷ് മയ്യില്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇരിക്കൂറിലെ കുഞ്ഞിരാമന്‍-സൗദാമിനി ദമ്പതികളുടെ മകളാണ്. ലതീഷ് ഏകസഹോദരനാണ്.

Read More »

കിന്‍ഫ്രാ പാര്‍ക്കിലെ കെട്ടിടത്തില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു

Death

കുമ്പള : കിന്‍ഫ്രാ പാര്‍ക്കിലെ കെട്ടിടത്തില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു. കര്‍ണ്ണാടക സ്വര്‍ണഗിരിയിലെ ഇമാമ സാബിന്റെയും ദൈനബിയുടെയും മകന്‍ ഹുസൈന്‍ സാബ് (36) ആണ് മരിച്ചത്. സീതാംഗോളി കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് വീണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ബന്ധുക്കളെ വിവരമമറിയിച്ചിട്ടുണ്ട്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ : മുംതാസ്, മക്കള്‍ …

Read More »

മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

Masood

യുണൈറ്റഡ് നേഷന്‍സ്: ഏറെ നാളത്തെ ഇന്ത്യയുടെ ആവശ്യത്തിനൊടുവില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്‍ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ചൈന എതിര്‍പ്പ് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനാത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. പുല്‍വാമ ഉള്‍പ്പെടെ …

Read More »

യുവാവ് തൂങ്ങി മരിച്ച നിലയില്‍

Death

കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരിയില്‍ തട്ടുകട നടത്തുന്ന കിഴക്കുംകര മണലിലെ മോഹനന്റെ മകന്‍ മനുപ്രസാദ് എന്ന മനു (27)വിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി വീടിന്റെ സിറ്റൗട്ടിലാണ് മൃതദേഹം കണ്ടത്. മര്‍ച്ചന്റ് നേവി കോഴ്‌സ് പൂര്‍ത്തിയാക്കിയ മനു കുറച്ചുകാലം മര്‍ച്ചന്റ് നേവിയിലും പിന്നീട് സ്വകാര്യ വാഹനത്തിലും ജോലി ചെയ്തിരുന്നു. അമ്മ: ശോഭ. സഹോദരി: മനീഷ. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Read More »

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Marannam

കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശിയും ചേരങ്കൈ ഫിര്‍ദൗസ് നഗറില്‍ താമസക്കാരനുമായ അബ്ബാസ് പടുപ്പില്‍(45) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഹൃദ്‌രോഗത്തിന് കുറേകാലമായി ചികിത്സയിലായിരുന്നു. മുഹമ്മദിന്റെ മകനാണ്. ഭാര്യ: ഷബാന. മക്കള്‍: ഷാഹിന്‍, ഷിയാല, ഷയാന്‍. ഖബറടക്കം മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.

Read More »

മകളുമായി പിണങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

Marannam

തൃക്കരിപ്പൂര്‍ : കുടുംബവഴത്തിനെ തുടര്‍ന്ന് മകളുമായി പിണങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചന്തേര മാണിയാട്ടെ കെ വി ഓമന (53) യാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടിനകത്ത് വെച്ച് ഓമന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഓമനയുടെ മകള്‍ റെജിനയുടെ ഭര്‍ത്താവ് ഓമനയുമായി വഴക്കിട്ടിരുന്നുവത്രെ. പിന്നീട് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയതിന് പിന്നാലെ റെജിനയും ഓമനയും …

Read More »

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു

Marannam

കുമ്പള : പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു. മൊഗ്രാല്‍കുത്ത്ബി നഗറിലെ ഇലക്ട്രീഷ്യന്‍ അഷ്‌റഫിന്റെ ഭാര്യ മിസ് രിയ (30) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കുമ്പള സഹകരണ ആശുപത്രിയില്‍ മിസ്രിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനു ശേഷം രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് അതീവ ഗുരുതരനിലയില്‍ മംഗ്‌ളൂരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടിയമ്മയിലെ പരേതനായ മുഹമ്മദിന്റെ മകളാണ്. മക്കള്‍ : നഫീസത്ത് നസ്‌റീന (10), ഖദീജത്ത് സാനിയ (എട്ട്).

Read More »