Wednesday , September 18 2019
Breaking News

More News

ചുമട്ടുതൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

Death

വെള്ളരിക്കുണ്ട്: ചുമട്ടുതൊഴിലാളിയെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് കൂട്ടക്കുളത്തെ പരേതനായ നാരായണന്‍നാരായണി ദമ്പതികളുടെ മകനും വെള്ളരിക്കുണ്ട് ടൗണിലെ സിഐടിയു യൂണിയന്‍ ചുമട്ടുതൊഴിലാളിയുമായ ഹരിക്കുട്ട(43)നാണ് റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ശേഷം കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് വെള്ളരിക്കുണ്ട് കക്കയത്തെ സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ …

Read More »

പ്ലാവില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Death

കാസര്‍കോട് : ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നു വീണു പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടുംകുഴിയിലെ മുഹമ്മ റഫഈഖ് (26) ആണ് മരിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നു വീണ ചക്ക പറിക്കേല്‍ക്കുകയായിരുന്ന. ചെട്ടുംകുഴിയിലെ ഇല്യാസ്-ഹാജിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍നഅഷ്‌റഫ്, ഹാരിസ്, ഇബ്രാഹിം, കബീര്‍, റഹ്മാന്ഡ ഷംസീന, ഖദീ, മിസ് രിയ.

Read More »

ആയിഷാബി അന്തരിച്ചു

Obit

ചെങ്കള:എസ്.ടി.യു.ജില്ലാ പ്രസിഡണ്ടും ചെങ്കള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ എ അഹമ്മദ് ഹാജിയുടെ മാതാവ് ആയിഷാബി(92) അന്തരിച്ചു.പരേതരായ മമ്മിഞ്ഞി ഹാജിയുടെയും സൈനബിയുടെയും മകളാണ്.പരേതനായ ഉക്കമ്പട്ടി ഖാദര്‍ ആണ് ഭര്‍ത്താവ്.മറ്റു മക്കള്‍:പരേതനായ മുഹമ്മദ്,കെ.എ അബ്ദുല്ല,അബ്ദുള്‍റഹിമാന്‍ അറബി,റുഖിയ സഹോദരങ്ങള്‍:കുഞ്ഞാമു,പരേതരായ അബ്ദുല്ല,അബ്ദുള്‍റഹ്മാന്‍. മരുമക്കള്‍:മറിയ,നബീസ,റംല,മൈമൂന,പരേതനായ അബൂബക്കര്‍ മയ്യിത്ത് രാവിലെ 10 മണിക്ക് പാണലം ജുമാ മസ്ജിദില്‍ ഖബറടക്കും.മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി,ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ധീന്‍,ജന:സെക്രട്ടറി എ.അബ്ദുള്‍റഹിമാന്‍ വസതി സന്ദര്‍ശിച്ചു.

Read More »

ചെട്ടുംകുഴിയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

accident

കാസര്‍കോട്: ചെട്ടുംകുഴിയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആശാരിയും അണങ്കൂര്‍ പച്ചക്കാട് സ്വദേശിയുമായ നാരായണനാ(60)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെ ചെട്ടുംകുഴിയില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ തന്നെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഭാര്യ: ഗായത്രി. മക്കള്‍: ഗാനശ്രീ, ബീനശ്രീ. മരുമകന്‍: വിപിന്‍.

Read More »

വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു

Death

പാണത്തൂര്‍: തൊഴിലുറപ്പ് ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ കുഴഞ്ഞ് വീണ വീട്ടമ്മ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു.കള്ളാര്‍ പെരുമ്പള്ളിയിലെ ഗംഗാധരന്റെ ഭാര്യ ശാന്തകുമാരി(42)യാണ് മരണപ്പെട്ടത്. തലവേദയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയതിനെ തുടര്‍ന്ന് രണ്ടു ദിവസം ഇവര്‍ തൊഴിലുറപ്പിന് പോയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ വീട്ടു ജോലികള്‍ തീര്‍ത്ത് ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് കുഴഞ്ഞ് വീണത്. ഉടന്‍ പൂടംകല്ലിലെ സര്‍ക്കാരാശുപത്രിയിലെത്തിച്ചു.പ്രാഥമിക ശുശ്രൂഷ നല്‍കി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ വഴി മധ്യേ മരണപ്പെടുകയായിരുന്നു. അസ്വഭാവിക മരണത്തിന് …

Read More »

എച്ച് ശ്രീധര്‍ കാമത്ത് അന്തരിച്ചു

Obit-Kamath

കാഞ്ഞങ്ങാട്: ഗജാനന ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും സദ്ഗുരു പബ്ലിക്ക് സ്‌കൂളിന്റെയും ചെയര്‍മാന്‍ എച്ച് ശ്രീധര്‍ കാമത്ത് (76) അന്തരിച്ചു. ഒന്നര പതിറ്റാണ്ടുകാലം ഹൊസ്ദുര്‍ഗ് ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്ന പരേതരായ വിട്ടല്‍ ഉപേന്ദ്ര കാമത്തിന്റെയും കലാവതി കാമത്തിന്റെയും മൂത്തമകനാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം. ജില്ലാ ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ്, ഹൊസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം ട്രസ്റ്റി, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് സ്ഥാപക പ്രസിഡന്റ്, റോട്ടറി എംബിഎം സ്‌പെഷല്‍ സ്‌കൂള്‍ …

Read More »

പാളം മുറിച്ചുകടക്കുന്നതിനിടെ മത്സ്യവില്‍പ്പനക്കാരി തീവണ്ടി തട്ടി മരിച്ചു

Death

കീഴൂര്‍ : മപാളം മുറിച്ചുകടക്കുന്നതിനിടെ മത്സ്യവില്‍പ്പനക്കാരി തീവണ്ടി തട്ടി മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ബാലന്റെ ഭാര്യ ചന്ദ്രാവതി (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.20 ഓടെ കീഴൂരിലാണ് അപകടം. മരുന്നു വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോകുന്നതിനിടെ കണ്ണൂരില്‍ നിന്നും മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍ : പ്രേമ, ശോഭ, ഓമന, പ്രസന്ന, …

Read More »

കാസര്‍കോട് സ്വദേശിയുടെ മയ്യത്ത് മക്കയില്‍ ഖബറടക്കി

Marannam

മക്ക : കഴിഞ്ഞ ദിവസം മക്കയില്‍ വെച്ച് മരിച്ച ഒളയത്തടുക്ക റഹ്മത്ത് നഗറിലെ തളങ്കര അബ്ദുല്ലയുടെ മകനും കാസര്‍കോട് പഴയ ബസ്റ്റാന്റ് ക്രോസ്സ് റോഡിലെ വസ്ത്ര വ്യാപാരിയുമായ ടി എ മുഹമ്മദ് ശാഫിയുടെ മൃതദേഹം മഗ്രിബ് നമസ്‌കാരത്തിന് ശേഷം മക്കയിലെ ജന്നത്തുല്‍ മുഅല്ലയില്‍ കബറടക്കി. തളങ്കര ബാങ്കോട് സ്വദേശിയായ ഭാര്യ റാബിയയും ഷാഫിയും കഴിഞ്ഞ ആഴ്ചയാണ് ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയത്. ഉംറ കര്‍മം നിര്‍വഹിച്ച് മദീനയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിനിടയിലാണ് …

Read More »

ഭര്‍തൃമതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Hanging

ചെറുവത്തൂര്‍ : ഭര്‍തൃമതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനിയിലെ സന്തോഷിന്റെ ഭാര്യ സൗമ്യ (31)യെയാണ് ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചീമേനി പോലീസ് കേസെടുത്തു.

Read More »

പൂച്ചക്കാട് നെഹ്‌റു മൈതാനിയിലെ ജാനകി അന്തരിച്ചു

Obit

പൂച്ചക്കാട്: പള്ളിക്കര പഞ്ചായത്ത് മുന്‍ മെമ്പറും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന പൂച്ചക്കാട് നെഹ്‌റു മൈതാനിയിലെ പരേതനായ സി.എച്ച്.നാരായണന്റെ ഭാര്യ ജാനകി (72) അന്തരിച്ചു മക്കള്‍ :എം.വി. രവീന്ദ്രന്‍ (ഡ്രൈവര്‍), രമണി പള്ളിക്കര, സി.എച്ച്. രാധാകൃഷ്ണന്‍ (ഡ്രൈവര്‍), എം.വി.മുരളീധരന്‍ (കുവൈത്ത്), ഉമാദേവി, സി.എച്ച് മധുസൂദനന്‍ (ദുബൈ). മരുമക്കള്‍ : ഗീത, കുഞ്ഞിക്കണ്ണന്‍, പൂര്‍ണിമ, ജേസ്മ, മുരളി, പ്രീജ

Read More »