Monday , June 17 2019
Breaking News

More News

കോളജ് പാചകതൊഴിലാളി തൂങ്ങിമരിച്ചു

Hanging

കാസര്‍കോട്: ഗവ. കോളജിലെ പാചകതൊഴിലാളിയെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ കളക്കര പള്ളത്തിങ്കാല്‍ സ്വദേശി കൊട്ടനെ (61) യാണ് വീടിനടുത്തുള്ള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഓമന. മക്കള്‍: അനില്‍കുമാര്‍, അനിത. മരുമകന്‍: ചന്ദ്രന്‍. സഹോദരങ്ങള്‍: അനന്തന്‍, അപ്പാ, രമണി, ചോയിച്ചി.

Read More »

വീട്ടമ്മ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Omana

കാഞ്ഞങ്ങാട്: വീട്ടമ്മയെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് പത്തായപുരയിലെ ഗള്‍ഫുകാരനായ ചന്ദ്രന്റെ ഭാര്യ ഓമന(45)യെയാണ് ചൊവ്വാഴ്ച രാവിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കുംകര മുച്ചിലോട്ടെ പൊക്കന്‍ നന്ദിനി ദമ്പതികളുടെ മകളാണ്. മക്കള്‍: സ്മൃതി (എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജ് കാസര്‍കോട്), അതുല്‍ (സികെ നായര്‍ കോളേജ് പടന്നക്കാട്). സഹോദരങ്ങള്‍: തമ്പായി, സാവിത്രി, രാജന്‍, ലക്ഷ്മി. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രിയിലേക്ക് …

Read More »

നോമ്പ് തുറന്ന് വിശ്രമിക്കവെ ചേരൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Death

ഷാര്‍ജ : നോമ്പു തുറന്ന ശേഷം വിശ്രമിക്കുകയായിരുന്ന ചേരൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. മേനങ്കോട് കാനത്തില്‍മൂലയിലെ അബ്ബാസിന്റെ മകന്‍ അഷ്‌റഫ് എന്ന അച്ചു (37) ആണ് മരിച്ചത്. തിങ്കളാഴ്ച നോമ്പ് തുറന്ന് മജറയിലെ താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയായിരുന്നു മരണം. റോളയിലെ മദീന സൂപ്പര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായിരുന്ന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. മാതാവ് നഫീസ. ഭാര്യ ഹാജിറ. മക്കള്‍ : റിസ, റിം. സഹോദരങ്ങള്‍ : മിസ്രിയ, ഹമീദ്, ഹര്‍ഷാദ്, സഫരിയ്യ, …

Read More »

കൊടുംചൂടില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി; കര്‍ഷകന്‍ തൂങ്ങിമരിച്ചു

-------

കാസര്‍കോട്: കടുത്ത വേനലില്‍ കാര്‍ഷികവിളകള്‍ കരിഞ്ഞുണങ്ങിയതില്‍ മനം നൊന്താണെന്ന് പറയുന്നു കര്‍ഷകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ മാച്ചിപ്പുറം മുങ്ങത്ത് കരുണാകരന്‍ നായരെ (63)യാണ് വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കരുണാകരന്‍ നായര്‍ തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികള്‍ ചെയ്തുവരികയായിരുന്നു. വേനല്‍ കടുത്തതോടെ ഇവ കരിഞ്ഞുണങ്ങി. ഇതിലുള്ള മനോവിഷമത്തിലാണ് തൂങ്ങിമരിച്ചതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുധീഷ്, സുനിത. മരുമക്കള്‍: ശ്രുതി, മാധവന്‍. …

Read More »

ബൈക്കിടിച്ചു പരുക്കേറ്റ കാല്‍നടക്കാരന്‍ മരിച്ചു

Death

ബൈക്കിടിച്ചു ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു. പേരോലിലെ എ.വിജയനാണ് (46) മരിച്ചത്. പരേതനായ എറുവാട്ട് രാഘവന്‍ നായരുടെയും ആനിക്കീല്‍ നാരായണി അമ്മയുടെയും മകനാണ്. കഴിഞ്ഞ ദിവസം റോഡരികിലൂടെ നടന്നു പോകവേ, നീലേശ്വരം കോണ്‍വന്റ് ജംക്ഷനു സമീപമായിരുന്നു അപകടം. മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഉമാദേവി (കാങ്കോല്‍). മകന്‍: ആദര്‍ശ്. സഹോദരങ്ങള്‍: ഗംഗാധരന്‍, പത്മനാഭന്‍, ലീലാവതി, ചന്ദ്രമതി.

Read More »

മുഹമ്മദലി കൊപ്പളം അന്തരിച്ചു

Obit

കൊപ്പളം : മുഹമ്മദലി കൊപ്പം (80) അന്തരിച്ചു. ദീര്‍ഘകാലമായി കൊപ്പളത്തില്‍ താമസിച്ചിരുന്ന മുഹമ്മദലി എന്ന മമ്മാലിക്ക കൊല്ലം സ്വദേശിയാണ് ചെറുപ്പം മുതലേ മൊഗ്രാല്‍ കൊപ്പളത്തില്‍ വന്നു മത്സ്യബന്ധന തൊഴിലാളിയാണ്. ഭാര്യ : പരേതയായ ഫാത്തിമ. മക്കളില്ല ഭാര്യ സഹോദരമ്മാര്‍ മുസ ഇബ്രാഹിം അബാസ് പരേതനായ മുഹമ്മദ്

Read More »

വീടിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു

Death

ഉദുമ : പെയിന്റിംഗ് ജോലിക്കിടെ വീടിനു മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്ധ്യവയസ്‌ക്കന്‍ മരിച്ചു. പള്ളിക്കര അരളിക്കട്ടയിലെ കണ്ടത്തില്‍ അപ്പകുഞ്ഞി-നാരായണി ദമ്പതികളുടെ മകന്‍ പുരുഷോത്തമന്‍ (50) ആണ് മംഗ്‌ളൂരു ആശുപത്രിയില്‍വെച്ച് ശനിയാഴ്ച മരിച്ചത്. ഈ മാസം 3നാണ് അപകടമുണ്ടായത്. ബേക്കല്‍ കാട്ടൂര്‍മൂലയിലെ നിര്‍മ്മാണം നടക്കുന്ന വീടിന്റെ പെയിന്റിംഗിനിടെ പുരുഷോത്തമന്‍ താഴേക്ക് വീഴുകയായിരുന്നു. പാലക്കുന്ന് കഴകം ശ്രീ ഭഗവതിക്ഷേത്ര പള്ളിക്കര മഠം പ്രാദേശിക സമിതി കേന്ദ്ര കമ്മിറ്റി അംഗവും പള്ളിക്കര …

Read More »

സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പറമ്പിലേക്ക് പോയയാള്‍ കുഴഞ്ഞുവീണു മരിച്ചു

Marannam

കളനാട് : സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പറമ്പിലേക്ക് പോയയാള്‍ കുഴഞ്ഞുവീണു മരിച്ചു. കളനാട്ടെ പൗരപ്രമുഖന്‍ അബൂബക്കര്‍ ഹാജി (71) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ അബൂബക്കര്‍ ഹാജി പറമ്പിലെ തെങ്ങിന് വെള്ളമൊഴിക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും മറിയത്തിന്റെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ : ആയിഷ ചാത്തങ്കൈ മാണി. മക്കള്‍ : …

Read More »

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

Obit

കുമ്പള: കുമ്പള ബദിയടുക്ക റോഡിലെ ബി.എം.എ. ഹെല്‍ത്ത് സെന്റര്‍ ഉടമയും കുമ്പള മാവിനക്കട്ടയില്‍ താമസക്കാരനുമായ ഡോ.കെ. അഹ്മദ് ബഷീര്‍(71) അന്തരിച്ചു. മുളിയാര്‍ മല്ലം സ്വദേശിയാണ്. ദീര്‍ഘ കാലം കുമ്പള സി.എച്ച്.സി.യില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു. മുള്ളേരിയ ഗവ. ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. 40 വര്‍ഷത്തോളമായി കുമ്പളയില്‍ താമസിച്ച് വരികയാണ്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം മാവിനകട്ടയിലെ വീട്ടിലെത്തിച്ച് പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ഉച്ചയോടെ …

Read More »

എരോല്‍ നാഗത്തിങ്കാലിലെ പി വി കാര്‍ത്ത്യായനി അന്തരിച്ചു

Obit

ഉദുമ: പരേതനായ എരോല്‍ നാഗത്തിങ്കാല്‍ കേശവന്‍ ആചാരിയുടെ ഭാര്യ പി.വി.കാര്‍ത്ത്യായണി(72) അന്തരിച്ചു. മക്കള്‍: വൈ.മനോജന്‍(കണ്ടക്ടര്‍), വൈ.മധു. മരുമകള്‍: പ്രസന്ന. സഹോദരങ്ങള്‍:പി.കര്‍ത്തമ്പു ആചാരി പിലിക്കോട്, പി.വി.ലക്ഷ്മി കടയംകയം.

Read More »