Thursday , September 19 2019
Breaking News

More News

അസുഖബാധിതനായ പിതാവിനൊപ്പം ആശുപത്രിയിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു

Death-Juwariya

ഉദുമ: അസുഖബാധിതനായ പിതാവിനൊപ്പം ആസ്പത്രിയിലെത്തിയ പതിനേഴുകാരി കുഴഞ്ഞു വീണ് മരിച്ചു. ചെമ്പരിക്കയിലെ മുഹമ്മദ് സെയ്താലിയുടെ മകളും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ ജുവൈരിയ(17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലാണ് സംഭവം. മുഹമ്മദ് സെയ്താലി ഡയാലിസിസ് ചെയ്യാന്‍ ആസ്പത്രിയില്‍ വന്നപ്പോള്‍ സഹായത്തിനായി ഒപ്പം ചെന്നതായിരുന്നു ജുവൈരിയ. കുഴഞ്ഞു വീണ പെണ്‍കുട്ടിക്ക് ഉടന്‍ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് …

Read More »

കാറും ബൈക്കും കൂട്ടിയിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Accident-Death

ഉദുമ: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടിക്കുളത്തെ പരേതനായ എസ്.കെ. മുഹമ്മദ് കുഞ്ഞിയുടെയും ഫാത്തിമയുടെയും മകന്‍ പാക്യാര ബദരിയ നഗറിലെ സുല്‍ത്താനാണ് (30)മരിച്ചത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടാണ് അപകടമുണ്ടായത്. സുല്‍ത്താല്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വരികയായിരുന്ന കാറിടിക്കുകയായിരുന്നു. മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സുല്‍ത്താന്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഭാര്യ: മുംതാസ്. മക്കള്‍: ഫാത്തിമ, ഫൗസിയ, ഫാഹില്‍. സഹോദരങ്ങള്‍: സഫിയ, ദൈനബി, സറീന, കുല്‍സുബി, …

Read More »

യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Marannam

കാഞ്ഞങ്ങാട്: രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കാഞ്ഞിരടുക്കം, കാട്ടുമാടത്തെ കുട്ടപ്പന്റെ മകന്‍ ബിജു അഗസ്റ്റി (45)നെ വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തെ ഷെഡിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടുത്തിരുന്ന ലുങ്കി ഷെഡില്‍ തൂങ്ങിയ നിലയിലും മൃതദേഹം നിലത്തു …

Read More »

കൂലിപ്പണിക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു

Obit

ഉദുമ:കൂലിപ്പണിക്കാരനായ തമിഴ്നാടു സ്വദേശി കുഴഞ്ഞു വീണു മരിച്ചു. സേലം സ്വദേശി സുബ്രഹ്മണ്യ(60)നാണ് കളനാട്ടെ ജോലി സ്ഥലത്തു വീണു മരിച്ചത്.

Read More »

സെക്യൂരിറ്റി ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

Hanging

കാസര്‍കോട്: സെക്യൂരിറ്റി ജീവനക്കാരനെ ഭാര്യാ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേളി സഅദിയ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനും രാവണേശ്വരം ചിത്താരി സ്വദേശിയുമായ പ്രഭാകരനെ(55)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് പ്രഭാകരനെ ദേളിക്ക് സമീപം കക്കണ്ടത്തെ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണന്‍നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: രുക്മിണി. മക്കള്‍: പ്രജിത, പ്രതിഭ, പ്രവിത. മരുമക്കള്‍: …

Read More »

ബിജെപി കാസര്‍കോട് മണ്ഡലം മുന്‍ വൈസ് പ്രസിഡണ്ട് കെ.ടി.ജയറാം അന്തരിച്ചു

Obit

കാസര്‍കോട്: ബിജെപി കാസര്‍കോട് മണ്ഡലം മുന്‍ വൈസ് പ്രസിഡണ്ടും ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റിയംഗവുമായ നെല്ലിക്കുന്ന് സ്വാമിക്കട്ടയ്ക്ക് സമീപത്തെ കെ.ടി.ജയറാം(64) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ബിജെപി കാസര്‍കോട് ടൗണ്‍ കമ്മറ്റി മുന്‍പ്രസിഡണ്ടും, ഭഗവതി സേവാസംഘം നെല്ലിക്കുന്ന് പ്രാദേശിക സമിതി പ്രസിഡണ്ടായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം വലിയൊരു സുഹൃദ് ബന്ധത്തിനുടമ കൂടിയായിരുന്നു. പരേതരായ അച്യുതന്‍ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രേമ, മക്കള്‍: വരുണ്‍, …

Read More »

യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

Hanging

നീലേശ്വരം: മടിക്കൈ ആലമ്പാടിയിലെ വലിയവീട്ടില്‍ അനില്‍കുമാറിനെ (39) വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏറെക്കാലം വിദേശത്തായിരുന്നു. അടുത്തിടെയാണു നാട്ടിലെത്തിയത്. കുമാരന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രമിത. മക്കള്‍: പാര്‍വതി, ലക്ഷ്മി. സഹോദരന്‍: അജിത് കുമാര്‍ (തലശ്ശേരി).

Read More »

കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Well

എരിയാല്‍ : രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരിയാല്‍ ബ്ലാര്‍ക്കോട്ടെ അമ്പാടി – കൊറപ്പാളു ദമ്പതികളുടെ മകന്‍ രാമനെ (46)യാണ് ഞായറാഴ്ച വൈകിട്ട് ആറരയോടെ ബ്ലാര്‍ക്കോട്ടെ സ്വകാര്യ വ്യക്തിയുടെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ രാമന്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍ : ലക്ഷ്മണന്‍, സാവിത്രി, …

Read More »

യുവ എഞ്ചിനീയര്‍ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Hanging

കാസര്‍കോട്: യുവഎഞ്ചിനീയറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോയി. കീഴൂര്‍ സ്വദേശിയും ചെമ്മനാട് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് റാഷിദ് (21)ആണ് മരിച്ചത്. പരേതനായ ലത്തീഫ് ഉമ്മാലി ഉമ്മ ദമ്പതികളുടെ മകനാണ്. സുഹൈല, റൈഹാന സഹോദരങ്ങളാണ്.

Read More »

നഫീസ ഹജ്ജുമ്മ പാണലം അന്തരിച്ചു

Obit

പാണലം:ചെങ്കള പാണലത്തെ കെ.എ.നഫീസ ഹജ്ജുമ്മ (70) അന്തരിച്ചു. .പഴയകാല റേഷന്‍ വ്യാപാരി പി.എം.ഇസ്മായില്‍ ഹാജിയുടെ ഭാര്യയാണ്.പരേതരായ കുഞ്ഞിക്കാനം ആമു ഹാജിയുടെയും ആയിഷാബിയുടെയും മകളാണ്.മക്കള്‍ പി.ഐ.മുഹമ്മദ് കുഞ്ഞി,പി.ഐ.അഹമ്മദ് (ഇരുവരും റേഷന്‍ വ്യാപാരികള്‍),പി.ഐ.എ.ലത്തീഫ്(അധ്യാപകന്‍,ടി.ഐ.എച് എസ്.എസ്. നായമ്മാര്‍മൂല,എസ്.ടി.യു.ജില്ലാ സെക്രട്ടറി)പി.ഐ. ഫാത്തിമത്ത് ഹസീന മരുമക്കള്‍:അസ്മല്‍ ഫോര്‍ട്ട് റോഡ്,ആസിയാബി,ഹസീന,സറീന സഹോദരങ്ങള്‍:പരേതനായ കെ.എ.കുഞ്ഞാലി ഹാജി,കെ.എ.മഹമൂദ്,കെ.എ.ശംസു ഹാജി,കദീജ,ജമീല,അയിഷാബി,റുക്കിയ,ഉമ്മാലി,സഫിയ,പരേതയായ ദൈനബി . മയ്യിത്ത് സന്തോഷ്നഗര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി

Read More »