Wednesday , June 19 2019
Breaking News

More News

സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പറമ്പിലേക്ക് പോയയാള്‍ കുഴഞ്ഞുവീണു മരിച്ചു

Marannam

കളനാട് : സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പറമ്പിലേക്ക് പോയയാള്‍ കുഴഞ്ഞുവീണു മരിച്ചു. കളനാട്ടെ പൗരപ്രമുഖന്‍ അബൂബക്കര്‍ ഹാജി (71) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയ അബൂബക്കര്‍ ഹാജി പറമ്പിലെ തെങ്ങിന് വെള്ളമൊഴിക്കാന്‍ പോയതായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതരായ അബ്ദുല്‍ഖാദര്‍ ഹാജിയുടെയും മറിയത്തിന്റെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഭാര്യ : ആയിഷ ചാത്തങ്കൈ മാണി. മക്കള്‍ : …

Read More »

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

Obit

കുമ്പള: കുമ്പള ബദിയടുക്ക റോഡിലെ ബി.എം.എ. ഹെല്‍ത്ത് സെന്റര്‍ ഉടമയും കുമ്പള മാവിനക്കട്ടയില്‍ താമസക്കാരനുമായ ഡോ.കെ. അഹ്മദ് ബഷീര്‍(71) അന്തരിച്ചു. മുളിയാര്‍ മല്ലം സ്വദേശിയാണ്. ദീര്‍ഘ കാലം കുമ്പള സി.എച്ച്.സി.യില്‍ മെഡിക്കല്‍ ഓഫീസറായിരുന്നു. മുള്ളേരിയ ഗവ. ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. 40 വര്‍ഷത്തോളമായി കുമ്പളയില്‍ താമസിച്ച് വരികയാണ്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മൃതദേഹം മാവിനകട്ടയിലെ വീട്ടിലെത്തിച്ച് പൊതു ദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ഉച്ചയോടെ …

Read More »

എരോല്‍ നാഗത്തിങ്കാലിലെ പി വി കാര്‍ത്ത്യായനി അന്തരിച്ചു

Obit

ഉദുമ: പരേതനായ എരോല്‍ നാഗത്തിങ്കാല്‍ കേശവന്‍ ആചാരിയുടെ ഭാര്യ പി.വി.കാര്‍ത്ത്യായണി(72) അന്തരിച്ചു. മക്കള്‍: വൈ.മനോജന്‍(കണ്ടക്ടര്‍), വൈ.മധു. മരുമകള്‍: പ്രസന്ന. സഹോദരങ്ങള്‍:പി.കര്‍ത്തമ്പു ആചാരി പിലിക്കോട്, പി.വി.ലക്ഷ്മി കടയംകയം.

Read More »

പാലക്കുന്നില്‍ മദ്ധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍

Death

പാലക്കുന്ന് : നീലേശ്വരം സ്വദേശിയെന്ന് സംശയിക്കുന്നയാളെ പാലക്കുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ബസ് വെയ്റ്റിംഗ് ഷെഡ്ഡിന് സമീപത്താണ് മൃതദേഹം കാണപ്പെട്ടത്. കാവിമുണ്ടാണ് വേഷം. ഷര്‍ട്ട് ധരിച്ചിട്ടില്ല. ജില്ലാശുപത്രിയില്‍ ചികിത്സ തേടിയതിന്റെ ഒ പി ചീട്ട് മൃതദേഹത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പപ്പന്‍ (54) എന്നാണ് രസീതിയിലുള്ളത്. ബേക്കല്‍ പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More »

ലണ്ടണ്‍ ഓഹരിവിപണിയില്‍ ചരിത്രം കുറിച്ച് മുഖ്യമന്ത്രിയും കിഫ്ബിയും

Chiefm0nister

ലണ്ടണ്‍: ലണ്ടണ്‍ ഓഹരി വിപണി തുറന്ന് ചരിത്രം സൃഷ്ടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ച് അധികൃതരുടെ ക്ഷണം ലഭിച്ചിരുന്നു. ഇത്തരത്തില്‍ ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ മുഖ്യമന്ത്രിയാണ പിണറായി വിജയന്‍. ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക്ക് എക്സ്‌ചേഞ്ച് ക്ഷണിക്കുന്നത് ഇതാദ്യമാണ്. ലണ്ടന്‍ ഓഹരിവിപണിയില്‍ കിഫ്ബിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ ഓഹരി ലിസ്റ്റ് …

Read More »

കോഴിക്കോട്ടെ അപകടം : പരിക്കേറ്റ പരവനടുക്കം സ്വദേശി മരിച്ചു

Death

പരവനടുക്കം : ഈ മാസം 9 ന് മലപ്പുറത്തിനും കോഴിക്കോടിനുമിടയില്‍ ചേരാളിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പരവനടുക്കം സ്വദേശി മരിച്ചു. കൈന്താറിലെ പരേതനായ കുഞ്ഞിരാമന്‍-സരോജിനി ദമ്പതികളുടെ മകന്‍ അജേഷ് (26) ആണ് മരിച്ചത്. അജീഷ് സഞ്ചരിച്ച ബൈക്കിന് നേരെ മറ്റൊരു ബൈക് ഇടിക്കുകയായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കാസര്‍കോട്ടെ സ്വകാര്യ ബൈക്ക് ഷോറൂമില്‍ നിന്നും എറണാകുളത്തുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. അഞ്ചുമാസം മുമ്പ് വരെ ഗള്‍ഫിലായിരുന്നു അജേഷ്. …

Read More »

സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Accident-Death

പൊയിനാച്ചി: ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് മടങ്ങവെ സ്‌കൂട്ടറില്‍ നിന്ന് തലചുറ്റി വീണ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സക്കിടയില്‍ മരിച്ചു. ബട്ടത്തൂര്‍ നെല്ലിയടുക്കം പാലക്കി വീട്ടിലെ പരേതനായ ഗുരുവയ്യയുടെ ഭാര്യ പി സുശീലയാണ് (67)മരിച്ചത്. ബുധനാഴ്ച വൈകിട്ട് മകന്റെ കൂടെ ആശുപത്രിയില്‍ പോയി വരുമ്പോള്‍ ചട്ടഞ്ചാലില്‍ വെച്ചാണ് അപകടം നടന്നത്. മംഗലാപുരം സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുശീല ഇന്നലെ രാവിലെയാണ് മരിച്ചത്. മക്കള്‍: പി എന്‍ രാജേഷ്, പി എന്‍ കസ്തൂരി, …

Read More »

ചുമട്ടുതൊഴിലാളി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

Hanging-Death

ആറങ്ങാടി: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിലെ സിഐടിയു ചുമട്ടുതൊഴിലാളി ആറങ്ങാട് നിലാങ്കര അമ്പലത്തിനു സമീപത്തെ രതീഷി (34)നെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ബാലന്‍ദിനേശ് ബീഡി തൊഴിലാളി ബിന്ദു ദമ്പതികളുടെ മകനായ രതീഷ് അവിവാഹിതനാണ്. ഇന്നലെ രാത്രി 9 മണിക്ക് ഭക്ഷണം കഴിച്ചുകിടന്ന രതീഷിനെ വ്യാഴാഴ്ച രാവിലെ 6.30നാണ് മാതാവ് ബിന്ദു ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.സഹോദരങ്ങള്‍: വിജേഷ്(നിര്‍മ്മാണ തൊഴിലാളി), രജിഷ. മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റിന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനായി …

Read More »

അജന്ത സ്റ്റുഡിയോ ഉടമ രാമഗുരുസ്വാമി അന്തരിച്ചു

Obit

കാസര്‍കോട്: കാസര്‍കോട്ടെ ആദ്യകാല സ്റ്റുഡിയോ ഉടമയും ബി.ജെ.പി നേതാവും ഗുരുസ്വാമിയുമായിരുന്ന ടി. രാമന്‍മേനോന്‍ എന്ന രാമ ഗുരുസ്വാമി (90) അന്തരിച്ചു. ബാങ്ക് റോഡിലെ അജന്ത സ്റ്റുഡിയോ ഉടമയാണ്. സ്വവസതിയായ ബീരന്ത് വയലിലെ അക്ഷയ നിവാസില്‍ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണ്. 1958ല്‍ കാസര്‍കോട്ടെത്തിയ രാമന്‍മേനോന്‍ ഗണപതി നായകിന്റെ ഉടമസ്ഥതയിലുള്ള അജന്ത സ്റ്റുഡിയോയില്‍ ജോലിക്കാരനായി കയറുകയായിരുന്നു. 1962ല്‍ സ്റ്റുഡിയോ സ്വന്തമാക്കി. കാസര്‍കോട്ടെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ്. തന്റെ കീഴില്‍ …

Read More »

ചെന്നൈയെ ഒരൊറ്റ റണ്ണിന് തോല്‍പ്പിച്ചു; നാലാം ഐപിഎല്‍ കിരീടവുമായി മുംബൈ

IPL

ഹൈദരാബാദ്: ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ അവസാന ചിരി മുംബൈ ഇന്ത്യന്‍സിന്. അവസാന ഓവറുകളിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്, ആവേശ പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യന്‍സ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മറികടന്നു. 59 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ന്റെ മികവില്‍ ചെന്നൈ ഒരു ഘട്ടത്തില്‍ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. …

Read More »