Sunday , September 15 2019
Breaking News

More News

മീന്‍ പിടിക്കുന്നതിനിടെ വലയില്‍ വീണ് പ്രവാസുടെ മരണം; നാട് കണ്ണീരില്‍ കുതിര്‍ന്നു

River

കാഞ്ഞങ്ങാട് : മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി വീണ് പ്രവാസി മരിച്ചു. വെള്ളിക്കോത്ത് പള്ളത്തുങ്കാല്‍ സ്വദേശി കെ ബി വേണുഗോപാലന്‍ (54) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള പടിഞ്ഞാറെക്കര കണികുളങ്ങര തോട്ടില്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുകയായിരുന്നു. കാല്‍ വഴുതി വീണ വേണുഗോപാലന്‍ വലയില്‍ കുരുങ്ങി മുങ്ങിപോവുകയായിരുന്നു. ഒന്നര പതിറ്റാണ്ടിലേറെ കാലം ബഹ്‌റൈനിലായിരുന്നു. ഭാര്യ : ശോഭ. മക്കള്‍ : ആതിര, മണികണ്ഠന്‍. സഹോദരങ്ങള്‍ …

Read More »

എരിയാലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു

Well

എരിയാല്‍ : ഒന്നരവയസുള്ള കുഞ്ഞിനെ മാതാവ് കുണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. എരിയാല്‍ വെള്ളീരിലെ നസീമയാണ് മകള്‍ ഷംനയെയാണ് വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റി് കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. നസീമയുടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി കുഞ്ഞിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നസീമ മാനസീകാസ്വസ്ഥ്യം പ്രകടിപ്പിച്ചു വന്നിരുന്നതായി പറയുന്നു.

Read More »

രാഷ്ട്രീയ -സാമൂഹ്യപ്രവര്‍ത്തകന്‍ പി എം അബ്ദുല്‍ ഹമീദ് അന്തരിച്ചു

Obit

നായന്മാര്‍മൂല: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകനും തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഫീസ് സെക്രട്ടറിയുമായ നായന്മാര്‍മൂല മിനിസ്റ്റേഡിയത്തിന് സമീപത്തെ പി.എം അബ്ദുല്‍ ഹമീദ് (61) അന്തരിച്ചു. അസുഖംമൂലം ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പുലിക്കുന്ന് മുഹമ്മദിന്റെയും പറങ്കിയാതുരുത്തി സൈനബിയുടേയും മകനാണ്. ടി.ഐ.എച്ച്.എസ്.എസ് മുന്‍ പി.ടി.എ പ്രസിഡണ്ടും നായന്മാര്‍മൂല ജമാഅത്ത് കമ്മിറ്റി മുന്‍ അംഗവുമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അബ്ദുല്‍ ഹമീദ് ചെങ്കള പഞ്ചായത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളില്‍ …

Read More »

ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

Train

കാഞ്ഞങ്ങാട്: ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു. റിട്ട. എസ്.ഐ പിലിക്കോട് വറക്കോട്ട് വയലിലെ ടി.വി പ്രേംനാഥിന്റെ ഭാര്യ കെ.വി വത്സല (55) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.45നാണ് അപകടം. പിലിക്കോട് രയരമങ്കലം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ വീടിന് അല്‍പം അകലെ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മംഗളൂരു ഭാഗത്ത് നിന്ന് വന്ന നേത്രാവതി എക്‌സ്പ്രസാണ് ഇടിച്ചത്. വത്സല പതിവായി ക്ഷേത്രദര്‍ശനത്തിന് പോകാറുണ്ടായിരുന്നു. മൃതദേഹം ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ …

Read More »

ഒമ്പതാംതരം വിദ്യാര്‍ത്ഥിയെ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

River

തൃക്കരിപ്പൂര്‍ : സ്‌കൂള്‍ വിട്ട് കളിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയും തൃക്കരിപ്പൂര്‍ മാച്ചിക്കാട് പൊയ്യക്കരയിലെ എം ടി പി മുസ്തഫ – സുലൈഖ ദമ്പതികളുടെ മകന്‍ ടി പി മുഷ്‌റഫ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മണലെടുത്ത കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ സുഹൃത്തിന്റെ കൂടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചെളിയില്‍ താഴുകയായിരുന്നു. …

Read More »

അഡൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Accident

അഡൂര്‍ : ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മന്നൂരിലെ കൃഷ്ണന്‍ – നാരായണി ദമ്പതികളുടെ മകന്‍ മധു ജോഗിമൂല (38) ആണ് മരിച്ചത്. തിങ്കലാഴ്ച രാവിലെ എട്ടരയോടെ അഡൂര്‍ ബളക്കിലയിലാണ് അപകടം. സെന്‍ട്രിംഗ് തൊഴിലാളിയായ മധു രാവിലെ ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ എതിരെ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കമ്പി തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ മധു സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഭാര്യ : നിരോശ. അമേയ ഏകമകളാണ്. …

Read More »

ഇരുപത് കൊല്ലത്തിനുശേഷം വീണ്ടും ഫ്രാന്‍സ്

France

മോസ്‌ക്കോ: ഇരുപത് വര്‍ഷത്തിനുശേഷം ലോക ഫുട്‌ബോളില്‍ വീണ്ടും ഫ്രഞ്ച് വസന്തം. ഗോളുകള്‍ മഴയായി പെയ്ത മോസ്‌ക്കോ ലുഷ്നിക്കി സ്റ്റേഡിയത്തിലെ കലാശപ്പോരില്‍ ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്.. 1998ല്‍ പാരിസില്‍ ബ്രസീലിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തായിരുന്നു ഫ്രാന്‍സ് ആദ്യമായി ലോക കിരീടം സ്വന്തമാക്കിയത്. അന്ന് ലോകകപ്പ് ഏറ്റുവാങ്ങിയ ദിദിയര്‍ ദേഷാംപ്‌സാണ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകന്‍. നായകനായും പരിശീലകനായും കപ്പ് സ്വന്തമാക്കുന്ന …

Read More »

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു

Accident-Death-1

കുമ്പള: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പള, കുഞ്ഞലിപുര തറവാട്ടിലെ ദേവകിയമ്മ (98) അന്തരിച്ചു. ഇക്കഴിഞ്ഞ മെയ് 5ന് കാര്‍ ഇടിച്ച് പരിക്കേറ്റ് വിവിധ ആശുപത്രികളിലും ഉള്ളാളിലെ ഒരു ആശ്രമത്തിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണ.

Read More »

ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

Obit

മഞ്ചേശ്വരം: ബസ് ഡ്രൈവറായ യുവാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. പാവൂര്‍, മഞ്ചംപാടിയിലെ പരേതരായ അബൂബക്കര്‍- കുഞ്ഞാലിമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹനീഫ (45)യാണ് മരിച്ചത്. കാസര്‍കോട്- തലപ്പാടി റൂട്ടിലെ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: മറിയ. മക്കള്‍: അനസ്, അര്‍ഷാദ്, അറഫാന്‍, ഷാഹിന, അര്‍ഷിന, അര്‍പ്പിന. സഹോദരങ്ങള്‍: മൊയ്തീന്‍, ഇബ്രാഹിം, അലി, നബീസ, താഹിറ.

Read More »

ബസ് ബൈക്കിലിടിച്ച് ഡി വൈ എഫ് ഐ നേതാവിന്റെ മരണം : നാട് കണ്ണീരിലാഴ്ന്നു

Accident-Death

ചെറുവത്തൂര്‍ : ബസ് ബൈക്കില്‍ ഇടിച്ച് ഡി വൈ എഫ് ഐ നേതാവ് മരിച്ചു. ഡി വൈ എഫ് ഐ ചെറുവത്തൂര്‍ മേഖല കമ്മിറ്റിയംഗവും മയിച്ച യൂണിറ്റ് സെക്രട്ടറിയുമായ എ സജിത്ത് (28) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ദേശീയപാത മട്ടലായിലാണ് അപകടം. പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് സജിത്ത് ഓടിച്ചുവരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ സജിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ …

Read More »