Thursday , February 20 2020
Breaking News

More News

കാണാതായ അധ്യാപിക കടപ്പുറത്ത് മരിച്ച നിലയില്‍

മഞ്ചേശ്വരം : മൂന്നു ദിവസം മുന്‍പു കാണാതായ അധ്യാപിക ദുരൂഹസാഹചര്യത്തില്‍ കടപ്പുറത്തു മരിച്ച നിലയില്‍. മിയാപദവ് ചിഗിര്‍പദവ് ചന്ദ്രകൃപയിലെ എ. ചന്ദ്രശേഖരന്റെ ഭാര്യ ബി. കെ. രൂപശ്രീയുടെ (44) മൃതദേഹമാണ് അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു. ഒരാള്‍ നിരന്തരം ശ ല്യപ്പെടുത്തുന്നുവെന്നു രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. യാപദവ് എസ്!വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ …

Read More »

കാണാതായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

ആദൂര്‍ : കാണാതായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ പെരിയടുക്കയിലെ രാമനായ്ക് – ശാരദ ദമ്പതികളുടെ മകന്‍ വിനോദ് കുമാറിനെയാണ് (32) വെള്ളിയാഴ്ച ഉച്ചയോടെ വീടിനു സമീപത്തെ മാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ റബ്ബര്‍ ടാപ്പിംഗിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ …

Read More »

ആസിഡ് അകത്തുചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട് : ആസിഡ് അകത്തു ചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊളത്തൂര്‍ രാമനടുക്കത്തെ കുറവന്റെ മകന്‍ എച്ച് മാധവന്‍ (45) ആണ് മരിച്ചത്. ഈ മാസം അഞ്ചിനാണ് മാധവനെ വീട്ടിനകത്ത് ആസിഡ് അകത്തു ചെന്ന അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More »

കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കര്‍ഷകന്‍ മരിച്ചു

കാഞ്ഞങ്ങാട് : കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കര്‍ഷകന്‍ മരിച്ചു. രാജപുരം കള്ളാറിലെ വല്‍സന്‍ പി ജോര്‍ജ് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് വീട്ടുപറമ്പിലെ മരത്തില്‍ പടര്‍ന്നു കയറിയ കുരുമുളക് വള്ളിയില്‍ നിന്ന് കുരുമുളക് പറിക്കാന്‍ വല്‍സന്‍ ഏണിവെച്ച് കയറിയതായിരുന്നു. ഇതിനിടെ ഏണിയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരി്കകേറ്റ വല്‍സനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ …

Read More »

ബിഗ് ബ്രദര്‍ അഥവാ വല്ല്യേട്ടന്‍

ഈ പതിറ്റാണ്ടിലെ ആദ്യ മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് സിദ്ദീഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍. സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ കുടുംബബന്ധങ്ങളിലൂന്നിയുള്ള ത്രില്ലര്‍ ചിത്രമാണിത്. കുടുംബത്തിന് വേണ്ടി ചെറുപ്പത്തില്‍ തന്നെ കൊലപാതകിയായി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സച്ചിദാനന്ദനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മാന്യമായി പെരുമാറുന്ന ഒരു തടവുപുള്ളിയാണ് ചിത്രത്തില്‍ സച്ചിദാനന്ദന്‍. എന്നിരുന്നാലും അകാരണമായി അയാളുടെ ശിക്ഷ 24 വര്‍ഷം നീട്ടിക്കൊണ്ടു പോകുന്നു. അതിനുള്ളിലേക്ക് കഥ …

Read More »

ഇന്ത്യക്ക് കനത്ത തോല്‍വി,ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം; വാര്‍ണര്‍ക്കും ഫിഞ്ചിനും സെഞ്ചുറി

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് താണ്ഡവമാടി. ഇന്ത്യ നേടിയ 255 റണ്‍ ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമാകാതെ 13.2 ഓവര്‍ ബാക്കി നിര്‍ത്തി മറികടന്നു. വാര്‍ണര്‍ തന്റെ ഏകദിന കരിയറിലെ 18ാം സെഞ്ചുറിയും ഫിഞ്ച് 16ാം സെഞ്ചുറിയും കരസ്ഥമാക്കി. 112 പന്തില്‍ നിന്ന 17 ഫോറുകളുടേയും മൂന്ന് സികസ്‌റുകളുടേയും അകമ്പടിയില്‍ വാര്‍ണര്‍ …

Read More »

കാസര്‍കോട് സ്വദേശി ദുബായില്‍ മരിച്ചനിലയില്‍

ദുബൈ: കാസര്‍കോട് സ്വദേശി ദുബായിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍. കസബ സ്വദേശി കുഞ്ഞിരാമന്റെ മകന്‍ ബാലകൃഷ്ണനെയാണ് (59) ശനിയാഴ്ച രാത്രി ബര്‍ ദുബായിലുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ദുബായില്‍ മത്സ്യവ്യാപാരം നടത്തിവരുകയായിരുന്നു ബാലകൃഷണന്‍. മഞ്ജുഷയാണ് ഭാര്യ. മാതാവ് ലക്ഷ്മി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യ …

Read More »

കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങി മരിച്ചു

ഉപ്പള : കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങി മരിച്ചു. ആനക്കല്ല് മദറമൂലയിലെ പരേതനായ കൃഷ്ണ-ദേവകി ദമ്പതികളുടെ മകന്‍ കിഷന്‍ കുമാര്‍ (16) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആനക്കല്ല് പുഴയിലാണ് അപകടം. വൈകിട്ട് ക്രിക്കറ്റ് കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ കിഷന്‍കുമാര്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി താഴുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി കിഷന്‍കുമാറിനെ കരക്കെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബണ്ട്വാള്‍ വിജയട്ക്ക സ്വദേശികളായ കിഷന്‍കുമാറിന്റെ …

Read More »

നെഞ്ചുവേദനയെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

നീലേശ്വരം : നെഞ്ചുവേദനയെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. നീലേശ്വരം കടിഞ്ഞിമൂലയിലെ കെ സുരേഷ് (40) ആണ് മരിച്ചത്. പരേതനായ കണ്ണന്റെയും കാര്യത്യായനിയുടെ മകനാണ് ഭാര്യ സവിത. മൂന്നു മക്കളുണ്ട്.

Read More »

ഓസീസിന് ടോസ്, ഇന്ത്യക്ക് ബാറ്റിങ്; ടീമില്‍ സര്‍പ്രൈസ് മാറ്റം

മുംബൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. വാംഖഡെയില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മ്മയ്ക്കും ശിഖര്‍ ധവാനുമൊപ്പം കെ.എല്‍ രാഹുലും ടീമില്‍ ഇടം നേടി. രാഹുല്‍ മൂന്നാമതിറങ്ങുമ്പോള്‍ കോലി നാലാം സ്ഥാനത്തേക്ക് മാറി. ഇക്കാര്യം നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ കോലി സൂചിപ്പിച്ചിരുന്നു. അതേസമയം ഓസ്ട്രേലിയന്‍ നിരയില്‍ മാര്‍നസ് ലബൂഷെയ്ന് അരങ്ങേറ്റ ഏകദിനമാണ്. കഴിഞ്ഞ ലോകകപ്പ് സെമിക്കുശേഷം ഏകദിനം കളിച്ചിട്ടില്ലാത്ത ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തി. …

Read More »