Monday , February 17 2020
Breaking News

More News

എന്‍ഡോസള്‍ഫാന്‍ ഇരയായ ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

പെരിയ : എന്‍ഡോസള്‍ഫാന്‍ ഇരയായ ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാലിങ്കാല്‍ ആദിവാസി കോളനിയിലെ രാഘവനെ (56)യാണ് വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന രാഘവനെ വിട്ടുമാറാത്ത അസുഖം അലട്ടിയിരുന്നു. ഹൃദയാഘാതവും വയറുവേദയനും പതിവായതോടെ കിടപ്പിലായ രാഘവന് ജോലി ചെയ്യാന്‍ സാധിച്ചിരുന്നില്ല. മുമ്പ് സര്‍ക്കാറിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സാമ്പത്തികസഹായം ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരു സാമ്പത്തിക സഹായവും …

Read More »

ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു

ബദിയഡുക്ക : യുവാവ് ബൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗോളിയടുക്കയിലെ നിര്‍മ്മാണ തൊഴിലാളിയായ ബാലകൃഷ്ണന്‍ (41) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ഗുരുവപ്പ-ഭാഗി ദമ്പതികളുടെ മകനാണ്. ഭാര്യ : കല. മക്കള്‍ : കാര്‍ത്തിക, കൃതികേഷ്, കീര്‍ത്തന്‍. സഹാദരി : ശശികല.

Read More »

കടതുറക്കാനായി നടന്നുപോവുകയായിരുന്ന പച്ചക്കറി വ്യാപാരി കാറിടിച്ച് മരിച്ചു

നീലേശ്വരം : കട തുറക്കാനായി നടന്നു പോവുകയായിരുന്ന പച്ചക്കറി വ്യാപാരി കാറിടിച്ച് മരിച്ചു. അപകടത്തിനു ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ണൂരില്‍ പോലീസ് പിടികൂടി. നീലേശ്വരത്തെ ഐവ ഹൈപ്പര്‍ പച്ചക്കറി മാര്‍ക്കറ്റ് ഉടമ കെ പി തമ്പാന്‍ (61) ആണഅ മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 4.45 ന് നീലേശ്വരം കരുവാച്ചേരിയിലാണ് അപകടം. വീട്ടിനു സമീപത്ത് ദേശീയപാതയോരത്ത് ചോരയൊലിച്ച് കിടക്കുന്ന നിലയില്‍ നാട്ടുകാരാണ് തമ്പാനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം …

Read More »

വയോധിക തീവണ്ടി തട്ടി മരിച്ച നിലയില്‍

ചെറുവത്തൂര്‍ : വയോധികയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര മാണിയാട്ടെ മാട്ടുമ്മലിലെ പരേതനായ കുഞ്ഞിരാമന്റെ ഭ്ാര്യ പി പി രാധ (62)യെയാണ് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ വീട്ടിനടുത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. മക്കള്‍ : രേഷ്മ (വനിതാ പോലീസ് കാഞ്ഞങ്ങാട്), രതീഷ്, രാജേഷ്. സഹോദരങ്ങള്‍ : റിട്ട. എസ് ഐ നാരായണന്‍, ജാനകി, മാധവി.

Read More »

കാണാതായ 18കാരന്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയഡുക്ക : കാണാതായ പതിനെട്ടുകാരനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ വാടക വീട്ടില്‍ താമസിക്കുന്ന കുശ-ശൈലജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശ്രാവണ്‍കുമാര്‍ (18) ആണ് മരിച്ചത്. ശ്രാവണ്‍കുമാര്‍ നീര്‍ച്ചാല്‍ കടമ്പളയിലെ മുത്തശ്ശി സുന്ദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങിയ ശ്രാവണിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവരികയായിരുന്നു. ബുധനാഴ്ച രാവിലെയാണ് മുത്തശ്ശിയുടെ വീടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ …

Read More »

അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു

അബുദാബി : അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബുദാബിയില്‍ മരിച്ചു. നീലേശ്വരം ബങ്കളം കുട്ടപ്പന സ്വദേശി കല്ലായി മുനീര്‍ (45) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഷൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിചരിക്കാന്‍ നാട്ടില്‍ നിന്നെത്തിയ ഭാര്യ പടന്നക്കാട്ടെ സീനത്തടക്കം ബന്ധുക്കള്‍ മരണസമയത്ത് അരികിലുണ്ടായിരുന്നു. പരേതനായ പി വി മുഹമ്മദ്-കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. മക്കള്‍ : സുഹൈന, സിനാന്‍, സഹോദരങ്ങള്‍ : ഹമീദ്, അബ്ദുല്‍റ്ഹമാന്‍, അസീസ്, റഷിദ്, ഷാനിദ്, …

Read More »

മിസൈലാക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടി, പ്രതികാരം തുടങ്ങിയെന്ന് ആയത്തുള്ള ഖമേനി

ടെഹ്‌റാന്‍: ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈലാക്രമണം വിജയകരമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. അമേരിക്കയ്ക്ക് മുഖമടച്ചുള്ള പ്രഹരമാണ് നല്‍കിയിരിക്കുന്നതെന്നും എന്നാല്‍ അത് പര്യാപ്തമായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തന്ന ഏത് ആഗോള ശക്തിയേയും നേരിടാന്‍ ഇറാന്‍ സുസജ്ജമാണെന്നും ഖമേനി അറിയിച്ചു. ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു ഖമേനി. കഴിഞ്ഞ രാത്രി യുഎസിന്റെ മുഖമടച്ച് അടി നല്‍കി, പക്ഷേ അത് പര്യാപ്തമല്ല. …

Read More »

ജോലിക്കിടെ തിരുവനന്തപുരം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോട് : വീടിന്റെ പണി എടുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശിയും ഇപ്പോള്‍ കേളുഗുഡ്ഡെയില്‍ താമസക്കാരനുമായിരുന്ന ഷാജി (40) ആണ് മരിച്ചത്. ചൊവ്വാഴ്ച അണങ്കൂരില്‍ ഒരു വീടിന്റെ പണി എടുക്കവെ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : സുകന്യ. മക്കള്‍ : ഷാമു, ശരത്.

Read More »

യു.എസ് സൈന്യത്തെ ഭീകരസംഘമായി പ്രഖ്യാപിച്ച് ഇറാന്‍ പാര്‍ലമെന്റ്

ടെഹ്റാന്‍: യുഎസ് സൈന്യത്തെ ഭീകരവാദ സംഘടനയാക്കി പ്രഖ്യാപിക്കുന്ന ബില്‍ ഇറാന്‍ പാര്‍ലമെന്റില്‍ പാസായി. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം. സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം സ്പോണ്‍സര്‍ ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തെ ഇറാനിയന്‍ പാര്‍ലമെന്റ് വിശേഷിപ്പിച്ചിരുന്നു. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണെ ഭീകര കേന്ദ്രമായും പാര്‍ലമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്ഠ്യേനയാണ് പാര്‍ലമെന്റ് പാസാക്കിയത്. പ്രമേയത്തില്‍ നേരത്തെ തന്നെ 209 എംപിമാര്‍ ഒപ്പുവെച്ചിരുന്നു. …

Read More »

ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് എട്ട് കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച് ഇറാന്‍

തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് ഇറാന്‍ 8 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈയ്മാനിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാംപാണ് സുലൈമാനിക്ക് നേരെ നടത്തിയ ആക്രമണത്തിന് ഉത്തരവിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെ ഉന്നത ഇറാന്‍ മിലിട്ടറി കമാന്റര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാന്‍ പൗരനും 8 …

Read More »