Wednesday , November 13 2019
Breaking News

Sports News

ഇത്തരത്തിലാണ് ഞങ്ങളുടെ കളിയെങ്കില്‍ അത് കോലിക്കും സെലക്ടര്‍മാര്‍ക്കും തലവേദനയാകും – രോഹിത്

നാഗ്പുര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലെ വിജയത്തിന് ബൗളര്‍മാരെ പ്രശംസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ഉത്തരവാദിത്തം ഏറ്റെടുത്ത ബൗളര്‍മാര്‍ പ്രശംസ അര്‍ഹിക്കുന്നുവെന്ന് രോഹിത് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ മത്സരം തോറ്റ ശേഷം പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കിയത്. നാഗ്പുരില്‍ നടന്ന അവസാന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. വെറും …

Read More »

257 റണ്‍സ് ജയം; ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ

കിങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ 257 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റില്‍ 318 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 416 റണ്‍സ്. മറുപടിയായി വിന്‍ഡീസിന് 117 റണ്‍സ് മാത്രമാണ് നേടാനാനായത്. 299 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡോടെ രണ്ടാമിന്നിങ്സിന് ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ജയിക്കാന്‍ 468 റണ്‍സ് വേണ്ടിയിരുന്ന …

Read More »

ലിന്‍ഡെയുടെ വെടിക്കെട്ടിന് ഇഷാന്‍ കിഷനിലൂടെ മറുപടി; രണ്ടാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് ജയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം അനൗദ്യോഗിക ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ എ മഴമൂലം 21 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ ടീം മറികടന്നു. 24 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 55 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യന്‍ വിജയത്തില്‍ …

Read More »

പോളില്‍ മിന്നിപെണ്‍സംഘം; ദേശീയ അത്ലറ്റിക് മീറ്റില്‍ കേരളം മുന്നില്‍

ലഖ്‌നൗ:ദേശീയ സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാംദിനം രണ്ട് സ്വര്‍ണമുള്‍പ്പെടെ ആറ് മെഡലുകള്‍ നേടി കേരളം മുന്നേറ്റം തുടരുന്നു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ മൂന്ന് മെഡലുകളും കേരളം നേടിയപ്പോള്‍ പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ടി. ഗോപിയും സ്വര്‍ണം നേടി. മീറ്റ് വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ 116 പോയന്റോടെ കേരളം മുന്നിലാണ്. വനിതകളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ കൃഷ്ണ രചന്‍ (3.80 മീറ്റര്‍), നിവ്യ ആന്റണി (3.60), എം.കെ. സിന്‍ജു (3.30) എന്നിവര്‍ ആദ്യ മൂന്നു …

Read More »

ബുംറക്ക് 5 വിക്കറ്റ് : വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് ഉഗ്രന്‍ വിജയം

ആന്റിഗ്വ : വെസ്റ്റി ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. പേസര്‍ ജസ്പ്രീത് ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിന്റെ മികവില്‍ വിന്‍ഡീസിനെ ഇന്ത്യ 100 റണ്‍സിന് പുറത്താക്കി. ഒരു ഘട്ടത്തില്‍ ആതിഥേയര്‍ അഞ്ചുവിക്കറ്റിന് 15 റണ്‍സ് എന്ന നിലയിലായിരുന്നു. 318 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. റണ്‍സിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ലോക കപ്പിന് ശേഷം ഇതുവരെ കളിച്ച ഒരു മത്സരങ്ങളിലും പരാജയപ്പെടാതെ വിരാട് കോഹ്ലിയും …

Read More »

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സെഞ്ച്വറി(114)യും ശ്രേയസ് അയ്യറിന്റെ അര്‍ധസെഞ്ച്വറിയുമാണ്(65)മാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്കെതിരായ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഓപ്പണറായി ഇറങ്ങിയ ക്രിസ് ഗെയില്‍ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനമാണ് കാഴ്ചവെച്ചത്. 41 പന്തില്‍ നിന്ന് 72 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലാണ് വെസ്റ്റീന്‍ഡീസിന് വേണ്ടി മികച്ച സ്‌കോര്‍ ചെയ്തതും. അഞ്ച് സിക്‌സുകളും എട്ട് ഫോറുകളുമാണ് …

Read More »

സെഞ്ചുറിയുമായി കോലി റെക്കോര്‍ഡുയരെ; ഇന്ത്യയ്ക്ക് 59 റണ്‍സ് ജയം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : റെക്കോര്‍ഡുകള്‍ അകമ്പടി സേവിച്ച ക്യാപ്റ്റന്‍ വിരാട് കോലിയുടെ 42–ാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയും നിറം ചാര്‍ത്തിയ ഇന്നിങ്‌സിനൊടുവില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 59 റണ്‍സ് വിജയം. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 46 ഓവറില്‍ 270 ആയി പുനര്‍നിര്‍ണയിച്ച മത്സരത്തില്‍ വിന്‍ഡീസ് 21- ന് പുറത്താകുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 279 …

Read More »

ഇന്ത്യ-വിന്‍ഡീസ് ട്വന്റി20 ശനിയാഴ്ച യുഎസില്‍; കോലിയും രോഹിത്തും ‘ഒന്നിച്ച്’ ഇറങ്ങും

ഫ്‌ലോറിഡ : ലോകകപ്പ് ക്രിക്കറ്റിനു ശേഷമുള്ള ആദ്യ പരമ്പരയ്ക്കായി ടീം ഇന്ത്യ യുഎസിലെത്തി. വെസ്റ്റിന്‍ഡീസുമായുള്ള പരമ്പരയിലെ ആദ്യ 2 ട്വന്റി20 മത്സരങ്ങള്‍ക്കു വേദിയാകുന്നതു യുഎസാണ്. രണ്ടു മത്സരങ്ങളും നടക്കുന്നത്. ഫ്‌ലോറിഡയിലെ ലോഡര്‍ഹില്‍ സെന്‍ട്രല്‍ ബ്രൊവാഡ് സ്റ്റേഡിയത്തിലാണ്. ആദ്യ മത്സരം നാളെ. ഇന്ത്യന്‍ സമയം രാത്രി 8നു മത്സരം തുടങ്ങും. സോണി ടെന്‍ 1, 3 ചാനലുകളില്‍ തത്സമയം കാണാം. മൂന്നാമത്തെ ട്വന്റി20 ഗയാനയില്‍.

Read More »

ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, നവദീപ് സൈനി; അടിമുടി മാറ്റങ്ങളുമായി ടീം ഇന്ത്യ

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോലി തന്നെയാണ് നായകന്‍. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. ഏകദിന ട്വന്റി 20 ടീമുകളിലാണ് ധവാനെഉള്‍പ്പെടുത്തിയിരിക്കുന്നത്. ധോനി ടീമില്‍ ഇല്ലാത്തതു കാരണം ഋഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഇടംനേടി. ടെസ്റ്റില്‍ …

Read More »

ടീം ഇന്ത്യയ്ക്ക് ആശ്വാസം; പരിക്കേറ്റ ശിഖര്‍ ധവാന്‍ തിരിച്ചെത്തും

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്ത. ലോകകപ്പിനിടെ വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖശിഖര്‍ ധവാന്‍ പരിക്ക് മാറി ടീം തിരഞ്ഞെടുപ്പില്‍ ഭാഗമാകും. ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് പ്രഖ്യാപിക്കുക. മൂന്ന് വീതം ട്വന്റി 20യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെയാണ് എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കുക. ഈ സാഹചര്യത്തിലാണ് ധവാന്‍ പരിക്ക് …

Read More »