Saturday , February 29 2020
Breaking News

Sports News

എല്ലാവരുടെയും കണ്ണുതുറപ്പിക്കുന്ന തോല്‍വി, ധോനിക്ക് ആരും പിന്തുണ നല്‍കിയില്ല – രോഹിത്

ധര്‍മശാല:ശ്രീലങ്കയ്‌ക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. കളിക്കാരുടെയെല്ലാം കണ്ണു തുറപ്പിക്കുന്ന മത്സരമാണിതെന്ന് രോഹിത് വ്യക്തമാക്കി. എഴുപതോ എണ്‍പതോ റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനേ. നിര്‍ഭാഗ്യവശാല്‍ ചെറിയ സ്‌കോറാണ് നേടാനായത്.മഇത്തരമൊരു സാഹചര്യത്തെ മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഈ തോല്‍വി എല്ലാവരുടേയും കണ്ണു തുറപ്പിക്കും. രോഹിത് വ്യക്തമാക്കി. ധോനിയുടെ പ്രകടനത്തെ രോഹിത് അഭിനന്ദിച്ചു. സാഹചര്യത്തിനനുസരിച്ച് ധോനിക്ക് ബാറ്റു ചെയ്യാനറിയാമെന്നും പക്ഷേ …

Read More »

ധര്‍മശാലയില്‍ നാണംകെട്ട് ഇന്ത്യ; ലങ്കയ്ക്ക് ഏഴു വിക്കറ്റ് വിജയം

ധര്‍മശാല: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ വിജയം. 176 പന്ത് ബാക്കി നില്‍ക്കെ ഏഴു വിക്കറ്റിന് ലങ്ക ഇന്ത്യയെ പരാജയപ്പെടുത്തി.ഇന്ത്യ മുന്നോട്ടുവെച്ച 113 റണ്‍സ് വിജയലക്ഷ്യം 20.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടക്കുകയായിരുന്നു. 19 റണ്‍സെടുക്കുന്നതിനിടെ ലങ്കയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് തരംഗയും മാത്യൂസും ഡിക്ക്‌വെല്ലയും ചേര്‍ന്ന് ലങ്കയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഗുണതിലക, തിരിമന്ന, തരംഗ എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. തരംഗ 46 …

Read More »

രഞ്ജി ട്രോഫി: ചരിത്രം കുറിച്ച് കേരളം ക്വാര്‍ട്ടറില്‍

റോത്തക്: വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമായി. കേരള ക്രിക്കറ്റിന് ഇത് അഭിമാന നിമിഷം. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളം ക്വാര്‍റിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്‌സിനും എട്ട് റണ്‍സിനും തകര്‍ത്താണ് കേരളം ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്. അനന്തപത്മനാഭനും ശ്രീകുമാരന്‍ നായരും സുനില്‍ ഒയാസിസും ശ്രീശാന്തും ഒക്കെ തെളിച്ച വഴിയില്‍ സഞ്ജുവും ബാസില്‍ തമ്പിയും സച്ചിന്‍ ബേബിയും അടങ്ങുന്ന ചുണക്കുട്ടികള്‍ക്കൊപ്പം മാച്ച് വിന്നറായ ജലജ് സക്സേനയുടെ വരവുമാണ് കേരളത്തെ …

Read More »

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം: ശ്രീലങ്കയെ ഇന്നിങ്‌സിനും 239 റണ്‍സിനും തോല്‍പ്പിച്ചു

നാഗ്പുര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 239 റണ്‍സിനും തോല്‍പ്പിച്ച് ഇന്ത്യ ഏറ്റവും വലിയ ടെസ്റ്റ് ജയത്തിനൊപ്പമെത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 610 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ രണ്ട് ഇന്നിങ്‌സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്കായില്ല. ആദ്യ ഇന്നിങ്‌സില്‍ 205 ഉം രണ്ടാം ഇന്നിങ്‌സില്‍ 166 റണ്‍സെടുത്ത് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ കീഴടങ്ങി. 2007ല്‍ ബംഗ്ലാദേശിനെതിരെ മിര്‍പൂരില്‍ ഇതേ മാര്‍ജിനില്‍ ജയിച്ച് ഇന്ത്യ ടെസ്റ്റിലെ …

Read More »

ആഷസ് ടെസ്റ്റ്: ഓസ്ട്രേലിയക്ക് 10 വിക്കറ്റ് ജയം

ബ്രിസ്ബെയ്ന്‍: ഇംഗ്ലണ്ടനെതിരായ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് പത്ത് വിക്കറ്റ് വിജയം. ഇംഗ്ലണ്ടുയര്‍ത്തിയ നിസാര വിജയലക്ഷ്യമായ 170 റണ്‍സ് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറും പുറത്താകാതെ യഥാക്രമം 82 ഉം 87 ഉം റണ്‍സെടുത്താണ് മറികടന്നത്. മത്സരത്തിന്റെ ആദ്യ ദിനം വ്യക്തമായ മേധാവിത്വം നേടിയ ഇംഗ്ലണ്ട് പിന്നീട് തകര്‍ച്ച നേരിടുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 195 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്സില്‍ …

Read More »

ഇന്ത്യയും പാകിസ്താനും വഴിമാറി; ഏഷ്യാ കപ്പില്‍ ചരിത്രമെഴുതി അഫ്ഗാന്‍

ക്വാലാലംപുര്‍: അണ്ടര്‍19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ചരിത്രമെഴുതി അഫ്ഗാനിസ്ഥാന്‍. ക്രിക്കറ്റിലെ കരുത്തന്‍മാരായ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും അണിനിരന്ന ടൂര്‍ണമെന്റിലാണ് അഫ്ഗാന്റെ യുവനിര കിരീടവുമായി റെക്കോഡിട്ടത്. മലേഷ്യയിലെ ക്വാലാലംപുരില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാകിസ്താനെ 185 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു അഫ്ഗാന്റെ കിരീടനേട്ടം. അഫ്ഗാന്‍ മുന്നോട്ടുവെവെച്ച 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് ബാറ്റിങ് നിര 63 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 13 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുജീബ് …

Read More »

ഇന്ത്യയ്ക്ക് വിജയം; പരമ്പര

അവസാന പന്ത് വരെ കാണികളെയും ക്രിക്കറ്റ് സ്നേഹികളെയും ആവേശത്തിലാക്കിയ കാര്യവട്ടം ട്വന്റി ട്വന്റിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആറ് റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സരമുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരം ഇന്ത്യയ്ക്കൊപ്പം നിന്നപ്പോള്‍ ന്യസിലന്‍ഡിനെതിരേ ഇന്ത്യ നേടുന്ന കന്നി പരമ്പരയുമായി മാറി ഇത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 67 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ആറ് …

Read More »

ചൈനയെ തകര്‍ത്തു: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. എതിരാളികളായ ചൈനയെ ഷൂട്ടൗട്ടില്‍ 54ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. ഏഷ്യാ കപ്പില്‍ കിരീടം നേടിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഹോക്കിയില്‍ ഇന്ത്യ യോഗ്യത ഉറപ്പിച്ചു.മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ നവ്‌ജോത് കൗര്‍ ഒരു ഗോള്‍ നേടിയിരുന്നു. തുടര്‍ന്ന് 47ാം മിനിറ്റില്‍ ചൈനയുടെ ആദ്യ ഗോള്‍ പിറന്നു. കളി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 11 എന്ന നിലയിലായിരുന്നു. …

Read More »

കാന്‍പുരില്‍ കിവീസിനെ കീഴടക്കി ഇന്ത്യ; വിജയം ആറു റണ്‍സിന്

കാന്‍പുര്‍: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ന്യുസിലന്‍ഡിനെ കീഴടക്കി ഇന്ത്യ. കിവീസിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പര 21ന് സ്വന്തമാക്കി. ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന 15 റണ്‍സ് അടിച്ചെടുക്കാന്‍ കിവീസ് ബാറ്റിങ് നിരക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം പരമ്പര വിജയമാണിത്. മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡ് ആറ് വിക്കറ്റിന് വിജയിച്ചപ്പോള്‍ പുണെയില്‍ നടന്ന …

Read More »

ന്യുസീലന്‍ഡിനെ ഒപ്പം പിടിച്ച് ഇന്ത്യ; പുണെയില്‍ ആറു വിക്കറ്റ് വിജയം

പുണെ: വാംഖഡെയില്‍ ന്യുസീലന്‍ഡിനോടേറ്റ നാണക്കേടിന് പുണെയില്‍ തിരിച്ചടി നല്‍കി ഇന്ത്യ. രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തോല്‍പ്പിച്ചത്. ന്യുസീലന്‍ഡ് മുന്നോട്ടുവെച്ച 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 24 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും ന്യുസീലന്‍ഡും ഒപ്പത്തിനൊപ്പമെത്തി. ഇനി നിര്‍ണായകമായ മൂന്നാം ഏകദിനം ഞായറാഴ്ച്ച കാണ്‍പൂരില്‍ നടക്കും കളി തുടങ്ങി അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത് …

Read More »