Saturday , February 29 2020
Breaking News

Sports News

മെസിക്ക് അടിതെറ്റി; കോപ ചിലിക്ക്

ന്യൂയോർക്: കോപ അമേരിക്ക ശതാബ്ദി ഫുട്ബാൾ കിരീടം ചിലിക്ക്. ഷൂട്ട്ഔട്ടിൽ രണ്ടിനെതിരെ നാല് ഗോളിനാണ് ചിലി അർജന്‍റീനയെ തകർത്തത്. ചിലിക്ക് വേണ്ടി നികോളാസ് കാസ്റ്റിലോ, ചാൾസ് അരാൻഗ്യുസ്, ജീൻ ബിയാസോർ, ഫ്രാൻസിസ്കോ സിൽവ എന്നിവർ ഗോളുകൾ നേടി. ജാവിയർ മസ്ച്യുരാനോ, സെർജിയോ അഗ്യൂറോ എന്നിവരാണ് ഗോളുകൾ നേടിയ അർജന്‍റീനിയൻ താരങ്ങൾ. ഷൂട്ട്ഔട്ടിൽ ആദ്യ ക്വിക്ക് എടുത്ത അർജന്‍റീനിയൻ നായകൻ ലയണൽ മെസി ഗോൾ പാഴാക്കി. നിശ്ചിത സമയത്തും അധിക സമയത്തും …

Read More »

അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ ആണ് പ്രഖ്യാപനം നടത്തിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് കോച്ചിനെ നിശ്ചയിച്ചത്. ബി.സി.സി.ഐ കൈമാറിയ 21 അംഗ പട്ടികയിലെ തിരഞ്ഞെടുത്ത പരീശീലകരുമായി സമിതി അഭിമുഖം നടത്തിയിരുന്നു. സഹകളിക്കാര്‍ ആയിരുന്ന സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയുടെ …

Read More »

ട്വന്റി20: ഇന്ത്യക്ക് മൂന്ന് റണ്‍സ് ജയം, പരമ്പര

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരെയുള്ള ട്വന്റി20 പരമ്പര 21 ന് ഇന്ത്യ സ്വന്തമാക്കി. മൂന്ന് റണ്‍സിനാണ് അവസാന ട്വന്റി20 യില്‍ ഇന്ത്യ സിംബാബ്‌വെയെ തോല്‍പ്പിച്ചത്. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് നിശ്ചിത 20 ഓവറില്‍ 135 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. സ്‌കോര്‍: ഇന്ത്യ 1386 (20 ഓവര്‍) സിംബാബ്‌വെ 1356. ഇന്ത്യന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വെയ്ക്ക് വേണ്ടി രണ്ടാം വിക്കറ്റില്‍ 40 റണ്‍സ് ചേര്‍ത്ത് മസാകട്‌സ(15) സിബാന്‍ഡ(28) (28) കൂട്ടുക്കെട്ട് മികച്ച …

Read More »

രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

ഹരാരെ: ആദ്യ ട്വന്റി20യിലെ പരാജയത്തിന് ഇന്ത്യ കണക്കു തീര്‍ത്തു. സിംബാബ്‌വെക്കെതിരായ രണ്ടാം ട്വന്റി20യില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 100 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 13.1 ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: സിംബാബ്‌വെ 99/9 (20 ഓവര്‍); ഇന്ത്യ 103/0 (13.1 ഓവര്‍). ഓപ്പണര്‍മാരായ മന്‍ദീപ് സിങ്ങും (52) ലോകേഷ് രാഹുലും (47) പുറത്താവാതെ നിന്നു. 40 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് മന്‍ദീപ് …

Read More »

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി : ഇന്ത്യക്ക് വെള്ളിത്തിളക്കം

ലണ്ടന്‍: 1980 മോസ്‌കോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡലിനു ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അഭിമാനിക്കാനൊരു മെഡല്‍ നേട്ടം. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്‌ട്രേലിയയോട് ഷൂട്ടൗട്ടില്‍ തോല്‍വി വഴങ്ങിയെങ്കിലും 36 വര്‍ഷത്തിനിടെ രാജ്യാന്തര തലത്തിലെ ആദ്യ മെഡല്‍ നേട്ടമായി ഇത്. 38വര്‍ഷത്തെ പാരമ്പര്യമുള്ള ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ചരിത്ര നേട്ടമായി. 1982ല്‍ മൂന്നാം സ്ഥാനത്തത്തെിയതായിരുന്നു ഇതുവരെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയില്‍ തളച്ചായിരുന്നു …

Read More »

ഇക്വഡോറിനെ തകര്‍ത്ത് യു.എസ്.എ സെമിയില്‍

വാഷിങ്ടണ്‍: കോപ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈലനില്‍ ഇക്വഡോറിനെതിരെ ആതിഥേയരായ യു.എസ്.എക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ തകര്‍ത്തത്. ഇക്വഡോറിനെതിരായ വിജയത്തോടെ യു.എസ്.എ സെമി ഫൈനല്‍ ഉറപ്പിച്ചു. 1995ന് ശേഷം ആദ്യമായാണ് കോപ അമേരിക്ക സെമി ഫൈനലില്‍ യു.എസ്.എ എത്തുന്നത്. മത്സരം തുടങ്ങി 22 മിനിട്ടില്‍ യു.എസ്.എയുടെ ആദ്യ ഗോള്‍ പിറന്നു. ജെര്‍മിയന്‍ ജോണ്‍സ് നല്‍കിയ പാസില്‍ മധ്യഭാഗത്തു നിന്നുള്ള ഹെഡറിലൂടെയാണ് ക്ലിന്റ് ഡെംപ്‌സെ ഇക്വഡോര്‍ …

Read More »

പത്തു വിക്കറ്റ് ജയത്തോടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി

ഹരാരെ: തുടര്‍ച്ചയായ മൂന്നാംജയത്തോടെ സിംബാബ്‌വെയ്ക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെയാണ് ഇന്ത്യ ആതിഥേയര്‍ക്ക് മേല്‍ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. ലോകേഷ് രാഹുലിന്റെയും അരങ്ങേറ്റക്കാരന്‍ ഫൈസ് ഫസലിന്റെയും അര്‍ധസെഞ്ച്വറികളാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. 21.5 ഓവറില്‍ ഇവര്‍ സിംബാബ്‌വെ ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം മറികടന്നു. സ്‌കോര്‍: സിംബാബ്‌വെ 123/10 (42.2 ഓവര്‍); ഇന്ത്യ 126/0 (21.5 ഓവര്‍). രാഹുല്‍ 70 …

Read More »

മെക്‌സികോ-വെനിസ്വേല മത്സരം സമനിലയില്‍ (1-1)

ഹൂസ്റ്റണ്‍: കോപ അമേരിക്ക ഫുട്ബാള്‍ ഗ്രൂപ്പ് സി മത്സരത്തില്‍ മെക്‌സികോ-വെനിസ്വേല മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോളുകളാണ് നേടിയത്. വെനിസ്വേലക്ക് വേണ്ടി ജോസ് വെലസ്‌ക്വോസും മെക്‌സികോക്ക് വേണ്ടി ജീസസ് മാനുവല്‍ കൊറോണയുമാണ് ഗോളുകള്‍ നേടിയത്. വെനിസ്വേലയോട് പൊരുതി സമനില നേടിയ മെക്‌സികോ ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കിയത്. മെച്ചപ്പെട്ട ഗോള്‍ ശരാശരിയാണ് മെക്‌സികോയെ തുണച്ചത്. 10ാം മിനിട്ടില്‍ ജോസ് വെലസ്‌ക്വോസാണ് വെനിസ്വേലയുടെ ഏക ഗോള്‍ നേടിയത്. ക്രിസ്റ്റ്യന്‍ …

Read More »

വിവാദ ഗോളില്‍ ബ്രസീല്‍ പുറത്ത്; പെറുവിന് ജയം

മസാചുസെറ്റ്‌സ്: വിവാദമായ ഒരു ഗോളിന് കോപ അമേരിക്ക ഫുട്ബാളില്‍ നിന്ന് സൂപ്പര്‍ ടീം ബ്രസീല്‍ പുറത്ത്. 75ാം മിനിട്ടില്‍ റോള്‍ റോഡിയാസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിനെ പെറു തകര്‍ത്തത്. നിര്‍ണായകമായ ഗ്രൂപ്പ് ബി മത്സരത്തില്‍ തോല്‍വി നേരിട്ടതോടെ ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്തായി. 1987ന് ശേഷം ആദ്യമായാണ് കോപ അമേരിക്ക ഫുട്ബാളിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ ടീം പുറത്താകുന്നത്. എട്ടു തവണ കോപയില്‍ മുത്തമിട്ട ടീമാണ് ബ്രസീല്‍. …

Read More »

ലോകേഷിന്റെ സെഞ്ച്വറിയില്‍ ഇന്ത്യക്ക് ജയം

ഹരാരേ: ഹരാരേ ഏകദിനത്തില്‍ സിംബാബ്‌വേക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ എതിരാളികളെ തറപറ്റിച്ചത്. സ്‌കോര്‍: ഇന്ത്യ173/1, സിംബാബ്‌വേ168. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ലോകേഷ് രാഹുല്‍ നേടിയ അരങ്ങേറ്റ സെഞ്ച്വറിയുടേയും (115 പന്തില്‍ 100 നോട്ടൗട്ട്) അമ്പാട്ടി റായുഡുവിന്റെ അര്‍ദ്ധ സെഞ്ച്വറിയുടേയും (120 പന്തില്‍ 62 നോട്ടൗട്ട്) മികവിലായിരുന്നു ഇന്ത്യന്‍ ജയം. ഒരു സിക്‌സും ഏഴ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ലോകേഷിന്റെ ഇന്നിംഗ്‌സ്. 169 റണ്‍സെന്ന വിജയലക്ഷ്യം …

Read More »