Saturday , February 29 2020
Breaking News

Sports News

മീറ്റ് റെക്കോഡോടെ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം

കോഴിക്കോട്: ആദ്യ ഇനത്തില്‍ തന്നെ 21 വര്‍ഷം പഴക്കമുള്ള മീറ്റ് റെക്കോര്‍ഡ് മാറ്റിയെഴുതി സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ആവേശകരമായ തുടക്കം. കോതമംഗലം മാര്‍ബേസിലിന്റെ ബിപിന്‍ ജോര്‍ജാണ് ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തത്. മീറ്റിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ബിപിന്‍ ഓട്ടം പൂര്‍ത്തിയാക്കിയമ്പോള്‍ ബിപിനിലൂടെ എറണാകുളവും മാര്‍മേസില്‍ സ്‌കൂളും പോയിന്റെ പട്ടികയില്‍ ഇടംനേടി. തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കല്ലട എച്ച.എസിലെ …

Read More »

ദക്ഷിണാഫ്രിക്ക 121ന് പുറത്ത്, ഇന്ത്യയ്ക്ക് 213 റണ്‍സിന്റെ ലീഡ്

ന്യൂഡല്‍ഹി: നാലാം ടെസ്റ്റിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്ക കീഴടങ്ങുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 334 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്കയുടെ മറുപടി 121 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യക്ക് 213 റണ്‍സിന്റെ ലീഡ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഒറ്റയ്ക്കു പൊരുതിയ ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സിനും കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡിവില്ലിയേഴ്‌സ് മാത്രമാണു പിടിച്ചു നിന്നത്. 42 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ ജഡേജയുടെ പന്തില്‍ ബൗണ്ടറി ലൈനിനരികില്‍ അതിഗംഭീരമായി ഇശാന്ത് ശര്‍മ്മ പിടികൂടി. 10 ഓവറില്‍ …

Read More »

നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

ഡല്‍ഹി: ദക്ഷണാഫ്രിക്കയുമായുളള നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഏഴിന് 231 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ലഞ്ചിനു പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടിയിട്ടുണ്ട്. അജിങ്ക്യ രഹാനെയുടെ (127) സെഞ്ച്വറിയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.രഹാനയുടെ അഞ്ചാമത്തെയും ഇന്ത്യയില്‍ ആദ്യത്തെയും സെഞ്ച്വറിയാണിത് രചന്ദ്രന്‍ അശ്വിന്‍ (53) രഹാനയ്ക്ക് ഉറച്ച പിന്തുണ്ണ നല്‍കി. ദക്ഷണാഫ്രിക്കയ്ക്ക് വേണ്ടി പീഡിറ്റ് നാല് വിക്കറ്റും, ആബട്ട് മൂന്ന് …

Read More »

നാലാം ടെസ്റ്റ്: ഇന്ത്യയ്ക്ക് ടോസ്; ബാറ്റ് ചെയ്യുന്നു

ന്യൂഡല്‍ഹി: ഒരിക്കലും തോല്‍ക്കാത്ത ഫിറോസ്ഷാ കോട്‌ലയിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇത് തുടര്‍ച്ചയായ നാലാം തവണയാണ് കോലിക്ക് ടോസ് ലഭിക്കുന്നത്. സ്പിന്നര്‍ അമിത് മിശ്രയ്ക്ക് പകരം മീഡിയം പേസര്‍ ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. പിച്ചില്‍ നിന്ന് യഥേഷ്ടം റണ്‍ വാരാമെന്നാണ് പ്രതീക്ഷയെന്ന് കോലി പറഞ്ഞു. രണ്ട് …

Read More »

രഞ്ജി ട്രോഫി: കേരളത്തിന് ആറു വിക്കറ്റ് തോല്‍വി

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷയ്ക്ക് ദയനീയ അന്ത്യം. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായ പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിനാണ് കേരളം തോറ്റത്. രണ്ടാമിന്നിങ്‌സില്‍ 24 മാത്രം മതിയായിരുന്ന ഹിമാചല്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി 4.3 ഓവറിലാണ് ജയം സ്വന്തമാക്കിയത്. രണ്ടോവര്‍ മാത്രമെറിഞ്ഞ സ്പിന്നര്‍ മോനിഷാണ് റണ്ണൊന്നും വിട്ടുകൊടുക്കാതെ നാലു വിക്കറ്റും വീഴ്ത്തിയത്. നാലു പേരും ബൗള്‍ഡാവുകയായിരുന്നു. എ.കെ.ബെയ്ന്‍സ് (9), ചോപ്ര (0), ദോഗ്ര (0), …

Read More »

ഹോസു മടങ്ങി, സ്‌നേഹത്തോടെ ഒപ്പം വേദനയോടെ

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിരയില്‍ ചാട്ടുളിപോലെ മുന്നേറുകയും ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഹോസു കുരിയാസ് എന്ന സ്പാനിഷ് താരം ഇന്ത്യയില്‍നിന്ന് മടങ്ങി. അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് ഹോസുവിന്റെ തിരിച്ചുപോക്ക്. അവസാന ഹോം മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ടതോടെ, ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ അവസാന മത്സരം കളിക്കാനാവില്ലെന്നതാണ് പെട്ടെന്നുള്ള തിരിച്ചുപോക്കിന് കാരണം. എങ്കിലും, ബ്ലാസ്‌റ്റേഴ്‌സിലെ അനുഭവങ്ങളോടെ നന്ദിയോടെ സ്മരിക്കാതിരിക്കാന്‍ ഹോസുവിനാകുന്നില്ല. ടീമിലെ പന്ത്രണ്ടാമനായ കാണികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഹോസു …

Read More »

ദക്ഷിണാഫ്രിക്കയെ 124 റണ്‍സിന് തോല്‍പിച്ചു; പരമ്പര ഇന്ത്യക്ക്

നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 124 റണ്‍സിന് തോല്‍പിച്ചു. ആദ്യ ടെസ്റ്റിലും ജയിച്ച ഇന്ത്യ ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 20ന് സ്വന്തമാക്കി. ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസറ്റ് മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഏകദിന, ട്വന്റി20 പരമ്പരകള്‍ കൈവിട്ട ഇന്ത്യക്ക് അഭിമാന പോരാട്ടമായിരുന്നു ടെസ്റ്റ് പരമ്പരയിലേത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് എതിരെ പരമ്പര നേടുന്നത്. ദക്ഷിണാഫ്രിക്ക വിദേശത്ത് പരമ്പര കൈവിടുന്നത് ഒമ്പത് വര്‍ഷത്തിന് ശേഷവും. സ്‌കോര്‍: …

Read More »

അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

തിരുവനനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി മുന്‍ അത്‌ലറ്റ് അഞ്ജു ബോബി ജോര്‍ജിനെ തിരഞ്ഞെടുത്തു. ടി.കെ. ഇബ്രാഹിം കുട്ടിയാണ് വൈസ് പ്രസിഡന്റ്. കായിക താരങ്ങളായ ടോം ജോസഫ്, പ്രീജാ ശ്രീധരന്‍ എന്നിവര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള പ്രസിഡന്റായ പത്മിനി തോമസ്, ഫെന്‍സിങ് അസോസിയേഷന്‍ പ്രതിനിധിയായി തുടരും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ കോടതി വിധിക്ക് അനുസൃതമായി പുനഃസംഘടിപ്പിക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

Read More »

ഇന്ത്യാപാകിസ്താന്‍ ക്രിക്കറ്റ് പരമ്പര ഡിസംബറില്‍ ശ്രീലങ്കയില്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പര ഡിസംബര്‍ 15 മുതല്‍ ശ്രീലങ്കയില്‍ നടക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബി.സി.സി.ഐ അംഗവുമായ രാജീവ് ശുക്ല. ശ്രീലങ്കയില്‍ വെച്ച് പരമ്പര നടത്തിയാല്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ടീമിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് രാജീവ് ശുക്ല ഇക്കാര്യം അറിയിച്ചത്. ശ്രീലങ്ക വേദിയാക്കാന്‍ ഇന്ത്യാപാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐ. പ്രസിഡന്റ് ശശാങ്ക് …

Read More »

സച്ചിന്റെ പാതയില്‍ സെഞ്ച്വറിയുമായി മകന്‍ അര്‍ജുനും

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ തട്ടകത്തില്‍ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും സെഞ്ച്വറി കുറിച്ച് ബാറ്റിങ് മികവ് തെളിയിച്ചു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ 16 വയസ്സില്‍ താഴെയുള്ളവരുടെ പയ്യഡെ ട്രോഫിക്കായുള്ള മത്സരത്തിലാണ് അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സെഞ്ച്വറി കുറിച്ചത്. 156 പന്ത് നേരിട്ട് അര്‍ജുന്‍ 106 റണ്‍സ് കുറിച്ചു. സുനില്‍ഗാവസ്‌കര്‍ ഇലവന് വേണ്ടി കളത്തിലിറങ്ങിയ അര്‍ജുന്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി. രോഹിത് ശര്‍മ്മ ഇലവനെതിരായ മത്സരത്തില്‍ അര്‍ജുന്റെ ബാറ്റിങ് …

Read More »