Saturday , February 29 2020
Breaking News

Sports News

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം കാണാന്‍ സച്ചിന്‍ കൊച്ചിയിലെത്തും

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം കാണാന്‍ കൊച്ചിയിലുണ്ടാകുമെന്നു സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ആറിനു കൊച്ചിയിലുണ്ടാകും. കഴിഞ്ഞ വര്‍ഷം ആരാധകര്‍ കേരള ബ്ലാസ്റ്റേഴ്‌സിനു അകമഴിഞ്ഞ പിന്തുണയാണു നല്‍കിയത്. ഈ വര്‍ഷവും ഇതേ രീതിയിലുള്ള പിന്തുണ പ്രതീക്ഷിക്കുന്നെന്നും സച്ചിന്‍ പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണു സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷമെടുത്ത ചിത്രങ്ങള്‍ സഹിതമാണു സച്ചിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫിയും സഹീര്‍ഖാന്‍, യുവരാജ് സിങ് എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫിയും …

Read More »

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി -20 വെള്ളിയാഴ്ച

ധര്‍മശാല (ഹിമാചല്‍പ്രദേശ്): രണ്ടുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം വെള്ളിയാഴ്ച. ഹിമാചലിലെ ധര്‍മശാല സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി20 മത്സരം രാത്രി ഏഴിന് തുടങ്ങും. ഇരുടീമുകള്‍ക്കും ഇത് റിഹേഴ്‌സലാണ്. 2016ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പ്. അടുത്തവര്‍ഷത്തെ ലോകകപ്പില്‍ കളിക്കുന്ന ടീം എന്തായിരിക്കണമെന്ന അന്വേഷണം ഇവിടെ തുടങ്ങുന്നു. കഴിഞ്ഞദിവസം നടന്ന ട്വന്റി20 സന്നാഹമത്സരത്തില്‍ ഇന്ത്യയുടെ എ ടീമിനോട് തോറ്റതിന്റെ ക്ഷീണമുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്. സന്ദര്‍ശകര്‍ സീനിയര്‍ ടീമിനെ ഇറക്കിയപ്പോള്‍ …

Read More »

ഇറാന്‍ വനിതാ ഫുട്‌ബോള്‍ ടീമില്‍ എട്ടു പുരുഷന്മാര്‍!

ടെഹ്‌റാന്‍: ഇറാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമില്‍ ഭൂരിപക്ഷവും പുരുഷന്മാരാണെന്ന് ആരോപണം. ആരോപണത്തെ തുടര്‍ന്നു ടീമംഗങ്ങളെ ലിംഗ നിര്‍ണ്ണയ പരിശോധനയ്ക്കു വിധേയരാക്കാന്‍ ഇറാനിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു. ലിംഗമാറ്റം പൂര്‍ണ്ണമാക്കാതെ കഴിഞ്ഞ വര്‍ഷം നാലു പുരുഷന്മാര്‍ ദേശീയ ടീമില്‍ കളിച്ചിരുന്നു എന്ന് പരാതി ഉണ്ടായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇവര്‍ക്കു വീണ്ടും ടീമില്‍ ഇടം നേടാനാകും. കായിക രംഗത്തുള്ളവര്‍ ഏറെ പ്രതിസന്ധികള്‍ നേരിടുന്ന രാജ്യമാണ് ഇറാന്‍. കളികള്‍ക്ക് അനുയോജ്യമായ …

Read More »

സുബ്രതോ കപ്പ്: കേരളത്തിന് തോല്‍വി

ന്യൂഡല്‍ഹി: സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്‌ക്കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള അണ്ടര്‍ 17 ആര്‍മി ബോയ്‌സിനോട് 10ത്തിന് തോറ്റു. മലപ്പുറം എം.എസ്.പി ടീമാണ് കേരളത്തിന് വേണ്ടി കളിച്ചത്. കേരളത്തിന്റെ രണ്ടാം മത്സരമായിരുന്നു ഇത്. തമിഴ്‌നാടിനോടാണ് അടുത്ത മത്സരം. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തറപറ്റിച്ചിരുന്നു. രണ്ടാം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ വഴങ്ങിയതിന് ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ തവണ ഫൈനലില്‍ എത്താന്‍ ടീമിന് സാധിച്ചിരുന്നു. …

Read More »

ദേശീയക്യാംപില്‍ പങ്കെടുത്തില്ല: മൂന്ന് മലയാളി താരങ്ങളെ വിലക്കാന്‍ നീക്കം

തിരുവനന്തപുരം : ദേശീയക്യാംപില്‍ പങ്കെടുക്കാത്ത മൂന്ന് മലയാളി താരങ്ങള്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അനില്‍ഡ തോമസ്, അഞ്ജു തോമസ്, അനു രാഘവന്‍ എന്നിവര്‍ക്കാണു മുന്നറിയിപ്പ്. തക്കതായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ ദേശീയ, രാജ്യാന്തര മല്‍സരങ്ങളില്‍ വിലക്കുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരീക്ഷയായതിനാലാണു വിട്ടുനില്‍ക്കുന്നതെന്ന് അനു രാഘവന്‍ മറുപടി നല്‍കി. ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരാണ് മൂവരും. കേരളത്തിലെ അത്‌ലറ്റിക്ക് അസോസിയേഷനിലും ഇതേ കത്തു ലഭിച്ചിട്ടുണ്ട്. കാരണങ്ങള്‍ എല്ലാം താരങ്ങള്‍ ദേശീയ അത്‌ലറ്റിക്ക് അസോസിയേഷനെ …

Read More »