Saturday , February 29 2020
Breaking News

Sports News

ഓസ്‌ട്രേലിയ വീണ്ടും വിജയവഴിയില്‍; പാക്കിസ്ഥാനെ തോല്‍പ്പിച്ചു

ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനൊപ്പം ഉത്തരവാദിത്തത്തോടെ ക്രീസില്‍ നില്‍ക്കാന്‍ ഒരാള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ ആരാധകര്‍ ഇങ്ങനെ ആഗ്രഹിച്ചു പോയാല്‍ കുറ്റം പറയാനാകില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഇഞ്ചോടിഞ്ചു പോരാടിയ പാക്കിസ്ഥാന് 41 റണ്‍സിന്റെ പരാജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 45.4 ഓവറില്‍ 266 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. 48 പന്തില്‍ 45 റണ്‍സുമായി പിടിച്ചുനിന്ന …

Read More »

ഓവലില്‍ ഓസീസ് വീണു; ലോകകപ്പില്‍ രണ്ടാം വിജയവുമായി ഇന്ത്യ

ഓവല്‍: കിങ്സ്റ്റണ്‍ ഓവലിലെ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യക്ക് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം. കോലിയും സംഘവും ഓസ്‌ട്രേലിയയെ 36 റണ്‍സിന് തോല്‍പ്പിച്ചു. 353 റണ്‍സ് എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിങ് വിക്കറ്റില്‍ തന്നെ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസിന്റെ തുടക്കം ഗംഭീരമായിരുന്നു. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് അടിത്തറ പാകുന്നതിനിടയില്‍ റണ്‍ഔട്ടിന്റെ രൂപത്തില്‍ നിര്‍ഭാഗ്യം …

Read More »

രോഹിത്തിന് 23ാം ഏകദിന സെഞ്ചുറി; വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യ

സതാംപ്ടണ്‍: വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 23ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും …

Read More »

ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്; വിജയം 104 റണ്‍സിന്

ഓവല്‍: ബാറ്റ്‌സ്മാന്‍മാരും ബോളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 39.5 ഓവറില്‍ 207 റണ്‍സില്‍ അവസില്‍ അവസാനിച്ചു. അര്‍ധ സെഞ്ചുറികള്‍ നേടിയ ബെന്‍ സ്റ്റോക്‌സ്, ജേസന്‍ റോയി, ജോ റൂട്ട്, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവരും 3 വിക്കറ്റു ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റുകള്‍ വീതം …

Read More »

ആ തോല്‍വി കണ്ട് പേടിക്കേണ്ട; സച്ചിന്‍ പറയുന്നു

മുംബൈ: ഇത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇന്ത്യ. ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും വൈവിധ്യവും ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവുമാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്. എന്നാല്‍ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരം അത്ര നല്ല ഓര്‍മയല്ല സമ്മാനിച്ചത്. ന്യൂസീലന്‍ഡ് ബൗളര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ സ്വിങ് ബൗളിങ്ങിനു മുന്നില്‍ ഇന്ത്യ മുന്‍നിര തകര്‍ന്നപ്പോള്‍ 179 റണ്‍സെടുക്കാനേ ടീമിന് സാധിച്ചുള്ളൂ. മത്സരം ആറു വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. സന്നാഹ മത്സരത്തിലെ ടീമിന്റെ പ്രകടനം …

Read More »

ധോനി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങണം – സച്ചിന്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ് ധോനി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ”ഈ വര്‍ഷം നടന്ന ഏകദിനങ്ങളില്‍ ധോനി മികച്ച ഫോമിലാണ്. അദ്ദേഹം അഞ്ചാം നമ്പറില്‍ ബാറ്റു ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്പിനേഷന്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍, രോഹിത്-ധവാന്‍ എന്നിവര്‍ ഓപ്പണിങ്ങിലും, കോഹ്ലി മൂന്നാമതും, നാലാമത് ആരായാലും ധോനി അഞ്ചാമനായി ഇറങ്ങണം. – സച്ചിന്‍ …

Read More »

ചെന്നൈയെ ഒരൊറ്റ റണ്ണിന് തോല്‍പ്പിച്ചു; നാലാം ഐപിഎല്‍ കിരീടവുമായി മുംബൈ

ഹൈദരാബാദ്: ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ അവസാന ചിരി മുംബൈ ഇന്ത്യന്‍സിന്. അവസാന ഓവറുകളിലെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്, ആവേശ പോരാട്ടത്തിനൊടുവില്‍ മുംബൈ ഇന്ത്യന്‍സിന് നാലാം ഐ.പി.എല്‍ കിരീടം. ഒരൊറ്റ റണ്ണിന് മുംബൈ ഇന്ത്യന്‍സ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ മറികടന്നു. 59 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ന്റെ മികവില്‍ ചെന്നൈ ഒരു ഘട്ടത്തില്‍ കിരീടത്തിന് തൊട്ടടുത്ത് വരെ എത്തിയതാണ്. …

Read More »

ഭുവിയുടെയും ജാദവിന്റെയും ചെറുത്തുനില്‍പ്പ് ഫലം കണ്ടില്ല; ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരേ നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 35 റണ്‍സ് തോല്‍വി. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 237 റണ്‍സിന് പുറത്തായി. 132 റണ്‍സിന് ആറു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും ചേര്‍ന്ന ഏഴാം വിക്കറ്റ് സഖ്യം 91 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 46ാം ഓവറില്‍ ഈ കൂട്ടുകെട്ട് പൊളിച്ച കമ്മിന്‍സ് ഓസീസിന് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ …

Read More »

വഴിപിരിയാത്ത കൂട്ടുകെട്ടുമായി ധോനിയും ജാദവും; ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം

ഹൈദരാബാദ്: ട്വെന്റി20യിലേറ്റ തിരിച്ചടിക്ക് ആദ്യ ഏകദിനത്തിലൂടെ മറുപടി നല്‍കി ഇന്ത്യ. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 237 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 10ത്തിന് ലീഡ് നേടി. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 99 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ പുറത്താകാതെ …

Read More »

രണ്ടു പോയന്റ് വെറുതെ നല്‍കേണ്ട; സച്ചിന് ഒരിക്കല്‍ കൂടി പാകിസ്താന്‍ തോല്‍ക്കുന്നത് കാണണം

മുംബൈ: ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിച്ച് ഇന്ത്യ അവര്‍ക്ക് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിന്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പില്‍ സഹായിക്കുക മാത്രമേ ചെയ്യൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നതു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താനെതിരേ കളിക്കാതിരുന്നാല്‍ …

Read More »