Saturday , February 29 2020
Breaking News

Sports News

നാല് റണ്‍സിന് ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര

ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനായില്ല. അവസാന ട്വെന്റി20യില്‍ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് 21ന് പരമ്പര സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സിക്‌സും ഫോറുമായി മുന്നേറുകയായിരുന്ന ദിനേശ് കാര്‍ത്തിക്കിനേയും ക്രുണാല്‍ പാണ്ഡ്യയേയും അവസാന ഓവറില്‍ പിടിച്ചുനിര്‍ത്തിയ ടിം സൗത്തിയാണ് കിവീസിന് വിജയം സമ്മാനിച്ചത്. ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണെടുത്തത്. ആദ്യ …

Read More »

വീണ്ടും ധോനിയുടെ ഫിനിഷിങ് മികവ്; ഇന്ത്യയ്ക്ക് ജയവും പരമ്പരയും

മെല്‍ബണ്‍: പഴയ ഫിനിഷിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് എം.എസ് ധോനി തെളിയിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. നാലു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്. 87 റണ്‍സെടുത്ത ധോനിയും 61 റണ്‍സെടുത്ത കേദാര്‍ ജാദവും …

Read More »

ഇത് ചരിത്രം; കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍

കൃഷ്ണഗിരിയുടെ മഞ്ഞില്‍ വിരിഞ്ഞ് കേരളത്തിന്റെ അസുലഭ സ്വപ്നം. ഫുട്ബോളിന്റെയും വോളിബോളിന്റെയും മാത്രം നാടെന്ന ഖ്യാതിയെ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് പറത്തി കേരള ക്രിക്കറ്റ് പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് പേസിനെ പുല്‍കിയ പ്രകൃതിരമണീയമായ കൃഷണഗിരിയില്‍. ചരിത്രത്തില്‍ ഇതാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ഫൈനലില്‍ സ്വന്തം തട്ടകമായ കൃഷ്ണഗിരിയില്‍ 2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളത്തിന്റെ പ്രഥമ സെമി പ്രവേശം. ടീമംഗങ്ങളുടെ പാളയത്തിലെ പട പരസ്യമായ സീസണില്‍ തന്നെയാണ് ടീമിന്റെ …

Read More »

സിഡ്നി ടെസ്റ്റ് സമനിലയില്‍; ഓസീസ് മണ്ണില്‍ ചരിത്രമെഴുതി ടീം ഇന്ത്യ

സിഡ്നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ. മഴമൂലം സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. അഡ്ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഓസ്ട്രേലിയ വിജയിച്ചിരുന്നു. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് തടസം നിന്നത്. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന …

Read More »

താരമായി ഛേത്രി; തായ്‌ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഒരു വിജയമെന്ന ഇന്ത്യയുടെ 55 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഛേത്രി നേടിയ ഇരട്ട ഗോളില്‍ ഇന്ത്യ തായ്‌ലന്‍ഡിനെ 41ന് പരാജയപ്പെടുത്തി. ആ ഇരട്ട ഗോളോടെ സാക്ഷാല്‍ ലയണല്‍ മെസ്സിയേയും ഛേത്രി മറികടന്നു. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവുംകൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രിക്ക് സ്വന്തമായി. 65 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. സുനില്‍ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. …

Read More »

മെല്‍ബണില്‍ 37 വര്‍ഷത്തിനുശേഷം ഒരു ഇന്ത്യന്‍ ടെസ്റ്റ് വിജയം; പരമ്പരയില്‍ മുന്നില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ പ്രാര്‍ഥനയും പ്രതിരോധവും ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ വിലപ്പോയില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 21 എന്ന നിലയില്‍ ലീഡ് നേടി. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് ജയിച്ചു. എന്നാല്‍, പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 146 റണ്‍സ് ജയത്തോടെ ഉജ്വലമായി തിരിച്ചടിക്കുകയായിരുന്നു. സിഡ്‌നിയില്‍ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്. ഈ ടെസ്റ്റില്‍ …

Read More »

ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയും വിവാഹിതരായി

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിലേക്ക്. തിരുവനന്തപുരം സ്വദേശിയായ ചാരുലതയും സഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ(എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത. ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക …

Read More »

തുടര്‍ തോല്‍വികള്‍: കേരളാ ബ്ലാസ്റ്റേഴ്സും കോച്ച് ഡേവിഡ് ജെയിംസും വഴിപിരിഞ്ഞു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സും, മുഖ്യ പരിശീലകനായ ഡേവിഡ് ബെഞ്ചമിന്‍ ജെയിംസും വഴി പിരിഞ്ഞു. ഐ എസ്.എല്‍ നാലാം സീസണില്‍, 2018 ജനുവരിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ഡേവിഡ് ജെയിംസ്, നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിച്ചിരുന്നു. ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശസകളും …

Read More »

പെര്‍ത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; ഓസീസിന്റെ ജയം 146 റണ്‍സിന്

പെര്‍ത്ത്: ആരാധകര്‍ പ്രതീക്ഷിച്ച അദ്ഭുതങ്ങളൊന്നും അവസാന ദിനത്തില്‍ വാക്കയില്‍ നടന്നില്ല. പെര്‍ത്തിലെ തീപാറുന്ന പിച്ചില്‍ ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ ആദ്യ സെഷനില്‍ തന്നെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്സില്‍ 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ഓസീസ് ബൗളര്‍മാര്‍ 140 റണ്‍സിന് ചുരുട്ടിക്കെട്ടി. അഞ്ചിന് 112 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റെടുത്ത ഇന്ത്യയ്ക്ക് വെറും 28 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 30 റണ്‍സ് വീതമെടുത്ത അജിങ്ക്യ രഹാനെയും …

Read More »

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം സിന്ധുവിന്

ഗ്വാങ്ചൗ: ബാഡ്മിന്റണ്‍ സീസണൊടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ രണ്ടാം സീഡ് ജപ്പാന്‍ താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തകര്‍ത്തു. സ്‌കോര്‍: 2119, 2117. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 62 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ കിരീട നേട്ടം. നേരിട്ടുള്ള ഗെയിമിലാണ് …

Read More »