Friday , August 23 2019
Breaking News

Photo News

ഡി സി സി ഓഫീസില്‍ കെ വെളുത്തമ്പുവിന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

Veluthambu-Dead-body-2

കാസര്‍കോട് : അന്തരിച്ച മുന്‍ ഡി സി സി പ്രസിഡണ്ടും കെ പി സി സി നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായ കെ വെളുത്തമ്പുവിന്റെ മൃതദേഹം കാസര്‍കോട് ഡി സി സി ആസ്ഥാനമായ ജവഹര്‍ ഭവനില്‍ പൊതുദര്‍ശനത്തിനു വെച്ചു. നിരവധിപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. കാസര്‍കോട്ടെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഡി സി സി ഓഫീസിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഡി സി സി പ്രസിഡന്റ് സി …

Read More »

ജില്ലയില്‍ കനത്ത പോളിംഗ്

Vote

കാസര്‍കോട്: ജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ ആദ്യനാലു മണിക്കൂര്‍ വരെയുള്ള കണക്കില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ടു രേഖപ്പെടുത്തിയത് ഉദുമ മണ്ഡലത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് നടക്കുന്നത്. ഉദുമയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെ. സുധാകരന്‍ കണ്ണൂരില്‍ വോട്ട് ചെയ്തു മടങ്ങി.  ജില്ലയിലെ ജനപ്രതിനിധികളും സ്ഥാനാര്‍ത്ഥികളും രാവിലെ തന്നെ വോട്ടുചെയ്യാനെത്തി. കാസര്‍കോട് എം.എല്‍.എയും സ്ഥാനാര്‍ത്ഥിയുമായ എന്‍.എ നെല്ലിക്കുന്ന് കാസര്‍കോട് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി …

Read More »

സി.പി.എമ്മും കോണ്‍ഗ്രസ്സും ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നു പ്രധാനമന്ത്രി

Prime-Minister-Narendra-Modi

കാസര്‍കോട്: സി.പി.എമ്മും കോണ്‍ഗ്രസ്സും കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാസര്‍കോട് വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ എന്‍.ഡി.എയുടെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സി.പി.എം അക്രമ രാഷ്ട്രീയത്തെ അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേ കോണ്‍ഗ്രസ് ബംഗാളില്‍ സി.പി.എമ്മിനെ പിന്തുണക്കുകയും മുതിര്‍ന്ന നേതാക്കളുമായി വേദി പങ്കിടുകയും ചെയ്യുന്നു. കോണ്‍ഗ്രസുകാര്‍ സാമൂഹ്യ വിരുദ്ധരും അഴിമതിക്കാരുമാണെന്നും ഇവരെ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും സി.പി.എമ്മും പറയുന്നു. അവസരവാദ രാഷ്ട്രീയം കളിക്കുന്ന …

Read More »

കെ സുരേന്ദ്രനും രവീശ തന്ത്രിയും പത്രിക സമര്‍പ്പിച്ചു

K-Surendran-Nomination

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും കാസര്‍കോട്ട് മത്സരിക്കുന്ന രവീശ തന്ത്രി കുണ്ടാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ ഗവ. കോളേജ് പരിസരത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പമാണ് ഇരുവരും പത്രികാ സമര്‍പ്പണത്തിന് കലക്ട്രേറ്റില്‍ എത്തിയത്. ഉദുമ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും. …

Read More »

ദുരന്ത നിവാരണത്തില്‍ കാര്യക്ഷമതയുടെ നേര്‍ക്കാഴ്ചയായി സുനാമി മോക്ക്ഡ്രില്‍

Mokdrill-Kasaba

കാസര്‍കോട് : സുനാമി ദുരന്തം നേരിടുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാസര്‍കോട് കസബ കടപ്പുറത്ത് സുനാമി മോക്ക് ഡ്രില്‍ നടത്തി. ജില്ലാഭരണകൂടത്തിന്റെ ഏകോപനത്തിലും കൃത്യനിര്‍വ്വഹണത്തിലുളള കാര്യക്ഷമതയുടെ നേര്‍ക്കാഴ്ചയായി ഇത് മാറി. വെളളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് 9 മാഗനിറ്റിയൂഡ് രേഖപ്പെടുത്തിയ, പാകിസ്ഥാന്‍ തീരത്തുണ്ടായ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്ത്യന്‍ തീരത്ത് സുനാമി തിരമാലകള്‍ ആഞ്ഞ് വീശുമെന്ന ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ …

Read More »

ഒന്നേകാല്‍ വയസ്സുള്ള മകന്‍ സാക്ഷി; മലയാളി അച്ഛനും ഇംഗ്ലീഷ് അമ്മക്കും വിവാഹം

ekg2-videshi-kalyanam1

മട്ടാഞ്ചേരി: ഒന്നേകാല്‍ വയസ്സുള്ള മകനെ സാക്ഷിനിര്‍ത്തി വിദേശിയായ മാതാവിനും പള്ളുരുത്തി സ്വദേശിയായ പിതാവിനും മാംഗല്യം. പള്ളുരുത്തി സ്വദേശി അരുണ്‍ മധുവാണ് ഇംഗ്ളണ്ട് സ്വദേശിനിയായ ഹോലി ചില്‍വേഴ്സിനെ വാലന്‍ൈറന്‍സ് ദിനത്തില്‍ വരണമാല്യം ചാര്‍ത്തിയത്. തുടര്‍വിദ്യാഭ്യാസത്തിനായി പള്ളുരുത്തി പെരുമ്പടപ്പ് കളപ്പുരക്കല്‍ വീട്ടില്‍ മധു-ശ്രീദേവി ദമ്പതികളുടെ മകന്‍ അരുണ്‍ ലണ്ടനിലെ ചെല്‍മ്സ് ഫോര്‍ഡില്‍ എത്തിയപ്പോഴാണ് സുഹൃത്തിന്‍െറ കൂട്ടുകാരിയും ബ്യൂട്ടി തെറപ്പിസ്റ്റുമായ പോള്‍- ലോറന്‍സിയ ദമ്പതികളുടെ മകള്‍ ഹോലിയെ കണ്ടുമുട്ടുന്നത്. കൂടിക്കാഴ്ച പ്രണയമായി, 2014 ആഗസ്റ്റ് …

Read More »

സ്‌കൂളിനു സമീപം കണ്ട മണ്‍കലം ഭീതിപരത്തി, പോലീസെത്തി തുറന്നുനോക്കിയപ്പോള്‍ 2 തേങ്ങകള്‍ !

Cocunuts

കാസര്‍കോട് : അടുക്കത്ത് ബയല്‍ മുനിസിപ്പല്‍ യു പി സ്‌കൂളിനു മുന്‍വശം റോഡില്‍ മണ്‍കലം പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഭീതി പരത്തി. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്ക് പോകുന്നവരാണ് മണ്‍കലം കണ്ടത്. കലത്തിനു മുകളില്‍ തുണികൊണ്ട് മൂടികെട്ടി അതില്‍ എഴുതിയും വരച്ച നിലയിലുമായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. ടൗണ്‍ എസ് ഐ രാജന്റെ നേതൃത്വത്തില്‍ …

Read More »

നാടിന്റെ ക്ഷേമ ഐശ്വര്യത്തിനും പാപനാശത്തിനുമായി പാലക്കുന്നമ്മയ്ക്ക് മുന്നില്‍ കലംകനിപ്പ്

Palakkunnu-Temple

പാലക്കുന്ന് : നാടിന്റെ ക്ഷേമ ഐശ്വര്യത്തിനും പാപനാശത്തിനുമായി പാലക്കുന്നമ്മയ്ക്ക് മുന്നില്‍ കലംകനിപ്പ്. ഭരണി മഹോത്സവത്തിനു മുന്നോടിയായാണ് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കലംകനിപ്പ് മഹോത്സവം നടക്കുന്നത്. ധനുമാസത്തിലും മകരമാസത്തിലുമാണ് കലംകനിപ്പ് മഹോത്സവം്. ഉണക്കലരി, അരിപ്പൊടി, ശര്‍ക്കര, നാളികേരം, തിരിയോല, വെററില, അടക്ക എന്നീ നിവേദ്യ വസ്തുക്കള്‍ പുത്തന്‍ മണല്‍കലത്തില്‍ നിറച്ച് ആയിരക്കണക്കിനു ഭക്തരാണ് കാല്‍നടയായി ഭഗവതി സന്നിധിയില്‍ എത്തിയത്. വിവിധ പ്രദേശങ്ങളില്‍ നിന്നും ഘോഷയാത്രയായും ക്ഷേത്രത്തിലെത്തി. ഭക്തര്‍ എത്തിച്ച സാധനങ്ങള്‍ …

Read More »

ഒബാമ മുസ് ലിം പള്ളി സന്ദർശിച്ചു; മുഴുവൻ മുസ് ലിംകളെയും ഒറ്റപ്പെടുത്തരുതെന്ന് ആഹ്വാനം

  ബാൾട്ടിമോർ: ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ വിശ്വാസത്തിനും എതിരായ ആക്രമണമാണെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. പ്രസിഡന്‍റ് ആയ ശേഷം ആദ്യമായി യു.എസിലെ മുസ് ലിം പള്ളി സന്ദർശിച്ച് നടത്തിയ പ്രസംഗത്തിലാണ് ഒബാമ മതസാഹോദര്യത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്ന വിവാദ പ്രസ്താവന നടത്തിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പ്രസംഗത്തിൽ ഒബാമ രൂക്ഷമായി വിമർശിച്ചു. മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്ന …

Read More »

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്തുകൊന്ന കേസ്: പ്രതി കുറ്റക്കാരന്‍ -ശിക്ഷ 6 ന്

Accused-Ummer

കാസര്‍കോട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിരോധത്തിന് വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കുമ്പള, ഉജാര്‍ ഉളുവാറിലെ അബൂബക്കറിന്റെ മകള്‍ ഫാത്തിമത്ത് സുഹറ (18) കൊല്ലപ്പെട്ട കേസില്‍ കര്‍ണ്ണാടക ബണ്ട്വാള്‍ താലൂക്കിലെ ഉജിരക്കര ബളാല വില്ലേജിലെ മുണ്ടത്തിയാര്‍ ഹൗസിലെ ബി എം ഉമ്മര്‍ എന്ന ഉമ്മര്‍ ബ്യാരി (33)യെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ജി ഗോപകുമാര്‍ കുറ്റക്കാരനെന്ന് …

Read More »