Wednesday , July 8 2020
Breaking News

Photo News

സംയുക്ത സമരസമിതിയുടെ ഉപരോധവും പ്രതിപക്ഷ എം എല്‍ എ മാരുടെ ബഹിഷ്‌ക്കരണവും : എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം അലങ്കോലപ്പെട്ടു

കാസര്‍കോട് : കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ചേമ്പറില്‍ വിളിച്ചു ചേര്‍ത്ത എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം സംയുക്ത സമര സമിതിയുടെ ഉപരോധവും പ്രതിപക്ഷ എം എല്‍ എ മാരുടെ ബഹിഷ്‌ക്കരണവുംമൂലം നടന്നില്ല. കനത്ത പോലീസ് കാവലില്‍ ജനപ്രതിനിധികളെ ഹാളിനകത്ത് കയറ്റി യോഗം തുടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ എന്‍ഡോസള്‍ഫാന്‍ സെല്‍ നിര്‍ജ്ജീവമാണെന്നും സെല്ലില്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും നടപ്പിലാകുന്നിലെന്നും പറഞ്ഞ് യോഗം ബഹിഷ്‌ക്കരിച്ച് …

Read More »

രാജ്യത്തിന്റെ വികസന നേട്ടങ്ങളുടെ അടിത്തറ മതേതരത്വവും ജനാധിപത്യവുമെന്ന് മന്ത്രി അനൂപ് ജേക്കബ്

കാസര്‍കോട് : ഭരണഘടനാനുസൃതമായി ജനാധിപത്യമൂല്യങ്ങളും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇന്ത്യ വികസന നേട്ടങ്ങള്‍ കൈവരിച്ചതെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ റിപബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നത് ജനാധിപത്യമൂല്യങ്ങള്‍ക്ക് എതിരാണ്. ശാസ്ത്രസാങ്കേതിക രംഗത്തും വിവര സാങ്കേതിക വിദ്യയിലും ഉള്‍പ്പെടെ രാജ്യം വികസന മുന്നേറ്റം നടത്തുന്നത് ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുന്നതിനാലാണ്. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ഇഛാശക്തിയോടെ പ്രവര്‍ത്തിച്ചതിനാല്‍ …

Read More »

ബേക്കല്‍ സര്‍ക്കിള്‍ സ്റ്റേഷന്‍ ഉടന്‍ അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി

കാസര്‍കോട് : കാഞ്ഞങ്ങാട് സര്‍ക്കിള്‍ വിഭജിച്ച് ബേക്കല്‍ സര്‍ക്കിള്‍ സ്റ്റേഷന്‍ ഉടന്‍ അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് പാറക്കട്ടയില്‍ എ ആര്‍ ക്യാമ്പിനോട് നിര്‍മ്മിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള താമസ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യനിര്‍വ്വഹണത്തിനിടെ മരണപ്പെടുന്ന പൊലീസുകാരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് …

Read More »

മോദിക്കു പിന്നില്‍ കേരളം അണിനിരക്കണം: വെങ്കയ്യ നായിഡു

കാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിന് പിന്നില്‍ കേരള ജനത അണിനിരക്കണമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര ഉപ്പളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു പതിറ്റാണ്ടായി നടത്തുന്ന പരീക്ഷണത്തില്‍ നിന്ന് കേരളത്തിന് മാറ്റം ആവശ്യമാണ്. ഭാവിയുടെ പാര്‍ട്ടി ബി.ജെ.പിയാണ്. പാവങ്ങളുടെ പേരു പറഞ്ഞ്, പണക്കാര്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ …

Read More »

ബി ജെ പി വിമോചന യാത്രയ്ക്ക് തുടക്കമായി

കാസര്‍കോട് : ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്ക്ക് ഉപ്പളയില്‍ ഉജ്ജ്വല തുടക്കം. കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായ്ഡ് ഉദ്ഘാടനം ചെയ്തു. മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടന്‍ സുരേഷ് ഗോപി വിമോചന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. നളിന്‍കുമാര്‍ കട്ടീല്‍ എം പി, സംസ്ഥാന നേതാക്കളായ പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, പി എം …

Read More »

കാസര്‍കോട്ടെത്തിയ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഉജ്ജ്വല സ്വീകരണം

കാസര്‍കോട് : ബി ജെ പി സംസ്ഥാന പ്രസിഡണ്ടായതിനു ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ കുമ്മനം രാജശേഖരന് പ്രവര്‍ത്തകര്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ചൊവ്വാഴ്ച വൈകുന്നേരം ഏറനാട് എക്‌സ്പ്രസിലെത്തിയ അദ്ദേഹത്തിന് മഹിളമോര്‍ച്ച പ്രവര്‍ത്തകര്‍ തിലകം ചാര്‍ത്തിയും ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ഷാള്‍ അണിയിച്ചും വരവേറ്റു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ വേലായുധന്‍ കൊടവലം, പി രമേശ്, നേതാക്കളായ മടിക്കൈ കമ്മാരന്‍, …

Read More »

കലയുടെ കാല്‍ചിലമ്പണിഞ്ഞ നഗര രാവുകള്‍ക്ക് വെള്ളിയാഴ്ച തിരശ്ശീല വീഴും; ഹൊസ്ദുര്‍ഗ് കിരീടത്തിനരികെ

കാസര്‍കോട്: പിഴക്കാത്ത ചുവടുകളും നിലക്കാത്ത രാഗതാളങ്ങളുമായി കലയുടെ കാല്‍ചിലമ്പണിഞ്ഞ നഗര രാവുകള്‍ക്ക് വെള്ളിയാഴ്ച വിട. കാസര്‍കോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു വരുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല വീഴാനിരിക്കേ, കിരീടം ഉറപ്പിക്കാനുള്ള പോരാട്ടമാണ് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ കാഴ്ച വെക്കുന്നത്.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 83 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 328 പോയന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 68 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 289 പോയന്റും നേടിയാണ് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല മുന്നിട്ടു നില്‍ക്കുന്നത്.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 305 …

Read More »

ജില്ലാ കലോത്സവം : ചെറുവത്തൂരും ഹൊസ്ദുര്‍ഗും മുന്നില്‍

കാസര്‍കോട്: കൗമാര കലയുടെ ഭാവനയ്ക്ക് തിരിതെളിഞ്ഞ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 27 മത്സങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 120 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ല മുന്നിലെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 131 പോയന്റോടെ ചെറുവത്തൂര്‍ ഉപജില്ലയാണ് ഒന്നാംസ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 119 പോയിന്റോടെ ബേക്കല്‍ ഉപജില്ലയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 130 പോയിന്റോടെ കാസര്‍കോടും രണ്ടാംസ്ഥാനത്താണ്. യു.പി. വിഭാഗത്തില്‍ 86 പോയിന്റോടെ .കുമ്പളയും ഹൊസ്ദുര്‍ഗും ഒന്നാംസ്ഥാനത്താണ്. ഹൈസ്‌കൂള്‍ അറബിക്കില്‍ 65 പോയിന്റ് നേടി …

Read More »

കോണ്‍ഗ്രസ് ജനരക്ഷായാത്രയ്ക്ക് കുമ്പളയില്‍ ഉജ്ജ്വല തുടക്കം

കുമ്പള : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്ടു നിന്നും തലസ്ഥാനത്തേക്കുള്ള രാഷ്ട്രീയ പ്രയാണങ്ങള്‍ക്ക് നാന്ദികുറിച്ച് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് കുമ്പളയില്‍ ഉജ്ജ്വല തുടക്കം. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം പി യുമായ ഐ രാമറൈയുടെ പേരില്‍ കുമ്പള ടൗണിലൊരുക്കിയ വേദിയില്‍ നടന്ന പരിപാടിയില്‍ വി എം സുധീരന് ത്രിവര്‍ണ പതാക കൈമാറി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യാത്രയുടെ …

Read More »