Friday , August 23 2019
Breaking News

Photo News

ഹസീന ചിരിച്ചു ; തലചായ്ക്കാന്‍ സ്‌നേഹവീട് നല്‍കി സുരേഷ്‌ഗോപി

Haseena-Sureshgopi

ചെര്‍ക്കള: മുന്നില്‍ സിനിമാതാരം സുരേഷ്‌ഗോപി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ഹസീന ഒന്നു ചിരിച്ചു. തനിക്കായി നിര്‍മ്മിച്ചു നല്‍കിയ പുതിയ വീടിന്റെ താക്കോല്‍ കൈയില്‍ ഏല്പിച്ചപ്പോള്‍ വീണ്ടും ചിരി. അവളുടെ മനസ് വായിച്ചിട്ടെന്നപോലെ സുരേഷ് ഗോപി ഹസീനയെ ചേര്‍ത്തുപിടിച്ചു. ആ സ്‌നഹവായ്പില്‍ എല്ലാമുണ്ടായിരുന്നു. ഹസീനയെ പോലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തനിച്ചല്ലെന്നും ഈ സമൂഹം അവര്‍ക്കൊപ്പമുണ്ടെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് സുരേഷ്‌ഗോപി നല്‍കിയത്. ലളിതമായ ചടങ്ങോടെയായിരുന്നു സ്‌നേഹവീടിന്റെ താക്കോല്‍ദാനം. നാടമുറിച്ച് സുരേഷ്‌ഗോപി വീട് ഹസീനയ്ക്കായി തുറന്നു …

Read More »

പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷം

Nabidinam

കാസര്‍കോട് : പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷപരിപാടികള്‍. പ്രവാചക പ്രകീര്‍ത്തനങ്ങളും ഘോഷയാത്രകളും പ്രഭാഷണങ്ങളും നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്നു വരുന്നു. പള്ളി മദ്രസാ പരിസരങ്ങളും വഴിയോരങ്ങളും കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1490ാം ജന്മദിനാഘോഷമാണ് നാടെങ്ങും ആഘോഷികുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് വിവിധ കലാപരിപാടികാളും നടക്കുന്നുണ്ട്. മധുരപലാഹരവും പായസവും, ലഘു പാനീയ വിതരണവും നടന്നു. ദഫ് മുട്ടിന്റെയും പ്രവാചകസ്തുതി കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രകളില്‍ മദ്രസാവിദ്യാര്‍ത്ഥികളും വിവിധ ഇസ്ലാമിക …

Read More »

ബാലപാര്‍ലമെന്റില്‍ നടന്നത് ചൂടേറിയ ചര്‍ച്ച

Childrens-Parliament

കാസര്‍കോട്‌ :കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു. കുട്ടികളില്‍ പാര്‍ലമെന്റ് നടപടിക്രമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചത്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബാല പാര്‍ലമെന്റില്‍ സ്പീക്കറും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമെക്കെ കുട്ടികളായിരുന്നു. രാഷ്ട്രപതിയെ പാര്‍ലമമെന്റിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നടപടിക്രമങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം. വികസനം ഗ്രാമങ്ങളിലൂടെയാവണമെന്നും വിദ്യാഭ്യാസ അവകാശങ്ങള്‍ നടപ്പിലാക്കി മസ്തിഷ്‌ക ചോര്‍ച്ച തടയണമെന്നും നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി ഷിബിന ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്പീക്കറുടെ നേതൃത്വത്തില്‍ …

Read More »

അണങ്കൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരം

Car-Accident

കാസര്‍കോട്: ദേശീയ പാതയില്‍ അണങ്കൂരിനും വിദ്യാനഗറിനുമിടയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം.  കാര്‍ ഓടിച്ചിരുന്ന മഞ്ചേശ്വരം ആനക്കലിലെ അഹമ്മദ് ഷമാം (30) അഹമ്മദ് റിയാസ് (25) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും മംഗ്ലൂരു ഇന്ധ്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇദ്ദേഹവും പരിക്കേറ്റവര്‍ക്കൊപ്പം മംഗ്ലൂരുവിലേക്ക് പോയിരുന്നു. അപകടത്തില്‍ അഹമ്മദ് ഷമാംമിന്റെ കൈയും കാലും ഓടിയുകയും തലക്ക് സാരമായി പരിക്കേല്‍ക്കുകയും …

Read More »

സമത്വ മുന്നേറ്റയാത്രയ്ക്ക് ഉജ്ജ്വല തുടക്കം

Vellappally-Yathra

കാസര്‍കോട്: ഭൂരിപക്ഷസമുദായത്തെ തഴയുന്ന ഇടത് വലത് രാഷ്ട്രീയങ്ങള്‍ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ കാലം അവരെ കടലിലാഴ്ത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാസര്‍കോട്ട് സമത്വമുന്നേറ്റയാത്രയുടെ പതാക സ്വീകരിച്ച് യാത്രാ പ്രഖ്യാപനം നടത്തുകയായിരുന്നു ജാഥാ ക്യാപ്ടന്‍ കൂടിയായ വെള്ളാപ്പള്ളി നടേശന്‍. രാഷ്ട്രീയത്തില്‍ തിരുത്തല്‍ശക്തിയായി മാറുന്ന ഭൂരിപക്ഷ സമുദായം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ സമുദായം തിരിച്ചറിവിന്റെ പാതയിലാണ്. ഈ ജനകീയമുന്നേറ്റം കണ്ട് തിരുത്തലുകള്‍ വരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാവണം. …

Read More »

യാത്രയ്ക്ക് ആശംസ അര്‍പ്പിക്കാന്‍ വി മുരളീധരനും

V-Muralidharan

കാസര്‍കോട്: വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് ആശംസ അര്‍പ്പിക്കാന്‍ ബി ജെ പി സംസ്ഥാന പ്രസി.വി.മുരളീധരന്‍ മധൂരിലെത്തി. യാത്രയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളാരും ബന്ധപ്പെടുകയോ ആശംസ അര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നു വെള്ളാപ്പള്ളി ഞായറാഴ്ച കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വി.മുരളീധരന്‍ യാത്രയ്ക്കു ആശംസ അറിയിക്കുന്നതിനു നേരിട്ട് എത്തിയതെന്നാണ് സൂചന. ജാഥയുടെ ഉദ്ഘാടന, സമാപന പരിപാടികളില്‍ ബി.ജെ.പി പങ്കെടുക്കുന്നില്ലെങ്കിലും യാത്രയ്ക്കു ബി.ജെ.പി എല്ലാ ആശംസകളും നേരുന്നു. ജാഥ കൊണ്ട് …

Read More »

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി വിട്ടുനിന്നു; എ ജി സി ബഷീര്‍ പ്രസിഡണ്ട്

AGC-Basheer-District-Panchayat-President-6

കാസര്‍കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ രണ്ട് അംഗങ്ങളും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ഇതോടെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു ഡി എഫിന്റെ എ ജി സി ബഷീര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ അഡ്വ. വി.പി.പി മുസ്തഫയെയാണ് ബഷീര്‍ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി ജെ പി നേതാക്കള്‍ ബഹ്ിഷ്‌ക്കരിക്കുന്നതായി അറിയിച്ചത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സി.പി.എമ്മിലെ വി.പി.പി മുസ്തഫക്ക് അനുകൂലമായി ബി.ജെ.പി അംഗങ്ങള്‍ …

Read More »

വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് തുടക്കമായി

woman-self-programm

കാസര്‍കോട് : ജനമൈത്രി സുരക്ഷാ പദ്ധതി ജില്ലാതല മാസ്റ്റേര്‍സ് ട്രെയിനേര്‍സിനുള്ള വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് തുടക്കമായി. കാസര്‍കോട് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അഡീഷണല്‍ മുന്‍സീഫ് സി കെ രാജശ്രീ നിര്‍വ്വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ അധ്യക്ഷത വഹിച്ചു. പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ പി എസ് രാജശേഖരന്‍, ഐ ആര്‍ ബെറ്റാലിയന്‍ കമാന്റര്‍ വി ജി …

Read More »

കാസര്‍കോട് നഗരസഭയില്‍ ലീഗിന് 20 സീറ്റ് : ബി ജെ പി മൂന്ന് സീറ്റ് പിടിച്ചെടുത്തു

Muslim-League--BJP

കാസര്‍കോട് : കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗിന് 20 സീറ്റുകള്‍ ലഭിച്ചു. മൂന്നു സീറ്റുകള്‍ നഷ്ടമായി. അതേസമയം ബി ജെ പി 11 സീറ്റില്‍ നിന്നും 14 സീറ്റുകള്‍ നേടി കരുത്തരായി. സി പി എം ഒരു സീറ്റ് നിലനിര്‍ത്തി. എന്നാല്‍ രണ്ടു സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചില്ല. മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു എന്നതും കാസര്‍കോട് നഗരസഭയിലെ പ്രത്യേകതയാണ്. ഇതില്‍ മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റായ ഫോര്‍ട്ട് റോഡില്‍ …

Read More »

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ജനസാഗരം

Counting-Center

കാസര്‍കോട്: ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വന്‍ തിരക്ക്. വിദ്യാനഗര്‍ ഗവ. കോളേജ് പരിസരം രാവിലെ ഏഴ് മണിയോടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. കൗണ്ടിങ് ഏജന്റുമാരടക്കം നൂറുകണക്കിനാളുകള്‍ ആറരമണിയോടെ തന്നെ കോളേജിന് മുന്നിലെത്തിയിരുന്നു. 7.30ന് കൗണ്ടിങ് ഏജന്റുമാരെ പരിശോധിച്ച് വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. കോളേജിനകത്തേക്ക് കടത്തിവിടാന്‍ തുടങ്ങി. ഹൈവേ തടസ്സപ്പെടാതിരിക്കാന്‍ ഡി.വൈ.എസ്.പി. : ബി. സുകുമാരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശ്രമിക്കുന്നു.  ജില്ലയിലെ മറ്റ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലും ജനത്തിരക്കാണ്.

Read More »