Saturday , July 4 2020
Breaking News

Photo News

കാറഡുക്കയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി; കവുങ്ങുകളും വാഴകളും നശിപ്പിച്ചു-നാട്ടുകാര്‍ ഭീതിയില്‍

കാറഡുക്കയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കാറഡുക്ക വനത്തില്‍ നിന്നുമിറങ്ങിയ കാട്ടാനകള്‍ പൂവടുക്ക കയംപാടി രാമചന്ദ്ര ഭട്ടിന്റെ 10 തെങ്ങും 50 വാഴയും, എം. മാധവ ഭട്ടിന്റെ 12 കവുങ്ങുകളും പത്തോളം വാഴകളും നശിപ്പിച്ചു. ഇതുകൂടാതെ തടയണയും, ജലസേചന പൈപ്പുകളും, കുരുമുളകും നശിപ്പിച്ചു. രണ്ട് കുട്ടിയാനയടക്കം ആറ് ആനകളാണ് കൃഷിയിടത്തിലിറങ്ങിയത്. രണ്ട് ദിവസമായി രാത്രി മുഴുവന്‍ കൃഷിയിടത്തിലായിരുന്നു ആനകൂട്ടം. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Read More »

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

കാസര്‍കോട്: വിജയദശമിദിനമായ വെള്ളിയാഴ്ച ക്ഷേത്രാങ്കണങ്ങളില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകര്‍ന്നു. വിദ്യാരംഭത്തിന് ക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു. വിഘ്‌നേശ്വരസരസ്വതി പൂജകള്‍ക്ക് ശേഷമായിരുന്നു വിദ്യാരംഭം കുറിച്ചത്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ കൈവിരല്‍ പിടിച്ച് ഹരിശ്രീ എഴുതിയുമാണ് ഗുരുനാഥന്മാര്‍ കുരുന്നുകളെ അക്ഷരലോകത്തേക്ക് ആനയിച്ചത്. നീലേശ്വരം മഹേശ്വരിക്ഷേത്രത്തില്‍ അധ്യാപകരായ എം.നാരായണനും കെ.ബാലനുമാണ് വിദ്യാരംഭത്തിന് നേതൃത്വം നല്‍കിയത്. മന്നന്‍പുറത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് വിദ്യാരംഭം നടന്നത്. പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലകക്ഷേത്രത്തിലും സരസ്വതി പൂജയും വിദ്യാരംഭവും ഉണ്ടായിരുന്നു. …

Read More »

നാടും നഗരവും നവരാത്രി ആഘോഷപ്രഭയില്‍

പൊയിനാച്ചി: നാടും നഗരവും നവരാത്രി ആഘോഷ ലഹരിയില്‍. ജില്ലയിലെ ദേവീ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വിവിധ സാമൂഹ്യസാംസ്‌കാരിക പരിപാടികളും നടക്കുകയാണ്.ക്ഷേത്രമുറ്റങ്ങളും ഭക്തമാനസങ്ങളും മഹാനവമിയും വിജയദശമിയും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ചൊവ്വാഴ്ച മുതല്‍ ക്ഷേത്രങ്ങളില്‍ ഗ്രന്ഥം വെപ്പ് തുടങ്ങി. വ്യാഴാഴ്ച ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും മറ്റ് ചടങ്ങുകളും നടക്കും. വിവിധങ്ങളായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തങ്ങളുടെ പണിയായുധങ്ങള്‍ പൂജക്ക് വെക്കുന്ന ചടങ്ങും മഹാനവമി ദിവസമായ വ്യാഴാഴ്ചയാണ്. ശുഭകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കുന്ന വിജയദശമി ദിനത്തില്‍ കുഞ്ഞുങ്ങളെ …

Read More »

തെരുവ്‌നായ്ക്കളുടെ വിളയാട്ടം; പിഞ്ചുകുഞ്ഞടക്കം നാല്‌പേര്‍ക്ക് കടിയേറ്റു

ചെറുവത്തൂര്‍: ചെറുവത്തൂരില്‍ തെരുവ്‌നായ്ക്കളുടെ വിളയാട്ടം പിഞ്ചുകുഞ്ഞടക്കം വ്യത്യസ്ത സ്ഥലങ്ങളില്‍ നാല്‌പേര്‍ക്ക് പട്ടിയുടെ കടിയേറ്റു. കാടങ്കോട്ടെ രാജുവിന്റെ മകള്‍ രണ്ട് വയസുകാരി യദുനന്ദയെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പട്ടി ചാടിവന്ന് കടിക്കുകയായിരുന്നു. നായ വലതുകൈയ്ക്ക് കടിച്ച് പറിക്കുകയായിരുന്നു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തുമ്പോഴേക്കും നായ ഓടിമറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ എത്തി പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാടങ്കോട്ടെ നാല് വയസുകാരനായ നിവേദ് സുരേന്ദ്രന്‍നെ ഞായറാഴ്ച വീട്ടുമുറ്റത്ത് കളിച്ച്‌കൊണ്ടിരിക്കുമ്പോഴാണ് …

Read More »

ദേശീയപാതയുടെ ശോചനീയാവസ്ഥ; ആരിക്കാടിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

കുമ്പള: പൊട്ടിപ്പൊളിഞ്ഞ കുമ്പളഉപ്പള ദേശീയപാത നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഒരു സംഘം ആളുകൾ ഇതുവഴി കടന്നുപോയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ആരിക്കാടി ഫസ്റ്റ് ഗേറ്റിന് സമീപമാണ് സംഭവം. മുഖത്ത് കരിങ്കൊടി കെട്ടി എത്തിയ അമ്പതോളം പേരാണ് പ്രതിഷേധം അറിയിച്ചത്. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി ഞായറാഴ്ച വൈകിട്ട് ദേശീയപാതയിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗം ധൃതിപിടിച്ച് നന്നാക്കാൻ ശ്രമിച്ചത് കുമ്പളഉപ്പള ദേശീയപാത ആക്ഷൻ കമ്മിറ്റി പ്രവർത്തകർ തടഞ്ഞിരുന്നു. ഒരു വർഷത്തോളമായി …

Read More »

എന്റോസള്‍ഫാന്‍: ദുരിത ബാധിതരുടെ അമ്മമാര്‍ ദേശീയപാത ഉപരോധിച്ചു 

കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ എന്റോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചു. 2014 ജനുവരി 26നു മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ അമ്മമാര്‍ നടത്തിയ കഞ്ഞിവെപ്പ് സമരത്തെ തുടര്‍ന്ന് ദുരിതബാധിതര്‍ക്കു ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് സംയുക്തസമരസമിതി സമരവുമായി രംഗത്തെത്തിയത്. കളക്‌ട്രേറ്റ് ജംഗ്ഷനില്‍ നടന്ന ദേശീയപാത ഉപരോധം പ്രമുഖ മനുഷ്യവകാശ പ്രവത്തകന്‍ ഡോ:ടി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സൂചനാസമരമെന്ന നിലയില്‍ നടന്ന …

Read More »

പാണലത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു : ഡ്രൈവര്‍ക്ക് പരിക്ക്-വന്‍ ദുരന്തം ഒഴിവായി

കാസര്‍കോട് : നായന്മാര്‍മൂല പാണലത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഗ്യാസ് ചോരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ ആറുമണിയോടെയാണ് അപകടം. പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് റോഡിന് കുറുകെയായി മറിഞ്ഞത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും വിദ്യാനഗര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടാങ്കര്‍ …

Read More »

ചെറുവത്തൂര്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത് ഏഴംഗ സംഘം; 4 പ്രതികള്‍ റിമാന്റില്‍

കാഞ്ഞങ്ങാട് :ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ കവര്‍ച്ച നടത്തിയത് ഏഴംഗ സംഘം. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍, നാലു പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് കളവു പോയ മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു. ബളാല്‍ കല്ലഞ്ചിറ സ്വദേശിയും കാസര്‍കോട് സന്തോഷ് നഗറിലെ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ്(35), കര്‍ണാടക കുശാല്‍നഗര്‍ ബൈത്തനപള്ളിയിലെ എസ്. സുലൈമാന്‍ (ഇസ്മായില്‍ (43), ബല്ല ജുമാമസ്ജിദിനു സമീപത്തെ മുബഷീര്‍(21), ചെങ്കള നാലാം …

Read More »

ബാപ്പുജിയുടെ സ്മരണയില്‍ നഗരശുചീകരണത്തിന് വിദ്യാര്‍ത്ഥികളും

കാസര്‍കോട് : ഗാന്ധിജയന്തിവാരാഘോഷത്തിന് തുടക്കം കുറിച്ച് സ്വച്ഛ്ഭാരത് മിഷന്‍ നഗര ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍കോട് നഗരസഭയും ജില്ലാ ശുചിത്വമിഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണപ്രപര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാചെയര്‍മാന്‍ ടി ഇ അബ്ദുള്ള നിര്‍വഹിച്ചു. ശുചിത്വപ്രതിജ്ഞയും ചെയര്‍മാന്‍ ചൊല്ലികൊടുത്തു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറിസ്‌ക്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറിസ്‌ക്കൂളിലെ സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികളും മുന്‍സിപാലിറ്റി മുതല്‍ പുതിയ ബസ് സ്റ്റാന്റ് പരിസരം വരെ …

Read More »