Wednesday , June 19 2019
Breaking News

Top News

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

Pinaray

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ പദവിയോടു കൂടി പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മജിസ്റ്റീരിയല്‍ അധികാരത്തോടെ കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനെതിരെ സിപിഐ നിയമകക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സിപിഎം സംസ്ഥാന നേതൃത്വവുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. …

Read More »

മാഞ്ചെസ്റ്ററില്‍ പാകിസ്താനെ 89 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

Cricket

മാഞ്ചെസ്റ്റര്‍: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 35 ഓവറില്‍ ആറിന് 166 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താന് ജയിക്കാന്‍ അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ വന്നു. 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ. ലോകകപ്പില്‍ പാകിസ്താനെതിരേ കളിച്ച …

Read More »

ഇന്ത്യയുമായി സമാധാനം വേണം, അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാം-ഇമ്രാന്‍ ഖാന്‍

Imrankhan

ബിക്ഷെക്: ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിക്ഷെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇമ്രാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് പത്തരയോടെയാണ് എസ് സി ഒ ഉച്ചകോടി ആരംഭിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് …

Read More »

കെ എസ് ഇ ബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

----

അടിയന്തരഘട്ടത്തില്‍ 9496011431 നമ്പറില്‍ വിളിക്കാം കാസര്‍കോട് : കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. സാധാരണയുള്ള വൈദ്യുതി മുടക്കം ഈ നമ്പറില്‍ അറിയിക്കേണ്ടതില്ല. അതിനായി ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറില്‍ വിളിച്ചു …

Read More »

സൗപര്‍ണികയിലെ ഇരട്ടകള്‍ക്ക് എന്‍ട്രന്‍സിലും മിന്നുന്ന വിജയത്തിന്റെ ഒത്തൊരുമ

Twins-Rank

കാഞ്ഞങ്ങാട് : ഒരുമിച്ചു പഠിച്ചു ഒരുമിച്ചു സ്വപ്നങ്ങള്‍ കണ്ട ഇരട്ടസഹോദരങ്ങള്‍ക്ക് എന്‍ട്രന്‍സിലും മിന്നുന്ന വിജയത്തിന്റെ ഒത്തൊരുമ. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്കും എട്ടാം റാങ്കും മാവുങ്കാല്‍ കാട്ടുകുളങ്ങര സൗപര്‍ണിക എന്ന വീട്ടിലേക്കെത്തിച്ചത് ഇരട്ട സഹോദരങ്ങളായ സഞ്ജയ് സുകുമാരനും സൗരവ് സുകുമാരനുമാണ്.ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലംകൂടി കാത്തിരിക്കുകയാണ്. ഒന്നിച്ചാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും തയാറെടുത്തത്. 960 ല്‍ 870 മാര്‍ക്ക് നേടിയാണ് സഞ്ജയ് നാലാം റാങ്ക് നേടിയത്. 835 മാര്‍ക്ക് …

Read More »

കഠുവ കൂട്ടബലാല്‍സംഗം: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം

Padankod

പഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍,ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഠാന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന സുരേന്ദര്‍ വര്‍മ, തിലക് രാജ്, ആനന്ദ് ദത്ത എന്നീ പോലീസുകാര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും വിധിച്ചു. സ്‌പെഷല്‍ പോലീസ് ഓഫീസറാണ് സുരേന്ദര്‍ …

Read More »

ശരത്ത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്കുള്ള ധനസഹായം 12ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിതരണം ചെയ്യും

Udf-Press,m

കാസര്‍കോട് : പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്‌ലാലിന്‍രെയും, കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് നല്‍കാനായി യു ഡി എഫ് നേതൃത്വം സ്വരൂപിച്ച ധനസഹായം ഈ മാസം 12നു വിതരണം ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12നു വൈകുന്നേരം മൂന്നുമണിക്ക് കല്യോട്ട് നടക്കുന്ന ചടങ്ങില്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്ര തുക ഇരുവരുടെയും കുടുംബത്തിനു കൈമാറും. യു ഡി എഫ് സംസ്ഥാന-ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് …

Read More »

ഓവലില്‍ ഓസീസ് വീണു; ലോകകപ്പില്‍ രണ്ടാം വിജയവുമായി ഇന്ത്യ

Cricket

ഓവല്‍: കിങ്സ്റ്റണ്‍ ഓവലിലെ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യക്ക് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം വിജയം. കോലിയും സംഘവും ഓസ്‌ട്രേലിയയെ 36 റണ്‍സിന് തോല്‍പ്പിച്ചു. 353 റണ്‍സ് എന്ന റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിങ് വിക്കറ്റില്‍ തന്നെ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഓസീസിന്റെ തുടക്കം ഗംഭീരമായിരുന്നു. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് അടിത്തറ പാകുന്നതിനിടയില്‍ റണ്‍ഔട്ടിന്റെ രൂപത്തില്‍ നിര്‍ഭാഗ്യം …

Read More »

ഭരണകൂട പിന്തുണയോടെയുള്ള തീവ്രവാദമാണ് ഏറ്റവും വലിയ ഭീഷണി നരേന്ദ്ര മോദി

Prime-Minister

മാലേ: ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന തീവ്രവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാലദ്വീപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ച് വന്നശേഷം മോദി നടത്തുന്ന് ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു മാലദ്വീപിലേക്ക്. ഒരു രാഷ്ട്രത്തിന് മാത്രമല്ല, മനുഷ്യര്‍ക്ക് ഒന്നാകെ ഭീഷണിയാണ് തീവ്രവാദം. ഭരിക്കുന്ന ഗവണ്‍മെന്റിന്റെ സഹായത്താല്‍ നടക്കുന്ന തീവ്രവാദമാണ് ഇന്ന് ഏറ്റവും വലിയ ഭീഷണി. തീവ്രവദാം ഉയര്‍ത്തുന്ന …

Read More »

കരിപ്പോടി എ എല്‍ പി സ്‌കൂളിന്റെ പ്രവേശനോത്സവം ജനകീയമായി

Karipody-A-L-P-School

പാലക്കുന്ന്: ‘അക്കാദമിക മികവ് വിദ്യാലയ മികവ് ‘ എന്ന പ്രമേയവുമായി നടന്ന കരിപ്പോടി എ.എല്‍.പി.സ്‌കൂളിന്റെ പ്രവേശനോത്സവം ജനകീയമായി.ആറാട്ടുകടവ് എ കെ ജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പരിസരത്ത് നിന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍, പി.ടി.എ അംഗങ്ങള്‍, ക്ലബ്ബ് – കുടുംബ ശ്രീ – മാതൃസമിതി – പ്രാദേശിക സമിതി പ്രവര്‍ത്തകര്‍, മുത്തുക്കുടയേന്തിയ സ്ത്രീകള്‍, മുരളി പണിക്കരുടെ നേതൃത്വത്തില്‍ ചെണ്ടമേളം എന്നിവരടങ്ങിയ ഘോഷയാത്ര സ്‌കൂള്‍ അങ്കണത്തില്‍ സമാപിച്ചു.കരിപ്പോടി എ.എല്‍.പി.സ്‌കൂള്‍ വാട്‌സ്ആപ്പ്ഗ്രൂപ്പ് വഴി …

Read More »