Tuesday , July 16 2019
Breaking News

Top News

വേനലില്‍ കുളിര്‍ മഴയായി- സതീഷ്ചന്ദ്രന് ആവേശകരമായ സ്വീകരണം

KPS

തൃക്കരിപ്പൂര്‍ : എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രന്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പറമ്പയില്‍ എത്തിയപ്പോള്‍ കത്തുന്ന ചൂടിനെ കുളിര്‍പ്പിച്ച് വേനല്‍മഴ. അപ്രതീക്ഷിതമായ മഴയില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയവരുടെ മനസില്‍ കുളിര്‍. മഴയെ അവഗണിച്ച് നാലുപാടു നിന്നും ജനങ്ങളെത്തി. ആവേശകരമായ സ്വീകരണം. സ്ഥാനാര്‍ഥിയെ കാണാനും വിജയാശംസ നേരാനും എണ്‍പത് വയസുള്ള കാരിച്ചിയമ്മ നേരത്തേ എത്തിയിരുന്നു. എംഎല്‍എ ആയിരുന്നപ്പോള്‍ എത്തിച്ച വികസനത്തെക്കുറിച്ച് സ്ഥാനാര്‍ഥി പ്രസംഗിച്ചപ്പോള്‍ വികസനത്തിന്റെ വെളിച്ചം അനുഭവിച്ച ജനത കൈയടിച്ച് ശരിവെച്ചു. …

Read More »

മാണിസാര്‍ ഇനി ദീപ്തസ്മരണ; വിടനല്‍കാന്‍ എത്തിയത് പതിനായിരങ്ങള്‍

K-M-MAni

കോട്ടയം: വന്‍ ജനാവലിയെ സാക്ഷിയാക്കി കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം മാണിയുടെ മൃതശരീരം പാലാ സെന്റ് തോമസ് കത്രീഡല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു.ഏറെ പ്രിയപ്പെട്ട മാണിസാറിനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരുന്നു കേരള രാഷ്ട്രീയത്തിലെ ഈ അതികായന്റെ സംസ്‌കാര ചടങ്ങുകള്‍. കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം എന്നിവരും …

Read More »

സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ഥന: മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍

Narendra-Modi

മുംബൈ: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. മോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് കന്നി വോര്‍ട്ടര്‍മാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി ബിജെപിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ …

Read More »

റഫാല്‍: ജയിലില്‍ പോകേണ്ടി വരുമോയെന്ന് മോദി ഭയക്കുന്നു രാഹുല്‍ഗാന്ധി

Rahul

റായ്ഗഞ്ച് (പശ്ചിമബംഗാള്‍): റഫാല്‍ ഇടപാടിനെപ്പറ്റി അന്വേഷണം നടന്നാല്‍ ജയിലില്‍ പോകേണ്ടി വരുമോയെന്ന ഭയത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിയുന്നതെന്ന് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയശേഷം റഫാല്‍ ഇടപാടിനെപ്പറ്റി അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മോദി അടക്കമുള്ളവരെ അഴിക്കുള്ളിലാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാത്തതിന്റെ പേരില്‍ ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ അദ്ദേഹം വിമര്‍ശം ഉന്നയിച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന മമതയുടെ ആരോപണത്തിനും അദ്ദേഹം …

Read More »

ജനറല്‍ ആശുപത്രിക്ക് കെ ഇ എ കുവൈത്തിന്റെ കൈത്താങ്ങ്

KEA

കാസര്‍കോട് : കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായമയായ കുവൈത്ത് കാസറഗോഡ് എക്‌സ്പാട്രീറ്റ്‌സ് അസോസിയേഷന്‍ (കെ ഇ എ ) ആരോഗ്യ മേഖലക്കുള്ള രണ്ടാംഖട്ട സഹായ വിതരണം കാസറഗോഡ് ജനറല്‍ ഹോസ്പിറ്റലില്‍ കെ ഇ എ ഹോം കോര്‍ഡിനേറ്റര്‍ ഹസ്സന്‍ മാങ്ങാടിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു വൈസ് പ്രസിഡന്റ് കബീര്‍ തളങ്കര സംഘടനാ പ്രവര്‍ത്തനത്തെപറ്റി പരിചയപ്പെടുത്തി പ്രെസ്സ് ക്ലബ് പ്രസിഡന്റ് ടി എ …

Read More »

കെ പി സതീഷ്ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടനം -ആവേശം വാനോളം

LDF

മഞ്ചേശ്വരം : പുത്തിഗെയിലെ ചുവന്ന ഗ്രാമമായ ഖത്തീബ് നഗര്‍ ജന്മിത്വത്തിനെതിരെയുള്ള സമരത്തില്‍ ചുവന്നതാണ്. ഖത്തീബ്‌നഗര്‍ ചെങ്കൊടികളാലും അലങ്കാരങ്ങളാലും ചുവന്ന് തുടുത്തിരിക്കുന്നു. നാടാകെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ്ചന്ദ്രന്റെ പ്രചാരണബോര്‍ഡുകളും പോസ്റ്ററുകളും. എ കെ ജി ആയിരുന്നു വഴികാട്ടി. യു അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, ബി കെ മാസ്റ്റര്‍, കെ എസ് അബ്ദുറഹ്മാന്‍, വൈ അനന്തന്‍ മാസ്റ്റര്‍, ഡി കുമാരന്‍ അടക്കമുള്ള നേതാക്കളാണ് ചെങ്കൊട്ടക്ക് അസ്ഥിവാരമിട്ടവര്‍. അധ്യാപകരുടെ പേരില്‍ അഭിമാനം …

Read More »

വേനല്‍ മഴയും കാറ്റും; നാടാകെ വ്യാപക നാശനഷ്ടം

----

മാവുങ്കാല്‍: കടുത്ത വേനലില്‍ ചൂടിനിടയില്‍ അപ്രതീക്ഷിതമായി പെയ്ത വേനല്‍മഴയും കാറ്റും വ്യാപക നാശനഷ്ടം വിതച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നേന്ത്രവാഴ, തെങ്ങ്, കവുങ്ങ് തുടങ്ങി കാര്‍ഷിക വിളകളാണ് കാറ്റില്‍ കടപുഴകിയത്. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ കുലച്ച് വിരിഞ്ഞ ആയിരകണക്കിന് നേന്ത്രവാഴകള്‍ നിലംപൊത്തി. പുല്ലൂര്‍ പെരിയ, മടിക്കൈ, കോടോംബേളൂര്‍ കിനാനൂര്‍ കരിന്തളം, കയ്യൂര്‍ ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലാണ് വ്യാപകമായ കൃഷിനാശം ഉണ്ടായത്. അട്ടേങ്ങാനം കൂലോത്തുങ്ങാനത്തിനു സമീപത്തെഗോപാലന്‍, കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നു കൃഷി …

Read More »

ശബരിമല ഒരു ദേശത്തിന്റെ പേരാണ്; വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപി മറുപടി നല്‍കി

Sureshgopi

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി ജില്ലാകളക്ടര്‍ ടി.വി അനുപമക്ക് വിശദീകരണം നല്‍കി. എട്ടുമണിക്ക് മുമ്പ് മറുപടി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. വിശദമായ മറുപടിക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തരുത് എന്നാണ് അത്തരത്തില്‍ ഒരു നടപടിയും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. ദൈവത്തിന്റെ പേരോ …

Read More »

തുളുനാടിനെ തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ച് തെരുവ് നാടകം

Drama

കാസര്‍കോട് : ജനാധിപത്യ പ്രക്രിയയുടെ വിധി നിര്‍ണയനാള്‍ അടുത്തിരിക്കേ തുളുനാടിനെ തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് തുളുഭാഷാ തെരുവു നാടകം ശ്രദ്ധേയമായി. ജില്ലയിലെ മറ്റു മേഖലകളെ അപേക്ഷിച്ച് കുറവ് പോളിങ് രേഖപ്പെടുത്താറുള്ള മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളിലെ മേഖലയിലെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് സ്വീപിന്റെ നേതൃത്വത്തിലാണ് പ്രാദേശിക ഭാഷയില്‍ തെരുവ് നാടകം തയ്യാറാക്കിയത്. വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയെ പറ്റി പ്രതിപാദിക്കുന്ന നാടകം തുളു, കന്നഡ ഭാഷകള്‍ ഉള്‍പ്പെട്ട പ്രദേശിക സംസാരഭാഷയിലാണ് സംവിധാനം ചെയ്തത്. ‘നമ്മ …

Read More »

ശബരിമല വിശ്വാസവും ആചാരവും സുപ്രീംകോടതിക്ക് മുന്നില്‍ അവതരിപ്പിക്കും- ബിജെപി പ്രകടന പത്രിക

Narendra-Modi

ന്യൂഡല്‍ഹി: 75 വാഗ്ദാനങ്ങളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക ‘സങ്കല്‍പ് പത്ര’ പുറത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പത്രിക പ്രകാശനം ചെയ്തത്. പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷന്‍ രാജ്നാഥ് സിങാണ് പ്രധാനമന്ത്രിക്ക് പത്രിക കൈമാറിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. രാമക്ഷേത്ര നിര്‍മ്മാണം, ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയര്‍ത്തും. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും അജണ്ടകളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രകടനപത്രിക. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ആചാരങ്ങളും വിശ്വാസവും സംബന്ധിച്ച് വിശദ …

Read More »