Monday , February 17 2020
Breaking News

Top News

ഉറി ഭീകരാക്രമണം: പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തും

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതിനുവേണ്ടി ദേശീയ അന്വേഷണ ഏജന്‍സിയും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണ് ഭീകരാക്രമണം നടത്തിയതെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താന്റെ അടയാളമുള്ള ആയുധങ്ങളുമായാണ് ഭീകരര്‍ ആക്രമണത്തിന് എത്തിയത്. പാക് …

Read More »

കെ.ബാബുവിന്റെ ലോക്കര്‍ കാലിയാക്കിയ ദൃശ്യങ്ങള്‍ കണ്ടെത്തി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന കെ. ബാബുവിന്റേയും ഭാര്യയുടേയും ബാങ്ക് ലോക്കറുകള്‍ നേരത്തെ തുറന്ന് സാധനങ്ങള്‍ മാറ്റിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു. തൃപ്പൂണിത്തുറയിലെ എസ്ബിടി ശാഖയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വിജിലന്‍സ് ഇക്കാര്യം മനസിലാക്കിയത്. ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ഒരു മാസം മുമ്പ് ബാബുവിന്റെ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത്. നേരത്തെ കെ. ബാബുവിന്റെയും ഭാര്യ …

Read More »

പാകിസ്താന്‍ ഭീകരരാഷ്ട്രമെന്ന് രാജ്‌നാഥ്‌സിങ്

ന്യൂഡല്‍ഹി: പാകിസാതാന്‍ ഭീകരരാഷ്ട്രമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. തീവ്രവാദികളെയും ഭീകരസംഘടനകളേയും സഹായിക്കുന്ന നിലപാടാണ് പാകിസ്താനുളള തെന്നും ആ രാജ്യത്തെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് വിശകലനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത് ഉന്നതതല യോഗത്തിന് ശേഷമാണ് രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ഭീകരരാണെന്ന് വ്യക്തമായിരുന്നുവെങ്കിലും ഇതാദ്യമായാണ് ആഭ്യന്തരമന്ത്രാലയം പാകിസ്താനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്നത്. ആക്രമണത്തിന് പിന്നിലെ ഭികരരെ നിയമത്തിന് മുന്നില്‍ …

Read More »

കാശ്മീരില്‍ സൈനിക കേന്ദ്രത്തിനു നേരെ ഭീകരാക്രമണം; 17 സൈനികര്‍ കൊല്ലപ്പെട്ടു; നാലു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ സൈനികകേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 12ാം ബ്രിഗേഡിയന്റ ആസ്ഥാനത്താണ്‍ ആക്രമണം. ആക്രമണത്തില്‍ എട്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. നാലു ഭീകരരെ സൈന്യം പ്രത്യാക്രമണത്തില്‍ വധിച്ചു. മുസഫറാബാദ് ഹൈവേക്കരികിലുള്ള സൈനിക ബേസിനുള്ളില്‍ ചാവേറുകളായ ഭീകരര്‍ രാവിലെ 4 മണിയോടെ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രനേഡ് എറിഞ്ഞ് ചുറ്റും വെടിവെക്കുകയായിരുന്നു. ടെന്റുകളില്‍ ഉറങ്ങുകയായിരുന്ന 12 സൈനികര്‍ ഗ്രനേഡ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. …

Read More »

മൃതികാ നിമഞ്ജനവും സീമോലംഘനവും നടത്തി ചാതുര്‍മാസ വ്രതത്തിന് പരിസമാപ്തി

കാഞ്ഞങ്ങാട്: ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആചാര്യനായ കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമി ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തില്‍ നടത്തി വന്ന ചാതുര്‍മാസ വ്രതത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തിയായി. നാല് പതിറ്റാണ്ടിന് ശേഷമാണ് കാഞ്ഞങ്ങാട് കാശി മഠാധിപതിയുടെ ചാതു ര്‍മാസ വ്രതത്തിന് വേദിയായത്. വ്രത പുണ്യം തേടിയെത്തിയ നൂറുകണക്കിന് ഭക്തരുടെ നിറസാന്നിധ്യത്തില്‍ സ്വാമി നടത്തിയ മൃതികാ നിമഞ്ജനവും സീമോലംഘനവും വിശ്വാസികളെ ഭക്തിയില്‍ ആറാടിച്ചു. വ്രതത്തിന്റെ സമാപനം കുറിച്ച് ലക്ഷ്മി വെങ്കിടേശ ക്ഷേത്ര കുളത്തിലാണ് …

Read More »

ഭൂരഹിതരില്ലാത്ത കേരളം: ഭൂമി അളന്നു നല്‍കാന്‍ സര്‍വ്വെ ടീമുകളെ നിയമിച്ചു

കാസര്‍കോട് : ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഭൂമി ലഭിച്ചവര്‍ക്ക് പ്രസ്തുത ഭൂമി അളന്നു നല്‍കുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു അറിയിച്ചു. ഇതിനായി മൂന്നു സര്‍വ്വെ ടീമുകള്‍ രൂപീകരിച്ചു. കുറ്റിക്കോല്‍, എടനാട്, പട്‌ള, ബന്തടുക്ക, കരിവേടകം വില്ലേജുകളിലെ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച കുറ്റിക്കോല്‍ വില്ലേജ് റീസര്‍വ്വെ നമ്പര്‍ 149/2പിടി1 ല്‍ 1 മുതല്‍ 66 വരെയുളള പ്ലോട്ടുകള്‍ ഈ മാസം 22 നും മുട്ടത്തോടി വില്ലേജിലെ …

Read More »

ജില്ലയില്‍ ശൗചാലയങ്ങളുടെ പൂര്‍ത്തീകരണം 30 നകം നടപ്പാക്കണം: മന്ത്രി

ജില്ലയെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജന രഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളും ഈ മാസം 30 നകം ശൗചാലയങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് മാത്രമാണ് പൂര്‍ത്തീകരണം കൈവരിച്ചത്. മറ്റു പഞ്ചായത്തുകള്‍ മിക്കതും അമ്പത് ശതമാനത്തിലും താഴെയാണ് പുരോഗതി കാണിക്കുന്നത്. സെപ്റ്റംബര്‍ 28 നകം …

Read More »

സൗമ്യ കേസ്: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തിരക്കിട്ട ശ്രമം

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തിരക്കിട്ട നീക്കം സി.പി.എം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകുന്ന നിയമമന്ത്രി എ.കെ ബാലന്‍ നിയമവിദഗ്ദ്ധരുമായും സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായും ചര്‍ച്ച നടത്തും. റിവ്യൂ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയാണങ്കില്‍ എന്തെല്ലാം പുതുതായി ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങള്‍ മുതിര്‍ന്ന അഭിഭാഷകരുമായി മന്ത്രി ബാലന്‍ ചര്‍ച്ച ചെയ്യും. പുതിയ അഭിഭാഷകരെ നിയമിക്കാനുള്ള നീക്കവുമുണ്ട്. പ്രോസിക്യൂഷന്റെ പിടിപ്പുകേടാണ് …

Read More »

വിധി മന:സ്സാക്ഷിയെ ഞെട്ടിക്കുന്നത്; റിവ്യൂ ഹര്‍ജി നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും വേഗത്തില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയില്‍ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനായി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More »

ബിരിക്കുളത്ത് ഭൂരേഖകളില്‍ ഒരേ ഭൂമി തന്നെ പലര്‍ക്കായി പതിച്ചുനല്‍കിയതായി പരാതി

നീലേശ്വരം: ബിരിക്കുളത്തും പരിസര പ്രദേശങ്ങളിലും പതിച്ചു നല്‍കിയ ഭൂമിയുടെ രേഖകളില്‍ ആശയക്കുഴപ്പം വ്യാപകം. ഒരേ ഭൂമി തന്നെ പലര്‍ക്കായി പതിച്ചുനല്‍കിയ സ്ഥിതിയാണുള്ളത്. ഇത്തരത്തില്‍ ഭൂമി ലഭിച്ചവര്‍ അവിടെ ഒന്നും തന്നെ ചെയ്യാനാകാതെ വിഷമിക്കുകയാണ്. പരപ്പ വില്ലേജിലെ സര്‍വേ നമ്പര്‍ 155 ല്‍ പെടുന്ന പ്രദേശത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വ്യക്തിക്കു പതിച്ചു നല്‍കിയ സ്ഥലം വില്ലേജ് അധികൃതര്‍ മറ്റൊരു വ്യക്തിക്കു കൂടി പതിച്ചു നല്‍കിയിട്ടുണ്ട്. അദ്ദേഹം ആ സ്ഥലത്ത് വീടുപണി …

Read More »