Wednesday , January 22 2020
Breaking News

Top News

ഇന്ത്യയിലെ ഐ.എസ് അനുഭാവികള്‍ക്ക് സഹായം നല്‍കിയ കുവൈത്ത് സ്വദേശി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐ.എസ് അനുഭാവികള്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ കുവൈത്ത് സ്വദേശിയെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ അല്‍ എനേസി എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യക്കാരായ നാല് യുവാക്കള്‍ക്ക് ആയിരം ഡോളര്‍ നല്‍കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ദേശീയ അന്വേഷ ഏജന്‍സി(എന്‍ ഐ.എ.) നല്‍കിയ സൂചനയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. 2014ല്‍ ഐ.എസില്‍ ചേര്‍ന്ന മഹാരാഷ്ട്ര പനവേല്‍ സ്വദേശിയായ അറീബ് മജീദ് എന്നയാളും ഇയാള്‍ പണം നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. …

Read More »

വിർജീനിയ ത്രാഷർക്ക് റിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം

റിയോ ഡി ജെനീറോ: റിയോ ഒളിമ്പിക്സിലെ ആദ്യ സ്വർണം അമേരിക്കൻ വനിതാ ഷൂട്ടർ ജിന്നി ത്രാഷർ സ്വന്തമാക്കി. 19 – കാരിയായ ത്രാഷർ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് സ്വർണം നേടിയത്. ചൈനയുടെ ലി ഡുവും യി സ്ലിംഗ് ക്ലിഞ്ചും യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി  

Read More »

മാണിയും കൂട്ടരും എന്‍.ഡി.എയിലേക്ക് ആന്റണി രാജു

കോട്ടയം: കേരള കോണ്‍ഗ്രസി?െന്റ ഭാവി തീരുമാനിക്കുന്ന ചരല്‍ക്കുന്ന് ക്യാംപ് ഇന്ന് തുടങ്ങാനിരിക്കെ കെ.എം മാണിയും അനുയായികളും എന്‍.ഡി.എയിലേക്ക് പോകുമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. നേരത്തെ തന്നെ ഇതിനുളള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മാണി എന്‍.ഡി.എയ?ിലേക്ക് പോകാനുളള തീരുമാനം എടുക്കുന്നതോടെ കേരള കോണ്‍ഗ്രസ് പിളരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജോസ് കെ മാണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്തില്‍ നിന്നുളള ഒരു ബിഷപ്പ് …

Read More »

തിരിതെളിഞ്ഞു മാമാങ്കത്തിന്; തലയെടുപ്പോടെ ഇന്ത്യ

റിയോ ഡി ജെനെയ്റോ: റിയോ ഡി ജെനെയ്റോയില്‍ അരങ്ങുണര്‍ന്നു. ലാറ്റിനമേരിക്കയുടെ ആദ്യത്തെ ഒളിമ്പിക്സിനാണ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30ന് മാരക്കാന സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞത്. ആധുനിക ഒളിമ്പിക് ചരിത്രത്തിലെ മുപ്പത്തിനൊന്നാമത്തെ മേളയാണിത്. സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്കാണ് റിയോ ഡി ജെനീറോയിലെ മാരക്കാന സ്റ്റേഡിയം വേദിയാകുന്നത്. സാങ്കേതികവിദ്യയുടെ ഉപയോഗം കുറച്ച് സംഗീതവും നൃത്തവും വര്‍ണങ്ങളും ഉപയോഗിച്ചുള്ള ദൃശ്യവിന്യാസമാണ് ഒളിമ്പിക് ഉദ്ഘാടനത്തിനായി ബ്രസീല്‍ ഒരുക്കിയത്. ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന …

Read More »

ഫോണിലൂടെ നിര്‍ദേശം നല്‍കി ജീവന്‍ രക്ഷിച്ചു; കാസർകോട് സ്വദേശിയായ ആംബുലന്‍സ് ജീവനക്കാരന് ആദരം

ദുബൈ: ഹൃദയാഘാതം അനുഭവപ്പെട്ടയാളെ ഫോണിലൂടെ നിര്‍ദേശം നല്‍കി ജീവന്‍ രക്ഷപ്പെടുത്തിയ മലയാളി ആംബുലന്‍സ് ജീവനക്കാരന് അധികൃതരുടെ ആദരം. കാസര്‍കോഡ് കാഞ്ഞങ്ങാട് സ്വദേശി ഇസ്ഹാഖിനെയാണ് ആംബുലന്‍സ് ഓപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ താലിബ് ഗുലൂം താലിബ് അലി ആദരിച്ചത്. ദുബൈ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ആംബുലന്‍സ് വിഭാഗത്തില്‍ മെഡിക്കല്‍ ഡെസ്പാച്ചറാണ് ഇസ്ഹാഖ്. അടിയന്തര ഫോണ്‍ സന്ദേശങ്ങള്‍ സ്വീകരിച്ച് ആംബുലന്‍സുകളെ നിയോഗിക്കലാണ് ജോലി. ഇതിനിടെയാണ് കഴിഞ്ഞദിവസം ദുബൈയിലെ പിസ ഹട്ടില്‍ നിന്ന് ഫോണത്തെിയത്. ഭക്ഷണം കഴിക്കാനത്തെിയ …

Read More »

അസമിലെ കൊക്രജാറില്‍ ഭീകരാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

ഗുഹാവത്തി: അസമിലെ കൊക്രജാറിലുണ്ടായ ഭീകരാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സൈനിക വേഷത്തിലത്തെിയ തീവ്രവാദികളാണ് തിരക്കേറിയ ബലസാന്‍ മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് ആക്രമണമുണ്ടായത്. ആഴ്ച ചന്ത കൂടുന്ന സ്ഥലത്താണ് അക്രമികള്‍ വെടിവെപ്പ് നടത്തിയത്. തിരക്കേറിയ മാര്‍ക്കറ്റില്‍ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ തീവ്രവാദികളില്‍ ഒരാളെ കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. മാര്‍ക്കറ്റില്‍ മൂന്നോ നാലോ തീവ്രവാദികളാണ് …

Read More »

സൗദിയിലേക്ക് വിസ നിഷേധിച്ച സംഭവം : കെ ടി ജലീല്‍ ചോദിച്ചു വാങ്ങിയ അപമാനം : കുമ്മനം

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.കെ. സിങ് തന്നെ നിലവില്‍ സൗദിയിലുള്ളപ്പോള്‍ സംസ്ഥാന മന്ത്രി പോകേണ്ട കാര്യമെന്തെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീലിന് വിസ നിഷേധിക്കപ്പെട്ട സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലീല്‍ ചോദിച്ച വാങ്ങിയ അപമാനമാണ് ഇത്. നയതന്ത്ര പാസ്പോര്‍ട്ട് കിട്ടില്ലെന്നറിഞ്ഞിട്ടും അപേക്ഷിച്ചത് രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നും കുമ്മനം ആരോപിച്ചു. സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ …

Read More »

സൗദി യാത്ര: മന്ത്രി ജലീലിന് കേന്ദ്രം അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സൗദി അറേബ്യയിലെ തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അവിടേക്ക് അയക്കാനിരുന്ന മന്ത്രി കെ.ടി. ജലീലിന് വിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചു. പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ വെള്ളിയാഴ്ച സൗദിക്ക് തിരിക്കാനിരിക്കുകയായിരുന്നു മന്ത്രി. സൗദിയിലേക്ക് മന്ത്രി ജലീലിനെയും തദ്ദേശ സ്വയംഭരണ അഡീഷനല്‍ സെക്രട്ടറി വി.കെ. ബേബിയെയും അയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങിയ ഉടന്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവും മന്ത്രിയുടെ യാത്രാപരിപാടികളും സഹിതം വ്യാഴാഴ്ച രാവിലെയാണ് …

Read More »

വിവാദ പ്രസംഗം: ബാലകൃഷ്ണപിള്ളക്കെതിരെ കേസെടുക്കും

കൊല്ലം:ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന് ബാലകൃഷ്ണപിള്ളയുടെ പേരില്‍ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. ലീഗല്‍ സെല്ലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ നിര്‍ദേശം.ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് തിരുവനന്തപുരം റേഞ്ച് ഐജിക്ക് നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. കൊല്ലം പത്തനാപുരത്ത് എന്‍.എസ്.എസ് കരയോഗത്തിലെ പ്രസംഗത്തിലാണ് ബാലകൃഷ്ണപിള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്ന് പിള്ളക്കെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രസംഗത്തില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് പിള്ള രംഗത്തെത്തുകയും …

Read More »

ദുരിതത്തിലായ തൊഴിലാളികളെ സൗദി സൗജന്യമായി നാട്ടിലെത്തിക്കും..

ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ വിവിധ ലേബര്‍ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളില്‍ നാട്ടിലേക്ക് മടങ്ങണമെന്നുള്ളവരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് സൗദി ഭരണകൂടം അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. തൊഴിലാളികളെ ഹജ്ജ് വിമാനത്തില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ തങ്ങള്‍ തന്നെ അവരെ സ്വന്തം ചിലവില്‍ നാട്ടിലെത്തിക്കാമെന്ന് സൗദി ഭരണകൂടം അറിയിക്കുകയായിരുന്നു. ശമ്പള കുടിശ്ശികയുള്ളവര്‍ക്ക് അത് ലഭ്യമാക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടമായെങ്കിലും സൗദിയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍ …

Read More »