Tuesday , June 2 2020
Breaking News

Top News

കാണാതായതായി പരാതി

യുവാവിനെ കാണാതായതായി പരാതി. കാട്ടുകുക്കെ സ്വര്‍ഗ്ഗ ഭദ്രക്കാട് വീട്ടില്‍ ഹരീഷ് (24) കഴിഞ്ഞ ജൂണ്‍ എട്ടു മുതല്‍ കാണാതായതായി. സംഭവത്തില്‍ ബദിയടുക്ക പോലീസ് കേസെടുത്തു. ഹരീഷിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുളള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണം.

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെയുളള കാല്‍വെയ്പ്പാണെന്ന് -സി.കെ.പത്മനാഭന്‍

കാസര്‍കോട്: കള്ളപ്പണം കണ്ട് കെട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെയുളള കാല്‍വെയ്പ്പാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന്‍ പറഞ്ഞു. സാമ്പത്തിക രംഗം മുഴുവന്‍ കള്ളപ്പണക്കാരെയും കള്ളനോട്ടിനെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു സമാന്തര സമ്പത്ത് വ്യവസ്ഥായാണ് പല മേഖലകളെയും മുന്നോട്ട് നയിക്കുന്നത്. അത് തടയാന്‍ നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ കൂടിയേ കഴിയു. ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയിലേക്ക് കേരളമെത്തിയെന്നതിന്റെ സൂചനയാണ് എന്‍ഡിഎയെ രുപീകരണം. മുന്നണികളോടേറ്റു മുട്ടാന്‍ …

Read More »

19 കോടിയുടെ വിവാഹസാരി: റെഡ്ഡിയുടെ മകളുടെ മാംഗല്യത്തിന് ചെലവ് 500 കോടി

ബെംഗളൂരു: രാജ്യത്തെ ബഹുഭൂരിപക്ഷവും എ.ടി.എമ്മുകള്‍ക്കു മുന്നില്‍ക്യൂ നില്‍ക്കുമ്പോള്‍ നോട്ട് ദൗര്‍ലഭ്യം ബാധിക്കാത്ത ഒരു കുടുംബം കര്‍ണാടകയിലുണ്ട്. ഖനി രാജാവ് ജനാര്‍ദന റെഡ്ഡിയുടെ കുടുംബം. ഈ ആഴ്ച ബെംഗളൂരുവില്‍ 500 കോടി ചെലവിട്ട് സംഭവബഹുലമായ ഒരു വിവാഹം നടത്തുകയാണ് അദ്ദേഹം. ജനാര്‍ദന റെഡ്ഡിയാണ് തന്റെ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് വന്‍ സംഭവമാക്കി മാറ്റിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി രാജീവ് റെഡ്ഡിയാണ് വരന്‍ വിവാഹത്തിന് എല്‍.സി.ഡി. ക്ഷണക്കത്താണ് വിതരണം ചെയ്തത്. കുടുംബക്കാര്‍ ചേര്‍ന്ന് …

Read More »

നോട്ട് അസാധുവാക്കിയതോടെ കശ്മീരില്‍ സംഘര്‍ഷം ശമിച്ചെന്ന് പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച ശേഷം കശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറുണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. നേരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുന്നവര്‍ക്ക് 500 രൂപയും, മറ്റു അതിക്രമങ്ങള്‍ ചെയ്യുന്നവര്‍ക്ക് 1000 രൂപയും വച്ചു നല്‍കിയിരുന്നു. പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതായി പ്രഖ്യാപിച്ചതോടെ തീവ്രവാദികളുടെ ഫണ്ടിംഗ് അവസാനിച്ചിരിക്കുകയാണ്. മുംബൈയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കവേ മനോഹര്‍ പരീക്കര്‍ പറഞ്ഞു. വിഷയം അതിര്‍ത്തിരക്ഷയോ സാമ്പത്തിക സുരക്ഷയോ ആയിക്കോട്ടെ കടുത്ത തീരുമാനങ്ങളാണ് പ്രധാനമന്ത്രി എപ്പോഴും …

Read More »

‘ഹലോ ഇംഗ്ലീഷ് ‘ ജില്ലാ തല ഇംഗ്ലീഷ് പരിശീലനത്തിന് ഹോസ്ദുര്‍ഗ് ബി.ആര്‍.സി യില്‍ ഉജ്ജ്വല തുടക്കം.

സംസ്ഥാനത്തെ പ്രൈമിറ വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയായ ഹലോ ഇംഗ്ലീഷിന്റെ ജില്ലാതല ഉദ്ഘാടനം ഹോസ്ദുര്‍ഗ് ബി.ആര്‍.സിയില്‍ എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ ശ്രീ കെ. പി ജയരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വെച്ച് ഹലോ ഇംഗ്ലീഷിന്റെ തീം സോങ്ങിന്റെ പ്രകാശനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ ശ്രീ വി.വി രമേശന്‍ നിര്‍വ്വഹിച്ചു. സംസ്ഥാന തലത്തില്‍ സര്‍വ്വശിക്ഷാ അഭിയാന്‍ പ്രത്യേക ശ്രദ്ധ കേ …

Read More »

2000 നോട്ടിന്റെ മാതൃകയില്‍ വിവാഹക്ഷണക്കത്ത് അടിച്ച് വിതരണം ചെയ്തത് വിവാദമാകുന്നു

കാഞ്ഞങ്ങാട്: 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ മാതൃകയില്‍ വിവാഹക്ഷണക്കത്ത് അടിച്ച് വിതരണം ചെയ്തത് വിവാദമാകുന്നു. റിസര്‍വ് ബാങ്ക് ഓഫ് കാസര്‍കോട് എന്ന തലക്കെട്ടോടു കൂടി മഹാത്മാഗാന്ധിയുടെ ചിത്രം, അശോകസ്തംഭം, ഗവര്‍ണറുടെ ഒപ്പ് എന്നിവയും ആലേഖനം ചെയ്ത ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആയിഷത്ത് സക്കീവ ഫാഹിം-നിസാമുദ്ദീന്‍ പാട്ടില്ലത്ത് എന്നിവര്‍ തമ്മില്‍ ഡിസംബര്‍ 18ന് നടക്കുന്ന ക്ഷണക്കത്ത് പള്ളിക്കര കീക്കാനം പൂച്ചക്കാട്ടെ …

Read More »

കടയടപ്പ് സമരത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറി

കോഴിക്കോട്: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍ നിന്ന് പിന്മാറി. സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്റുദ്ദീന്‍ അറിയിച്ചു.ശബരിമല മണ്ഡലകാലം തുടങ്ങുന്നതും വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായി. 1000,500 നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ അതിനു പകരമായിപുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് …

Read More »

ക്ലീന്‍ അപ്പ് ദി വേള്ഡ്പ പ്രോഗ്രാം കെ.എം.സി.സി പങ്കാളികളാകും

ദുബൈ: യു.എ.ഇയുടെ 45മത് ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി ദുബായ് മുന്‌സിപപ്പാലിറ്റിയുമായി സഹകരിച്ച് ഈ മാസം പതിനെട്ടാം തിയ്യതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് അല്‍ ഖൂസ് ഇന്റസ്ട്രിയല്‍ ഏരിയ2 (ആസ്‌കോണ്‍ ഏരിയ) വെച്ച് നടത്തപെടും. ഇതിന്റെ4 ഭാഗമായി വിളിച്ചു ചേര്ത്ത കണ്വ2ന്ഷആന്‍ ക്ലീന്‍ അപ്പ് ദി വേള്ഡ്‌ള വിംഗ് ചെയര്മാ ന്‍ ആര്‍.ശുക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചീഫ് കോഓര്ഡിചനേറ്റര്‍ അഡ്വ: സാജിദ് അബൂബക്കര്‍ പരിപാടി വിശദീകരിച്ചു. കേളീന്‍ …

Read More »

മോദി തുഗ്ലക്കിന്റെ പുതിയ അവതാരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വീണ്ടുവിചാരങ്ങളില്ലാത്ത തീരുമാനങ്ങളിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ ചരിത്രത്തിലെ സുല്‍ത്താന്‍ മുഹമ്മദ് ബീന്‍ തുഗ്ലക്കിന്റെ പുതിയ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഒരു രാത്രി രാജ്യത്തെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം തുഗ്ലക്കിന്റെ തീരുമാനങ്ങളെയാണ് ഓര്‍മപ്പെടുത്തുന്നത്. ആയിരത്തിന്റെ!യും നൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയെന്ന വലിയ തീരുമാനം അവധാനതയോടെയും വേണ്ടത്ര മുന്നൊരുക്കങ്ങളോടെയുമാണ് നടപ്പാക്കേണ്ടിയിരുന്നത്. അതിന് പകരം ഒരു ബദല്‍ സംവിധാനവുമൊരുക്കാതെ ഒരു രാത്രി നാടകീയമായി നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി …

Read More »

നോട്ട് പിന്‍വലിക്കലിനെതിെര സംസ്ഥാന മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്റെ രൂക്ഷ വിമര്‍ശനം. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുതെന്ന് കമീഷന്‍ വ്യക്തമാക്കി. അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമാവും. രോഗികളും ബന്ധുക്കളും പണമില്ലാത്തതിനാല്‍ തീരാദുഃഖത്തിലാണ്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും തിരുവനന്തപുരം മെഡിക്ല്‍ കോളജ് സൂപ്രണ്ടിനും കമീഷന്‍ നോട്ടീസ് …

Read More »