Monday , July 22 2019
Breaking News

Top News

കലാഭവന്‍ മണിയുടെ മരണം: എട്ടുപേര്‍ക്കെതിരെ കേസ് :കീടനാശിനി കുപ്പികള്‍ കണ്ടെടുത്തു : നാലുപേരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

Mani

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിയുടെ ഔട്ട് ഹൗസിലേക്ക് ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുണ്‍, വിപിന്‍, മുരുകന്‍, ജോമോന്‍, ജോയ് എന്നിവരടക്കമുള്ളവരാണ് പ്രതികള്‍. അതേസമയം, മണിയുടെ വീടിന് അടുത്തുനിന്ന് കീടനാശിനി കുപ്പികള്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരാണ് കുപ്പികള്‍ കണ്ടെത്തിയത്. എന്നാല്‍ കീടനാശിനി ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജനാണ് അന്വേഷണത്തിന്റെ ചുമതല. …

Read More »

ലാന്‍ഡ് ലൈന്‍ മൊബൈലില്‍, ആപ്പുമായി ബിഎസ്എന്‍എല്‍

finger-dialing-telephone-number

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ പുതുതായി പുറത്തിറക്കുന്ന ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ മൊബൈല്‍ ഫോണില്‍, ലാന്‍ഡ് ലൈന്‍ ഉപയോഗിക്കാം. ഏപ്രില്‍ രണ്ടു മുതല്‍ ഈ ആപ് ലഭ്യമായി തുടങ്ങും. ഈ സൗകര്യം ഉപയോഗിക്കുന്നതിന് മാസവാടക പോലെ നിശ്ചിത നിരക്ക് ഉണ്ടെങ്കിലും കാള്‍നിരക്കുകളെ അത് ബാധിക്കില്ല. ഫിക്സഡ് മൊബൈല്‍ ടെലിഫോണ്‍ സര്‍വിസ് (എഫ്.എം.ടി) എന്ന ഈ സംവിധാനത്തിലൂടെ ലോക്കല്‍ കാള്‍ നിരക്കില്‍ ലോകത്തിന്‍െറ ഏതു ഭാഗത്തിരുന്നും ഐ.എസ്.ഡി കാള്‍ ചെയ്യാനാകും. മൊബൈല്‍ ഫോണുകള്‍ …

Read More »

ദുബൈ – റഷ്യ വിമാനം തകര്‍ന്ന് 61 മരണം

fly

മോസ്കോ: ദുബൈയിൽ നിന്നും റഷ്യയിലേക്ക് പോയ യാത്രാവിമാനം തകർന്ന് വീണ് 61 പേർ മരിച്ചു. തെക്കൻ റഷ്യയിലെ റസ്റ്റേവ് ഒാൺ ഡോണിൽ ലാൻഡിങ്ങിനിടെയാണ് അപകടം. ഇറങ്ങുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. 53 യാത്രക്കാരും ആറ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38 നാണ് വിമാനം പുറപ്പെട്ടത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് റൺവേ കാണാൻ സാധിക്കാതിരുന്നതാണ് …

Read More »

മണിയുടെ രക്തത്തില്‍ കീടനാശിനിയുടെ അംശം; രക്തം ഛര്‍ദ്ദിച്ചിരുന്നതായി വെളിപ്പെടുത്തല്‍

Mani

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത വിട്ടൊഴിയുന്നില്ല. മരണ കാരണം കീടനാശിനിയാണെന്ന രാസപരിശോധനാ ഫലം പുറത്തുവന്നു. ക്‌ളോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് രക്തത്തില്‍ കണ്ടെത്തിയത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. രാസപരിശോധനാ റിപ്പോര്‍ട്ട് പൊലീസിനു കൈമാറി. അതേസമയം, പാഡി ഔട്ട് ഹൗസില്‍ വെച്ച് മണി 5 തവണ രക്തം ഛര്‍ദ്ദിച്ചിരുന്നുവെന്ന് സുഹൃത്തായ ഡോക്ടര്‍ സുമേഷ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സുമേഷാണ് മണിയെ ആശുപത്രിയിലെത്തിച്ചത്. രക്തം ഛര്‍ദ്ദിച്ചതായി അദ്ദേഹത്തിന്റെ സഹായി …

Read More »

കലാഭവന്‍ മണിയുടെ മരണം; 3 പേര്‍ കസ്റ്റഡിയില്‍

Kalabhavan-Mani

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍. മണിയുടെ സഹായികളും സുഹൃത്തുക്കളുമായ അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. മണിയുടെ ഔട്ട് ഹൗസായ പാഡി വൃത്തിയാക്കിയത് ഇവരാണ്. ഇവര്‍ തെളിവ് നശിപ്പിച്ചതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. അതേസമയം മരണത്തെച്ചൊല്ലിയുള്ള ദുരൂഹത നീക്കണമെന്ന് ഭാര്യ നിമ്മിയും ആവശ്യപ്പെട്ടു. മണിക്ക് കുടുംബപ്രശ്നം ഉണ്ടായിരുന്നുവെന്ന പ്രചാരണം തെറ്റാണെന്നും മണി ഒരിക്കലും …

Read More »

ഹജ്ജ്: മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും അവസരം

hajj1_1

മലപ്പുറം: കേരളത്തിന്‍െറ ഈ വര്‍ഷത്തെ ഹജ്ജ് ക്വോട്ട 9,943 ആയി നിശ്ചയിച്ചു. മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും ഇത്തവണ നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിക്കുന്ന രീതിയിലാണ് ക്വോട്ട നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാളും 4310 സീറ്റുകളാണ് കേരളത്തിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. കാറ്റഗറി ‘എ’യില്‍പ്പെടുന്ന 70 വയസ്സിന് മുകളിലുള്ള 1626 അപേക്ഷകര്‍ക്കും കാറ്റഗറി ‘ബി’യില്‍പ്പെടുന്ന തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അപേക്ഷിക്കുന്ന 8317 പേര്‍ക്കുമാണ് ഇത്തവണ നറുക്കെടുപ്പില്ലാതെതന്നെ അവസരം ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് ഈ വര്‍ഷം 76,364 …

Read More »

അല്ലാഹുവിന്‍െറ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തിന്‍േറതല്ല -മോദി

modi

ന്യൂഡല്‍ഹി: അക്രമത്തിന്‍െറ ശക്തികളെ സ്നേഹം കൊണ്ടും മാനുഷികമൂല്യങ്ങള്‍കൊണ്ടും തോല്‍പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വൈവിധ്യം സംഘര്‍ഷത്തിന്‍െറ ഉറവിടമാകരുതെന്നും ഭിന്നതക്കുള്ള ന്യായീകരണമാകരുതെന്നും മോദി പറഞ്ഞു. ഭീകരതക്കെതിരായ പോരാട്ടം ഒരു മതത്തിനുമെതിരല്ളെന്നും അല്ലാഹു റഹ്മാനും റഹീമുമാണെന്നും അല്ലാഹുവിന്‍െറ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തിന്‍േറതല്ളെന്നും മോദി കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആള്‍ ഇന്ത്യ ഉലമ ആന്‍ഡ് മശായിഖ് ബോര്‍ഡ് സംഘടിപ്പിച്ച ലോക സൂഫി ഫോറത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മോദി. ഇസ്ലാം …

Read More »

വിവരാവകാശ നിയമം സദ്ഭരണത്തിനുളള ശക്തമായ ആയുധം

Right-Information-Act-Seminar-Inaguration

കാസര്‍കോട് : വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ സദ്ഭരണത്തിലേക്ക് നയിക്കുന്നതിനുമുളള ശക്തമായ ആയുധമാണെന്ന് വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അഡ്വ. ബി എം ജമാല്‍ പറഞ്ഞു. കാസര്‍കോട് ദേരാസിറ്റി ഹാളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവേണന്‍സും കുടുംബശ്രീ ജില്ലാ മിഷനും സംഘടിപ്പിച്ച വിവരാവകാശ നിയമം 2015 സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തെ ദുരുപയോഗം ചെയ്യുന്നത് അതിന്റ അന്തസത്തയെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐഎം …

Read More »

ജില്ലാ വിദ്യാഭ്യാസ വികസന വേദി വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

District-Education-website-inaguration-Collector-Devasan

കാസര്‍കോട് : ജില്ലാ വിദ്യാഭ്യാസ വികസന വേദി വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. പ്രസ്‌ക്ലബില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ ഇ ദേവദാസ് ഉദ്ഘാടനംചെയ്തു. വേദി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷനായി. പ്രസ്‌ക്ലബ് പ്രസിഡന്റ് സണ്ണിജോസഫ്, ഡോ. വി പി രാഘവന്‍, ചേമ്പര്‍ഓഫ് കൊമേഴ്‌സ് കാസര്‍കോട് യൂണിറ്റ് കണ്‍വീനര്‍ എ ശ്യാം പ്രസാദ്, ഡോ. അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. എം ഒ വര്‍ഗീസ് സ്വാഗതവും ഫാറുഖ് കസ്മി നന്ദിയും …

Read More »

ഉവൈസി രാജ്യദ്രോഹി; നാവരിയുന്നവര്‍ക്ക് ഒരു കോടിയെന്ന് ബി.ജെ.പി നേതാവ്

Uvaisi

ന്യൂഡല്‍ഹി: ‘ഭാരത് മാതാകി ജയ്’ എന്ന് വിളിക്കില്ലെന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി രാജ്യദ്രോഹിയെന്ന് ബി.ജെ.പി നേതാവ്. അദ്ദേഹത്തിന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്നും പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ശ്യാം പ്രകാശ് ദ്വിവേദിയാണ് രംഗത്തെത്തിയത്. രാജ്യദ്രോഹിയായ ഉവൈസിക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ലെന്നും ശ്യാം പ്രകാശ് പറഞ്ഞു. ഉവൈസി രാജ്യദ്രോഹിയാണെന്നും ‘ഭാരത മാത’യെ അവഹേളിച്ച ഉവൈസിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹിയിലെ അശോക് റോഡിലുള്ള അദ്ദേഹത്തിന്റെ ഓഫീസിന് …

Read More »