Sunday , September 15 2019
Breaking News

Top News

നികേഷ് കുമാറടക്കമുള്ള ഇടതു സ്ഥാനാര്‍ഥികള്‍ പി. ജയരാജനെ സന്ദര്‍ശിച്ചു

Jayarajan

വടകര: കണ്ണൂര്‍ ജില്ലയിലെ ഇടതു മുന്നണി സ്ഥാനാര്‍ഥികള്‍ പി. ജയരാജനെ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. സിപിഎം സ്ഥാനാര്‍ത്ഥികളായ കെ.കെ. ശൈലജ (കൂത്തുപറമ്പ്), ബിനോയ് കുര്യന്‍ (പേരാവൂര്‍), ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ (അഴീക്കോട്) എന്നിവരാണ് വടകരയിലെത്തി ജയരാജനെ ആദ്യം കണ്ടത്. ജയരാജനില്‍ നിന്ന് അനുഗ്രഹം തേടിയ ശേഷം സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാന്‍ കണ്ണൂരിലേക്ക് മടങ്ങി. തുടര്‍ന്ന് തലശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ഥി എ.എന്‍. ഷംസീറും ജയരാജനെ കാണാനെത്തി. …

Read More »

സരിതയെ ഇനി വിസ്തരിക്കില്ലെന്ന് സോളാര്‍ കമീഷന്‍

Saritha

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ ക്രോസ് വിസ്താരം സോളാര്‍ കേസിലെ ഉന്നതബന്ധങ്ങള്‍ അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ അവസാനിപ്പിച്ചു. ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്ന സാഹചര്യത്തിലാണ് സോളാര്‍ കേസില്‍ ജസ്റ്റിസ് ജി. ശിവരാജന്‍ സുപ്രധാന ഉത്തരവിട്ടത്. സിനിമാ ഷൂട്ടിങ് ഉള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ബുധനാഴ്ചയും അഭിഭാഷകന്‍ മുഖേന സരിത അറിയിച്ചിരുന്നു. സരിത ഉന്നയിച്ച ചില ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കുമെന്ന് നേരത്തേ കമീഷനെ അറിയിച്ചിരുന്നതാണെന്നും എന്നാല്‍, നിലവിലെ …

Read More »

ഇവര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍

LDF-Ca-ndidates

ഉദുമയുടെ ജനകീയ എംഎല്‍എ ഉദുമ : ചുരുങ്ങിയ കാലംകൊണ്ട് ഉദുമ മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും അംഗീകാരം നേടിയ എംഎല്‍എ കെ കുഞ്ഞിരാമന്‍ വീണ്ടും ജനവിധി തേടുമ്പോള്‍ അത് വോട്ടര്‍മാര്‍ മുമ്പേ ഉറപ്പിച്ചതാണ്. തെരഞ്ഞെടുപ്പിന് വളരെ മുമ്പേ ജനങ്ങള്‍ മനസിലുറപ്പിച്ചതാണ് ഈ തെരഞ്ഞെടുപ്പിലും കെ കുഞ്ഞിരാമന്‍തന്നെ മത്സരിക്കുമെന്ന്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സുപരിചിതനായ എംഎല്‍എ കഴിഞ്ഞ അഞ്ചു വര്‍ഷം പ്രതിപക്ഷത്തായിരുന്നിട്ടും മണ്ഡലത്തിന്റെ വികസനത്തിനായി നല്‍കിയ നേതൃത്വമാണ് ജനങ്ങള്‍ ഇങ്ങനെ ചിന്തിക്കാന്‍ കാരണം. …

Read More »

കാസര്‍കോടിന്റെ രക്ഷകരായി ഇനി 31 റെസ്‌ക്യൂ ഗാര്‍ഡുമാര്‍

Rescue-Garders

കാസര്‍കോട്: ഈ 31 പേര്‍ ഇനി കാസര്‍കോടിന്റെ രക്ഷകരാകും. ജില്ലയില്‍ അപകടങ്ങളുണ്ടാകുമ്പോള്‍ രക്ഷകരാകാന്‍ പരിശീലനം നേടിയ 31 റെസ്‌ക്യൂ ഗാര്‍ഡുമാരാണ് കഴിഞ്ഞദിവസം പരിശീലനം പൂര്‍ത്തിയാക്കിയത്. പോലീസിനും അഗ്‌നിരക്ഷാസേനയ്ക്കുമൊപ്പം അപകടഘട്ടങ്ങളില്‍ ഇവരും ഓടിയെത്തും.അധ്യാപകരും വിദ്യാര്‍ഥികളും മത്സ്യത്തൊഴിലാളികളും വരെയുണ്ട് ഈ സംഘത്തില്‍. കാസര്‍കോട് കോസ്റ്റല്‍ പോലീസും ജനമൈത്രി പോലീസും .സംയുക്തമായാണ് സേവനസന്നദ്ധരായ 31 പേര്‍ക്ക് ഒരാഴ്ചത്തെ കഠിനപരിശീലനം നല്‍കിയത്. ഫയര്‍ഫോഴ്സ് ലീഡിങ് ഫയര്‍മാന്മാരായ മനോഹരന്‍ അശോകന്‍ എന്നിവരാണ് ഇവര്‍ക്ക് അധ്യാപകരായത്. കടലിലും കരയിലും …

Read More »

കേന്ദ്രത്തിന് തിരിച്ചടി; ഉത്തരാഖണ്ഡില്‍ സര്‍ക്കാറിന് വിശ്വാസവോട്ട് തേടാന്‍ ഹൈക്കോടതിയുടെ അനുമതി

Utharagad

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് തിരിച്ചടി. ഹരീഷ് റാവത്ത് സര്‍ക്കാരിന് വിശ്വാസ വോട്ട് തേടാന്‍ ഹൈക്കോടതി അനുമതി നല്‍കി. രണ്ടു ദിവസത്തിനകം വിശ്വാസ വോട്ട് തേടാനാണ് കോടതി നിര്‍ദേശം. ഭരണത്തകര്‍ച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം കേന്ദ്രം രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. മാര്‍ച്ച് ആദ്യം അവതരിപ്പിച്ച സുപ്രധാന ധനവിനിയോഗ ബില്ലിനെതിരെ ഒമ്പത് …

Read More »

ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യമായി ഹെല്‍മറ്റ് നല്‍കണം

Helmet

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശം. ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേറ്റില്‍ വിളിച്ചുചേര്‍ത്ത വാഹന നിര്‍മാതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഐ.എസ്.ഐ നിലവാരത്തിലുള്ള ഹെല്‍മറ്റാകണം നല്‍കേണ്ടത്. ഇരുചക്രവാഹനാപകടങ്ങള്‍ മൂലം മരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനുപുറമെ ഇരുചക്രവാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ്, റിയര്‍വ്യൂ മിറര്‍, സാരി ഗാര്‍ഡ്, ക്രാഷ് ഗാര്‍ഡ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവയും ഇനിമുതല്‍ സൗജന്യമായി നല്‍കണം. …

Read More »

ഇടതുമുന്നണിയില്‍ സീറ്റുവിഭജനം പൂര്‍ത്തിയായി; ജോര്‍ജ്ജിനും ഗൗരിയമ്മയ്ക്കും സീറ്റില്ല

LDF

തിരുവനന്തപുരം: മുന്നണി മാറിയെത്തിയ പി.സി.ജോര്‍ജ്ജിനെയും കെ.ആര്‍.ഗൗരിയമ്മയെയും ഇടതുമുന്നണി കൈവിട്ടു. എന്നാല്‍, സമാനരീതിയില്‍ യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലെത്തിയ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നാല് സീറ്റ് നല്കി. കെ.ബി.ഗണേഷ്‌കുമാറിനും സീറ്റുണ്ട്. കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം നേതാവ് വി.സുരേന്ദ്രന്‍പിള്ളയാണ് സീറ്റില്ലാതായ മറ്റൊരു പ്രമുഖ നേതാവ്. ഘടകകക്ഷികളുമായും സഹകരിക്കുന്ന പാര്‍ട്ടികളുമായും ചര്‍ച്ച പൂര്‍ത്തിയാക്കി ഇടതുമുന്നണി സീറ്റുവിഭജനം സംബന്ധിച്ച ധാരണയിലെത്തി. സി.പി.എം. 92 സീറ്റില്‍ മത്സരിക്കും. സി.പി.ഐ. 27 സീറ്റില്‍. ജനതാദള്‍(എസ്)- 5, എന്‍.സി.പി.- …

Read More »

കനയ്യ കുമാറിനെയും ഉമര്‍ ഖാലിദിനെയും ദുര്‍ഗാഷ്ടമിക്കുമുമ്പ് വെടിവെച്ചുകൊല്ലുമെന്ന്

Kanayya-Kumar--Umer-Khald

മീറത്ത്: ജെ.എന്‍.യു വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ഥി ഉമര്‍ ഖാലിദ് എന്നിവരെ ദുര്‍ഗാഷ്ടമി ആഘോഷത്തിനുമുമ്പ് വെടിവെച്ചുകൊല്ലുമെന്ന് ഉത്തര്‍പ്രദേശിലെ തീവ്രവാദസംഘടനയായ നവനിര്‍മാണ്‍ സേനയുടെ ഭീഷണി. ഇന്ത്യന്‍ സൈന്യം സ്ത്രീകളെ ബലാത്സംഗംചെയ്യുന്നു എന്ന കനയ്യ കുമാറിന്റെ പ്രസ്താവനയുടെ പ്രതികരണമായി യു.പി നവനിര്‍മാണ്‍ സേനയുടെ പ്രസിഡന്റ് അമിത് ജാനി ഫേസ്ബുക്കിലൂടെയാണ് ഭീഷണിയുയര്‍ത്തിയത്. ജെ.എന്‍.യുവില്‍ വെടിവെപ്പ് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയംവിടുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

ബാഹുബലി മികച്ച ചിത്രം, ബച്ചന്‍ നടന്‍, കങ്കണ നടി

national-awardd

ന്യൂഡല്‍ഹി: 63 മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെയും മികച്ച നടിയായി കങ്കണ റണാവത്തിനെയും തെരഞ്ഞെടുത്തു. സഞ്ജയ് ലീല ഭന്‍സാലി(ബാജിറാവു മസ്താനി)യാണ് മികച്ച സംവിധായകന്‍. സലീം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’യാണ് മികച്ച മലയാള ചലച്ചിത്രം. മലയാളിയായ വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം മികച്ച സംസ്‌കൃത ചിത്രത്തിന്റെ പട്ടികയിലും ഇടം നേടി. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി ഗുജറാത്തിനെ തെരഞ്ഞെടുത്തു. …

Read More »

തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പ്രചരണ പരിപാടിക്ക് തുടക്കമായി

Election-Post

കാസര്‍കോട് : നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ സമ്മതിദായകരെ ബോധവല്‍ക്കരക്കാനുള്ള പോസ്റ്റര്‍ പ്രചരണ പരിപാടിക്ക് തുടക്കമായി. വോട്ടെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗമാണ് സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) ബോധവത്കരണ പരിപാടി നടത്തുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പോസ്റ്റര്‍ പ്രചരണ പരിപാടി കളക്‌ട്രേറ്റ് പരിസരത്ത് എ.ഡി.എം വി.പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍.പി മഹാദേവകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ …

Read More »