Wednesday , June 19 2019
Breaking News

Top News

ഇശല്‍ തേന്‍മഴ വര്‍ഷിപ്പിച്ച് എം സി ഖമറുദ്ദിന്‍

Ishal-Sandya

കാസര്‍കോട് : മാപ്പിളപ്പാട്ടിന്റെ കമ്പിയും, വാല്‍ കമ്പിയും കഴുത്തും, വാലുമ്മേ കമ്പിയും… ആധികാരികമായി അവതരിപ്പിച്ചും പാടിയും കൊണ്ട് ഇശല്‍ തേന്‍ മഴ വര്‍ഷിപ്പിച്ച് കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ധീന്‍ ശ്രദ്ധേയനായി… കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്റെ അറുപത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇശല്‍ സന്ധ്യ’ ഉല്‍ഘാടനം ചെയ്യുകയായിന്നു എം.സി. ഖമറുദ്ധീന്‍ . കെ.എ.എം.എ ജില്ലാ വൈസ് പ്രസിഡണ്ട് എം.എം. അബ്ദുര്‍ റഹ് …

Read More »

ദേശീയ സ്‌കൂള്‍ കായികമേള : കേരളത്തിന് പത്തൊമ്പതാം തവണയും കിരീടം

Kerala-Win

കോഴിക്കോട്: കായിക കിരീടം കേരളത്തിന്റെ കൗമാരക്കരുത്തിന്റെ കൈയില്‍ ഭദ്രം. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ആതിഥേയര്‍ പത്തൊന്‍പതാം തവണയും കിരീടം സ്വന്തമാക്കിയത്. കേരളം 306 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 116 ഉം മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 101 പോയിന്റും മാത്രമാണുള്ളത്. 39 സ്വര്‍ണവും 29 വെള്ളിയും പതിനേഴ് വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. തമിഴ്‌നാടിന് പതിനൊന്ന് സ്വര്‍ണവും എട്ട് വെള്ളിയും 13 വെങ്കലവും മഹാരാഷ്ട്രയ്ക്ക് ഒന്‍പത് സ്വര്‍ണവും പതിനൊന്ന് വെള്ളിയും …

Read More »

ഫേസ്ബുക്കിലൂടെ ജഡ്ജിയെ അധിക്ഷേപിച്ചു: മന്ത്രി കെ.സി. ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി

Minister-K-C-Joseph

കൊച്ചി: ജഡ്ജിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് മന്ത്രി കെ.സി. ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി. ഈ മാസം പതിനാറിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ മന്ത്രിയോട് കോടതി നിര്‍ദേശിച്ചു. അഡ്വക്കറ്റ് ജനറലിന്റെ മറുപടി സ്വീകരിക്കാതെയാണ് മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നടപടിയെടുത്തത്. വി. ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ ഹരജിയില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ തീരുമാനം നേരത്തേ കോടതി ആരാഞ്ഞിരുന്നു. അഡ്വക്കറ്റ് ജനറല്‍ തീരുമാനം …

Read More »

വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒത്തുകൂടി ; അതേ കാറ്റാടിതണലില്‍

Kuduma-Samgamam

കാസര്‍കോട്: വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് അവര്‍ ഒത്തുകൂടി അതേ കാറ്റാടി മരത്തണലില്‍. ആലമ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 199394 എസ്.എസ്.എല്‍.സി ബാച്ചുകാരാണ് പഠനം കഴിഞ്ഞിറങ്ങി രണ്ടുപതിറ്റാണ്ടിനു ശേഷം ഓര്‍മ്മകള്‍ കഥ പറയുന്ന അതേ കാറ്റാടി മരത്തണലിലേക്ക് സ്‌നേഹം പങ്കുവെക്കാന്‍ എത്തിച്ചേര്‍ന്നത്. ഓട്ടോഗ്രാഫിന്റെ താളുകളില്‍ ഇനി ഒരിക്കലും മറക്കില്ലെന്ന് എഴുതിവെച്ച് പലവഴിക്ക് പിരിഞ്ഞവര്‍ വാക്കാണ് ഏറ്റവും വലിയ സത്യമെന്ന് തെളിയിച്ചുകൊണ്ടാണ് കൂട്ടായ്മയുടെ ഭാഗമായത്. പത്താംക്ലാസ് കഴിഞ്ഞ് പടിയിറങ്ങിയ ആ കൗമാരക്കാര്‍ വര്‍ഷങ്ങള്‍ …

Read More »

സീതയെ കാട്ടിലേക്കയച്ചതിന് പരാതി നല്‍കിയ ആള്‍ക്കെതിരെ കേസ്

Sree-Raman

പട്‌ന: ത്രേതായുഗത്തില്‍ സീതയെ ഉപേക്ഷിച്ചതിന് സാക്ഷാല്‍ ശ്രീരാമന് കലിയുഗത്തില്‍ കോടതിയില്‍ വിചാരണ നേരിടേണ്ടിവന്നു. അഭിഭാഷകനായ താക്കൂര്‍ ചന്ദന്‍സിങ്ങാണ് ശ്രീരാമനെതിരെ കേസ് ഫയല്‍ചെയ്തത്. വടക്കന്‍ബിഹാറിലെ സീതമാര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസ് സ്വീകരിച്ച് വാദം നടത്തിയെങ്കിലും അടിസ്ഥാനമില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് യാതൊരു തെളിവും ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും വാദങ്ങള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ചന്ദന്‍ സിങ് ശ്രീരാമനെ അവമതിക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കുന്ന മൂന്ന് കേസുകള്‍ കോടതി ഫയലില്‍ …

Read More »

മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഭഗവതിയുടെ തിരുമുടി അണിയാനുള്ള നിയോഗം ബാബു കര്‍ണ്ണമൂര്‍ത്തിക്ക്

Perungaliyattam

തൃക്കരിപ്പൂര്‍:ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ഭഗവതിയുടെ തിരുമുടി അണിയാനുള്ള നിയോഗം പിലിക്കോട് സ്വദേശിയായ ബാബു കര്‍ണ്ണമൂര്‍ത്തിക്ക് . പെരുങ്കളിയാട്ടത്തിന്റെ വളരെ പ്രധാനപ്പെട്ട ചടങ്ങാണ് വരച്ചുവെക്കല്‍. ദേവിയുടെ പന്തല്‍ മംഗലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം തമ്പുരാട്ടിയുടെ കോലക്കാരനെ നിശ്ചയിക്കുന്ന ചടങ്ങാണിത്. ക്ഷേത്ര തിരുനടയില്‍ വെച്ച് ക്ഷേത്രം അവകാശിയായ ജ്യോതിഷന്മാര്‍ നടത്തിയ പ്രശ്‌നചിന്തയിലാണ് കോലക്കാരനെ തീരുമാനിച്ചത്. അരങ്ങില്‍ അടിയന്തിരത്തോടുകൂടി നടന്ന ചടങ്ങില്‍ മറ്റ് മുച്ചിേലോട്ടുകളില്‍ നിന്നുള്ള ആചാരസ്ഥാനികര്‍, പരിസരത്തെ വിവിധ ക്ഷേത്രങ്ങളില്‍ …

Read More »

ഉദുമയില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം ശ്രമം

Jewellery

ഉദുമ: ഉദുമ മാര്‍ക്കററ് റോഡില്‍ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് കൊളളയടിക്കാന്‍ ശ്രമം. കളനാട് തൊട്ടിയിലെ ഗണേഷന്റെ ഉടമസ്ഥലയിലുളള പുഷ്പലത ജ്വല്ലറിയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കവര്‍ച്ച ശ്രമം നടന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെ ശബ്ദം കേട്ട് എതിര്‍ വശത്തെ ബാങ്കിലെ സെക്യൂരിററി ടോര്‍ച്ചടിച്ചപ്പോള്‍ മുഖമൂടി ധരിച്ച രണ്ട് പേര്‍ ഓടിപ്പോവുകയായിരുന്നു. ഷട്ടറിന്റെ ലോക്ക് തകര്‍ത്തെങ്കിലും മോഷ്ടാക്കള്‍ക്ക് ജ്വല്ലറിക്ക് അകത്ത് കയറാന്‍ കഴിഞ്ഞില്‍. ജ്വല്ലറിയിലെ സി.സി.ടിവില്‍ മുഖംമൂടി ധരിച്ച് ഷട്ടര്‍ തകര്‍ക്കുന്നയാളുടെ ദൃശ്യം …

Read More »

രാജേഷിന് സഹായഹസ്തവുമായി യു.എ.ഇയിൽ നിന്നും നന്മ കൂട്ടുകാർ

Nanma-Koottayma

കുറ്റിക്കോൽ: പ്രവാസ ജീവിതത്തിൽ വിധി മാറ്റി എഴുതപ്പെട്ട തങ്ങളുടെ പൂർവ വിദ്യാർഥിയായ രാജേഷിനു സഹായഹസ്തവുമായി യു.എ.ഇയിലെ ബേത്തുർപാറ സ്കൂൾ പൂർവവിദ്യാർത്ഥി കൂട്ടായ്മ “നന്മ” മുന്നിട്ടിറങ്ങി. പള്ളഞ്ചി ബാളംകയ സ്വദേശി രാജേഷിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായവുമായി സമാഹരിച്ച തുകയും സ്കൂൾ ലാബിലെക്കുള്ള മൾട്ടി മീഡിയ കംപ്യുട്ടറും ബേത്തുർപാറ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിതരണം ചെയ്തു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത്‌ അംഗവും പി.ടി.എ പ്രസിഡന്റുമായ കെ. മണികണ്ഠൻ അധ്യക്ഷം വഹിച്ച യോഗത്തിൽ ബേഡകം …

Read More »

അസഹിഷ്ണുതക്കെതിരെ പ്രതിരോധം തീര്‍ത്ത് യൂത്ത്ഫോറം

qatarnews311

  ദോഹ: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കും ഫാഷിസ്റ്റ് കൈയ്യേറ്റങ്ങള്‍ക്കുമെതിരെ ‘യൂത്ത് ലൈവ് അഗെയിന്‍സ്റ്റ് ഇന്‍ടോളറന്‍സ്’ എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം സംഘടിപ്പിച്ച യുവജനസന്ധ്യ പ്രവാസി യുവാക്കളുടെ സര്‍ഗാത്മക സാംസ്കാരിക പ്രതികരണമായി. ചിത്രകാരന്മാരായ ബാസിത്ത്, അബ്ദുല്‍കരീം കക്കോവ്, ഫായിസ് തലശ്ശേരി, സ്കൂള്‍ വിദ്യാര്‍ഥിനിയായ സാന്ദ്ര രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ട്, കവിതാലാപനം, ഉദ്ദരണി തുടങ്ങിയവയുമായി ആകാശവാണി കോഴിക്കോട് നിലയത്തിലെ കലാകാരന്‍ നവാസ് പാലേരി, ത്വയ്യിബ്, …

Read More »

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഴിമതിക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു വി.എസ്

V-S-ACHUTHANANDAN

കോഴിക്കോട്: കെ ബാബു മന്ത്രിസ്ഥാനത്ത് തിരിച്ചു വരുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദനും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്മാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് പറഞ്ഞു. ഈ കള്ളക്കളികള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു. കെ. ബാബു വീണ്ടും മന്ത്രിയാകുന്നതു ജനാധിപത്യത്തെ അട്ടിമറിക്കലാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പറഞ്ഞു. കോണ്‍ഗ്രസില്‍ ആദര്‍ശ …

Read More »