Wednesday , January 22 2020
Breaking News

Top News

ആത്മ സംസ്‌ക്കരണത്തിന്റെ നിറവില്‍ പുണ്യമാസത്തിനു തുടക്കമായി

കാസര്‍കോട്: വ്രതശുദ്ധിയുടെയും ആത്മ സംസ്‌ക്കരണത്തിന്റെയും നിറവില്‍ പുണ്യങ്ങളുടെ പൂക്കാലമായ റംസാനു തുടക്കമായി. ഞായറാഴ്ച വൈകുന്നേരം കോഴിക്കോട്, കാപ്പാട്ട് പടിഞ്ഞാറെ ചക്രപാളത്തില്‍ ചന്ദ്രക്കല തെളിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇന്നു റംസാന്‍ ഒന്നാണെന്നു പ്രഖ്യാപിക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ ആന്‍ അവതരിക്കപ്പെട്ടമാസമാണ് റംസാന്‍. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തി വാണിരുന്ന സമൂഹത്തിനു വെളിച്ചം വിതറുന്നതിനാണ് ഖുര്‍ആന്‍ അവതരിച്ചത്. തിങ്കളാഴ്ച മുതല്‍ ഒരു മാസക്കാലം ലോക മുസ്ലീം സമൂഹം വ്രതാനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളുമായി കഴിയും. ഖുര്‍ആന്‍ പഠനത്തിനും …

Read More »

വ്രതശുദ്ധിയുടെ പുണ്യമാസം വന്നണഞ്ഞു ; റമദാന്‍ ഒന്ന് തിങ്കളാഴ്ച

കാസര്‍കോട് : മാനത്ത് റമദാന്‍ നിലാവുദിച്ചു. വ്രതശുദ്ധിയുടെ പുണ്യമാസം വന്നണഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനാല്‍ റമദാന്‍ വ്രതാരംഭത്തിന് തിങ്കളാഴ്ച തുടക്കമാവും. തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു ഇനി ഒരുമാസക്കാലത്തെ രാപ്പകലുകള്‍ വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നാളുകള്‍. പകല്‍ നേരങ്ങളില്‍ സ്രഷ്ടാവിന്റെ പ്രീതിക്ക് വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കുന്ന വിശ്വാസികള്‍ …

Read More »

മുഹമ്മദ്‌ അലിയുടെ ഖബറടക്ക ചടങ്ങുകൾ വെള്ളിയാഴ്ച

കെന്‍റക്കി: അന്തരിച്ച ബോക്സിങ് താരം മുഹമ്മദ്‌ അലിയുടെ ഖബറടക്ക- അനുശോചന ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും. അലിയുടെ ജന്മദേശമായ ലൂയിവില്ലിലെ കേവ് ഹിൽ സ്വകാര്യ ശ്മശാനത്തിലാണ് ഖബറടക്കം നടക്കുക. ലൂയിവില്ലിലെ ‘കെ.എഫ്.സി യം സെന്‍ററിലാ’ണിത്. മുൻ യു.എസ് പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ ചടങ്ങിൽ പങ്കെടുക്കും. അരിസോണയിൽ നിന്നും തിങ്കളാഴ്ചയോടെ അലിയുടെ ഭൗതിക ശരീരം ല്യൂസ്വെല്ലിൽ എത്തിക്കും. വ്യാഴാഴ്ച ജന്മനാട്ടിലൂടെയുള്ള അനുശോചന യാത്രക്ക് ശേഷം കുടുംബത്തിനും ക്ഷണിക്കപ്പെട്ട അതിഥികൾക്കും പൊതുദർശനം ചുരുക്കും. ഖബറടക്ക-ം …

Read More »

കാന്തപുരത്തെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിംലീഗ്

കോഴിക്കോട്: വ്യക്തി താല്‍പര്യങ്ങള്‍ക്കുവേണ്ടി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്?ലിയാര്‍ കേരളത്തിലെ മുസ്?ലിം സമുദായത്തെയും മതേതരവിശ്വാസികളെയും വഞ്ചിക്കുകയാണെന്ന് മുസ്?ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ‘ചന്ദ്രിക’യിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തി. മഞ്ചേശ്വരത്തടക്കം ബി.ജെപിക്ക് വോട്ടുമറിച്ച് നല്‍കാന്‍ കാന്തപുരം നേതൃത്വം നല്‍കിയത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളോടും ദലിതുകളോടും സംഘ്പരിവാറും നരേന്ദ്ര മോദിയും ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതകളെ മറച്ചുപിടിച്ച്, മുസ്?ലിംകളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലാണ് …

Read More »

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ഓര്‍മ്മയായി

അരിസോണ: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫിനിക്‌സിനടുത്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അലിയുടെ കുടുംബ വക്താവാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. മുമ്പ് അണുബാധയും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് പല തവണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗ ബാധിതനായിരുന്നു. അമേരിക്കയിലെ കെന്റകിയിലുള്ള ലുയിസ് വില്ലിയില്‍ 1942 ജനുവരി 17-നാണ് മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്. ഇസ്ലാം മതം …

Read More »

ജിഷ വധം: സമീപത്തെ കാവില്‍ നിന്ന് മുണ്ടും ഷര്‍ട്ടും ഹാന്‍ഡിക്യാമും കണ്ടെത്തി

പെരുമ്പാവൂര്‍: ജിഷ വധക്കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവിലെന്ന് സൂചന. സംഭവ സ്ഥലത്തിന് സമീപം ഇരിങ്ങോളിക്കാവില്‍ നടത്തിയ പരിശോധനയില്‍ ഒരു കാവിമുണ്ടും രണ്ട് ഷര്‍ട്ടും ഒരു ഹാന്‍ഡിക്യാമും കണ്ടെടുത്തതായാണ് വിവരം. എന്നാല്‍ ഇത് കേസുമായി ബന്ധപ്പെട്ടതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ജിഷ കൊല്ലപ്പെട്ട ദിവസം ഇരിങ്ങോളിക്കാവില്‍ ഒരാളെ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്തിയെന്ന പ്രദേശവാസികളുടെ മൊഴിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഇവ കണ്ടെത്തുകയായിരുന്നു. അതേസമയം ജിഷയുടെ അമ്മയില്‍ …

Read More »

റംസാന്‍കാലത്ത് ജയലളിതയുടെ വക പള്ളികള്‍ക്ക് സൗജന്യ അരി

ചെന്നൈ: വിശുദ്ധ മാസമായ റംസാന്‍കാലത്ത് നേര്‍ച്ചക്കഞ്ഞിയുണ്ടാക്കാനായി തമിഴ്നാട്ടിലെ മുസ്ലീം പളളികള്‍ക്ക് സൗജന്യമായി അരി നല്‍കും. തമിഴ്‌നാട്ടിലെ മൂവായിരത്തോളം പളളികളിലേക്കായി 4,600 ടണ്‍ അരിയാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുകയെന്ന് മുഖ്യമന്ത്രി ജയലളിത പ്രസ്താവനയില്‍ അറിയിച്ചു. 2001 ല്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്ത് ഈ പദ്ധതി ആദ്യം തുടങ്ങിയത്. അന്ന് ഈ പദ്ധതിക്ക് മുസ്ലീം സമുദായത്തില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും ജനങ്ങളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഈ വര്‍ഷവും അരി വിതരണം ചെയ്യാനുളള …

Read More »

പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അധ്യക്ഷനായി പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പി. ശ്രീരാമകൃഷ്ണന് 92 വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ഥി വി.പി സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എമാരും ഏക ബി.ജെ.പി അംഗം ഒ. രാജഗോപാലും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. എന്നാല്‍, പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയില്ല. നിയമസഭാ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത ബാലറ്റ് പേപ്പര്‍ വാങ്ങിയ …

Read More »

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് പറഞ്ഞിട്ടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് എല്‍.ഡി.എഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ വിഷയം സംഘര്‍ഷത്തിനിടയാക്കാതെ വേണം പരിഹരിക്കാന്‍. ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെയും കേന്ദ്രത്തിന്റെയും സഹകരണം വേണം. പുതിയ ഡാം വേണ്ടെന്ന അഭിപ്രായമല്ല തനിക്കും സര്‍ക്കാരിനും. നാലു കല്ലുമായി ചെന്നാല്‍ കേരളത്തിന് ഡാം പണിയാനൊക്കില്ല. പുതിയഡാം നിര്‍മ്മിക്കാന്‍ തമിഴ്‌നാടിന്റെ സഹായം വേണം. ഡാം …

Read More »

മെഡിക്കല്‍ പ്രവേശന പരീക്ഷ ; കെ ടി സാബിറ ജില്ലയില്‍ ഒന്നാമത്

  കാസര്‍കോട് : മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കെ ടി സാബിറക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം. സംസ്ഥാനതലത്തില്‍ എഴുപതാം റാങ്കുകാരിയാണ്. കാസര്‍കോട് മധൂര്‍ പഞ്ചായത്തിലെ മന്നിപാടിയില്‍ തത്തപറമ്പില്‍ വീട്ടില്‍ ടി എച്ച് കബീര്‍-സാലിഹ ദമ്പതികളുടെ മകളായ സാബിറ 919.5745 സ്‌കോറാണ് നേടിയത്. മന്നിപ്പാടി ഇസത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനാണ് പിതാവ്. കെ എസ് ആര്‍ ടി സി യിലെ ദിവസ വേതനക്കാരിയാണ് മാതാവ്. എയിംസില്‍ പ്രവേശനം ലഭിച്ചാല്‍ ചേരുമെന്നും കേരളത്തില്‍ …

Read More »