Saturday , July 20 2019
Breaking News

Top News

നാടിന്റെ ക്ഷേമ ഐശ്വര്യത്തിനും പാപനാശത്തിനുമായി പാലക്കുന്നമ്മയ്ക്ക് മുന്നില്‍ കലംകനിപ്പ്

Palakkunnu-Temple

പാലക്കുന്ന് : നാടിന്റെ ക്ഷേമ ഐശ്വര്യത്തിനും പാപനാശത്തിനുമായി പാലക്കുന്നമ്മയ്ക്ക് മുന്നില്‍ കലംകനിപ്പ്. ഭരണി മഹോത്സവത്തിനു മുന്നോടിയായാണ് പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കലംകനിപ്പ് മഹോത്സവം നടക്കുന്നത്. ധനുമാസത്തിലും മകരമാസത്തിലുമാണ് കലംകനിപ്പ് മഹോത്സവം്. ഉണക്കലരി, അരിപ്പൊടി, ശര്‍ക്കര, നാളികേരം, തിരിയോല, വെററില, അടക്ക എന്നീ നിവേദ്യ വസ്തുക്കള്‍ പുത്തന്‍ മണല്‍കലത്തില്‍ നിറച്ച് ആയിരക്കണക്കിനു ഭക്തരാണ് കാല്‍നടയായി ഭഗവതി സന്നിധിയില്‍ എത്തിയത്. വിവിധ പ്രദേശങ്ങളില്‍ നിന്നും ഘോഷയാത്രയായും ക്ഷേത്രത്തിലെത്തി. ഭക്തര്‍ എത്തിച്ച സാധനങ്ങള്‍ …

Read More »

വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ സമ്മാനങ്ങളുടെ പട്ടിക നിര്‍ബന്ധം

Marriage

ആലപ്പുഴ: വിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്‍ക്ക് കിട്ടിയ സമ്മാനങ്ങളുടെ പട്ടിക സമര്‍പ്പിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കര്‍ശനമാക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് സാമൂഹ്യക്ഷേമ വകുപ്പ് അധികം വൈകാതെ പുറത്തിറക്കും. വിവാഹ മോചന കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഏറ്റവും വലിയ തര്‍ക്കം നടക്കുന്നത് വിവാഹ വേളയില്‍ കൈമാറുന്ന സമ്മാനങ്ങളെക്കുറിച്ചാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ പുതിയ നീക്കം. 1961 ലെ സ്ത്രീധന നിരോധന നിയമമാണ് നിലവിലുള്ളത്. വധൂ വരന്മാര്‍ക്ക് കിട്ടുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തില്‍നിന്ന് സര്‍ക്കാര്‍ …

Read More »

ഒബാമ മുസ് ലിം പള്ളി സന്ദർശിച്ചു; മുഴുവൻ മുസ് ലിംകളെയും ഒറ്റപ്പെടുത്തരുതെന്ന് ആഹ്വാനം

  ബാൾട്ടിമോർ: ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ വിശ്വാസത്തിനും എതിരായ ആക്രമണമാണെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. പ്രസിഡന്‍റ് ആയ ശേഷം ആദ്യമായി യു.എസിലെ മുസ് ലിം പള്ളി സന്ദർശിച്ച് നടത്തിയ പ്രസംഗത്തിലാണ് ഒബാമ മതസാഹോദര്യത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കരുതെന്ന വിവാദ പ്രസ്താവന നടത്തിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പ്രസംഗത്തിൽ ഒബാമ രൂക്ഷമായി വിമർശിച്ചു. മുസ് ലിംകളെ അമേരിക്കയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്ന …

Read More »

പത്താംതരം കുട്ടികള്‍ വിളിക്കൂ… സംശയ നിവാരണത്തിന് ടീച്ചര്‍ തയ്യാര്‍

Hello-Teacher

കാസര്‍കോട് : ജില്ലയിലെ പത്താംതരം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിജയം ലക്ഷ്യമിട്ട് പഠന പിന്തുണ നല്‍കുന്നതിന് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ലാംപ് പദ്ധതിയുടെ ഭാഗമായി ഹലോ ടീച്ചര്‍ ഫോണ്‍ ഇന്‍ പരിപാടി ആരംഭിച്ചു. ബുധനാഴ്ച മുതല്‍ എസ് എസ് എല്‍ സി പരീക്ഷ അവസാനിക്കുന്ന തീയ്യതി വരെ കുട്ടികള്‍ക്ക് പരീക്ഷ സംബന്ധിയായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനാണ് ഈ പരിപാടി. രാത്രി ഏഴ് മണി മുതല്‍ 10 മണി വരെ കുട്ടികള്‍ക്ക് സംശയനിവാരണത്തിനായി വിദഗ്ധ അധ്യാപകരുടെ ഫോണില്‍ …

Read More »

ഇശല്‍ തേന്‍മഴ വര്‍ഷിപ്പിച്ച് എം സി ഖമറുദ്ദിന്‍

Ishal-Sandya

കാസര്‍കോട് : മാപ്പിളപ്പാട്ടിന്റെ കമ്പിയും, വാല്‍ കമ്പിയും കഴുത്തും, വാലുമ്മേ കമ്പിയും… ആധികാരികമായി അവതരിപ്പിച്ചും പാടിയും കൊണ്ട് ഇശല്‍ തേന്‍ മഴ വര്‍ഷിപ്പിച്ച് കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ധീന്‍ ശ്രദ്ധേയനായി… കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്റെ അറുപത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇശല്‍ സന്ധ്യ’ ഉല്‍ഘാടനം ചെയ്യുകയായിന്നു എം.സി. ഖമറുദ്ധീന്‍ . കെ.എ.എം.എ ജില്ലാ വൈസ് പ്രസിഡണ്ട് എം.എം. അബ്ദുര്‍ റഹ് …

Read More »

ദേശീയ സ്‌കൂള്‍ കായികമേള : കേരളത്തിന് പത്തൊമ്പതാം തവണയും കിരീടം

Kerala-Win

കോഴിക്കോട്: കായിക കിരീടം കേരളത്തിന്റെ കൗമാരക്കരുത്തിന്റെ കൈയില്‍ ഭദ്രം. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ആതിഥേയര്‍ പത്തൊന്‍പതാം തവണയും കിരീടം സ്വന്തമാക്കിയത്. കേരളം 306 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 116 ഉം മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 101 പോയിന്റും മാത്രമാണുള്ളത്. 39 സ്വര്‍ണവും 29 വെള്ളിയും പതിനേഴ് വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. തമിഴ്‌നാടിന് പതിനൊന്ന് സ്വര്‍ണവും എട്ട് വെള്ളിയും 13 വെങ്കലവും മഹാരാഷ്ട്രയ്ക്ക് ഒന്‍പത് സ്വര്‍ണവും പതിനൊന്ന് വെള്ളിയും …

Read More »

ഫേസ്ബുക്കിലൂടെ ജഡ്ജിയെ അധിക്ഷേപിച്ചു: മന്ത്രി കെ.സി. ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി

Minister-K-C-Joseph

കൊച്ചി: ജഡ്ജിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് മന്ത്രി കെ.സി. ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി. ഈ മാസം പതിനാറിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ മന്ത്രിയോട് കോടതി നിര്‍ദേശിച്ചു. അഡ്വക്കറ്റ് ജനറലിന്റെ മറുപടി സ്വീകരിക്കാതെയാണ് മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നടപടിയെടുത്തത്. വി. ശിവന്‍കുട്ടി എം.എല്‍.എ നല്‍കിയ ഹരജിയില്‍ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുടെ തീരുമാനം നേരത്തേ കോടതി ആരാഞ്ഞിരുന്നു. അഡ്വക്കറ്റ് ജനറല്‍ തീരുമാനം …

Read More »

വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒത്തുകൂടി ; അതേ കാറ്റാടിതണലില്‍

Kuduma-Samgamam

കാസര്‍കോട്: വര്‍ഷങ്ങള്‍ പലതു കഴിഞ്ഞ് അവര്‍ ഒത്തുകൂടി അതേ കാറ്റാടി മരത്തണലില്‍. ആലമ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 199394 എസ്.എസ്.എല്‍.സി ബാച്ചുകാരാണ് പഠനം കഴിഞ്ഞിറങ്ങി രണ്ടുപതിറ്റാണ്ടിനു ശേഷം ഓര്‍മ്മകള്‍ കഥ പറയുന്ന അതേ കാറ്റാടി മരത്തണലിലേക്ക് സ്‌നേഹം പങ്കുവെക്കാന്‍ എത്തിച്ചേര്‍ന്നത്. ഓട്ടോഗ്രാഫിന്റെ താളുകളില്‍ ഇനി ഒരിക്കലും മറക്കില്ലെന്ന് എഴുതിവെച്ച് പലവഴിക്ക് പിരിഞ്ഞവര്‍ വാക്കാണ് ഏറ്റവും വലിയ സത്യമെന്ന് തെളിയിച്ചുകൊണ്ടാണ് കൂട്ടായ്മയുടെ ഭാഗമായത്. പത്താംക്ലാസ് കഴിഞ്ഞ് പടിയിറങ്ങിയ ആ കൗമാരക്കാര്‍ വര്‍ഷങ്ങള്‍ …

Read More »

സീതയെ കാട്ടിലേക്കയച്ചതിന് പരാതി നല്‍കിയ ആള്‍ക്കെതിരെ കേസ്

Sree-Raman

പട്‌ന: ത്രേതായുഗത്തില്‍ സീതയെ ഉപേക്ഷിച്ചതിന് സാക്ഷാല്‍ ശ്രീരാമന് കലിയുഗത്തില്‍ കോടതിയില്‍ വിചാരണ നേരിടേണ്ടിവന്നു. അഭിഭാഷകനായ താക്കൂര്‍ ചന്ദന്‍സിങ്ങാണ് ശ്രീരാമനെതിരെ കേസ് ഫയല്‍ചെയ്തത്. വടക്കന്‍ബിഹാറിലെ സീതമാര്‍ഹിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കേസ് സ്വീകരിച്ച് വാദം നടത്തിയെങ്കിലും അടിസ്ഥാനമില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞു. ഇതുസംബന്ധിച്ച് യാതൊരു തെളിവും ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും വാദങ്ങള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ചന്ദന്‍ സിങ് ശ്രീരാമനെ അവമതിക്കാന്‍ ശ്രമിച്ചെന്ന് ആരോപിക്കുന്ന മൂന്ന് കേസുകള്‍ കോടതി ഫയലില്‍ …

Read More »

മുച്ചിലോട്ട് പെരുങ്കളിയാട്ടം: ഭഗവതിയുടെ തിരുമുടി അണിയാനുള്ള നിയോഗം ബാബു കര്‍ണ്ണമൂര്‍ത്തിക്ക്

Perungaliyattam

തൃക്കരിപ്പൂര്‍:ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന് ഭഗവതിയുടെ തിരുമുടി അണിയാനുള്ള നിയോഗം പിലിക്കോട് സ്വദേശിയായ ബാബു കര്‍ണ്ണമൂര്‍ത്തിക്ക് . പെരുങ്കളിയാട്ടത്തിന്റെ വളരെ പ്രധാനപ്പെട്ട ചടങ്ങാണ് വരച്ചുവെക്കല്‍. ദേവിയുടെ പന്തല്‍ മംഗലത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം തമ്പുരാട്ടിയുടെ കോലക്കാരനെ നിശ്ചയിക്കുന്ന ചടങ്ങാണിത്. ക്ഷേത്ര തിരുനടയില്‍ വെച്ച് ക്ഷേത്രം അവകാശിയായ ജ്യോതിഷന്മാര്‍ നടത്തിയ പ്രശ്‌നചിന്തയിലാണ് കോലക്കാരനെ തീരുമാനിച്ചത്. അരങ്ങില്‍ അടിയന്തിരത്തോടുകൂടി നടന്ന ചടങ്ങില്‍ മറ്റ് മുച്ചിേലോട്ടുകളില്‍ നിന്നുള്ള ആചാരസ്ഥാനികര്‍, പരിസരത്തെ വിവിധ ക്ഷേത്രങ്ങളില്‍ …

Read More »