Sunday , September 15 2019
Breaking News

Top News

സഞ്ജയ് ദത്ത് ജയില്‍ മോചിതനായി; സമ്പാദിച്ചത് 440 രൂപ

sanjay-jail

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് രാവിലെ 8:42 ഓടെ ദത്ത് പുറത്തിറങ്ങി. ദത്തിന്റെ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സഞ്ജയ് ദത്തിനെ മോചിപ്പിച്ചത്. ജയിലില്‍ നിന്ന് അദ്ദേഹം സമ്പാദിച്ച 450 രൂപയുമായാണ് പുറത്തിറങ്ങിയത്. ജയിലിന് …

Read More »

കേരള കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം; പി.ജെ ജോസഫ് മുഖ്യമന്ത്രിയെ കണ്ടു

K-M-Mani--P-J-Joseph

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്സില്‍ പി.ജെ ജോസഫ് വിഭാഗവും കെ.എം മാണി വിഭാഗവും തമ്മില്ലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് സൂചന. തങ്ങളെ പ്രത്യേക ഘടകക്ഷികളായി പരിഗണിക്കാന്‍ കഴിയുമോ എന്നറിയാന്‍ ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. കെ.എം മാണി രണ്ടു സീറ്റുകള്‍ മാത്രമേ ജോസഫ് വിഭാഗത്തിന് നല്‍കൂ എന്ന് വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കാനുള്ള മാണി വിഭാഗത്തിന്റെ നീക്കം ജോസഫ് വിഭാഗത്തിന് അംഗീകരിക്കാനും …

Read More »

പാമോലിന്‍ ഇടപാട്: ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടെന്ന് കോടതി

Ummanchandy

തൃശൂര്‍: പാമോലിന്‍ കേസില്‍ പ്രതികളായ എസ്. പത്മകുമാറിനെയും സഖറിയ മാത്യുവിനേയും കുറ്റവിമുക്തരാക്കിയ ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും വിജിലന്‍സ് കോടതിയുടെ പരാമര്‍ശം. പാമോലിന്‍ ഇടപാടുകളെക്കുറിച്ച് അന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് അറിവുണ്ടായിരുന്നു. ഫയലുകള്‍ ഉമ്മന്‍ ചാണ്ടി കണ്ടിട്ടുണ്ട്. ധനമന്ത്രി ഫയല്‍ കാണണമെന്ന് അഡീഷണല്‍ സെക്രട്ടറി നോട്ട് എഴുതിയിരുന്നു. അതുകൊണ്ട് ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല. ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് മന്ത്രിസഭാ തീരുമാനമാണെന്നും ജഡ്ജി എസ്.എസ് വാസന്‍ അഭിപ്രായപ്പെട്ടു. മൂന്നും നാലും പ്രതികളുടെ വിടുതല്‍ …

Read More »

ഹാര്‍ലി വരും നിങ്ങളെ തേടി

bus

ഹാര്‍ലിയെന്നാല്‍ ഇടിമുഴക്കമാണ് ബൈക്ക് പ്രേമികള്‍ക്ക്. അമേരിക്കക്കാരായ വില്യം ഹാര്‍ലിയും ആര്‍തര്‍ ഡേവിഡ്സനും 1903ല്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. നമ്മുക്കിപ്പോഴും ഹാര്‍ലി അത്ര പ്രാപ്യമല്ല. വല്ലപ്പോഴും നിരത്തില്‍ കാണുന്ന പണം തിന്നുന്ന ഇന്ധനം കുടിക്കുന്ന വാഹനമാണിത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഇവക്ക് ഷോറൂമുകളുള്ളത്. വില്‍പ്പനാനന്തര സര്‍വ്വീസ് എന്നത് കീറാമുട്ടിയും. എന്നാല്‍ മറ്റൊരു വാഹന നിര്‍മ്മാതാവും പരീക്ഷിക്കാത്തൊരു ദൗത്യമാണ് ഹാര്‍ലി നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ പരിപാടീടെ പേര് ‘ലെജന്‍റ് ഓണ്‍ …

Read More »

ഗ്രാമസഭ കഴിഞ്ഞ് കൈയ്യേറ്റം : വനിതാ പഞ്ചായത്തംഗം ഉള്‍പ്പെടെ 2 പേര്‍ക്ക് പരിക്ക് : 6 പേര്‍ക്കെതിരെ കേസ്

Kumbla-Grama-Panchayat-Member-Afsath-Shamsudeen-in-Hospital

കുമ്പള: ഉളുവാറില്‍ ഗ്രാമസഭ കഴിഞ്ഞ ഉടനെ കൈയ്യേറ്റം. വനിതാ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുമ്പള ആറാം വാര്‍ഡ് അംഗം അഫ്‌സ ഷംസുദ്ദിന്‍ (27), സമീര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഉളുവാര്‍ ജി ബി എല്‍ പി സ്‌കൂളില്‍ ആറാം വാര്‍ഡ് ഗ്രാമസഭ ചേര്‍ന്നിരുന്നു. ഗ്രാമസഭ കഴിഞ്ഞ ഉടനെ ഒരു …

Read More »

പണ്ടാര അടുപ്പില്‍ തീപകര്‍ന്നു : ആറ്റുകാലമ്മക്ക് പൊങ്കാല

Attukal-Pongala

തിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവില്‍ ചൊവ്വാഴ്ച ആറ്റുകാല്‍ പൊങ്കാല. ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്ത്രീ ഭക്തര്‍ ആറ്റുകാലമ്മക്ക് നിവേദ്യം അര്‍പ്പിക്കും. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന ദിവസമാണ് പൊങ്കാലയായി കൊണ്ടാടുന്നത്. രാവിലെ 10മണിക്ക് തന്നെ പണ്ടാരയടുപ്പില്‍ തീപകര്‍ന്നതോടെ പൊങ്കാലക്ക് തുടക്കമായി. ഇവിടെനിന്നു ഭക്തരുടെ അടുപ്പുകളിലേക്കു തീനാളം കൈമാറുന്നതോടെ തിരുവനന്തപുരം നഗരം യാഗശാലയായി മാറും. ഉച്ചതിരിഞ്ഞ് 1.30നാണു പൊങ്കാല നിവേദ്യം. ശ്രീകോവിലില്‍നിന്ന് തന്ത്രി തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാട് …

Read More »

കേന്ദ്രസര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

Central-University-Strike

പെരിയ : ഹോസ്റ്റല്‍ ഫീസ് കുറക്കണമെന്നും മെറിറ്റ് കം സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണെന്നും ആവശ്യപ്പെട്ട് പെരിയയിലെ കേന്ദ്രസര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. എ ബി വി പി ഒഴികെയുള്ള സംഘടനകള്‍ ചേര്‍ന്ന് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. തിങ്കളാഴ്ച വിസിയുടെ ചേമ്പര്‍ അടക്കമുള്ള അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു. സമരത്തിന് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി നേതാക്കളായ പി കെ ശ്രുതി, അതുല്‍നാഥ്, മുഹമ്മദ് ഉവൈസ്, …

Read More »

രാഷ്ട്രീയം നന്മായുടേതാവണം: ഹൈദരലി തങ്ങള്‍

Pannakkad-Hyder-Ali-Shihab-Thangal

ദുബൈ: നാടിന്റെയും ജനങ്ങളുടെയും പുരോഗതിക്കും സമാധാനത്തിനും വേണ്ടിയാണു രാഷ്ട്രീയമെന്നും അത് നന്മയുടെ വഴി തേടുന്നതകണമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപെട്ടു. സമൂഹ നന്മക്കായി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് മാതൃക സൃഷ്ടിച്ച പ്രസ്ഥാനമാണ് മുസ്ലീം ലീഗെന്നും , ജാതിമത–രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമാണ് ഓരോ കാരുണ്യ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി ദുബൈ റാഷിദ് ഹോസ്പിറ്റല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൊ ലീഡര്‍ഷിപ്പ് …

Read More »

നെറികെട്ട വാര്‍ത്തകളില്‍ സഹികെട്ട് മാധ്യമപ്രവര്‍ത്തകന്‍ സീ ന്യൂസ് വിട്ടു

zee-newa

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ മുന്‍വിധിയോടെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു. ജെ.എന്‍.യു വിദ്യാര്‍ഥികളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി മാറ്റത്തിരുത്തല്‍ വരുത്തിയ വിഡിയോ സംപ്രേഷണം ചെയ്ത സീ ന്യൂസിലെ ഒൗട്ട്പുട്ട് ഡെസ്ക് പ്രൊഡ്യൂസര്‍ വിശ്വദീപകാണ് സ്ഥാപനം വിടുന്നത്. ചാനലിന്‍െറ വാര്‍ത്താസമീപനവും വര്‍ഗീയ നിലപാടും ചൂണ്ടിക്കാട്ടുന്ന വിശദമായ കത്തിലൂടെ എഡിറ്റര്‍ രോഹിത് സര്‍ദാനക്ക് രാജി അയച്ചുകൊടുത്താണ് വിശ്വദീപക് തീരുമാനം പരസ്യപ്പെടുത്തിയത്. വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ ദേശീയതയുടെ പേരുപറഞ്ഞ് തെറ്റുകാരനായി …

Read More »

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന് – മോഹന്‍ലാല്‍

mohan

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍ലകാലശാലാ വിവാദത്തില്‍ വിമര്‍ശവുമായി നടന്‍ മോഹന്‍ലാല്‍. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? എന്ന തലക്കെട്ടോടെയാണ് ബ്ലോഗിലൂടെയാണ് മോഹൻലാൽ അഭിപ്രായം പങ്കുവെച്ചത്. അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്‍റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കണമെന്ന് ബ്ലോഗിൽ പറയുന്നു. തന്‍റെ ജീവൻ ബലി നൽകി നിലനിർത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മൾ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യ സ്നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തിക്കെട്ട രീതിയിൽ തല്ലുകൂടുന്നുവെന്നും ലാൽ …

Read More »