Wednesday , January 22 2020
Breaking News

Top News

അനുമതിയില്ലാത്ത പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യും

കാസര്‍കോട് : അനുമതിപത്രം സമര്‍പ്പിക്കാതെ സ്വകാര്യ വ്യക്തികളുടെ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്ന പ്രചാരണ ബോര്‍ഡുകളും ചുമരെഴുത്തുകളും നീക്കം ചെയ്യുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ. ദേവദാസന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവലോകനം ചെയ്യാനായി കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളിലോ പ്രദേശങ്ങളിലോ ചുമരുകളിലോ സ്ഥാപിക്കുകയോ എഴുതുകയോ ചെയ്യുന്ന ബോര്‍ഡുകള്‍ക്കും മററ് പ്രചാരണ സാമഗ്രികള്‍ക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട …

Read More »

ജിഷയുടെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വി.എസ്

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടാണ് വി.എസ് ഇക്കാര്യം പറഞ്ഞത്. കഴിവുകെട്ടവര്‍ ഭരിക്കുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. മുഖ്യമന്ത്രിയുടെ പൊലീസ് പറയുന്നത് സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. നടനും എം.പിയുമായ ഇന്നസെന്റും ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനോട് വിവരങ്ങള്‍ ആരാഞ്ഞു. സംഭവത്തില്‍ പൊലീസിനും ഭരണകൂടത്തിനും വീഴ്ചപറ്റിയെന്ന് ഇന്നസെന്റ് പറഞ്ഞു. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് …

Read More »

സമസ്ത പ്രസിഡന്റ് ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

ആനക്കര: പ്രമുഖ ഇസ്ലാംമത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല് ഉലമ പ്രസിഡന്റുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസബോര്ഡ് എക്സിക്യുട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാപ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ, …

Read More »

പാമ്പിനെ തേടിയെത്തി; കൈനിറയെ കിട്ടിയത് പൊന്നുടുമ്പിന്‍ കുഞ്ഞുങ്ങളെ

കാസര്‍കോട്:അടര്‍ന്നു വീണ ഓലമടലിനു കീഴില്‍ പാമ്പെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ പാമ്പു പിടുത്തക്കാരനു കൈനിറയെ കിട്ടിയത് ഒരു ഡസനോളം വരുന്ന പൊന്നുടുമ്പിന്‍ കുഞ്ഞുങ്ങളെ. ആദ്യമായി കൈവെള്ളയില്‍ കുളിരു പകര്‍ന്ന ഉടുമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ മുഹമ്മദ് അരമങ്ങാനത്തിനു സന്തോഷം അടക്കാനായില്ല. ചൊവ്വാഴ്ച രാവിലെ ചൗക്കി, കാവുഗോളി കടപ്പുറത്തെ അഹമ്മദിന്റെ വീട്ടിനടുത്തു നിന്നാണ് അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ പൊന്നുടുമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. അടുക്കള ഭാഗത്തെ തെങ്ങില്‍ നിന്നു അടര്‍ന്ന ഓലമടലിനു അടിയില്‍ നിന്നു …

Read More »

വ്യാഴാഴ്ചവരെ ഉഷ്ണതരംഗം: ആഴ്ചയവസാനത്തോടെ കനത്തമഴയെന്നും പ്രവചനം

തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ചവരെ ഉഷ്ണതരംഗസാധ്യതയുണ്ടെന്നും സംസ്ഥാനത്ത് അന്തരീക്ഷതാപനിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് പ്രവചനം. തെക്കന്‍ജില്ലകളിലാകും ആദ്യം മഴയെത്തുക.. ഇപ്പോള്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും അന്തരീക്ഷതാപനില കുറഞ്ഞിട്ടില്ല. മെയ് രണ്ടോടെ തെക്കന്‍ ജില്ലകളിലും അഞ്ചോടെ വടക്കന്‍ ജില്ലകളിലും മഴയുണ്ടാകുമെന്നായിരുന്നു നേരത്തേ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് മഴപെയ്തത്.വരുംദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ് പറഞ്ഞു. …

Read More »

പെരുമ്പാവൂരിലെ കൊലപാതകം: നടുക്കം മാറാതെ കേരളം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറാതെ കേരളം. 2012 ല്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കൂട്ടബലാത്സംഗ കേസുമായി പെരുമ്പാവൂര്‍ സംഭവത്തിന് സമാനതകള്‍ ഏറെ. മരണത്തിന് കീഴടങ്ങുന്നതിന് മുന്‍പ് കണ്ണില്ലാത്ത ക്രൂരതകള്‍ക്ക് പെണ്‍കുട്ടി ഇരയായതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ‘നിര്‍ഭയ’ എന്ന പേരില്‍ അറിയപ്പെടുന്ന ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിയെ അക്രമികള്‍ ക്രൂരപീഡനത്തിന് ഇരയാക്കിയ ശേഷം ബസില്‍നിന്ന് വലിച്ച് പുറത്തേക്കെറിയുകയായിരുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പുകമ്പി …

Read More »

മോദിയുടെ ജനന തിയതിയില്‍ അവ്യക്തതയുണ്ടെന്ന് ആരോപണം

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജനന തിയതി സംബന്ധിച്ച് പുതിയ തര്‍ക്കം. മോദിയുടെ ജനന തീയതി സംബന്ധിച്ച വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോലിയാണ് രംഗത്തു വന്നത്. . വിസ്‌നഗര്‍ എം.എന്‍ കോളജ് രജിസ്റ്ററില്‍ മോദിയുടെ ജനന തീയതി 1949 ആഗസ്റ്റ് 29 എന്നാണ്. തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജനന തീയതി സൂചിപ്പിച്ചിട്ടില്ല. പകരം പ്രായം മാത്രമാണ് …

Read More »

ഷാഹിദ കമാല്‍ സി.പി.എമ്മില്‍ ചേര്‍ന്നു

കൊല്ലം: കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗമായിരുന്ന ഷാഹിദ കമാല്‍ സി.പി.എമ്മില്‍ ചേര്‍ന്നു. കൊല്ലം ചവറയില്‍ നടന്ന യോഗത്തിലാണ് ഷാഹിദ സി.പി.എമ്മില്‍ ചേര്‍ന്നത്. എറക്കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു ഷാഹിദ.

Read More »

ചവിട്ടിത്തേച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും കാന്തപുരം

കണ്ണൂര്‍: അധികാരം ഉപയോഗിച്ച് ചവിട്ടിത്തേച്ചവര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മുസ്ലിം സമൂഹം പ്രതികരിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. രാഷ്ട്രീയമായി സംഘടിക്കുക മുസ്ലിം ജമാഅത്തിന്റെയോ എസ്.വൈ.എസിന്റെയോ നയമല്ല. അതുകൊണ്ട് ചവിട്ടിത്തേക്കാമെന്ന് ധരിക്കുന്നവര്‍ക്കെതിരെ തങ്ങള്‍ പ്രതികരിക്കുക തന്നെ ചെയ്യും. മദ്‌റസക്ക് തീയിട്ടവരെയും അത്തരം അത്യാഹിതമുണ്ടായപ്പോള്‍ തിരിഞ്ഞുനോക്കാത്തവരെയും ഇരുത്തേണ്ടയിടത്ത് ഇരുത്തും. അധികാരത്തിന്റെ തണലില്‍നിന്ന് സമുദായത്തിലെ ഒരുവിഭാഗത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെ പ്രതികരിക്കാനുള്ള ബാധ്യത എല്ലാ മനുഷ്യര്‍ക്കുമുണ്ടെന്നും കാന്തപുരം ഓര്‍മിപ്പിച്ചു. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ കേരള മുസ്ലിം ജമാഅത്ത് …

Read More »

ഖാസി കേസ് : അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

കാസര്‍കോട് : ചെമ്പരിക്ക മംഗളൂരു സംയുക്ത ഖാസിയും പ്രമുഖ ഗോളശാസ്ത്ര പണ്ഡിതനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തില്‍ സി ബി ഐ സത്യസന്ധമായി അന്വേഷണ നടത്തുക എന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരഹാര സമരത്തിന് തുടക്കം കുറിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ നടക്കുന്ന സമരത്തിന്റെ ഉദ്ഘാടനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി …

Read More »