Thursday , July 18 2019
Breaking News

Top News

കാസര്‍കോട് മെഡിക്കല്‍ കോളജ്, ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജ് : മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

Muslim-League

കാസര്‍കോട്: ജില്ലയിലെ പൊതു സമൂഹം ആഹ്ലാദത്തോടെയും ആശ്വാസത്തോടെയും സ്വീകരിച്ച കാസര്‍കോട് മെഡിക്കല്‍ കോളജ്, ബാവിക്കര റെഗുലേറ്റര്‍ കം ബ്രിഡ്ജും യഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ മുസ്‌ലിം ലീഗ് തീരുമാനിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ കാസര്‍കോട് മെഡിക്കല്‍ കോളജ് തറക്കല്ലിടലിനപ്പുറം നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കാതിരിക്കാനും പീന്നീട് തട്ടി മാറ്റാനും ഉദ്യോഗസ്ഥ തലത്തില്‍ വന്‍ ഗൂഢാലോചനയും രാഷ്ട്രീയ മേഖലയില്‍ നിന്നും ഹിഡന്‍ അജണ്ടകളും ചില മേഖലയില്‍ നിന്നുമുണ്ടായിട്ടുണ്ട്. സര്‍ക്കാറിന്റെ കലാവധിക്കുള്ളില്‍ …

Read More »

നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും പേരോല്‍ മത്സ്യമാര്‍ക്കറ്റ് കെട്ടിടം അടഞ്ഞുതന്നെ

Peral-Fish-Market

നീലേശ്വരം: പേരോല്‍ എഫ്.സി.ഐ ഗോഡൗണിനു സമീപം പണി കഴിപ്പിച്ച മത്സ്യമാര്‍ക്കറ്റ് കെട്ടിടം മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടാതെ അനാഥമായ അവസ്ഥയിലാണ്. നീലേശ്വരം പഞ്ചായത്തായിരുന്ന കാലത്ത് സ്വാശ്രയപഞ്ചായത്ത് പദ്ധതി പ്രകാരം പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച മത്സ്യമാര്‍ക്കറ്റ് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ട് ആഗസ്ത് ഇരുപതിന് അന്നത്തെ ജില്ലാ കലക്ടറായിരുന്ന ടി.തങ്കപ്പന്‍ ഐ.എ.എസ് ആണ് ഉദ്ഘാടനം ചെയ്തത്. പേരോല്‍ നഗരമായിരുന്ന കാലത്താണ് പത്ത് സെന്റ് സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മിച്ചത്. അന്ന് റെയില്‍വേ മേല്‍പാലമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ …

Read More »

മടിക്കൈയില്‍ വിഷുവിന് വിഷരഹിത പച്ചക്കറി

Vegetables

നീലേശ്വരം: മടിക്കൈ പഞ്ചായത്തില്‍ വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി നൂറ് ഏക്കര്‍ സ്ഥലത്താണ് വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്. ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിവിധ ക്ലസ്റ്ററുകളായി തിരിച്ച് വെള്ളരി, പാവല്‍, കുമ്പളം, മത്തന്‍, വെണ്ട, തക്കാളി, പയര്‍, മുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. ഒന്നാം വിളവെടുപ്പു കഴിഞ്ഞ വയലുകളാണ് പച്ചക്കറി കൃഷിക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. കൃഷിക്കായി ഓരോ കര്‍ഷകര്‍ക്കും എഴുപത്തഞ്ചായിരം രൂപയും അടിസ്ഥാന …

Read More »

നീലേശ്വരത്തിന് പുതുവര്‍ഷ സമ്മാനമായി കേന്ദ്രീയ വിദ്യാലയം

Keendriya-Vidyalayam

നീലേശ്വരം: നീലേശ്വരത്തിന് പുതുവര്‍ഷ സമ്മാനമായി കേന്ദ്രീയ വിദ്യാലയം ലഭിക്കാനുള്ള സാധ്യത തെളിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ട പുതിയ കേന്ദ്രീയ വിദ്യാലയങ്ങളുടെ സാധ്യതാ പട്ടികയില്‍ നീലേശ്വരവും ഉള്‍പ്പെട്ടതോടെയാണിത്. പി.കരുണാകരന്‍ എം.പി മുന്‍കൈയെടുത്ത് രണ്ടു വര്‍ഷം മുമ്പാണ് കേന്ദ്രീയ വിദ്യാലയത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്ന, പാലാത്തടം ഡോ.പി.കെ രാജന്‍ സ്മാരക ക്യാംപസിനു സമീപമുള്ള സ്ഥലം സന്ദര്‍ശിക്കുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ കെട്ടിടമൊരുങ്ങുന്നതു വരെ ക്ലാസുകള്‍ …

Read More »

റവന്യൂ ജില്ലാ കലോത്സവം : ബ്ലോഗ് ഉദ്ഘാടനം ചെയ്തു

Ravanue-District-Salosav-Blog-inaguration-police-Cheif-Sreenivas

കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ബ്ലോഗ് കാസറഗോഡ് പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. എ. ശ്രീനിവാസ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കലോത്സവവുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളും റിസള്‍ട്ടുകള്‍, പോയിന്റ് നിലവാരങ്ങള്‍ പോലെയുള്ള അപ്‌ഡേറ്റുകളും സന്ദര്ശവകര്ക്ക് എളുപ്പത്തില്‍ തിരഞ്ഞെടുക്കാനാവുന്ന വിധത്തിലാണ് www.kalolsavamksd2016.blogspot.in എന്ന ബ്ലോഗ് ക്രമീകരിച്ചിരിക്കുന്നത്. ബ്ലോഗില്‍ തന്നെ നല്കിയ ലിങ്കുകള്‍ വഴി ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ …

Read More »

തൃപ്പുണിത്തുറയിലെ ചെരുപ്പ് കടയിലെ കവര്‍ച്ച; അണങ്കൂര്‍ സ്വദേശികളായ നാലു പേര്‍ അറസ്റ്റില്‍

Arrested-Kasaragod-Native

കാസര്‍കോട്: ഏറണാകുളം, തൃപ്പുണിത്തുറയിലെ ചെരുപ്പ് കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ അണങ്കൂര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍. അണങ്കൂര്‍, ടിപ്പുനഗറിലെ ഫാറൂഖ് (18), ഖാദര്‍ (19), കൊല്ലം പാടിയിലെ സുഹൈല്‍ (20), അണങ്കൂര്‍ ടി വി സ്റ്റേഷന്‍ റോഡിലെ 17 കാരന്‍ എന്നിവരെയാണ് കാസര്‍കോട് സി ഐ പി കെ സുധാകരന്റെ നേതൃത്വത്തില്‍ പിടികൂടി തൃപ്പുണിത്തുറ പൊലീസിന് കൈമാറിയത്. സ്‌ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍ എന്നിവരും സി ഐക്കൊപ്പം …

Read More »

കെ.എം. അഹ്മദ് മനുഷ്യസ്‌നേഹിയായ മതേതര വാദി – തോപ്പില്‍ മുഹമ്മദ് മീരാന്‍

Thoppil-Muhammed-Beeran

കാസര്‍കോട്: ജാതിമതവര്‍ഗ ചിന്തകളില്ലാത്ത മനുഷ്യസ്‌നേഹിയായ മതേതരവാദിയായിരുന്നു കെ.എം. അഹ്മദ് എന്ന് പ്രശസ്ത തമിഴ് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ പറഞ്ഞു. കെ.എം. അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിലെ ഷാജു ചന്തപ്പുരക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.എന്‍. കാരശ്ശേരിയാണ് കെ.എം. അഹ്മദിനെ പരിചയപ്പെടുത്തിയത്‌. മുഹ്‌യദ്ദീന്‍ മാല തമിഴ് മലയാളികളില്‍ വരുത്തിയ സ്വാധീനത്തെക്കുറിച്ച് നല്ല ഒരു ലേഖനം തയ്യാറാക്കി അഹ്മദിന് അയച്ചുകൊടുക്കണമെന്ന് എം.എന്‍. …

Read More »

കരിമ്പാറയില്‍ ജൈവകാര്‍ഷിക നിറവ് : അതൃക്കുഴി ജിഎല്‍പി സ്‌കൂള്‍ പഠിപ്പിക്കുന്ന പാഠം

Athrukuzhi-School

കാസര്‍കോട് : വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിമ്പാറ പ്രദേശത്ത് ആരാലും ശ്രദ്ധിക്കാതെ കിടന്നിരുന്ന അതൃക്കുഴി ജിഎല്‍പി സ്‌കൂള്‍ , ഇന്ന് കാര്‍ഷിക നിറവിന്റെ സമൃദ്ധിയിലാണ്. സ്‌കൂളിനോടനുബന്ധിച്ചുള്ള ഒന്നര ഏക്കര്‍ പറമ്പില്‍ 100 ഓളം ഔഷധ സസ്യങ്ങളും 30 ഓളം പഴം -പച്ചക്കറി ഇനങ്ങളുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനും കുട്ടികളുടെ സായാഹ്ന ഭക്ഷണത്തിനും ആവശ്യമായ പഴവര്‍ഗങ്ങളും പച്ചക്കറിയും സ്‌കൂള്‍ പറമ്പില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സ്‌കൂള്‍ പിടിഎയും അധ്യാപകരും. കഴിഞ്ഞ …

Read More »

അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുപോത്തു വിളയാട്ടം

Baffalow

ബദിയഡുക്ക: സംസ്ഥാനത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുപോത്തുകള്‍ കൂട്ടമായിറങ്ങി. ഇവ വന്‍തോതില്‍ കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നു.കേരളകര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളായ പാണാജെ, സ്വര്‍ഗ, ബള്ളൂരിനടുത്ത ജാംബ്രി എന്നിവിടങ്ങളിലാണ് ഒരാഴ്ചയായി കാട്ടുപോത്തുകള്‍ കൂട്ടമായിറങ്ങിയിട്ടുള്ളത്. ആദ്യമാദ്യം രാത്രി കാലങ്ങളില്‍ ഇറങ്ങിയിരുന്ന കാട്ടുപോത്തുകള്‍ ഇപ്പോള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൃഷി വിളകള്‍ പാടെ നശിപ്പിക്കുന്നു. ബരണ്യയിലെ ശരത് കുമാറിന്റെ വാഴത്തോട്ടം കാട്ടുപോത്തുകള്‍ പാടെ നശിപ്പിച്ചു. മറ്റു നിരവധി കര്‍ഷകരുടെ കൃഷികളും നശിപ്പിച്ചുകഴിഞ്ഞു. പ്രകൃതിയുടെയും കീടങ്ങളുടെയും ശല്യങ്ങളെ അതിജീവിച്ചു കഠിനാധ്വാനത്തിലൂടെ …

Read More »

യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് സില്‍വര്‍ ജൂബിലി ആഘോഷം 17ന്

Kalanad-Samyuktha-Jama-ath-press-meet

കാസര്‍കോട് : യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് സില്‍വര്‍ ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ 17 നു വ്യാഴാഴ്ച കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിക്കു മുന്നോടിയായി രാവിലെ 9 മണിക്ക് ഹൈദ്രോസ് ജുമാമസ്ജിദ് പരിസരത്ത് പ്രാര്‍ത്ഥന നടക്കും. പ്രസിഡണ്ട് ഹകിം ഹാജി കോഴിത്തിടില്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. മര്‍ഹും അബ്ദുറഹ്മാന്‍ കളനാട് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍, …

Read More »