Saturday , July 20 2019
Breaking News

Top News

കെ.എം. അഹ്മദ് മനുഷ്യസ്‌നേഹിയായ മതേതര വാദി – തോപ്പില്‍ മുഹമ്മദ് മീരാന്‍

Thoppil-Muhammed-Beeran

കാസര്‍കോട്: ജാതിമതവര്‍ഗ ചിന്തകളില്ലാത്ത മനുഷ്യസ്‌നേഹിയായ മതേതരവാദിയായിരുന്നു കെ.എം. അഹ്മദ് എന്ന് പ്രശസ്ത തമിഴ് എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ പറഞ്ഞു. കെ.എം. അഹ്മദ് സ്മാരക മാധ്യമ അവാര്‍ഡ് മാതൃഭൂമി ന്യൂസിലെ ഷാജു ചന്തപ്പുരക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.എന്‍. കാരശ്ശേരിയാണ് കെ.എം. അഹ്മദിനെ പരിചയപ്പെടുത്തിയത്‌. മുഹ്‌യദ്ദീന്‍ മാല തമിഴ് മലയാളികളില്‍ വരുത്തിയ സ്വാധീനത്തെക്കുറിച്ച് നല്ല ഒരു ലേഖനം തയ്യാറാക്കി അഹ്മദിന് അയച്ചുകൊടുക്കണമെന്ന് എം.എന്‍. …

Read More »

കരിമ്പാറയില്‍ ജൈവകാര്‍ഷിക നിറവ് : അതൃക്കുഴി ജിഎല്‍പി സ്‌കൂള്‍ പഠിപ്പിക്കുന്ന പാഠം

Athrukuzhi-School

കാസര്‍കോട് : വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിമ്പാറ പ്രദേശത്ത് ആരാലും ശ്രദ്ധിക്കാതെ കിടന്നിരുന്ന അതൃക്കുഴി ജിഎല്‍പി സ്‌കൂള്‍ , ഇന്ന് കാര്‍ഷിക നിറവിന്റെ സമൃദ്ധിയിലാണ്. സ്‌കൂളിനോടനുബന്ധിച്ചുള്ള ഒന്നര ഏക്കര്‍ പറമ്പില്‍ 100 ഓളം ഔഷധ സസ്യങ്ങളും 30 ഓളം പഴം -പച്ചക്കറി ഇനങ്ങളുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണത്തിനും കുട്ടികളുടെ സായാഹ്ന ഭക്ഷണത്തിനും ആവശ്യമായ പഴവര്‍ഗങ്ങളും പച്ചക്കറിയും സ്‌കൂള്‍ പറമ്പില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സ്‌കൂള്‍ പിടിഎയും അധ്യാപകരും. കഴിഞ്ഞ …

Read More »

അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുപോത്തു വിളയാട്ടം

Baffalow

ബദിയഡുക്ക: സംസ്ഥാനത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടുപോത്തുകള്‍ കൂട്ടമായിറങ്ങി. ഇവ വന്‍തോതില്‍ കൃഷി നശിപ്പിച്ചുകൊണ്ടിരിക്കുന്നു.കേരളകര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളായ പാണാജെ, സ്വര്‍ഗ, ബള്ളൂരിനടുത്ത ജാംബ്രി എന്നിവിടങ്ങളിലാണ് ഒരാഴ്ചയായി കാട്ടുപോത്തുകള്‍ കൂട്ടമായിറങ്ങിയിട്ടുള്ളത്. ആദ്യമാദ്യം രാത്രി കാലങ്ങളില്‍ ഇറങ്ങിയിരുന്ന കാട്ടുപോത്തുകള്‍ ഇപ്പോള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൃഷി വിളകള്‍ പാടെ നശിപ്പിക്കുന്നു. ബരണ്യയിലെ ശരത് കുമാറിന്റെ വാഴത്തോട്ടം കാട്ടുപോത്തുകള്‍ പാടെ നശിപ്പിച്ചു. മറ്റു നിരവധി കര്‍ഷകരുടെ കൃഷികളും നശിപ്പിച്ചുകഴിഞ്ഞു. പ്രകൃതിയുടെയും കീടങ്ങളുടെയും ശല്യങ്ങളെ അതിജീവിച്ചു കഠിനാധ്വാനത്തിലൂടെ …

Read More »

യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് സില്‍വര്‍ ജൂബിലി ആഘോഷം 17ന്

Kalanad-Samyuktha-Jama-ath-press-meet

കാസര്‍കോട് : യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് സില്‍വര്‍ ജൂബിലി ആഘോഷം വിവിധ പരിപാടികളോടെ 17 നു വ്യാഴാഴ്ച കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിക്കു മുന്നോടിയായി രാവിലെ 9 മണിക്ക് ഹൈദ്രോസ് ജുമാമസ്ജിദ് പരിസരത്ത് പ്രാര്‍ത്ഥന നടക്കും. പ്രസിഡണ്ട് ഹകിം ഹാജി കോഴിത്തിടില്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും. മര്‍ഹും അബ്ദുറഹ്മാന്‍ കളനാട് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ സെമിനാര്‍, …

Read More »

ആഗോള ഭീകരതക്കെതിരെ പ്രവാചകരുടെ സ്‌നേഹസന്ദേശം ഉയരണം – അലിക്കുഞ്ഞി മുസ്ലിയാര്‍

Alikunhi-Musliyar

ഉപ്പള: ആഗോള തലത്തില്‍ ശക്തി പ്രാപിച്ചു വരുന്ന ഭീകര-തീവ്രവാദ നീക്കങ്ങള്‍ക്കു പിന്നില്‍ യഥാര്‍ഥ മത വിശ്വാസികള്‍ക്ക് യാതോരു പങ്കുമില്ലെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ പറഞ്ഞു. സ്‌നേഹ റസൂല്‍ കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ഷിറിയ ലത്വീഫിയ്യ ഇസ്ലമിക് കോംപ്ലക്‌സില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അസഹിഷ്ണുതയും വിദ്വഷവും വളര്‍ത്തി മുതലെടുപ്പ് നടത്തുന്ന ശക്തികളാണ് …

Read More »

മെഡിക്കല്‍ കോളേജ് സമരം ഐക്യദാര്‍ഢ്യവുമായി പീപിള്‍സ് ഫോറം

medical-college

കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട് പീപിള്‍സ് ഫോറം പ്രവര്‍ത്തകര്‍ സമര പന്തലിലെത്തി. കാസര്‍കോട് പുതിയ ബസ്റ്റാന്‍ര് പരിസരത്തെ ഒപ്പ് മരച്ചുവട്ടില്‍ നടന്ന സംഗമത്തില്‍ പീപിള്‍സ് ഫോറം വൈസ്.പ്രസിഡണ്ട് വിജയന്‍ കോടോത്ത് അധ്യക്ഷത വഹിച്ചു.പ്രൊഫസര്‍ ടി.സി മാധവ പണിക്കര്‍ ഉദ്ഘാടനം ചെയ്തു.പി.വിജയന്‍, ചന്ദ്രശേഖരന്‍ എം.എല്‍,എ, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു, സമരസമിതി ജനറല്‍ കണ്‍വീനര്‍ എ.കെ ശ്യമാ …

Read More »

റവന്യൂ ജില്ലാ കലോത്സവം :ലോഗോ പ്രകാശനം

Youth-Festival-Kasaragod-logo

കാസര്‍കോട് : ജനുവരി നാല് മുതല്‍ കാസര്‍കോട് ഗവ ഹയര്‍സെക്കണ്ടറിസ്‌ക്കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി രാമചന്ദ്രന് നല്‍കിയാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്. കാസര്‍കോട് ഡി.ഇ.ഒ . ഇ വേണുഗോപാലന്‍, കലോത്സവപബ്ലിസിറ്റി കണ്‍വീനര്‍ കെ.എസ്.നാരായണന്‍ നമ്പൂതിരി, വൈസ് ചെയര്‍മാന്‍ പി.നാരായണന്‍, ലോഗോ രൂപകല്പന ചെയ്ത ബോവിക്കാനം ബി.എ.ആര്‍.എച്ച്.എസ് സ്‌ക്കൂള്‍ ചിത്രകലാ അധ്യാപകന്‍ രവി …

Read More »

നാരായണഗുരുവിന്റെ നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് മോദി

Prime-Minister

തൃശൂര്‍: നാരായണഗുരു ജീവിച്ചിരുന്ന നാട്ടില്‍ രാഷ്ട്രീയ തൊട്ടുകൂടായ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊട്ടുകൂടായ്മയ്‌ക്കെതിരെ നവോത്ഥാനനായകര്‍ പ്രവര്‍ത്തിച്ച നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ് വിവാദങ്ങളെ പരാമര്‍ശിക്കാതെ മോദി ഇത് പറഞ്ഞത്. രാഷ് ട്രീയ തൊട്ടുകൂടായ്മ ഏറ്റവും കൂടുതല്‍ കാണുന്നത് കേരളത്തിലാണെന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്താന്‍ ഇത്രയും വൈകിയതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് മോദി പ്രസംഗം തുടങ്ങിയത്. ഇനി അങ്ങനെയുണ്ടാകില്ലെന്നും മോദി …

Read More »

മെഡിക്കല്‍ കോളേജ് അനിശ്ചിത കാല സമരം തുടങ്ങി; പിന്തുണയുമായി വിവിധ സംഘടനകള്‍

Medical-College

കാസര്‍കോട് കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങി. കാസര്‍കോട് പുതിയ ബസ്റ്റാന്‍ര് പരിസരത്തെ ഒപ്പ് മരച്ചുവട്ടില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വിവിധ സംഘടനകള്‍ സമര പന്തലിലെത്തി. മര്‍ച്ചന്റ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി, പീപിള്‍സ് ഫോറം, മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, എസ്, ഐ. ഒ, എസ്, എസ്, എഫ്, ആം ആദ്മി, …

Read More »

ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞയെടുത്തു

Pludge

കാസര്‍കോട് :ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ ഊര്‍ജ്ജസംരക്ഷണ പ്രതിജ്ഞ എടുത്തു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എച്ച്. ദിനേശന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍, ലോ ഓഫീസര്‍ എം സീതാരാമ, ഹുസൂര്‍ ശിരസ്തദാര്‍ കെ.ജയലക്ഷ്മി, ഡി.എം.ഒ ഡോ. എ പി ദിനേശ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 14 വരെ …

Read More »