Monday , August 26 2019
Breaking News

Top News

പൊതുകടം വര്‍ദ്ധിച്ചെങ്കിലും അത് ജനജീവിതത്തില്‍ പ്രതിഫലിച്ചില്ല ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ

E-Chandrashekaran-M-L-A-Statement

കേരളത്തിന്റെ പൊതുകടം 1954 മുതല്‍ 2011വരെയുള്ള കാലയളവില്‍ 78000 കോടി രൂപ എന്നുള്ളത് 2015 ആകുമ്പോഴേക്കും 1,50,000 കോടി രൂപയായി വര്‍ദ്ധിച്ചു. എന്നാല്‍ ഈ അധികബാദ്ധ്യത കേരള സമൂഹത്തിന്റെ വികസനത്തില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം ഇതുവരെ നടപ്പാക്കിയിട്ടില്ല, ക്ഷേമ പെന്‍ഷനുകള്‍ നല്‍കിയിട്ടില്ല, കര്‍ഷകരുടെ ആനുകൂല്യം നടപ്പിലാക്കിയിട്ടില്ല, പിന്നെ എന്തിന് വേണ്ടിയാണ് ഈ അധിക ബാധ്യത ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവനക്കാരുടെ …

Read More »

അനാചാരങ്ങളെ ക്ഷേത്രങ്ങളിലേക്ക് കടന്നു വരാന്‍ അനുവദിക്കരുത്

Swami-Amritha-kripanana-puri

കാഞ്ഞങ്ങാട്: അനാചാരങ്ങളെ ക്ഷേത്രങ്ങളിലേക്ക് കടന്നു വരാന്‍ അനുവദിക്കരുതെന്നും ക്ഷേത്രങ്ങള്‍ സംസ്‌ക്കാരത്തിന്റെ കേന്ദ്രമായി മാറേണ്ടതാണെന്നും കണ്ണൂര്‍ അമൃതാനന്ദമയി മഠം സ്വാമിജി അമൃതകൃപാനന പുരി അഭിപ്രായപ്പെട്ടു കാഞ്ഞങ്ങാട് സൗത്ത് കവ്വാല്‍ മാടം വേട്ടക്കൊരുമകന്‍ ക്ഷേത്രം പുനപ്രതിഷ്ഠാ ബ്രഹ്മ കലശോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സ്വാമിജി നിര്‍വ്വഹിച്ചു. ജില്ലാ ഡപ്യൂട്ടി കലക്ടര്‍ ഡോ: പി.കെ ജയശ്രീ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു ഉത്സവാഘോഷനിധി ദാമോദരന്‍ ആര്‍ക്കിടെക്ക് ശ്രീകണ്ഠന്‍ നായരില്‍ …

Read More »

സംസ്ഥാന കേരളോത്സവം: വടംവലി മത്സരത്തില്‍ ജില്ലയ്ക്ക് ഇരട്ട കിരീടം

Vadamvali-malsaram

ഉദുമ : സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് വെച്ച് നടന്ന വടം വലി മത്സരത്തില്‍ ജില്ലയിലെ പുരുഷ-വനിത ടീമുകള്‍ ചാമ്പ്യന്‍മാരായി. വനിതാ ടീമിന് വേണ്ടി മത്സരിച്ച യുവധാര തെക്കെക്കര ഫൈനല്‍ മത്സരത്തില്‍ കണ്ണൂര്‍ ജില്ലയെയും പുരുഷ വിഭാഗത്തിന് വേണ്ടി മത്സരിച്ച പള്ളിക്കര യുവധാര ആലക്കോട് ഫൈനലില്‍ കൊല്ലം ജില്ലയെയും പരാജയപ്പെടുത്തു. ചാമ്പ്യന്‍മാരായ ഇരു ടീമുകളെയും കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദാലി, …

Read More »

മോദി സമ്മാനിച്ച തലപ്പാവുമായി നവാസ് ശെരീഫ് പേരക്കുട്ടിയുടെ വിവാഹത്തില്‍

Lahor

ലാഹോര്‍: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പേരക്കുട്ടിയുടെ വിവാഹത്തില്‍ പങ്കടുക്കാനെത്തിയത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച തലപ്പാവുമായി. കഴിഞ്ഞ ദിവസം മോദി നടത്തിയ സന്ദര്‍ശനത്തിനിടെ പിറന്നാള്‍ സമ്മാനമായി നല്‍കിയ പിങ്ക് നിറത്തിലുള്ള രാജസ്ഥാനി തലപ്പാവാണ് ശെരീഫ് വിവാഹത്തിന് ധരിച്ചത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ശരീഫ് നല്‍കുന്ന പ്രധാന്യവും ആത്മാര്‍ഥതയുമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് പി.എം.എല്‍.എന്‍ വൃത്തങ്ങള്‍ പറഞ്ഞു. ശെരീഫിന്റെ പേരമകള്‍ മെഹ്‌റന്‍ നിസയും പ്രമുഖ വ്യവസായി ചൗധരി മുനീറിന്റെ മകന്‍ …

Read More »

കലാകാരന്‍മാര്‍ സൗഹാര്‍ദ്ദത്തിന്റെ അംബാസിഡര്‍മാകണം- ആര്‍ടിസ്റ്റ് പുണിഞ്ചിത്തായ

Artists-Punijithaya

കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് സംസ്‌കാരം കൊണ്ടും കലാ വൈവിധ്യം കൊണ്ടും മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും പലരും തങ്ങളുടെ മക്കളുടെ ഭാവി ഐ.ടി മേഖലകളിലേക്കും വൈറ്റ് കോളര്‍ ജോലികളിലേക്കും വഴി തിരിച്ചു വിടുകയാണെന്ന് ആര്‍ടിസ്റ്റ് പുണിഞ്ചിത്തായ. അത്തരക്കാര്‍ക്ക സമൂഹത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാതാകുന്നു. മറിച്ചു നമ്മുടെ മക്കളെ കലാ രംഗത്തേക്ക് കൈപിടിച്ചു കൊണ്ടു വരുകയാണെങ്കില്‍ അവര്‍ക്ക് സമൂഹത്തിന് വേണ്ടി പലതും ചെയ്യാനും മാറ്റം സൃഷ്ടിക്കുവാനും പറ്റുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ആര്‍ട് ഫോറം …

Read More »

അണ്ണാറക്കണ്ണനും തന്നാലായത് – സുബോധം സ്മൃതിയാത്ര

yathra

നീലേശ്വരം : ഹൈട്രജന്‍ ബലൂണുകളില്‍ അലങ്കരിച്ച മിസൈല്‍ ഉയര്‍ത്തിവിട്ട് ‘ സുബോധം ‘ സ്മൃതിയാത്ര ചടങ്ങില്‍ കലാമിനെ അനുസ്മരിച്ചു. മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ മാനുമായ എ പി ജെ അബ്ദുല്‍ കലാമിന്റെ അനുസ്മരണാര്‍ത്ഥം വി എച്ച് എസ് ഇ ഡിപ്പാര്‍ട്ട്‌മെന്റും നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടക്കുന്ന സുബോധം സ്മൃതിയാത്ര നീലേശ്വരം മാര്‍ക്കറ്റില്‍ എത്തിച്ചേര്‍ന്നു. വിദ്യാര്‍ത്ഥികളെ ഏറെ ഇഷ്ടപ്പെടുകയും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്ത ആ …

Read More »

ഹസീന ചിരിച്ചു ; തലചായ്ക്കാന്‍ സ്‌നേഹവീട് നല്‍കി സുരേഷ്‌ഗോപി

Haseena-Sureshgopi

ചെര്‍ക്കള: മുന്നില്‍ സിനിമാതാരം സുരേഷ്‌ഗോപി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ഹസീന ഒന്നു ചിരിച്ചു. തനിക്കായി നിര്‍മ്മിച്ചു നല്‍കിയ പുതിയ വീടിന്റെ താക്കോല്‍ കൈയില്‍ ഏല്പിച്ചപ്പോള്‍ വീണ്ടും ചിരി. അവളുടെ മനസ് വായിച്ചിട്ടെന്നപോലെ സുരേഷ് ഗോപി ഹസീനയെ ചേര്‍ത്തുപിടിച്ചു. ആ സ്‌നഹവായ്പില്‍ എല്ലാമുണ്ടായിരുന്നു. ഹസീനയെ പോലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തനിച്ചല്ലെന്നും ഈ സമൂഹം അവര്‍ക്കൊപ്പമുണ്ടെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് സുരേഷ്‌ഗോപി നല്‍കിയത്. ലളിതമായ ചടങ്ങോടെയായിരുന്നു സ്‌നേഹവീടിന്റെ താക്കോല്‍ദാനം. നാടമുറിച്ച് സുരേഷ്‌ഗോപി വീട് ഹസീനയ്ക്കായി തുറന്നു …

Read More »

ഉമ്മന്‍ചാണ്ടിയും പിണറായിയും തന്റെ രക്തത്തിനായി ദാഹിക്കുന്നു കുമ്മനം

BJP-State-President-Kummanam-Rajashekaran

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും തന്റെ രക്തത്തിനായി ദാഹിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി കേസെടുക്കണം. പറയാത്ത കാര്യങ്ങള്‍ക്കാണ് തന്നെ വിമര്‍ശിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ക്ഷേത്ര പരിസരങ്ങളില്‍നിന്ന് മറ്റു മതക്കാരെ ഒഴിവാക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ ബി.ജെ.പി പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇടത്‌വലതു മുന്നണി നേതാക്കള്‍ രംഗത്തെ ത്തിയത്.

Read More »

സൗദി അറേബ്യയില്‍ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; 31 പേര്‍ മരിച്ചു

Saudi-Arabia-Fire

ജിദ്ദ: ജിസാനിലെ ആസ്പത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 31 പേര്‍ മരിച്ചു. 107 പേര്‍ക്ക് പരിക്ക്. തീവ്രവപരിചരണ വിഭാഗത്തിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് പ്രസവവിഭാഗത്തിലേക്ക് പടരുകയായിരുന്നു. രണ്ടു വിഭാഗത്തിലുമുണ്ടായിരുന്നവരെല്ലാം മരിച്ചുവെന്നാണ് പ്രാഥമികവിവരം. പുലര്‍ച്ചെ നാലിനായിരുന്നു തീപിടിത്തമുണ്ടായത്. പിന്നീട് ആസ്പത്രിയുടെ മറ്റിടങ്ങളിലേക്കും തീപടര്‍ന്നു. 25 യൂണിറ്റ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീപ്പിടിത്തത്തിന്റെ കാരണവും വ്യക്തമായിട്ടില്ല. രോഗികളും അവരുടെ കൂടെയുണ്ടായിരുന്ന ബന്ധുക്കളുമാണ് മരിച്ചവരില്‍ ഏറെയും. പ്രസവ വാര്‍ഡില്‍ നിന്ന് അഞ്ച് കുഞ്ഞുങ്ങളെ നേഴ്‌സുമാര്‍ …

Read More »

പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷം

Nabidinam

കാസര്‍കോട് : പ്രവാചക സന്ദേശങ്ങളുയര്‍ത്തി നാടെങ്ങും നബിദിനാഘോഷപരിപാടികള്‍. പ്രവാചക പ്രകീര്‍ത്തനങ്ങളും ഘോഷയാത്രകളും പ്രഭാഷണങ്ങളും നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്നു വരുന്നു. പള്ളി മദ്രസാ പരിസരങ്ങളും വഴിയോരങ്ങളും കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1490ാം ജന്മദിനാഘോഷമാണ് നാടെങ്ങും ആഘോഷികുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് വിവിധ കലാപരിപാടികാളും നടക്കുന്നുണ്ട്. മധുരപലാഹരവും പായസവും, ലഘു പാനീയ വിതരണവും നടന്നു. ദഫ് മുട്ടിന്റെയും പ്രവാചകസ്തുതി കീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രകളില്‍ മദ്രസാവിദ്യാര്‍ത്ഥികളും വിവിധ ഇസ്ലാമിക …

Read More »