Tuesday , June 18 2019
Breaking News

Top News

മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട; മാണിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ

Minister-K-M-Mani

തിരുവനന്തപുരം: വിജിലന്‍സ് ഹര്‍ജിയില്‍ ഹൈക്കോടതി നിശിത വിമര്‍ശമുന്നയിച്ച സാഹര്യത്തില്‍ ധമന്ത്രി കെ എം മാണി രാജി വെക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. യോഗത്തിനു ശേഷം മന്ത്രി പി ജെ ജോസഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മാണി രാജിവെക്കില്ലെന്നതാണ് യോഗ തീരുമാമെന്ന് പറഞ്ഞ പി ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിസമ്മതിച്ചു. മാണിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നതെന്നും …

Read More »

അവസാനം ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശൗചാലയം നിര്‍മിച്ചു; പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തി…

Seema---Pateel

ബേത്തൂല്‍ : ഭര്‍ത്താവിന്റെ വീട്ടില്‍ ശൗചാലയം ഇല്ലാത്തതിനാല്‍ ഇറങ്ങിപ്പോയ ഭാര്യയെ വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ച് ഭര്‍ത്താവിന്റെ കുടുംബം 20 മാസങ്ങള്‍ക്കു ശേഷം തിരികെ വിളിച്ചുകൊണ്ടുവന്നു. മധ്യപ്രദേശിലെ ബേത്തൂലിലെ ഷാഹ്പൂരിലാണ് സംഭവം. ഗര്‍ഭിണിയായപ്പോഴാണ് ഇരുപത്തിരണ്ടുകാരി സീമ പട്ടേല്‍ ഭര്‍ത്താവിന്റെ വീടുപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. തുടര്‍ന്ന് സീമയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ കുടുംബം ശൗചാലയം പണിതത്. സീമയുടെ നടപടി ദേശീയ ശ്രദ്ധ നേടിയിരുന്നു. സാമൂഹിക മാധ്യമങ്ങളും വാര്‍ത്താ …

Read More »

അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിച്ചു

Chotta-Rajan-in-India

ന്യൂഡല്‍ഹി: ബാലിയില്‍ അറസ്റ്റിലായ കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടോ രാജനെ ചോദ്യംചെയ്യലിനായി ഇന്ത്യയിലെത്തിച്ചു. ഇന്‍ഡൊനീഷ്യയില്‍ നിന്ന് വ്യോമസേനയുടെ ഗള്‍ഫ്‌സ്ട്രീംമൂന്ന് വിമാനത്തില്‍ പുലര്‍ച്ചെയാണ് രാജനെ ന്യൂഡല്‍ഹിയില്‍ എത്തിച്ചത്. സി.ബി.ഐ. ഉദ്യോഗസ്ഥരും മുംബൈ പോലീസും അടങ്ങും പ്രത്യേക സംഘം കൊണ്ടുവന്ന രാജനെ കനത്ത സുരക്ഷയില്‍ ഉടനെ ഒരു അജ്ഞാതകേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇന്റര്‍പോളിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ ലിസ്റ്റില്‍ മുന്‍നിരക്കാരനായ രാജന്‍ 27 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലായി കൊലപാതകം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോകല്‍, …

Read More »

വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തുടങ്ങും :651 ഉദ്യോഗസ്ഥര്‍ 223 ടേബിളുകള്‍

vote

കാസര്‍കോട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നഗരസഭകളിലേക്കും നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഈ മാസം ഏഴിന് ശനിയാഴ്ച രാവിലെ എട്ട് മണിമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലാ പഞ്ചായത്തിലേക്കും, ആറ് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 38 ഗ്രാമപഞ്ചായത്തുകളിലേക്കും മൂന്ന് നഗരസഭകളിലേക്കുമുളള വോട്ടെണ്ണലാണ് ജില്ലയിലെ ഏഴ് സ്ഥലങ്ങളിലായി നിശ്ചയിച്ചിട്ടുളള ഒമ്പത് കേന്ദ്രങ്ങളില്‍ നടക്കുക. ഇതിനായി 223 കൗണ്ടിംഗ് ടേബിളുകളിലായി 651 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കാസര്‍കോട് ഗവ. കോളേജില്‍ കാറഡുക്ക ബ്ലോക്കിനായി 30ഉം കാസര്‍കോട് ബ്ലോക്കിനായി …

Read More »

ഇന്ത്യക്ക് വന്‍ ആണവായുധ ശേഖരമുള്ളതായി അമേരിക്ക

nuclear

വാഷിങ്ടണ്‍: ഇന്ത്യയുടെ കൈവശം വിപുലമായ ആണവായുധ ശേഖരമുള്ളതായി യു.എസ്. റിപ്പോര്‍ട്ട്. 75 മുതല്‍ 125 വരെ ആണവായുധങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി(ഐ.എസ്.ഐ.എസ്.)യുടെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ കെവശമുള്ള പ്ലൂട്ടോണിയം, യുറേനിയം എന്നിവയുടെ അളവ് നോക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമേ മറ്റു രീതിയില്‍ നിര്‍മിക്കാവുന്ന ആണവായുധങ്ങളെക്കുറിച്ചും പറയുന്നു. കൈവശമുള്ള പ്ലൂട്ടോണിയത്തിന്റെ 70 ശതമാനം മാത്രമേ ആണവായുധ നിര്‍മാണത്തിന് ഇന്ത്യ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, ഈ …

Read More »

കാസര്‍കോട് 78.43 ശതമാനം പോളിംഗ്; ജില്ലാ പഞ്ചായത്ത് പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ കളക്ടറേറ്റില്‍

Vote

കാസര്‍കോട് : തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുളള 951703 വോട്ടര്‍മാരില്‍ 746401 വോട്ടര്‍മാരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ബ്ലോക്ക് തലത്തില്‍ 83.48 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ നീലേശ്വരം ബ്ലോക്കാണ് മുന്നിലുളളത്. 93757 പേരാണ് നീലേശ്വരം ബ്ലോക്കില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. പരപ്പ 113316 (82.66 ശതമാനം), കാറഡുക്ക 88296(81.64 ശതമാനം), കാഞ്ഞങ്ങാട് 105855 (80.03 ശതമാനം), കാസര്‍കോട് 134119(74.39 ശതമാനം), മഞ്ചേശ്വരം …

Read More »

ഷാരൂഖ് പാക് ഏജന്റ് : സ്വാധി പ്രാചി

Shahrukh-khan

ലഖ്‌നൗ : ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ പാക് ഏജന്റെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സ്വാധി പ്രാചി. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരികയാണെന്ന് ഷാരൂഖ് തിങ്കളാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതയായാണ് സ്വാധി ഷാരൂഖിനെ പാക്ഏജന്റെന്ന് വിശേഷിപ്പിച്ചത്. അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സാഹിത്യകാരന്മാര്‍ പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കുന്ന പുതിയ മുന്നേറ്റത്തെ ബഹുമാനിക്കുന്നുണ്ടെന്നും തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം തിരിച്ച് നല്‍കാന്‍ തയ്യാറാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു. ഇത്തരത്തില്‍ പുരസ്‌ക്കാരം തിരിച്ച് നല്‍കുന്നത് രാജ്യദ്രോഹമായി …

Read More »

ഒന്നാം ഘട്ടത്തില്‍ പോളിങ് 77.83 ശതമാനം

Vote

തിരുവനന്തപുരം: ഏഴ് ജില്ലകളിലായി തിങ്കളാഴ്ച നടന്ന തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 77.83 ശതമാനം പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചാണ് ഇപ്പോള്‍ പോളിങ് ശതമാനത്തില്‍ മാറ്റം വന്നത്. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് 76.20 ശതമാനമായിരുന്നു പോളിങ്. ഒടുവിലത്തെ കണക്കനുസരിച്ച് വയനാട്ടിലാണ് ഏറ്റവും കൂടിയ പോളിങ് ശതമാനം 82.18. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് 72.40 ശതമാനം. 2010 ല്‍ ഏഴ് ജില്ലകളിലായി നടന്ന ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പില്‍ 75.33 ശതമാനമായിരുന്നു പോളിങ്. അന്ന് …

Read More »

നരേന്ദ്ര മോദി പ്രത്യയശാസ്ത്ര അസഹിഷ്ണുതയുടെ ഇര :അരുണ്‍ ജയ്റ്റ്‌ലി

Prime-minister-Narendra-Modi

ന്യൂഡല്‍ഹി : പ്രത്യയശാസ്ത്ര അസഹിഷ്ണുത സൃഷ്ടിച്ച് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അതിന്റെ ഇരകളാക്കാനാണ് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷ ചിന്തകരുടെയും ശ്രമമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അസഹിഷ്ണുതാ മനോഭാവം പുലര്‍ത്തുന്ന ഒരു സമൂഹമാക്കി ഇന്ത്യയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നതെന്നും അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു. ഇന്ത്യയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ശ്രമത്തിന് ഇടങ്കോല്‍ ഇടുകയാണ് ഇവര്‍. ബിജെപിയാണ് നിലവില്‍ …

Read More »

ചക്കിട്ടപ്പാറ ഖനനം: എളമരം കരീമിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

Ex-minister-Elemaram-Kareem

തൃശൂര്‍: കോഴിക്കോട് ചക്കിട്ടപ്പാറയി അനധികൃതമായി ഇരുമ്പയിര്‍ ഖനനം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ മുന്‍മന്ത്രി എളമരം കരീമിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലന്‍സ്. ഇടപാടില്‍ എളമരം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് എസ്.പി. എസ്. സുകേശന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് അംഗീകരിച്ചു. ചക്കിട്ടപ്പാറ അടക്കമുള്ള മൂന്ന് വില്ലേജുകളില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര്‍ ഖനനത്തിന് അനുമതി നല്‍കിയതില്‍ അന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീം അഞ്ച് …

Read More »