Wednesday , July 17 2019
Breaking News

Top News

വേദമന്ത്രങ്ങളാല്‍ അഗ്‌നി സാക്ഷിയായി സുയാസ്, ജൂലിയക്ക് വരണമാല്യം ചാര്‍ത്തി

Marriage

തൃക്കരിപ്പൂര്‍: പൂജാരി ചൊല്ലി കൊടുത്ത വേദ മന്ത്രങ്ങള്‍ ഉരുവിട്ട് അഗ്‌നിയെ സാക്ഷിയാക്കി റഷ്യന്‍ സുഹൃത്തുക്കളായ സുയാസും ജൂലിയയും വിവാഹിതരായപ്പോള്‍ നാട്ടുകാര്‍ക്കത് കൗതുക കാഴ്ചയായി. വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട് ദ്വീപിലെ സ്വകാര്യ ആയുര്‍വ്വേദ റിസോര്‍ട്ടിലാണ് പ്രത്യേകം തയ്യാറാക്കിയ കതിര്‍മണ്ഡപത്തില്‍ റഷ്യക്കാരുടെ വിവാഹം നടന്നത്. മംഗളകരമാക്കാന്‍ നാട്ടുകാരും എത്തിയിരുന്നു. വെള്ളികസവുള്ള മുണ്ടുടുത്ത് സുയാസും, കടും ചുവപ്പാര്‍ന്ന പട്ടുസാരിയുടുത്ത് ജൂലിയയും കതിര്‍മണ്ഡപത്തിലേക്ക് വന്നു. നിറപറയും തെങ്ങിന്‍ പൂക്കുലയും അഗ്‌നിയും സാക്ഷിയാക്കി പൂജാരി ലക്ഷ്മി നാരായണഭട്ടിന്റെ …

Read More »

മാണിയുടെ മകനെ കുറിച്ച് പറഞ്ഞാല്‍ നാറ്റക്കേസാകുമെന്ന് വി.എസ്

V-S-Achuthanandan

ന്യൂഡെല്‍ഹി: മകനെ ഓര്‍ത്ത് കരഞ്ഞാല്‍ മതിയെന്ന കെ.എം. മാണിയുടെ പ്രസ്താവനയ്‌ക്കെതിരെ വി.എസ്.അച്യുതാനന്ദന്‍. മാണിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് രാഷ്ട്രീയമാണ്. മാണിയുടെ മകനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ അങ്ങോട്ട് പറഞ്ഞാല്‍ അത് ആകെ നാറുന്ന കേസാകുമെന്ന് വി.എസ് പറഞ്ഞു. അച്യുതാനന്ദനും മകനും എന്താണ് വരാനിരിക്കുന്നതെന്ന് കാത്തിരുന്നു കാണാമെന്ന് മാണി പറഞ്ഞിരുന്നു. മന്ത്രി സ്ഥാനം രാജിവച്ച ശേഷം തിരിച്ച് പാലയിലെത്തിയപ്പോള്‍ ലഭിച്ച സ്വീകരണ യോഗത്തിലാണ് മാണിയുടെ പരാമര്‍ശം.

Read More »

പാരിസില്‍ ഭീകരാക്രമണം, സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 150 മരണം

Paris-Attack

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ ആറു സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളിലും സ്‌ഫോടനങ്ങളിലുമായി 150 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. സ്ഥിതിഗതികള്‍ നേരിടാന്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പാരീസിലെ ബാറ്റക്ലാന്‍ തിയേറ്ററില്‍ കലാപരിപാടി ആസ്വദിക്കാനെത്തിയവരെ തോക്കുധാരികള്‍ ബന്ദികളാക്കിയ ശേഷം നിര്‍ദയം വെടിവെക്കുകയായിരുന്നു. ഇവിടെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. തിയേറ്ററിനു പുറത്ത് അഞ്ച് സ്‌ഫോടനങ്ങള്‍ നടന്നു. പാരിസിലെ ലെ പെറ്റീ കംബോജെ റെസ്റ്റോറന്റില്‍ ഒരാള്‍ നടത്തിയ വെടിവെയ്പില്‍ 11 പേര്‍ …

Read More »

ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റ സംഭവം: സ്‌പെഷ്യല്‍ ടീം അന്വേഷിക്കും; ഡ്രൈവര്‍മാര്‍ പ്രകടനം നടത്തി

Auto-Prakatanam

കാസര്‍കോട് : കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവന്‍ ചൂരി ബട്ടംപാറയിലെ സന്ദീപിനെ (34) വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനുകള്‍ നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഹര്‍ത്താല്‍. ബി എം എസ്, ഐ എന്‍ ടി യു സി, സി ഐ ടി യു, എസ് ടി യു, എ ഐ ടി യു സി തുടങ്ങിയ തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു ഹര്‍ത്താല്‍. …

Read More »

നരേന്ദ്രമോദി ബ്രിട്ടണിലേക്ക് യാത്രതിരിച്ചു

Prime-Minister-Narendra-Modi

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക് യാത്ര തിരിച്ചു. വാണിജ്യ,വ്യാപാര,പ്രതിരോധ രംഗത്തെ സഹകരണം ഉറപ്പിക്കുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളിള്‍ ഒപ്പിടും. എലിസബത്ത് രാജ്ഞി, പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരുമായി കൂടികാഴ്ച നടത്തും. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മോദി പ്രസംഗിക്കും. സാമ്പത്തികമായി ശക്തമായ ബ്രിട്ടനുമായി കൂടുതല്‍ വാണിജ്യവ്യാപാര സഹകരണ കരാറുകളില്‍ ഒപ്പിടുമെന്ന് മോദി പറഞ്ഞു. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്. ജി 20 രാഷ്ട്രത്തലവന്‍മാരുടെ …

Read More »

അഴിമതിക്കെതിരെ തുടങ്ങി; അഴിമതിയില്‍ തന്നെ രാജിയും

K-M-Mani

കേരള രാഷ്ട്രീയത്തില്‍ ‘സര്‍’ പദവി ഉള്ള ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേയും രാഷ്ട്രീയ നേതാവായിരിക്കും കെ.എം.മാണി എന്ന മാണി സാര്‍. മുഖ്യമന്ത്രിക്കായാലും പ്രതിപക്ഷ നേതാവായാലും കക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹം മാണി സാറാണ്. ബി.ജെ.പി നേതാക്കളും വിളിക്കുന്നത് മാണി സാര്‍ എന്ന് തന്നെയാണ്. ഒരു കാലത്ത് മാണിയുടെ നിത്യശത്രുവായിരുന്ന പി.സി ജോര്‍ജ് പോലും മാണി സാര്‍ എന്ന് വിളിച്ചത് നാം കേട്ടു. പാലാ മെമ്പര്‍ എന്ന് മാത്രമാണ് പി.സി മുമ്പ് അദ്ദേഹത്തെ …

Read More »

ബിഹാറില്‍ വിശാലസഖ്യം അധികാരത്തിലേക്ക്; മോദിയുടെ തോല്‍വിയെന്ന് ശിവസേന

Bihar-Nidheesh-kumar-win

പട്‌ന: മോദിയോ നിതീഷോ എന്നു ചോദിച്ച തിരഞ്ഞെടുപ്പില്‍ ബിഹാര്‍ ഉറച്ച ശബ്ദത്തില്‍ നിതീഷ് എന്നുതന്നെ മറുപടി പറഞ്ഞു. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ചേര്‍ന്ന മഹാസഖ്യം സകല കണക്കുകൂട്ടലുകളും കാറ്റില്‍പ്പറത്തിക്കൊണ്ട് ഉജ്വല വിജയത്തോടെ അധികാരത്തിലെത്തി. 243 അംഗ നിയമസഭയില്‍ 157 സീറ്റ് സ്വന്തമാക്കിയാണ് മഹാസഖ്യം അധികാരം പിടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്വല വിജയം നിയമസഭയിലും ആവര്‍ത്തിക്കാമെന്ന് കരുതിയിരുന്ന ബി.ജെ.പി.ക്ക് വന്‍ …

Read More »

വിവാദങ്ങളും വിമതരും തിരിച്ചടിച്ചു: യു.ഡി.എഫ് അങ്കലാപ്പില്‍

UDF

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധിയില്‍ പകച്ച് യു.ഡി.എഫ്. 2010 ലെ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് മുന്നണിനേതൃത്വം കണക്കുകൂട്ടിയിരുന്നെങ്കിലും പഞ്ചായത്തുകളിലേയും ബ്ലോക്കുകളിലേയും വലിയ തിരിച്ചടി അവര്‍ക്ക് കനത്ത ആഘാതമായി. മലപ്പുറം, കോട്ടയം ജില്ല മാറ്റിനിര്‍ത്തിയാല്‍ എറണാകുളത്തും കാസര്‍കോടും വലിയക്ഷീണമുണ്ടായില്ല. പത്തനംതിട്ടയില്‍ വലിയ ക്ഷീണമുണ്ടായില്ലെങ്കിലും പക്ഷേ ഇതിലും വലിയ വിജയം നേതൃത്വം കണക്കുകൂട്ടിയിരുന്നു. കഴിഞ്ഞ തവണ തൂത്തുവാരിയ വയനാട്ടിലും യുഡി.എഫ് ഇത്തവണ പിന്നോട്ടടിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, …

Read More »

ഇടതുമുന്നേറ്റം; യുഡിഎഫിന് തിരിച്ചടി

LDF

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നഗര ഗ്രാമ പ്രദേശങ്ങളില്‍ ഇടത് ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) മുന്നേറ്റം. ഐക്യജനാധിപത്യ മുന്നണിക്ക് (യുഡിഎഫ്) തിരിച്ചടിയേറ്റു. അതേസമയം ബിജെപി പലയിടത്തും അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചു. ആറുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പായതിനാല്‍, വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഈ തിരഞ്ഞെടുപ്പിന് കല്‍പ്പിക്കപ്പെടുന്നത്. പകല്‍ 11 മണിക്കുള്ള നില അനുസരിച്ച് ആറ് കോര്‍പ്പറേഷനുകളില്‍ നാലെണ്ണത്തില്‍ എല്‍ഡിഎഫും രണ്ടെണ്ണത്തില്‍ യുഡിഎഫും മുന്നിലാണ്. കണ്ണൂര്‍, …

Read More »

ഇന്ത്യ-പാക്ക് യുദ്ധം ഒന്നിനും പരിഹാരമല്ല: ഷെരീഫ്

Pak-President-Navas-Shereef

ഇസ്ലാമാബാദ് : ഇന്ത്യയുമായുള്ള യുദ്ധം ഒന്നിനുമൊരു പരിഹാരമല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുമായും മറ്റെല്ലാ അതിര്‍ത്തി രാജ്യങ്ങളുമായും സൗഹൃദപരമായ ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രസിഡണ്ട് മാംനുന്‍ ഹുസൈനുമായി നടത്തിയ ചര്‍ച്ചയില്‍ ഷെരീഫ് വ്യക്തമാക്കിയായി പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യു എസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെല്ലാം ഇന്ത്യ-പാക്കിസ്ഥാന്‍ ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പാക്കിസ്ഥാന്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഷെരീഫ് പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിര്‍ത്തിരേഖയില്‍ പാക്കിസ്ഥാന്‍ …

Read More »