Tuesday , August 20 2019
Breaking News

Top News

ചെറ്റക്കുടിലില്‍ അമ്മയും മൂന്നു മക്കളും ദുരിതക്കയത്തില്‍

Mother-three-children

ഒടയംചാല്‍ : കണ്ണുള്ളവരെ കാണൂ. ദുരിതക്കൂരയില്‍ ഇവര്‍ ഒരമ്മയും മൂന്ന് മക്കളും. അച്ഛന്‍ ഉപേക്ഷിച്ച ഇവര്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍.നിഖില്‍ നിമിഷ നിമിത മൂവരും തായന്നൂര്‍ ഗവര്‍മെന്റ് സ്‌കൂള്‍ പഠിതാക്കള്‍. ഇവരില്‍ രണ്ട് പേര്‍ എസ് എസ് എല്‍ സി .ഇളയകുട്ടി നിമിത എട്ടാം തരത്തിലും.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ തട്ടുമ്മല്‍ സര്‍ക്കാര്‍ കോളനിക്ക് സമീപം ചെറ്റക്കുടിലില്‍ ഇനിയും പട്ടയം ലഭിച്ചിട്ടില്ലാത്ത സ്ഥലത്ത് കഴിഞ്ഞ പതിനാല് വര്‍ഷമായി താമസിക്കുന്നു. ഇവര്‍ക്ക് വീടില്ല കുടിവെള്ളമില്ല കക്കൂസില്ല …

Read More »

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടതുമുന്നണി മുന്നിലുണ്ടാവും പിണറായി

Pinaray-Vijayan

ദുബൈ : ഭൂപരിഷ്‌കരണനിയമത്തിന് ശേഷം കേരളത്തെ മാറ്റിയത് ഗള്‍ഫിലേക്കുള്ള കുടിയേറ്റമാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളായി ജീവിക്കുന്ന എല്ലാവര്‍ക്കുമായി ആകാവുന്നതെല്ലാം ചെയ്യാന്‍ ഇടതുപക്ഷപ്രസ്ഥാനം എന്നും കൂടെയുണ്ടാവുമെന്നും പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഫലപ്രദമായ പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഇന്തോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ഗള്‍ഫ് കുടിയേറ്റം കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് വലിയ മാറ്റമുണ്ടാക്കി. കേരളത്തിലെ പൊതുജീവിതത്തിന്റെ …

Read More »

രാഷ്ട്ര നിര്‍മാണത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് ശ്ലാഘനീയം: മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി

Major-Muhammed-Ahammed-Almari

ദുബൈ: നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നുമല്ലാതിരുന്ന ഒരു രാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച രാജ്യത്തിന്റെ രാഷ്ട്ര ശില്‍പ്പികളായ ശൈഖ് സയിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയാന്‍,ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം എന്നിവര്‌കൊപ്പം രാഷ്ട്ര നിര്‍മാണത്തില്‍ എന്നും ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കുണ്ടായിരുന്നു എന്നും ഈ രാജ്യത്തിന്റെ സുഖത്തിലും ദുഃഖത്തിലും പങ്കാളികളാവുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണ് എന്ന് ഡയറക്റ്റരേറ്റ് ഓഫ് റെസിഡന്‍സി & ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ …

Read More »

അശരണര്‍ക്ക് സ്‌നേഹദൂതനായി ചാക്കോച്ചന്‍

Chakochan

കാസര്‍കോട് : പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വയനാട് മീനങ്ങാടിയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരുമ്പോള്‍ ചാക്കോച്ചനറിയില്ലായിരുന്നു ഇതാണ് തന്റെ ഇടമെന്ന്. അശരണര്‍ക്ക് ആശ്രയമാകാനുള്ള മോഹം ചെറുപ്പത്തിലെ മനസ്സിലേറ്റ്ിയ ചാക്കോച്ചനെ കാസര്‍കോട് ആദ്യ കാഴ്ചയില്‍ തന്നെ ആകര്‍ഷിച്ചു. തന്റെ അംഗപരിമിതികളെ അദ്ദേഹം അതിജീവിക്കുന്നത് സാമൂഹിക സേവനത്തിലൂടെയാണ്..അങ്ങനെയാണ് ചാക്കോച്ചന്‍ വീട്ടുകാരാലും നാട്ടുകരാലും ഉപേക്ഷിക്കപ്പെട്ട രോഗികളെ പരിചരിക്കാന്‍ ന്യൂ മലബാര്‍ എന്ന പുനരധിവാസ കേന്ദ്രം മടിക്കൈ ഗ്രാമ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിലില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ ഒരു അന്തേവാസി …

Read More »

കോണ്‍ഗ്രസ് നേതാവിന്റെ അടച്ചിട്ട വീടിന്റെ വാതില്‍ പടിയില്‍ റീത്ത്; തലവെട്ടുമെന്ന് ഭീഷണി പോസ്റ്റര്‍

Poster

കാലിക്കടവ്: മുന്‍ തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്കിലെ ഇപ്പോഴത്തെ ഡയരക്ടറുമായ ഉദിനൂരിലെ ജദീന്ദ്രന്റെ അടച്ചിട്ട വീടിന്റെ വാതില്‍ പടിയില്‍ റീത്ത് ചാരി വെച്ച നിലയില്‍. തൊട്ടടുത്ത് തലവെട്ടുമെന്ന ഭീഷണി മുഴക്കിയുള്ള പോസ്റ്ററും പതിച്ചു. ഇന്ന് രാവിലെ ഉണര്‍ന്നെഴുന്നേറ്റ് മുന്‍ ഭാഗത്തെ വാതില്‍ തുറന്നപ്പോഴാണ് റീത്ത് കണ്ടത്. തൊട്ടടുത്ത് ‘സഖാക്കളെയോ പാര്‍ട്ടിയേയോ ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ നീ നോവിച്ചാല്‍ നിന്റെ തല വെട്ടി ചെങ്കൊടി …

Read More »

ഭാര്യ രോഗബാധിതയാണെങ്കില്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി

Supremcourt

ന്യൂഡല്‍ഹി: ഭാര്യയ്ക്ക് ഗുരുതരമായ രോഗം ബാധിച്ച സമയത്ത് പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനം പോലും അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എം.വൈ ഇക്ബാല്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് സുപ്രധാന വിധി. രോദം പൂര്‍ണമായും ഭേദമായ ശേഷം മാത്രമെ വിവാഹമോചനം പരിഗണിക്കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി. പരസ്പര സമ്മതത്തോടെ ഹൈദരാബാദ് സ്വദേശികളായ ഭാര്യയും ഭര്‍ത്താവും സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലാണ് വിധി. ദമ്പതികളില്‍ ഭാര്യയ്ക്ക് സ്തനാര്‍ബുദമുണ്ടെന്ന് വ്യക്തമായതോടെയാണ് കോടതി ഹര്‍ജി തള്ളിയത്. ഭാര്യയ്ക്ക് ഒരു വിഷമ …

Read More »

ലോക വികലാംഗ ദിനത്തില്‍ സംഘടിപ്പിച്ച സഹപാഠികള്‍ക്ക് സ്‌നേഹപൂര്‍വ്വം പരിപടി ശ്രദ്ധേയമായി

World-Disability-Day

മൊഗ്രാല്‍പുത്തൂര്‍.. ലോക വികലാംഗ ദിനത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സഹപാഠികള്‍ക്ക് സ്‌നേഹപൂര്‍വ്വം പരിപാടി ശ്രദ്ധേയമായി. സ്‌കൂളിലെ ഐ.ഇ.ഡി.സപ്പോര്‍ട്ടിങ്ങ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌നേഹസ്പര്‍ശം ഒരുക്കിയത്. അതിജീവനത്തിന്റെ പടവുകള്‍ കയറി പാഠ്യേതര വിഷയങ്ങളില്‍ വിജയക്കൊടി പാറിപ്പിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്‌ക്കൂളിലെ ദുരിതബാധിതരായ കുട്ടി കള്‍ക്കാണ് സഹപാഠി ക ളു ടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, അധ്യാപക ര്‍. രക്ഷിതാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ച് സ്റ്റേ ഹവിരുന്നൊരുക്കിയ …

Read More »

ദീപവും തിരിയും എത്തിച്ചു; പയ്യക്കാല്‍ പാട്ടുത്സവത്തിന് തുടക്കമായി

Ulsav

തൃക്കരിപ്പൂര്‍: കൊയോങ്കര പയ്യക്കാല്‍ ഭഗവതിക്ഷേത്രത്തിലെ പാട്ടുത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഉദിനൂര്‍ ക്ഷേത്രപാലകക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും ഏഴുന്നള്ളത്ത് നടന്നു. വാദ്യ സംഘത്തിന്റെ അകമ്പടിയോടെ നടന്ന ദീപം എഴുന്നള്ളത്തില്‍ ആചാരസ്ഥാനികരും ക്ഷേത്രം ഭാരവാഹികളും വാല്യ ക്കാരും വിശ്വാസികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. എട്ടാം തീയ്യതി വരെ നീണ്ടുനില്‍ക്കുന്ന പാട്ടുത്സവ ത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറും. വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് സംഘ കേളി തൃക്കരിപ്പൂര്‍ അവതരിപ്പിക്കുന്ന നാടകം ആത്മബന്ധു. മൂന്നാം പാട്ട് …

Read More »

ലൈംഗീക ആരോപണം : സി.ഡി. സിസം. പത്തിന് ഹാജരാക്കണം സോളാര്‍ കമ്മീഷന്‍

Biju-Radhakrishnan

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായ ബന്ധപ്പെട്ട സി.ഡി ഈ മാസം പത്തിന് ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സി.ഡി. ഹാജരാക്കാന്‍ പതിനഞ്ച് ദിവസത്തെ സാവകാശം അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം കമ്മീഷന്‍ തള്ളി. ബിജുവില്‍ നിന്ന് സി.ഡി പിടിച്ചെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ ഉണ്ടെങ്കില്‍ ബിജു സി.ഡി ഹാജരാക്കണമെന്ന് മുഖ്യമന്ത്രി നിയസഭയിലും ആവശ്യപ്പെട്ടിരുന്നു. തെളിവു ഹാജരാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ വേണമെങ്കില്‍ കമ്മീഷന് …

Read More »

ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: മുഖ്യമന്ത്രി

Kerala-Chief-Minister-Ummanchandy

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞു. നിയമസഭയില്‍ ഇ.പി.ജയരാജന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തന്നെ തയ്യാറാണ്. എനിക്കെതിരെയുള്ള സി.ഡി. കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന്‍ തയ്യാറാവണം. ബിജുവിന്റെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കില്‍ ശരിയുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഒരു …

Read More »