Tuesday , August 20 2019
Breaking News

Top News

ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും: മുഖ്യമന്ത്രി

Kerala-Chief-Minister-Ummanchandy

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞു. നിയമസഭയില്‍ ഇ.പി.ജയരാജന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുക മാത്രമല്ല, പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ തന്നെ തയ്യാറാണ്. എനിക്കെതിരെയുള്ള സി.ഡി. കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന്‍ തയ്യാറാവണം. ബിജുവിന്റെ ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കില്‍ ശരിയുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഒരു …

Read More »

ആക്രമണം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് ഐ.എസ്; ബീഫ് വിവാദത്തെക്കുറിച്ചും പരാമര്‍ശം

Islamic-State

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്). ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും ഐ.എസ്സിന്റെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബീഫ് കഴിക്കുന്ന മുസ് ലിം വിഭാഗക്കാരെ കൊന്നൊടുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ വ്യാപിക്കുന്നുവെന്നാണ് ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും ഭീകര സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ പരാമര്‍ശമുണ്ട്. മുസ് ലിം വിഭാഗക്കാര്‍ക്കെതിരെ ആക്രമണം നടത്താന്‍ നരേന്ദ്രമോദി പ്രേരണ നല്‍കുന്നുവെന്നാണ് ആരോപണം. നിരവധി ഇന്ത്യക്കാര്‍ ഐ.എസ് ആശയങ്ങളില്‍ ആകൃഷ്ടരായി …

Read More »

സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിച്ചാല്‍ രാജ്യസ്‌നേഹം ഉണ്ടാവില്ല: ഇംതിയാസ് ജലീല്‍

A-I-M-I-M-MLA-Imthyas-Jaleel

ഔറംഗബാദ് (മഹാരാഷ്ട്ര) : സിനിമാ തിയറ്ററിനുള്ളില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നും വിനോദത്തിനായാണ് ജനങ്ങള്‍ തിയറ്ററില്‍ പോകുന്നതെന്നും എഐഎംഐഎം (ഓള്‍ ഇന്ത്യ മജ്‌സില് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍) എംഎല്‍എ ഇംതിയാസ് ജലീല്‍. സിനിമ തിയറ്ററിനുള്ളില്‍ ദേശീയഗാനം ആലപിക്കുന്നതുകൊണ്ട് രാജ്യസ്‌നേഹം ഉണ്ടാവില്ല. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുന്നു. പക്ഷേ എന്റെ രാജ്യസ്‌നേഹം സിനിമ തിയറ്ററിനുള്ളില്‍ ദേശീയഗാനം ആലപിച്ച് പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ വിനോദത്തിനായാണ് തിയറ്ററില്‍ …

Read More »

താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നതിന് തെളിവുകള്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Tajmahal

ന്യൂഡല്‍ഹി: ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നതിന് തെളിവുകള്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മയാണ് ഇക്കാര്യം തിങ്കളാഴ്ച ലോകസഭയെ അറിയിച്ചത്. താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് താജ്മഹലില്‍ ആരാധന നടത്താന്‍ അവകാശമുണ്ടെന്നും കാണിച്ച് ആഗ്ര കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതിന് മറുപടിയായാണ് താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകള്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി ലോക്‌സഭയെ അറിയിച്ചത്. താജ്മഹല്‍ ഹിന്ദുക്ഷേത്രമായിരുന്നു എന്ന വിവാദം താജ്മഹലിന്റെ വിനോദ …

Read More »

മതവിദ്വേഷ പരാമര്‍ശം: വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു

Vellapally

തിരുവനന്തപുരം: മതവിദ്വേഷം നിറഞ്ഞ പരാമര്‍ശം നടത്തിയതിന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം വെള്ളാപ്പള്ളിക്കെതിരെ കേസടുക്കാന്‍ ആലുവ പോലീസിന് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശം നല്‍കി.ഇതുസംബന്ധിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, ടി.എന്‍.പ്രതാപന്‍ എം.എല്‍.എ. എന്നിവരുടെ പരാതികളെത്തുടര്‍ന്നാണ് നടപടിയെന്ന് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകളും മാധ്യമവാര്‍ത്തകളുംകൂടി പരിഗണിച്ചാണ് നടപടി. 153 എ വകുപ്പ് മൂന്നുവര്‍ഷം …

Read More »

ജില്ലയോടുള്ള യു ഡി എഫ് സര്‍ക്കാരിന്റെ അവഗണ അവസാനിപ്പിക്കണം- അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

CPI-Kasaragod-District-Secretary-Govindan-Pallikappil

ബദിയടുക്ക: കാസര്‍കോട് ജില്ലയോടുള്ള യു ഡി എഫ് സര്‍ക്കാരിന്റെ അവഗണ അവസാനിപ്പിക്കണമെന്ന് സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ആവശ്യപ്പെട്ടു. തറക്കല്ലിട്ട് രണ്ട് വര്‍ഷമായിട്ടും നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് നേതൃത്വത്തില്‍ ബദിയയടുക്കയില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഉള്‍പ്പെടുന്ന കാസര്‍കോടന്‍ ജനതക്ക് ഈ ഭരണ കാലയളവില്‍ പല വിധ വാഗ്ദാനങ്ങളാണ് …

Read More »

മെഡി.കോളേജ്: തറക്കല്ലിനു രണ്ടു വര്‍ഷം; യുവമോര്‍ച്ച റീത്ത് വെച്ച് പ്രതിഷേധിച്ചു

Youvamorcha-prodishedam

ബദിയഡുക്ക: ഗവ.കോളേജിന്റെ ശിലാസ്ഥാപനത്തിനു രണ്ടു വര്‍ഷം പൂര്‍ത്തിയായ തിങ്കളാഴ്ച ബദിയഡുക്കയില്‍ രണ്ടു സമരങ്ങള്‍ അരങ്ങേറി. മുഖ്യമന്ത്രി സ്ഥാപിച്ച ശിലാഫലകത്തിന്റെ ചിത്രമടങ്ങിയ ബാനറുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രോഷ പ്രകടനം നടത്തിയ ശേഷം ടൗണ്‍ സര്‍ക്കിളില്‍ വച്ചു ശിലക്കു റീത്തുവച്ചു. അതേ സമയം സമര സമിതി പ്രതിഷേധ യോഗം ചേര്‍ന്ന് രോഷപ്രകടനം നടത്തി. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മാഹിന്‍ കേളോട്ട്, രവീന്ദ്രന്‍ മാന്യ, എസ്.എന്‍.മയ്യ പ്രസംഗിച്ചു.യുവമോര്‍ച്ചയുടെ പ്രതിഷേധ പരിപാടി …

Read More »

പാനായിക്കുളം സിമി ക്യാമ്പ്: രണ്ടു പ്രതികള്‍ക്ക് 14 വര്‍ഷവും 3 പേര്‍ക്ക് 12 വര്‍ഷവും തടവ്‌

Simi-Camp-Prathikal

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്ന കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് പ്രത്യേക എന്‍.ഐ.എ. കോടതി തടവുശിക്ഷ വിധിച്ചു. രണ്ട് പ്രതികള്‍ക്ക് പതിനാല് വര്‍ഷവും മൂന്ന് പ്രതികള്‍ക്ക് പന്ത്രണ്ട് വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി പ്രതികളായിരുന്ന 11 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. പതിമൂന്നാം പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇയാളുടെ വിചാരണ …

Read More »

വിജയബാങ്ക് കവര്‍ച്ച : കുറ്റപത്രം സമര്‍പ്പിച്ചു

Vijaya-Bank

നീലേശ്വരം : ചെറുവത്തൂര്‍ വിജയബാങ്ക് കവര്‍ച്ചാ കേസിന്റെ കുറ്റപത്രം ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ സമര്‍പ്പിച്ചു. കവര്‍ച്ച നടന്ന് അറുപതാം ദിവസമാണ് റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രനാണ് 600 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. സപ്തംബര്‍ 27 നാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്റിനു പരിസരത്തെ വിജയബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. ബാങ്കിന്റെ താഴെയുള്ള കെട്ടിടം വാടകയ്ക്ക് …

Read More »

കണ്‍മുന്നില്‍ ഒരുമനുഷ്യ ജീവന്‍ പിടഞ്ഞു മരിച്ചത് നേരില്‍ കണ്ട നടുക്കവുമായി ആകാശ്

Akash

കാഞ്ഞങ്ങാട്: ഒരു മനുഷ്യ ജീവന്‍ പിടഞ്ഞ് മരിച്ചത് കണ്‍മുന്നില്‍ കണ്ട നടുക്കവുമായി കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍സ്റ്റോറിലെ പതിനാലുകാരന്‍ ആകാശ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. വെള്ളിയാഴ്ച വൈകുന്നേരം കൊവ്വല്‍ സ്റ്റോറില്‍ ലോറിയിടിച്ച് മരണപ്പെട്ട മുന്‍നഗരസഭാ ജീവനക്കാരന്‍ പി നാരായണന്‍ നായര്‍ അപകടത്തില്‍ പിടഞ്ഞ് മരിക്കുന്ന ദാരുണ രംഗം ആകാശ് നേരില്‍ കാണുകയായിരുന്നു. കൊവ്വല്‍ സ്റ്റോറില്‍ ബസിറങ്ങിയ ആകാശിനെയാണ് ലോറി ആദ്യം ഇടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് ലോറി നിയന്ത്രണംവിട്ട് നാരായണന്‍ നായരെ …

Read More »