Wednesday , January 22 2020
Breaking News

Top News

ബിജെപി ഗൃഹസന്ദര്‍ശനം ആരംഭിച്ചു

കാസര്‍കോട്: ബിജെപി കാസര്‍കോട് മണ്ഡലം തല ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. അണങ്കൂരിലെ ശങ്കരപ്പ നായ്കിന്റെ വീട്ടില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗൃഹസന്ദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം അദ്ധ്യക്ഷന്‍ സുധാമ ഗോസാഡ, മുനിസിപ്പല്‍ കമ്മറ്റി അദ്ധ്യക്ഷന്‍ എ.സതീഷ്, വൈസ് പ്രസിഡണ്ട് കെ.ശരത്കുമാര്‍, കൗണ്‍സിലര്‍ കെ.ജി.മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More »

ഭാര്യയുടെ നഗ്‌ന ചിത്രം സിഡിയിലാക്കി ഭാര്യാപിതാവിന് അയച്ച ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍

ചെറുവത്തൂര്‍: ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി സീഡിയിലാക്കി ഭാര്യാപിതാവിന് അയച്ചുകൊടുത്ത ചെറുവത്തൂര്‍ സ്വദേശി അറസ്റ്റില്‍. ചെറുവത്തൂര്‍, മടക്കരയിലെ അമൃതാലയത്തില്‍ താമസിക്കുന്ന കെ പി മനീഷിനെ (27)യാണ് ആലപ്പുഴ, ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ചേര്‍ത്തല സ്വദേശി ഇരുപത്തിരണ്ടുകാരിയായ മനീഷിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. ചേര്‍ത്തല സ്വദേശിനിയും മനീഷും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും പിന്നീട് ഗുരുവായൂരില്‍ വെച്ച് വിവാഹം കഴിക്കുകയുമായിരുന്നു.പിന്നീട് ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. സ്ത്രീധനത്തെ ചൊല്ലിയാണ് തര്‍ക്കങ്ങള്‍ …

Read More »

കനയ്യകുമാറിനെ കൊല്ലണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അന്വേഷണം നേരിടുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ കൊലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍. ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രത്യക്ഷപ്പെട്ടതെന്ന പേരില്‍ വാട്സ് ആപ്പിലും മറ്റും പ്രചരിക്കുന്ന പോസ്റ്ററുകളേക്കുറിച്ച് പോലീസിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ല. കനയ്യക്ക് പുറമേ കസ്റ്റഡിയില്‍ തുടരുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികളായി ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരേയും കൊലപ്പെടുത്തണമെന്ന് പോസ്റ്ററില്‍ പറയുന്നു. കനയ്യകുമാറിന് കഴിഞ്ഞ ദിവസമാണ് ജാമ്യമനുവദിച്ചത്. കനയ്യയെ കൊലപ്പെടുത്തിയാല്‍ 11 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത …

Read More »

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകില്ല: വി.എസ്സും പിണറായിയും മത്സരിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കേണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ തീരുമാനം. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മുതിര്‍ന്ന നേതാവ് പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മത്സരിക്കട്ടേയെന്നും പി.ബി ഐകകണ്‌ഠേന തീരുമാനിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന അവയലബിള്‍ പി.ബിയാണ് വി.എസ്സും പിണറായിയും മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തിയത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, എ.കെ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. പി.ബി നിര്‍ദേശം …

Read More »

പലിശയും ചൂതാട്ടവും പ്രവാസികളുടെ ജീവനെടുക്കുന്നു

മനാമ: കൊള്ളപലിശ, ചൂതാട്ട സംഘങ്ങളുടെ വലയില്‍ പ്രവാസികള്‍ അകപ്പെടുന്നത് തുടര്‍ക്കഥയാകുന്നു. ഇന്നലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സത്യന് ഇവിടെ സാമ്പത്തിക ബാധ്യതയുള്ളതായി അദ്ദേഹത്തിന്‍െറ സുഹൃത്തുക്കള്‍ പറഞ്ഞു. എത്രയാണ് ബാധ്യത എന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ലഭിച്ചിട്ടില്ളെന്നും അവര്‍ പറഞ്ഞു. ചില ചീട്ടുകളി സംഘങ്ങളിലും ഇയാള്‍ പെട്ടിരുന്നതായി അറിയുന്നു. കൊള്ളപലിശ, ചൂതാട്ട സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മലയാളികളും ഇരകളാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ചീട്ടു കളിക്ക് പണം പലിശക്കു നല്‍കുന്ന സംഘം മാഫിയ …

Read More »

പ്രവാചകനെ അവഹേളിച്ച് പംക്തി; ഖേദം പ്രകടിപ്പിച്ച് പത്രാധിപര്‍

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് പത്രപംക്തിയില്‍ വന്ന പരാമര്‍ശങ്ങള്‍ വിവാദമായതിനത്തെുടര്‍ന്ന് പത്രാധിപര്‍ ഖേദം പ്രകടിപ്പിച്ചു. ‘മാതൃഭൂമി’ പത്രത്തിലെ ‘നഗരം’ പ്രത്യേക പതിപ്പിലെ ‘ആപ്സ് ടോക്’ പംക്തിയിലാണ് പ്രവാചകനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ വന്നത്. കടുത്ത പ്രതിഷേധവും ഓഫിസുകള്‍ക്കു മുന്നില്‍ പ്രകടനവും അരങ്ങേറിയതോടെ പത്രാധിപര്‍ ഖേദം പ്രകടിപ്പിച്ചു. മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി. കെമാല്‍ പാഷ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ പ്രഭാഷണത്തിന്‍െറ ചുവടുപിടിച്ച് സോഷ്യല്‍ …

Read More »

പ്രവാചകനെ അപഹസിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല –ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: പ്രവാചകനെ അപഹസിച്ചും ഇസ്ലാമിക സംസ്കാരത്തെയും വലിയൊരു ജനവിഭാഗത്തിന്‍െറ വിശ്വാസത്തെയും അവഹേളിച്ചും ‘മാതൃഭൂമി’യില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഇസ്ലാമിക ശരീഅത്തിനെതിരെ നടക്കുന്ന അബദ്ധജടിലമായ ചര്‍ച്ചകള്‍ ഏറ്റുപിടിച്ച് പ്രവാചകനെ നിന്ദിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. യഥാര്‍ഥ പത്രത്തിന്‍െറ സംസ്കാരവും നൂറ്റാണ്ടിന്‍െറ പാരമ്പര്യവും അവകാശപ്പെടുന്ന പത്രം ഇസ്ലാമിനെയും മുസ്ലിംകളെയും വിമര്‍ശിക്കുമ്പോള്‍ മാന്യമായ ഭാഷ പോലും മറന്നുപോകുന്നു. മാതൃഭൂമിയുടെ ഒൗദ്യോഗിക നയത്തിന്‍െറ ഭാഗമാണോ ഇതെന്ന് ബന്ധപ്പെട്ടവര്‍ …

Read More »

സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പോലും ചൂഷണം ചെയ്യപ്പെടുന്നു

കാഞ്ഞങ്ങാട്: സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പോലും ചൂഷണം ചെയ്യപ്പെടുന്നു. പൊതു തൊഴിലിടങ്ങളില്‍, പൊതുസ്ഥലങ്ങളില്‍ എന്തിന് വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലാതാകുന്ന പുതിയ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സാര്‍വ്വദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാഭൂരിപക്ഷം സ്തീ തൊഴിലാളികളും ഇന്നും അസംഘടിതരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമവും, പൊറുതിമുട്ടുന്ന വിലക്കയറ്റവും സ്ത്രീകളുടെ പൗരാവകാശ നിഷേധവും സര്‍വ്വോപരി …

Read More »

കാവുഗോളിയിലെ കടലാമകുഞ്ഞുങ്ങള്‍ ഇനി കടലിന്റെ സ്വന്തം

കാസര്‍കോട്: കാവുഗോളിയിലെ കടലാമകുഞ്ഞുങ്ങള്‍ ഇനി കടലിന്റെ സ്വന്തം. കണ്ണിലെ കൃഷ്ണ മണിപോലെ കാത്തുകാത്തിരുന്ന 127 കണ്‍മണികള്‍ നടന്നുതുടങ്ങിയപ്പോള്‍ കടപ്പുറക്കാര്‍ക്ക് അത് ഉല്‍സവത്തിന്റെ തിരയിളക്കം. 48 ദിവസത്തിന് ശേഷം മുട്ടവിരിഞ്ഞ് പുറത്തെത്തിയ ഒലിവ് റഡ്‌ലി ഇനത്തില്‍പെട്ട വംശനാശഭീഷണി നേരിടുന്ന ആമകളെയാണ് ഇന്നലെ വൈകീട്ട് നാലുമണിയോടെ കടലിലേക്ക് ഒഴുക്കിവിട്ടത്. സോഷ്യല്‍ ഫോറസ്ട്രി ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ തീരങ്ങളില്‍ നടക്കുന്ന കടലാമ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മുട്ടകള്‍ ശേഖരിച്ച് വിരിയിച്ചത്. ആമകള്‍ മുട്ട നിക്ഷേപിച്ച സ്ഥലത്ത് …

Read More »

കപ്പലോളം കരുത്തന്‍ ബജാജ് വി

ഇരുമ്പും ഉരുക്കും സ്റ്റീലുമൊക്കെ ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് വാഹനങ്ങള്‍. ഈ വസ്തുക്കള്‍ക്ക് ജീവനില്ളെങ്കിലും ഇവ കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന ഓരോ വാഹനങ്ങള്‍ക്കും അതുണ്ടെന്ന് വിശ്വസിക്കാനാണ് വാഹന പ്രേമികള്‍ക്കിഷ്ടം. ഈയടുത്ത് ബജാജ് നവീനമായൊരു ബൈക്ക് പുറത്തിറക്കി. എന്‍ജിന്‍, സ്റ്റൈല്‍, വലുപ്പം നിറം തുടങ്ങി നാം ആകര്‍ഷകമെന്ന് കരുതുന്ന ഒന്നുമായിരുന്നില്ല ഈ ബൈക്കിന്‍െറ പ്രത്യേകത. ബൈക്കിന്‍െറ നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുവിനൊരു സവിശേഷത ഉണ്ടെന്നാണ് ബജാജ് പറഞ്ഞത്. വാഹന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം നടത്താറുള്ള വ്യത്യസ്തമായൊരു കാമ്പയിനും …

Read More »