Tuesday , June 18 2019
Breaking News

Top News

പാണലത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു : ഡ്രൈവര്‍ക്ക് പരിക്ക്-വന്‍ ദുരന്തം ഒഴിവായി

Gas-Tanker-Accident

കാസര്‍കോട് : നായന്മാര്‍മൂല പാണലത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഗ്യാസ് ചോരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ ആറുമണിയോടെയാണ് അപകടം. പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് റോഡിന് കുറുകെയായി മറിഞ്ഞത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും വിദ്യാനഗര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ടാങ്കര്‍ …

Read More »

ഗോളടിച്ച് റാഫി; സ്റ്റേഡിയത്തില്‍ അഭിമാന പുളകിതരായി കാസര്‍കോട്

football

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍2ല്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് റാഫി ഗോള്‍ നേടിയപ്പോള്‍ കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അഭിമാനം കൊണ്ട് പുളകിതരായത് കാസര്‍കോട് സ്വദേശികള്‍. കാസര്‍കോട്ട് നിന്ന് ഇന്നലെ നിരവധി പേര്‍ കളി കാണാനെത്തിയിരുന്നു. സ്റ്റേഡിയത്തിലെ സിമന്റ് പടവുകളില്‍ ആര്‍ത്തുലച്ച കാണികളില്‍ കാസര്‍കോട്ടുകാരുടെ ശബ്ദം വേറിട്ട് തന്നെ കേള്‍ക്കാമായിരുന്നു. ‘ഞങ്ങളുടെ സ്വന്തം റാഫി, നീ …

Read More »

വെള്ളാപ്പള്ളിക്കെതിരെ വീണ്ടും വി.എസ്

V-S

കോഴിക്കോട്: എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമര്‍ശവുമായി വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. താന്‍ മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും വെള്ളാപ്പള്ളി ഇതുവരെ മറുപടി പറയാത്തതെന്തേ എന്ന് ചോദിച്ചുകൊണ്ട് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതുയ ലേഖനത്തിലൂടെയാണ് വി.എസ് വെള്ളാപ്പള്ളിക്കെതിരെ വീണ്ടും ആഞ്ഞടിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് പണം കൈകാര്യംചെയ്യുന്നത് സുതാര്യമായാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടേശന്റെ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണെന്നും അതിനാല്‍ എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും കണക്ക് ബോധിപ്പിക്കേണ്ട കാര്യമുണ്ട് എന്നും …

Read More »

ഷാര്‍ജയില്‍ വന്‍ അഗ്നിബാധ: കാസര്‍കോട് സ്വദേശിയുടേതടക്കം കടകള്‍ കത്തി നശിച്ചു

Sharjah-fire

ഷാര്‍ജ : അല്‍ മജാസ് ഭാഗത്തെ ബഹുനില താമസകേന്ദ്രത്തിലുണ്ടായ വന്‍ അഗ്‌നിബാധയുടെ നടുക്കം മാറുംമുന്‍പേ റോളയില്‍ മലയാളികളുടെ കടകളില്‍ വ്യാപകനാശം വിതച്ച് തീപിടിത്തം. അല്‍ ഗുവൈര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. ഇന്നലെ രാവിലെ ഒന്‍പതരയോടെയുണ്ടായ അഗ്‌നിബാധയില്‍ കാസര്‍കോട് സ്വദേശി റഷീദിന്റെ മൊബൈല്‍ ഫോണ്‍ കട, കണ്ണൂര്‍ സ്വദേശി ഉബൈദിന്റെ സ്‌റ്റേഷനി സ്ഥാപനം എന്നിവയാണു കത്തിനശിച്ചത്. മൊബൈല്‍ കട തീര്‍ത്തും ചാമ്പലായി. നൂറിലേറെ വിലകൂടിയ …

Read More »

വാട്‌സ് ആപ്പിലുടെ തലാഖ്; ഭര്‍ത്താവിനെതിരെ മെഡിക്കല്‍ വിദ്യാര്‍ഥിനി വനിതാ കമ്മീഷനില്‍

whatsapp

പാലാ : വനിതാ കമ്മീഷന്‍ പാലായില്‍ നടത്തിയ അദാലത്തില്‍ നവമാധ്യമം ഉപയോഗിച്ച് നടത്തിയ തലാഖിന്റെ കഥ പുറത്തുവന്നു. വൈക്കം സ്വദേശിയും ദുബായില്‍ ജോലി ചെയ്യുന്നതുമായ യുവാവാണ് സമീപകാലത്ത് വിവാഹം കഴിച്ച് വാട്‌സ് ആപ്പിലൂടെ മൂന്നു തവണ തലാഖ് പറഞ്ഞ് മൊഴിചൊല്ലിയിരിക്കുന്നതായി ഭാര്യയെ അറിയിച്ചത്. ചേര്‍ത്തല സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് യുവതി. നാലുമാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. കല്യാണം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളില്‍ വരന്‍ ദുബായിലേയ്ക്ക് തിരികെ പോയി. കുറച്ചു ദിവസത്തേയ്ക്ക് …

Read More »

ചെറുവത്തൂര്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയത് ഏഴംഗ സംഘം; 4 പ്രതികള്‍ റിമാന്റില്‍

Vijaya-Bank-Robbery

കാഞ്ഞങ്ങാട് :ചെറുവത്തൂര്‍ വിജയ ബാങ്കിന്റെ കോണ്‍ക്രീറ്റ് തറ തുരന്ന് അഞ്ചു കോടി രൂപയുടെ കവര്‍ച്ച നടത്തിയത് ഏഴംഗ സംഘം. സംഭവം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍, നാലു പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്ത പൊലീസ് കളവു പോയ മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു. ബളാല്‍ കല്ലഞ്ചിറ സ്വദേശിയും കാസര്‍കോട് സന്തോഷ് നഗറിലെ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ്(35), കര്‍ണാടക കുശാല്‍നഗര്‍ ബൈത്തനപള്ളിയിലെ എസ്. സുലൈമാന്‍ (ഇസ്മായില്‍ (43), ബല്ല ജുമാമസ്ജിദിനു സമീപത്തെ മുബഷീര്‍(21), ചെങ്കള നാലാം …

Read More »

ഇബ്രാഹിം സുലൈമാന്‍ സേഠ് അവാര്‍ഡ് ഹമീദലി ഷംനാടിന് സമ്മാനിച്ചു

Award

കാസര്‍കോട്: ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ സ്മരണക്കായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് പ്രമുഖ പാര്‍ലമെന്റേറിയനും മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവുമായ ഹമീദലി ഷംനാടിന് സമ്മാനിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന മുസ്‌ലിം ലീഗ് കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് അവാര്‍ഡ് സമ്മാനിച്ചത്. മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി …

Read More »

സ്വര്‍ണക്കടത്ത് : മംഗ്‌ളൂരുവില്‍ അറസ്റ്റിലായ കാസര്‍കോട് സ്വദേശി റിമാന്റില്‍

gold-smuggling

മംഗ്‌ളൂരു : 1.400 കിലോ കള്ളക്കടത്തു സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗ്‌ളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട്ടെ സുലൈമാന്‍ മുഹമ്മദ് (44) ആണ് പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 36 ലക്ഷം രൂപ വിലവരും. ഇയാള്‍ പതിവായി ദുബായില്‍ പോയി വരുന്നയാളാണെന്നും വന്‍ കള്ളക്കടത്തു സംഘത്തിലെ കണ്ണിയാണെന്നുസംശയിക്കുന്നതായും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ദുബായില്‍ നിന്നെത്തിയ ഇയാളെ സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ചോദ്യം ചെയ്തപ്പോള്‍ ഇയാളില്‍ നിന്നു തൃപ്തികരമായ …

Read More »

മുസ്ലീം സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്

kerala-muslim

കോലാപൂര്‍ : മുസ്ലീം സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് മതപുരോഹിതന്മാര്‍. മഹാരാഷ്ട്ര കോലാപൂരിലെ മജ്‌ലിസ് ഇ ഷൂര ഉലമ ഇ ശഹര്‍ പ്രാദേശിക കമ്മിറ്റി പുരോഹിതന്മാരാണ് സ്ത്രീകളെ കോലാപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് ഉത്തരവിട്ടത്. സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിന് എതിരാണെന്ന് പ്രസ്താവിച്ചുകൊണ്ട് കഴിഞ്ഞാഴ്ചയാണ് പുരോഹിതന്മാര്‍ കുറിപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഉത്തരവിനെ അപലപിച്ച ഹിലാല്‍ കമ്മിറ്റി ഇത് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും ഇത് പിന്തുടരാനാവില്ലെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഈ …

Read More »

വെള്ളാപ്പള്ളിക്ക് കള്ളപ്പണത്തിന്റെ തിണ്ണമിടുക്ക്: വി.എസ്.

vs-achuthanandan

പാലക്കാട്: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െ രൂക്ഷ വിമര്‍ശം. നടേശന് കള്ളപ്പണത്തിന്റെ തിണ്ണമിടുക്കാണെന്ന് വി.എസ്. കുറ്റപ്പെടുത്തി. അഴിമതി കൊണ്ട് തടിച്ചുകൊഴുക്കാനാണ് വെള്ളാപ്പള്ളി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. ഇത് സംബന്ധിച്ച് ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. തന്റെ പേരിലുള്ള കോളേജില്‍ അധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി 40 ലക്ഷം രൂപയാണ് വാങ്ങുന്നത്. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റിന്റെ ഏഴയലത്തു വരില്ല. …

Read More »