Wednesday , January 22 2020
Breaking News

Top News

ജൈവസന്ദേശ കൃഷിയാത്ര മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

കാസര്‍കോട് : സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജൈവകൃഷി പദ്ധതിയുടെ ഭാഗമായി ജൈവസന്ദേശ കൃഷി യാത്ര തുടങ്ങി. പെരിയ കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാര്‍ഷികവികസന, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ജൈവകൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ഈ യാത്ര പ്രയോജനകരമാകുമെന്നും ജൈവകൃഷിയുടെ പ്രാധാന്യം കര്‍ഷകരെ ബോധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് …

Read More »

സത്യസായി ട്രസ്റ്റിന്റെ ക്യാഷ് കൗണ്ടറില്ലാത്ത ആശുപത്രിയുടെ ശിലാസ്ഥാപനം നടത്തി

കാഞ്ഞങ്ങാട് : പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരടുക്കത്ത് സര്‍ക്കാര്‍ അനുവദിച്ച പത്തേക്കര്‍ ഭൂമിയില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിക്കുന്ന ക്യാഷ് കൗണ്ടറില്ലാത്ത സൗജന്യ ആശുപത്രിയുടെ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. കാഞ്ഞിരടുക്കത്ത് നടന്ന ചടങ്ങില്‍ ഭദ്രദീപം കൊളുത്തിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ ആശുപത്രിയോടനുബന്ധിച്ച് ഒരു കോളേജ് പ്രവര്‍ത്തനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സമൂഹത്തില്‍ ന• ചെയ്യാന്‍ മുന്നോട്ട് …

Read More »

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം

ഉദുമ: തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി. ഞായറാഴ്ച രാവിലെ ചന്ദ്രഗിരി ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്ന് എഴുന്നെള്ളത്ത് കാല്‍നടയായി എത്തിയ ശേഷമാണ് ഉത്സവത്തിന് കൊടിയേറിയത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റത്തിന് ക്ഷേത്രത്തില്‍ എത്തിയത്. മാര്‍ച്ച് രണ്ടിനു അഷ്ടമി വിളക്കുത്സവവും വെള്ളിയാഴ്ച പള്ളിവ ട്ടേ ഉത്സവവും നടക്കും. ശനിയാഴ്ചയാണ് ആറാട്ട് മഹോത്സവം. വൈകിട്ട് നാലുമണിക്ക് ആറാട്ട് എഴുന്നള്ളത്ത് ആറാട്ട്കടവിലേക്ക് പുറപ്പെടും വിവിധ കേന്ദ്രങ്ങളില്‍ എഴുന്നെള്ളത്തിന് വരവേല്‍പ്പുണ്ടാകും. ശിവരാത്രി നാളായ തിങ്കളാഴ്ച രാവിലെ …

Read More »

ലജ്‌നത്തിന്റെ തണലില്‍ രണ്ടു യുവതികള്‍ക്ക് മംഗല്യഭാഗ്യം

അണങ്കൂര്‍: കാരുണ്യത്തിന്റെ ഉറവവറ്റാത്ത നാട്ടുകൂട്ടത്തിന്റെ സ്‌നേഹമംഗളങ്ങള്‍ ഏറ്റുവാങ്ങി രണ്ടു യുവതികള്‍ വിവാഹിതരായി. ബെദിര ലജ്‌നത്ത് മസാലിഹില്‍ മുസ്‌ലിമീന്‍ സംഘടനയുടെ 40ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നികാഹ് ചടങ്ങിലാണ് നിര്‍ധനരായ രണ്ടു പെണ്‍കുട്ടികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ മിന്നുകെട്ട് നടന്നത്. മര്‍ഹും ബിഎംസി നഗറില്‍ നടന്ന നികാഹ് ചടങ്ങിന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാര്‍മികത്വം വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദാരിമി ഖുതുബക്ക് നേതൃത്വം നല്‍കി. ഹമീദ് …

Read More »

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം

ന്യൂഡല്‍ഹി: ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണത്തിനുള്ള ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ടെലിവിഷന്‍ ഡോക്യുമെന്ററി വിഭാഗത്തിലാണ് പുരസ്‌കാരം. ബ്രിട്ടീഷ് സംവിധായിക ലെസ്ലി ഉഡ് വിന്‍ സംവിധാനം ചെയ്ത ‘ഇന്ത്യാസ് ഡോട്ടര്‍’ എന്ന ഡോക്യുമെന്ററിയാണ് പൂക്കുട്ടിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. 2012 ല്‍ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതം പറയുന്നതാണ് ഇന്ത്യാസ് ഡോട്ടര്‍. ഏഷ്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഈ പുരസ്‌കാരത്തിനര്‍ഹനാവുന്നത്.

Read More »

ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 10 മലയാളികള്‍; യൂസുഫലി ഒന്നാമത്

കൊച്ചി: ചൈനീസ് മാസികയായ ഹുറുണ്‍ ഗ്ളോബല്‍ പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പത്തു മലയാളികള്‍. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് ഏറ്റവും ധനികനായ മലയാളി. ലോകത്തെ ശതകോടീശ്വരന്‍മാരില്‍ അറുനൂറു കോടി ഡോളറിന്‍െറ സമ്പാദ്യവുമായി 228-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ എട്ടാമതാണ് യൂസുഫലി. 220 കോടി ഡോളറിന്‍െറ ആസ്തിയുള്ള ആര്‍.പി.ഗ്രൂപ് ചെയര്‍മാന്‍ രവി പിള്ളയാണ് മലയാളികളില്‍ രണ്ടാമതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സണ്ണി വര്‍ക്കി (150 കോടി ഡോളര്‍), ക്രിസ് …

Read More »

ജില്ലാ പോലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തി

കാസര്‍കോട് : ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ പി എസ്.ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടക്കേകര, കിഴക്കേക്കര കുറത്തിക്കുണ്ട് കോളനിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിലേക്കായി കാനത്തൂര്‍ ജി യു പി സ്‌കൂളിലാണ് പരാതി പരിഹാര അദാലത്ത് നടത്തിയത്. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതായി വന്ന വാര്ത്താകള്‍ ശരിയല്ലെന്നും വ്യാകുലപ്പെടേണ്ടത്തില്ലെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു. ജില്ലാ പോലീസ് മേധാവി മാസംതോറും ജില്ലയിലെ പിന്നോക്കാവസ്ഥയിലുള്ള കോളനികള്‍ സന്ദര്ശി.ച്ച് പരാതി …

Read More »

സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന പുതിയ നിയമ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീകരവാദം വളര്‍ത്തുന്നതിനെയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനെയും തടയാനെന്ന പേരിലാണ് പുതിയ നിയമം കൊണ്ടു വരുന്നത്. പൗരന്‍െറ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയതിന് സമാനമാണ് പുതിയ നിയമമെന്നും വിമര്‍ശമുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള ക്രമസാമാധാനം തകര്‍ക്കുന്നതും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുന്നില്ല എന്ന പൊലീസ് വിലയിരുത്തലിന്‍െറ …

Read More »

പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാർ സമസ്ത ജനറൽ സെക്രട്ടറി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാരെ തെരഞ്ഞെടുത്തു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. സമസ്ത വൈസ് പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യോഗത്തിൽ അധ്യക്ഷനായി. ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കൊയ്യോട് ഉമർ മുസ് ലിയാരെ ജോയിൻറ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇപ്പോൾ പട്ടിക്കാട് …

Read More »

പണമിടപാടില്ലെങ്കില്‍ വേശ്യാലയത്തില്‍നിന്ന് പിടികൂടിയാലും അനാശാസ്യമല്ലെന്ന് ഹൈകോടതി

കൊച്ചി: പ്രതിഫലം നല്‍കിയതായോ വാങ്ങിയതായോ തെളിവില്ലെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വേശ്യാലയത്തില്‍ ശാരീരികബന്ധം പുലര്‍ത്തുന്നത് കുറ്റകരമല്ലെന്ന് ഹൈകോടതി. ഹോം സ്റ്റേയിലെ മുറിയില്‍ നിന്ന് രണ്ട് സ്ത്രീകള്‍ക്കൊപ്പം പിടികൂടി അനാശാസ്യക്കുറ്റം ചുമത്തിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികള്‍ നല്‍കിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് കെ. ഹരിലാലിന്‍െറ ഉത്തരവ്. ശാരീരികബന്ധം നടന്നതിനുപോലും തെളിവില്ളെന്നും ഹോം സ്റ്റേക്ക് പകരം വേശ്യാലയത്തിലാണെങ്കില്‍ പോലും പ്രതിഫലത്തിന്‍െറ സാന്നിധ്യം ഇല്ലാത്ത സാഹചര്യത്തില്‍ അനാശാസ്യക്കുറ്റമാകില്ളെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇവര്‍ക്കെതിരായ …

Read More »