Thursday , February 20 2020
Breaking News

Top News

കാവുഗോളിയിലെ കടലാമകുഞ്ഞുങ്ങള്‍ ഇനി കടലിന്റെ സ്വന്തം

കാസര്‍കോട്: കാവുഗോളിയിലെ കടലാമകുഞ്ഞുങ്ങള്‍ ഇനി കടലിന്റെ സ്വന്തം. കണ്ണിലെ കൃഷ്ണ മണിപോലെ കാത്തുകാത്തിരുന്ന 127 കണ്‍മണികള്‍ നടന്നുതുടങ്ങിയപ്പോള്‍ കടപ്പുറക്കാര്‍ക്ക് അത് ഉല്‍സവത്തിന്റെ തിരയിളക്കം. 48 ദിവസത്തിന് ശേഷം മുട്ടവിരിഞ്ഞ് പുറത്തെത്തിയ ഒലിവ് റഡ്‌ലി ഇനത്തില്‍പെട്ട വംശനാശഭീഷണി നേരിടുന്ന ആമകളെയാണ് ഇന്നലെ വൈകീട്ട് നാലുമണിയോടെ കടലിലേക്ക് ഒഴുക്കിവിട്ടത്. സോഷ്യല്‍ ഫോറസ്ട്രി ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ തീരങ്ങളില്‍ നടക്കുന്ന കടലാമ സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മുട്ടകള്‍ ശേഖരിച്ച് വിരിയിച്ചത്. ആമകള്‍ മുട്ട നിക്ഷേപിച്ച സ്ഥലത്ത് …

Read More »

കപ്പലോളം കരുത്തന്‍ ബജാജ് വി

ഇരുമ്പും ഉരുക്കും സ്റ്റീലുമൊക്കെ ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് വാഹനങ്ങള്‍. ഈ വസ്തുക്കള്‍ക്ക് ജീവനില്ളെങ്കിലും ഇവ കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന ഓരോ വാഹനങ്ങള്‍ക്കും അതുണ്ടെന്ന് വിശ്വസിക്കാനാണ് വാഹന പ്രേമികള്‍ക്കിഷ്ടം. ഈയടുത്ത് ബജാജ് നവീനമായൊരു ബൈക്ക് പുറത്തിറക്കി. എന്‍ജിന്‍, സ്റ്റൈല്‍, വലുപ്പം നിറം തുടങ്ങി നാം ആകര്‍ഷകമെന്ന് കരുതുന്ന ഒന്നുമായിരുന്നില്ല ഈ ബൈക്കിന്‍െറ പ്രത്യേകത. ബൈക്കിന്‍െറ നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുവിനൊരു സവിശേഷത ഉണ്ടെന്നാണ് ബജാജ് പറഞ്ഞത്. വാഹന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം നടത്താറുള്ള വ്യത്യസ്തമായൊരു കാമ്പയിനും …

Read More »

ജെ.സി.ഐ.സുരക്ഷാ പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: സുമനസ്സുകളുടെ സഹായത്തോടെ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും നാപ്കിന്‍ നശീകരണ മെഷീന്‍ സ്ഥാപിക്കുന്നതിന് ജെ.സി.ഐ ദേശീയതലത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ പദ്ധതിയുടെ മേഖലാ തല ഉദ്ഘാടനം ജെ.സി.ഐ.കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ കറന്തക്കാട് കെ.സി കോംപ്ലക്‌സില്‍ ജെ.സി.ഐദേശീയ വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍ ഗുര്‍പ്രീത്കൗര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുജീബ്അഹ്മദ് അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട്ടി.എംഅബ്ദുല്‍മഹ്‌റൂഫ്, വൈസ് പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ഡയറക്ടര്‍മാരായരാജേഷ് പാക്കം, അബ്ദുല്‍റഫീഖ്എം.എ, മേഖലാസെക്രട്ടറി പി. മുഹമ്മദ് സമീര്‍, മുഹമ്മദ് ഹനീഫ് പി.എം, കെ.സി …

Read More »

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കമാകും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പരീക്ഷാ സെക്രട്ടറിമാര്‍ അറിയിച്ചു. ചോദ്യപേപ്പറുകള്‍ ട്രഷറികളിലും ദേശസാത്കൃത ബാങ്കുകളിലുമായാണ് സൂക്ഷിച്ചത്. പരീക്ഷാദിവസം രാവിലെ എട്ട് മുതല്‍ ഇവിടെനിന്ന് ഡി.ഇ.ഒ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ ചോദ്യപേപ്പറുകള്‍ കൈപ്പറ്റി 11ന് മുമ്പ് സ്കൂളുകളില്‍ എത്തിക്കും. 476373 വിദ്യാര്‍ഥികളാണ് മാര്‍ച്ച് ഒമ്പത് മുതല്‍ 28 വരെ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഇതില്‍ 474267 പേര്‍ റെഗുലര്‍ …

Read More »

ഫേസ്ബുക് ലോകത്തിലെ ഏറ്റവും വലിയ ശ്മശാനമാകും

വാഷിങ്ടണ്‍: ഫേസ്ബുക്കില്‍ മരിച്ചുപോയവരുടെ പേജില്‍നിന്നുള്ള നോട്ടിഫിക്കേഷനുകള്‍കൊണ്ട് പൊറുതിമുട്ടുന്നെങ്കില്‍ അതിശയിക്കേണ്ടതില്ല. ഈ നൂറ്റാണ്ടിന്‍െറ അവസാനമാകുമ്പോഴേക്ക് ഫേസ്ബുക്കില്‍ ജീവിച്ചിരിക്കുന്നവരുടേതിനെക്കാള്‍ കൂടുതല്‍ മരിച്ചവരുടെ പ്രൊഫൈലുകളായിരിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 2098 ആകുമ്പോഴേക്ക് ഫേസ്ബുക് ഓണ്‍ലൈന്‍ ലോകത്തിലെ ഏറ്റവും വലിയ ശ്മശാനമാകുമെന്നാണ് യൂനിവേഴ്സിറ്റി ഓഫ് മസാചൂസറ്റ്സിലെ ഗവേഷകനായ ഹാചെം സഡിക്കി വിലയിരുത്തുന്നത്. മരിച്ചവരുടെ അക്കൗണ്ടുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക് തയാറാകാത്തതാണ് ഇതിന് കാരണമായി പറയുന്നത്. മരിച്ചവരുടെ അക്കൗണ്ടുകള്‍ മെമ്മോറിയലൈസ്ഡ് എന്ന വിഭാഗമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതുകാരണം ഫേസ്ബുക്കില്‍ മരിച്ചവര്‍ …

Read More »

കലാഭവന്‍ മണിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട

ചാലക്കുടി: അന്തരിച്ച നടന്‍ കലാഭവന്‍ മണിക്ക് ജനന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട.ചാലക്കുടിയിലെ വീട്ടുവളപ്പിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. മൃതദേഹത്തില്‍ ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തൃശൂര്‍ സംഗീത നാടക അക്കാദമിയിലും ചാലക്കുടി നഗരസഭാ ഹാളിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. മണിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസാഗരമാണ് ഒഴുകിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 7.15 …

Read More »

കലാഭവന്‍ മണി അന്തരിച്ചു

കൊച്ചി: നടനും ഗായകനുമായ കലാഭവന്‍ മണി അന്തരിച്ചു. 45 വയസ്സായിരുന്നു. കരള്‍ രോഗ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ മരണം വൈകീട്ട് 7.15നാണ് സംഭവിച്ചത്. രണ്ടു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മണിയെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തൃശൂര്‍ ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായി 1971ലാണ് മണി ജനിച്ചത്. മിമിക്രിയിലൂടെയാണ് കലാരംഗത്ത് പ്രവേശിച്ചത്. തുടര്‍ന്ന് സിനിമയില്‍ എത്തിയ …

Read More »

കനയ്യകുമാറിനെ വധിച്ചാല്‍ 11 ലക്ഷം, നാക്കറുത്താല്‍ 5 ലക്ഷം

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ കൊല്ലുന്നവന് പതിനൊന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ദില്ലിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. അതിനിടെ കനയ്യയുടെ നാക്ക് അറുത്ത് എടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഉത്തര്‍പ്രദേശില്‍ യുവമോര്‍ച്ചാ നേതാവും വാഗ്ദാനം ചെയതു. ദില്ലിയില്‍ പൂര്‍വ്വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെയാണ് പോസ്റ്റുകള്‍ പതിച്ചിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെയാണ് പോസ്റ്റുകള്‍ കണ്ടത്. പോസ്റ്ററുകളില്‍ പറയുന്ന സംഘടന ഏതാണെന്ന് വ്യക്തമല്ല. ബി.ജെ.പിയുടെ യുവജനവിഭാഗമായ …

Read More »

തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം തന്നെ പ്രചരണത്തിനിറങ്ങി കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും ലീഗ് സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്: യാദൃച്ഛികമായിട്ടാണെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനദിവസം തന്നെ പ്രചാരണത്തിനിറങ്ങി കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും ലീഗ് സ്ഥാനാര്‍ഥികള്‍ അങ്കം കുറിച്ചു. കാസര്‍കോട് നിയോജകമണ്ഡലം സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്നും മഞ്ചേശ്വരം സ്ഥാനാര്‍ഥി പി.ബി.അബ്ദുള്‍റസാഖും വെള്ളിയാഴ്ചയായതിനാല്‍ രാവിലെ പള്ളികളിലെ പ്രാര്‍ഥനയ്ക്ക് ശേഷമാണ് നാട്ടുകാര്‍ക്കിടയിലേക്കിറങ്ങിയത്. കഴിഞ്ഞ അഞ്ചുവര്‍ഷവും ജനങ്ങള്‍ക്കിടയില്‍ സജീവ സന്നിധ്യമാകാന്‍ സാധിച്ചുവെന്ന ആത്മവിശ്വാസത്തെ ചേര്‍ത്തുപിടിച്ചായിരുന്നു വെള്ളിയാഴ്ചത്തെ യാത്ര. കുമ്പോല്‍ ആറ്റക്കോയ തങ്ങളുടെ അനുഗ്രഹം വാങ്ങാനാണ് പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. ആദ്യമെത്തിയത്. തുടര്‍ന്ന് അവിടെ ജുമാ നമസ്‌കാരം നടത്തിയശേഷം ആളുകള്‍ക്കിടയിലേക്ക്. …

Read More »

കേരളത്തില്‍ മേയ് 16ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 19ന്

ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ മേയ് 16നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 19ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 22. നാമനിര്‍ദേശപത്രിക സമര്‍പ്പണം 29വരെ. സൂക്ഷ്മപരിശോധന ഏപ്രില്‍ 30ഉം പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ടും ആണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായി മേയ് 16നും അസമില്‍ രണ്ട് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ 11), പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ …

Read More »