Thursday , February 20 2020
Breaking News

Top News

പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാർ സമസ്ത ജനറൽ സെക്രട്ടറി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാരെ തെരഞ്ഞെടുത്തു. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന കേന്ദ്ര മുശാവറ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. സമസ്ത വൈസ് പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യോഗത്തിൽ അധ്യക്ഷനായി. ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കൊയ്യോട് ഉമർ മുസ് ലിയാരെ ജോയിൻറ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇപ്പോൾ പട്ടിക്കാട് …

Read More »

പണമിടപാടില്ലെങ്കില്‍ വേശ്യാലയത്തില്‍നിന്ന് പിടികൂടിയാലും അനാശാസ്യമല്ലെന്ന് ഹൈകോടതി

കൊച്ചി: പ്രതിഫലം നല്‍കിയതായോ വാങ്ങിയതായോ തെളിവില്ലെങ്കില്‍ പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ വേശ്യാലയത്തില്‍ ശാരീരികബന്ധം പുലര്‍ത്തുന്നത് കുറ്റകരമല്ലെന്ന് ഹൈകോടതി. ഹോം സ്റ്റേയിലെ മുറിയില്‍ നിന്ന് രണ്ട് സ്ത്രീകള്‍ക്കൊപ്പം പിടികൂടി അനാശാസ്യക്കുറ്റം ചുമത്തിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികള്‍ നല്‍കിയ ഹരജി അനുവദിച്ചാണ് ജസ്റ്റിസ് കെ. ഹരിലാലിന്‍െറ ഉത്തരവ്. ശാരീരികബന്ധം നടന്നതിനുപോലും തെളിവില്ളെന്നും ഹോം സ്റ്റേക്ക് പകരം വേശ്യാലയത്തിലാണെങ്കില്‍ പോലും പ്രതിഫലത്തിന്‍െറ സാന്നിധ്യം ഇല്ലാത്ത സാഹചര്യത്തില്‍ അനാശാസ്യക്കുറ്റമാകില്ളെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് ഇവര്‍ക്കെതിരായ …

Read More »

എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങളിലെ നേര്‍ക്കാഴ്ച;അമീബ പ്രദര്‍ശിപ്പിച്ചു

കാസര്‍കോട്: ജനകീയ സംരഭത്തില്‍ പിറവിയെടുത്ത അമീബ ചിത്രം കാസര്‍കോട് പ്രദര്‍ശനമാരംഭിച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന ചിത്രമാണ് അമീബ. ചായില്യത്തിന് ശേഷം മനോജ് കാന അണിയിച്ചൊരുക്കിയ ചിത്രം വെള്ളിയാഴ്ചയാണ് കാസര്‍കോട്ടെ തിയറ്ററിലെത്തിയത്. പ്രദര്‍ശനത്തിന് മുന്‍പ് കാസര്‍കോടന്‍ കൂട്ടായ്മയുടെ കലയുടെ അടുക്കളയുടെ എട്ടാമത് പരിപാടിയുടെ ഭാഗമായി സംവിധായകനും അണിയറ പ്രവര്‍ത്തകരുമായി കാസര്‍കോട്ടെ സിനിമാസ്വാദകര്‍ സംവദിച്ചു. കശുവണ്ടിതോട്ടത്തിലെ തൊഴിലാളി കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചിത്രീകരിച്ചത്. ഒപ്പം ഐ.ടി മേഖലയിലെ തൊഴിലാളികളുടെ അവസ്ഥയും …

Read More »

അനയ് മോനു വേണ്ടി കാരുണ്യ വണ്ടികള്‍ ഓടിത്തുടങ്ങി

കാഞ്ഞങ്ങാട്: അനയ് മോനുവേണ്ടി കാരുണ്യ വണ്ടികള്‍ ഇന്ന് ഓട്ടം നടത്തി. മാരകമായ അര്‍ബുദ രോഗം ബാധിച്ച് തിരുവനന്തപുരം റിജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഒടയംചാല്‍ പടിമരുതിലെ സതീശന്റെയും ലതികയുടെയും മകന്‍ അനയ് എന്ന മൂന്നു വയസുകാരന്റെ ചികിത്സാ ധനസഹായ നിധിയിലേക്ക് പണം കണ്ടെത്താന്‍ കരുണ വറ്റാത്ത ഒരു കൂട്ടം ബസ് ഉടമകളും ജീവനക്കാരും ഒത്തുചേര്‍ന്നപ്പോള്‍ അത് മാനവികതയുടെ മകുടോദാഹരണമായി മാറി. പാണത്തൂര്‍-കാഞ്ഞങ്ങാട്-നീലേശ്വരം-ചാളക്കടവ് റൂട്ടിലോടുന്ന റിച്ചു ബസും കാഞ്ഞങ്ങാട്-മാലക്കല്ല്-ബന്തടുക്ക റൂട്ടിലോടുന്ന …

Read More »

ഫേസ്ബുക്കില്‍ ഇനി ചിരിക്കാം, കരയാം, ദേഷ്യപ്പെടാം

ന്യൂയോര്‍ക്ക്: ഫേസ്ബുക് ഉപഭോക്താക്കളെ കൂടുതല്‍ സന്തോഷിപ്പിച്ചുകൊണ്ട് ലൈക് ബട്ടണിനു പുറമെ പുതിയ ഒപ്ഷനുകള്‍. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് സോഷ്യൽമീഡിയ ഭീമൻ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഡിസ്ലൈക് ബട്ടണ്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല. അയര്‍ലെൻഡിലും സ്പെയിനിലുമായിരുന്നു പുതിയ ബട്ടണുകള്‍ ആദ്യം പരീക്ഷിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഇതിനായുള്ള ഗവേഷണം നടക്കുകയായിരുന്നുവെന്നും പുതിയ തീരുമാനത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Read More »

താന്‍ ഭീകരവാദിയല്ല -സഞ്ജയ് ദത്ത്

മുംബൈ: താന്‍ ഭീകരവാദിയല്ളെന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. ‘ആയുധ കേസിലാണ് താന്‍ ജയിലിലായത്. ദയവായി മുംബൈ സ്ഫോടന കേസിലെ പ്രതിയെന്ന് വിളിക്കരുത്. ഇത് അഭ്യര്‍ഥനയാണ്. 23 വര്‍ഷമായി സ്വാതന്ത്ര്യത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു‘- 56കാരനായ സഞ്ജയ് ദത്ത് പറഞ്ഞു. ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാവിലെ പൂണെ യെര്‍വാഡ ജയിലില്‍ നിന്നാണ് സഞ്ജയ് മോചിതനായത്. ജയിലിലെ നല്ല നടപ്പിനെ തുടര്‍ന്ന് മൂന്നാം മാസം ഇളവ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജയില്‍ മോചനം. …

Read More »

നവാല്‍ സൗഫി; അഭയാര്‍ഥികളുടെ ഇടയിലെ മാലാഖ

ലെസ്ബോസ്: ജനുവരി അഞ്ചിന്‍റെ പുലരിയില്‍ 28കാരിയായ നവാല്‍ സോഫിക്ക് തന്‍്റെ മൊബൈല്‍ ഫോണില്‍ ഒരു മെസേജ് കിട്ടി. ‘ഞങ്ങളെ സഹായിക്കൂ…ഞങ്ങള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്’. ഉടന്‍തന്നെ അവര്‍ ആ മെസേജ് ഇറ്റാലിയന്‍,ഗ്രീക്ക്, ടര്‍ക്കിഷ് കോസ്റ്റ്ഗാര്‍ഡുകള്‍ക്ക് അയച്ചുകൊടുത്തു. 32വയസ്സുള്ള സിറിയന്‍ അഭയാര്‍ത്ഥിയായ അയ്മന്‍ എന്നയാള്‍ അയച്ചതായിരുന്നു ആ സന്ദേശം. തുര്‍ക്കിയുടെ ദക്ഷിണ പടിഞ്ഞാറന്‍ തീരമായ ദിതിമില്‍ നിന്നും ചെറുബോട്ടില്‍ പുറപ്പെട്ട സംഘത്തിലെ ഒരാള്‍. ഗ്രീക്ക് ദ്വീപായ ഫാര്‍മാകോന്‍സിയായിരുന്നു അവരുടെ ലക്ഷ്യം. 20 കിലോമീറ്റര്‍ ഇനിയും …

Read More »

പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് സംശയാസ്പദം : പി ചിദംബരം

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിന് 2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായി മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം. ഇക്‌ണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി മൂന്നു വര്‍ഷത്തിനു ശേഷമാണ് യു.പി.എ സര്‍ക്കാറില്‍ ആഭ്യന്തരധനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന പി.ചിദംബരം അഭിപ്രായം വ്യക്തമാക്കുന്നത്. ‘ഒരുപക്ഷേ അഫ്‌സല്‍ ഗുരുവിന്റെ കേസിലെടുത്ത തീരുമാനം ശരിയായിരിക്കില്ല. അഫ്‌സല്‍ ഗുരുവിന് പാര്‍ലമെന്റ് ആക്രമണവുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം …

Read More »

കാവിവത്ക്കരണം തെളിയിച്ചാല്‍ രാജിവെക്കാം: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: താന്‍ ഇന്ത്യയിലെ ക്യാമ്പസുകളെ കാവിവത്ക്കരിക്കുകയാണെന്ന ആരോപണം തെളിയിച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സമൃതി ഇറാനി. ലോക്‌സഭയില്‍ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ജെ.എന്‍.യു, രോഹിത് വെമൂല വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അവര്‍. മന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് യു.പി.എ സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാര്‍ ഇപ്പോഴുമുണ്ട്. അതില്‍ ഏതെങ്കിലും ഒരാള്‍ എനിക്കെതിരെ കാവിവത്ക്കരണ ആരോപണം ഉന്നയിക്കുകയാണെങ്കില്‍ രാജിവെക്കാം. രോഹിത് …

Read More »

സഞ്ജയ് ദത്ത് ജയില്‍ മോചിതനായി; സമ്പാദിച്ചത് 440 രൂപ

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് രാവിലെ 8:42 ഓടെ ദത്ത് പുറത്തിറങ്ങി. ദത്തിന്റെ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് സഞ്ജയ് ദത്തിനെ മോചിപ്പിച്ചത്. ജയിലില്‍ നിന്ന് അദ്ദേഹം സമ്പാദിച്ച 450 രൂപയുമായാണ് പുറത്തിറങ്ങിയത്. ജയിലിന് …

Read More »