Saturday , July 20 2019
Breaking News

Top News

കുട്ടികളുടെ നല്ല വായനയ്ക്ക് രക്ഷിതാക്കള്‍ അവസരമൊരുക്കണം: ഡോ.സന്തോഷ് പനയാല്‍

Dr.-Panayal

പാലക്കുന്ന്: പാo പുസ്തകങ്ങള്‍ക്കുമപ്പുറം ദിനപത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ നല്ല വായനയ്ക്ക് രക്ഷിതാക്കളുടെ മികച്ച പ്രോത്സാഹനം വിദ്യാര്‍ത്ഥികളുടെ ശോഭന ഭാവിയ്ക്ക് വലിയ ഘടകമാണെന്ന് പ്രശസ്ത യുവ എഴുത്തുകാരന്‍ ഡോ.സന്തോഷ് പനയാല്‍ പ്രസ്താവിച്ചു. വായനാ വാരാചരണത്തിന്റെ ഭാഗമായി കരിപ്പോടി എ.എല്‍.പി.സ്‌കൂളില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നല്ല വായനയും പ്രപഞ്ച സത്യങ്ങള്‍ തൊട്ടറിയുന്നതും നല്ല കവികളും എഴുത്തുകാരും ആവാന്‍ കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ടി.എ.പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു.പാലക്കുന്ന്- കഴകം …

Read More »

യോഗയെപ്പറ്റി ചിലര്‍ തെറ്റിധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Pinaray

തിരുവനന്തപുരം: യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ മതപരമായ ഒരു ചടങ്ങല്ല. ജാതിമത ഭേദമില്ലാതെ ആര്‍ക്കും യോഗ പരിശീലിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം യോഗ വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളുടെ ദോഷങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ശരീരത്തിനാവശ്യമായ എല്ലാ വ്യായാമങ്ങളും യോഗ പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. …

Read More »

നീലേശ്വരത്തും ചുമര്‍ തുരന്ന് കവര്‍ച്ച; 82000 രൂപ കവര്‍ന്നു

Theft

നീലേശ്വരം : മഴക്കള്ളന്മാര്‍ വീണ്ടും നീലേശ്വരം നഗരത്തില്‍. നഗരസിരാകേന്ദ്രമായ രാജാ റോഡ് അരികില്‍ ബിഎസ്എന്‍എലിന് എതിര്‍വശം വണ്‍ഫോര്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ജിന്‍ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ചുമര്‍ തുരന്നു സ്റ്റോര്‍ റൂം വഴിയാണ് മോഷ്ടാക്കള്‍ കടയില്‍ കയറിയത്. അടുത്തിടെ കക്കാട്ട് അമ്പലത്തില്‍ നടന്ന ഭാഗവത സപ്താഹയജ്ഞത്തിനു ശേഷം വാങ്ങി ഓഫിസ് മുറിയില്‍ ചാക്കില്‍ കെട്ടിസൂക്ഷിച്ചിരുന്ന 67,100 രൂപയുടെ നാണയങ്ങളും മേശവലിപ്പുകളില്‍ …

Read More »

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്, 30 പേര്‍ നിരീക്ഷണത്തില്‍

Kasaragod-ISIS

തിരുവനന്തപുരം: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഐഎസ് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് …

Read More »

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

Pinaray

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ പദവിയോടു കൂടി പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മജിസ്റ്റീരിയല്‍ അധികാരത്തോടെ കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനെതിരെ സിപിഐ നിയമകക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സിപിഎം സംസ്ഥാന നേതൃത്വവുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. …

Read More »

മാഞ്ചെസ്റ്ററില്‍ പാകിസ്താനെ 89 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

Cricket

മാഞ്ചെസ്റ്റര്‍: പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 35 ഓവറില്‍ ആറിന് 166 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താന് ജയിക്കാന്‍ അഞ്ച് ഓവറില്‍ 136 റണ്‍സെടുക്കേണ്ട അവസ്ഥ വന്നു. 40 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ. ലോകകപ്പില്‍ പാകിസ്താനെതിരേ കളിച്ച …

Read More »

ഇന്ത്യയുമായി സമാധാനം വേണം, അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാം-ഇമ്രാന്‍ ഖാന്‍

Imrankhan

ബിക്ഷെക്: ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിക്ഷെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇമ്രാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വിഷയം പരിഹരിക്കാന്‍ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ചര്‍ച്ചയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് പത്തരയോടെയാണ് എസ് സി ഒ ഉച്ചകോടി ആരംഭിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് …

Read More »

കെ എസ് ഇ ബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

----

അടിയന്തരഘട്ടത്തില്‍ 9496011431 നമ്പറില്‍ വിളിക്കാം കാസര്‍കോട് : കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപയോക്താക്കള്‍ക്ക് 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. സാധാരണയുള്ള വൈദ്യുതി മുടക്കം ഈ നമ്പറില്‍ അറിയിക്കേണ്ടതില്ല. അതിനായി ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറില്‍ വിളിച്ചു …

Read More »

സൗപര്‍ണികയിലെ ഇരട്ടകള്‍ക്ക് എന്‍ട്രന്‍സിലും മിന്നുന്ന വിജയത്തിന്റെ ഒത്തൊരുമ

Twins-Rank

കാഞ്ഞങ്ങാട് : ഒരുമിച്ചു പഠിച്ചു ഒരുമിച്ചു സ്വപ്നങ്ങള്‍ കണ്ട ഇരട്ടസഹോദരങ്ങള്‍ക്ക് എന്‍ട്രന്‍സിലും മിന്നുന്ന വിജയത്തിന്റെ ഒത്തൊരുമ. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ നാലാം റാങ്കും എട്ടാം റാങ്കും മാവുങ്കാല്‍ കാട്ടുകുളങ്ങര സൗപര്‍ണിക എന്ന വീട്ടിലേക്കെത്തിച്ചത് ഇരട്ട സഹോദരങ്ങളായ സഞ്ജയ് സുകുമാരനും സൗരവ് സുകുമാരനുമാണ്.ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ ഫലംകൂടി കാത്തിരിക്കുകയാണ്. ഒന്നിച്ചാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും തയാറെടുത്തത്. 960 ല്‍ 870 മാര്‍ക്ക് നേടിയാണ് സഞ്ജയ് നാലാം റാങ്ക് നേടിയത്. 835 മാര്‍ക്ക് …

Read More »

കഠുവ കൂട്ടബലാല്‍സംഗം: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം

Padankod

പഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍,ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഠാന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന സുരേന്ദര്‍ വര്‍മ, തിലക് രാജ്, ആനന്ദ് ദത്ത എന്നീ പോലീസുകാര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും വിധിച്ചു. സ്‌പെഷല്‍ പോലീസ് ഓഫീസറാണ് സുരേന്ദര്‍ …

Read More »