Saturday , July 20 2019
Breaking News

Top News

ശബരിമല വിധി നടപ്പാക്കാന്‍ മാര്‍ഗനിര്‍ദ്ദേശം തേടി പോലീസ് സുപ്രീംകോടതിയിലേക്ക്

Sabarimala

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശന വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തി മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച ഹര്‍ജി സമര്‍പ്പിക്കാനാണ് തീരുമാനം. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പോലീസ് ശബരിമലയില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പലതലങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ നടക്കുന്നു. ഹൈക്കോടതിയില്‍ പോലീസ് നടപടികള്‍ …

Read More »

23 വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും ഒന്നിച്ചു ;നായന്മാര്‍മൂല ടി ഐ എച്ച് എസ് പൂര്‍വവിദ്യാര്‍ത്ഥി പ്രവാസി കൂട്ടായ്മ നവ്യാനുഭവമായി

photo

ദുബൈ : 23 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിച്ചു… ടി ഐ എച്ച് എസ് നായന്മാര്‍മൂല പൂര്‍വ്വവിദ്യാര്‍ത്ഥി പ്രവാസി കൂട്ടായ്മ നവ്യാനുഭവമായി. പ്രൗഢഗംഭീരമായ ഗെറ്റ്ടുഗെതറാണ് 23നു രാത്രി എഴുമണിക്ക് ദുബൈയിലെ കറാമയിലെ ഈഗിള്‍ റെസ്റ്റോറന്റില്‍ വെച്ച് അരങ്ങേരിയത്. ടി ഐ എച്ച് സെ് നായന്മാര്‍മൂലയിലെ 94/95 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍തികളും വിദ്യാര്‍ത്ഥിനികളും 23 വര്‍ഷത്തിന് ശേഷമാണ് ഒന്നിച്ചത്. കൂടെ അവരുടെ കുടുംബവും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു ദിവ്യ അനുഭവമായി മാറി. …

Read More »

കെ.സുരേന്ദ്രന്റെ അറസ്റ്റ്: ജില്ലയില്‍ പ്രതിഷേധം ശക്തമാവുന്നു; മുഖ്യന്ത്രിയുടെ പരിപാടിലിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞു

BJP

ബദിയഡുക്ക: ഇരുമുടി കെട്ടുമായി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കള്ളക്കേസില്‍ കുടുക്കി ജയില്‍ പാര്‍പ്പിക്കുന്നതില്‍ ജില്ലയില്‍ ബിജെപി നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ബദിയഡുക്കയിലെ ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പിണറായി സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ക്കെതിരെയും ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടികെട്ടുമായി അന്യായമായി അറസ്റ്റ് …

Read More »

കോണ്‍ഗ്രസ് ജയിച്ചാല്‍ പത്ത് ദിവസം കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി

Rahul-gandhi

വിദിഷ (മധ്യപ്രദേശ്): മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദിഷയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നര ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയെന്നും എന്നാല്‍ കര്‍ഷകര്‍ക്കുവേണ്ടി യാതൊന്നും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി .എഴുതിത്തള്ളിയ കടങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നു. പതിനായിരം കോടിയുമായി വിജയ്മല്യ രാജ്യം …

Read More »

യതീഷ് ചന്ദ്ര ചെയ്തത് തെറ്റല്ല; ശബരിമലയില്‍ പോലീസിനെ പിന്തുണച്ച് മുഖ്യമന്ത്രി

Pinnaray-Vijayan

തിരുവനന്തപുരം: ശബരിമലയിലെ പോലീസ് ഇടപെടല്‍ ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഭക്തരെ തടയാന്‍ ശ്രമിക്കുന്നവര്‍ക്കുമെതിരെയാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയോട് അപമര്യാദയോടെ പെരുമാറുന്നത് ശരിയല്ല. എന്നാല്‍ അകമ്പടി വാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യത്തിലാണ് എസ്പി യതീഷ് ചന്ദ്രയുമായി തര്‍ക്കമുണ്ടായത്. അതില്‍ അപാകതയില്ല. പോലീസുകാര്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ അക്രമമുണ്ടാക്കാന്‍ ശ്രമിക്കുന്നു. ശബരിമലയില്‍ യഥാര്‍ഥ ഭക്തര്‍ക്ക് തടസമില്ലെന്ന ഐജിയുടെ റിപ്പോര്‍ട്ടിനെ കോടതി …

Read More »

നെഞ്ചുവേദന അഭിനയിക്കില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് വേട്ടയാടുന്നു”- കെ. സുരേന്ദ്രന്‍

K-Surendran

കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍ കുടുക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. തനിക്കെതിരായ കേസുകള്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ലെന്നും അദ്ദേഹം …

Read More »

സുരേന്ദ്രന്റെ അറസ്റ്റ് : ബി ജെ പി യില്‍ കടുത്ത ഭിന്നത

K-surendran

തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്റ്റും തുടര്‍ന്ന് പാര്‍ട്ടി കൈക്കൊണ്ട നടപടികളും ബി ജെ പിക്കുള്ളില്‍ കടുത്ത ഭിന്നത സൃഷ്ടിച്ചു. നിരോധനാജ്ഞ ലംഘിച്ച് ദര്‍ശനത്തിനെത്തവേ അറസ്റ്റിലായ സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെ പ്രമുഖ നേതാക്കളാരും ജയിലില്‍ സന്ദര്‍ശിക്കാതിരുന്നതാണ് ഭിന്നതക്ക് വഴിവെച്ചത്. വി മുരളീധരന്‍ എം പി മാത്രമാണ് സുരേന്ദ്രനെ സന്ദര്‍ശിച്ചത്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ …

Read More »

ഭരണം പിടിക്കാന്‍ പിഡിപിയും കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഒന്നിക്കുന്നു

PDP

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ലക്ഷ്യമിട്ട് പിഡിപി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ കക്ഷികള്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. പിഡിപിയില്‍നിന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ മറികടക്കുന്നത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചര്‍ച്ചകളെന്നാണ് സൂചന. ജമ്മു-കശ്മീരില്‍ പിഡിപിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എംഎല്‍എമാരാണുള്ളത്.. ഈ കക്ഷികളുടെ സഖ്യം രൂപപ്പെടുകയാണെങ്കില്‍ 44 എംഎല്‍എമാര്‍ എന്ന ഭൂരിപക്ഷ സംഖ്യ മറകടക്കാന്‍ സാധിക്കും. ചിരവൈരികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും …

Read More »

എം ഐ ഷാനവാസ് എം പി അന്തരിച്ചു

Shanavas

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലം എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എം ഐ ഷാനവാസ്(67) അന്തരിച്ചു.ചെന്നൈ ക്രോംപേട്ടിലെ ഡോ.റെയ് ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുളള അദ്ദേഹത്തിന് ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ .ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് നവംബര്‍ രണ്ടിന് കരള്‍ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ അണുബാധയെ …

Read More »

യുവതി പ്രവേശനത്തിന് എതിരെയല്ല സമരം; അത് വ്യാഖ്യാനം മാത്രമെന്ന് ആര്‍.എസ്.എസ്

RSS

കോഴിക്കോട്: ശബരിമല വിഷയത്തില്‍ നടത്തുന്ന സമരം യുവതി പ്രവേശനത്തിനെതിരല്ലെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് വി.ഗോപാലന്‍ കുട്ടി. ഇപ്പോള്‍ നടക്കുന്ന സമരത്തിന്റേയും പ്രതിഷേധത്തിന്റേയും അടിസ്ഥാനം യുവതി പ്രവേശിക്കണോ വേണ്ടയോ എന്നതല്ല. അങ്ങനെയാണെന്ന് എല്ലാവരും വ്യാഖ്യാനിക്കുകയാണ്. ശബരിമലയെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെയും ഗൂഢപ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനെതിരെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി നടപ്പാക്കാന്‍ ധൃതികാണിക്കുന്നതിന് മുമ്പ് തന്ത്രിയേയും രാജകുടുംബത്തേയും കണ്ട് ആലോചനകള്‍ നടത്തണമായിരുന്നു. അവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് …

Read More »