Thursday , July 18 2019
Breaking News

Top News

മുക്കൂട് സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും നോട്ടുപുസ്തകങ്ങള്‍ സൗജന്യം

Mukjppd

മുക്കൂട്: പ്രവേശനോത്സവ ദിനത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യമായി നോട്ടുപുസ്തകവും പെന്‍സിലും വിതരണം ചെയ്ത് വിദ്യാലയ വികസന സമിതി മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍വ വിദ്യര്‍ഥികളുടെയും സഹകരണത്തോടെ മുക്കൂട് ഗവ: എല്‍.പി.സ്‌കൂസ്‌കൂള്‍ ആണ് ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകളിലേക്കാവശ്യമായ മുഴുവന്‍ നോട്ടുപുസ്തകങ്ങളും കുട്ടികള്‍ക്ക് നല്‍കിയത്.അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.എ. ശകുന്തള പ്രവേശനോത്സവത്തിന്റെയും നോട്ടുപുസ്തക വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് പ്രീത സുരേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.മദര്‍ പി.ടി.എ പ്രസിഡണ്ട് …

Read More »

രോഹിത്തിന് 23ാം ഏകദിന സെഞ്ചുറി; വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യ

Cricket-India

സതാംപ്ടണ്‍: വിജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 23ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും …

Read More »

അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി

Abdullakutti

തിരുവനന്തപുരം : മോദി അനുകൂല പ്രസ്താവന നടത്തുകയും വി എം സുധീരനെയടക്കം വിമര്‍ശിക്കുകയും ചെയ്ത എ പി അബ്ദുലല്ക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും പൊതുവികാരത്തിനും താല്‍പര്യങ്ങള്‍ക്കുമെതിരായി അബ്ദുല്ലക്കുട്ടി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. ഇതുസംബന്ധിച്ച് വിശദീകരണം ചോദിച്ചെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നിന്ന് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയാണ് ചെയ്തത്. സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിച്ചു. …

Read More »

ദുബായ് നെല്ലിക്കുന്ന് മുസ്ലീം ജമാഅത്തിന്റെ വക 155 കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം

Nellikkunnu

കാസര്‍കോട്: ദുബായ് നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ വക റമദാനില്‍ 155 കുടുംബങ്ങള്‍ക്ക് സഹായഹസ്തം.നെല്ലിക്കുന്ന് മുഹ് യുദ്ധീന്‍ ജമാ അത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബായ് നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുഞ്ഞാമു നെല്ലിക്കുന്ന് പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് തൈവളപ്പ് കുഞ്ഞാമു ഹാജിക്ക് കൈമാറി.ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ.ഖാദര്‍, ട്രഷറര്‍ ടി.എ.മഹമൂദ് ബങ്കരക്കുന്ന്, നാസര്‍ പുന.ഷാഫി കോട്ട്, എന്‍.യു.ഇബ്രാഹിം,ആര്‍.പി.റഹീം, കൊച്ചി അബ്ദുല്‍ റഹ്മാന്‍ …

Read More »

പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ച ഓര്‍മകള്‍ പങ്കുവച്ച് മുഖ്യമന്ത്രി

Pinaray

ധര്‍മ്മടം (കണ്ണൂര്‍): വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കാന്‍ ഓരോരുത്തരും ഉറച്ച തീരുമാനമെടുക്കണമെന്ന് വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്ര ണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത. വേണ്ട എന്നു പറയാന്‍ കഴിഞ്ഞാലെ നമുക്കതിനെ ഒഴിവാക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അത് തനിക്കന്ന് പറയാന്‍ കഴിഞ്ഞു. അതോടെ തന്നെ അറിയുന്നവര്‍ വിജയന് അത് തനിക്കന്ന് പറയാന്‍ കഴിഞ്ഞു. അതോടെ തന്നെ അറിയുന്നവര്‍ വിജയന് അത് …

Read More »

പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തും

Narendra-Modi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ എട്ടിന് കേരളത്തിലെത്തും. അന്നേദിവസം ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. രണ്ടാംവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള മോദിയുടെ ആദ്യ കേരളാ സന്ദര്‍ശനമാണിത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലും മോദിക്കൊപ്പം എത്തുമെന്നാണ് സൂചന. വ്യാഴാഴ്ചയാണ് രണ്ടാംമോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്…

Read More »

കാസര്‍കോട് ദേവലോകം ഇരട്ടക്കൊല: പ്രതിയെ വിട്ടയച്ചു

Devalokham-Murder

കാസര്‍കോട് എന്‍മകജെ പഞ്ചായത്തിലെ ദേവലോകം സ്വദേശികളായ ശ്രീകൃഷ്ണഭട്ട്, ശ്രീമതി ഭട്ട് എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയെ ഹൈക്കോടതി വിട്ടയച്ചു. കര്‍ണാടകത്തിലെ കര്‍ണാടകത്തിലെ ശിവമോഗ സ്വദേശി എസ്.എച്ച്. ഇമാം ഹുസൈനെയാണ് തെളിവിന്റെ അഭാവത്തില്‍ വിട്ടത്. മന്ത്രവാദത്തിന്റെപേരില്‍ ഭട്ടിന്റെ വീട്ടിലെത്തി പൂജയ്ക്കുശേഷം രാത്രി ഭര്‍ത്താവിനെയും ഭാര്യയെയും കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നെന്നാണ് കേസ്. 1993 ഒക്ടോബര്‍ ഒമ്പതിനായിരുന്നു കൊലപാതകം. സംഭവം നടന്ന് 19 വര്‍ഷത്തിനുശേഷമാണ് ഹുസൈന്‍ പിടിയിലായത്. കൊല്ലപ്പെട്ട ഭട്ടിന്റെ വീട്ടില്‍ ഹുസൈന്റെ …

Read More »

ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും- മന്ത്രി വി മുരളീധരന്‍

------------

ന്യൂഡല്‍ഹി: കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും. സംസ്ഥാനത്ത് വോട്ടിങ് ശതമാനം ഉയരാതിരുന്നത് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. ഓരോ കാലഘട്ടത്തിലും ഒരോ സാഹചര്യത്തിലാണ് വോട്ടിങ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം ഉണ്ടായില്ലെന്ന് പറയാന്‍ സാധിക്കില്ല. പല സ്ഥലത്തും മുന്നേറ്റമുണ്ടായിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ വോട്ട് വലിയതോതില്‍ വര്‍ധിച്ച സ്ഥലങ്ങളുണ്ട്. …

Read More »

നാളെയുടെ പ്രതീക്ഷയായി ബാംബൂ കാപിറ്റല്‍ പദ്ധതി: മുളത്തൈകള്‍ തയ്യാറാവുന്നു

------

കാസര്‍കോട് : ജില്ല നേരിടുന്ന കടുത്ത വരള്‍ച്ചയെ അതിജീവിക്കുന്നതുള്‍പ്പെടെ വിവിധോദ്യേശങ്ങളുമായി ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ബാംബൂ കാപിറ്റല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പദ്ധതിയിലൂടെ ജില്ലയെ ദക്ഷിണേന്ത്യയുടെ മുള തലസ്ഥാനമാക്കി പരിവര്‍ത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ മുളത്തൈകള്‍ തയ്യാറായി വരുന്നു. 13 ഗ്രാമപഞ്ചായത്തുകളിലും തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള കുഴി നിര്‍മ്മാണം ത്വരിത ഗതിയില്‍ പുരോഗമിക്കുന്നു. പദ്ധതിയോടനുബന്ധിച്ച് പൈവളിഗെ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ മുള …

Read More »

ഉദയം ചുവപ്പുകോട്ടയില്‍, വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍, മോദിയുടെ വിശ്വസ്തന്‍

------------

കോഴിക്കോട്: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തലശേരിയില്‍ എ.ബി.വി.പി. പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതത്തിന് തുടക്കുംകുറിച്ച നേതാവാണ് വി. മുരളീധരന്‍. സ്‌കൂള്‍കാലഘട്ടത്തിലേ എ.ബി.വി.പി.യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം എ.ബി.വി.പി.യുടെ അഖിലേന്ത്യാ സെക്രട്ടറി പദം വരെ അലങ്കരിച്ചിരുന്നു. എ.ബി.വി.പി.യില്‍ സജീവമായിരുന്ന വി. മുരളീധരന്‍ തലശേരി താലൂക്ക് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് എ.ബി.വി.പി. അഖിലേന്ത്യാ സെക്രട്ടറിയായും കഴിവുതെളിയിച്ചു. 1980 ഒക്ടോബറില്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് രണ്ടുവര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി …

Read More »